Chavakkad

Updates from chavakkadu

PUDUKAD-NEWS-PUTHUKAD-NEWS

സഞ്ജു സാംസണിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം

മന്ദലാംകുന്ന്:  ലോക കപ്പ് ഫൈനൽ മത്സരത്തിൽ ഇന്ത്യയുടെ വിജയ നായകനായ സഞ്ജു സാംസണിന് അഭിവാദ്യം അർപ്പിച്ച് കെ.കരുണാകരൻ ഫൗണ്ടേഷൻ പ്രവർത്തകർ  പ്രകടനം നടത്തി.   മന്ദലാംകുന്ന് സെന്ററിൽ നിന്ന് ആരംഭിച്ച പ്രകടനം ബീച്ചിൽ സമാപിച്ചു. ചെയർമാൻ ഷാഹുൽ പള്ളത്തിന്റെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി ബിനേഷ് വലിയകത്ത് ഉദ്ഘാടനം ചെയ്തു.താച്ചു കരിയാടൻ, യൂസുഫ് തണ്ണിത്തുറക്കൽ, കെ.എ നവാസ്, അർഷക്ക് പൂവ്വത്തിങ്കൽ, ഷിഹാബ് പുളിക്കൽ, പി.ജി.അതുൽ, ഷെരീഫ്. എന്നിവർ സംസാരിച്ചു.

സഞ്ജു സാംസണിന് അഭിവാദ്യം അർപ്പിച്ച് പ്രകടനം Read More »

PUDUKAD-NEWS-PUTHUKAD-NEWS

മന്ദലാംകുന്ന് ജി എഫ് യുപി സ്കൂളിൽ തണലിടം പദ്ധതിക്ക് തുടക്കമായി

പുന്നയൂർ :- മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ നടപ്പിലാക്കുന്ന തണലിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് നൽകിയ വിവിധയിനം ഫല വൃക്ഷതൈകൾ വിദ്യാർത്ഥികൾ ഓരോരുത്തരും സ്കൂൾ കോമ്പൗണ്ടിൽ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. വാർഡ് മെമ്പർ ടി.എ അയിഷ, സ്ചയർപേഴ്സൺ എസ്.എം.റസിയ, എം.ഫിറോസ്, പി.ടി.എ പ്രസിഡന്റ് ഷാമില റൗഫ്, സി.ആർ.സി കോഡിനേറ്റർ കെ.എ.ജ്യോത്സന, നവാസ്, റാമിയ ബഷീർ, എൻ.ബി നവാസ്

മന്ദലാംകുന്ന് ജി എഫ് യുപി സ്കൂളിൽ തണലിടം പദ്ധതിക്ക് തുടക്കമായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചേറ്റുവ പുഴയിലെ മണ്ണെടുപ്പ് – കളക്ടറുടെ നേതൃത്വത്തിൽ  പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം

ചേറ്റുവ : ചേറ്റുവ പുഴയിലെ മണ്ണെടുപ്പ് സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ  പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം.  പുഴയിലെ മണ്ണെടുക്കലിനെ സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ സമീപത്തെ വീടുകൾക്കും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളെ ക്കുറിച്ച് പരിശോധിച്ചു റിപ്പോർട്ടു നൽകാനാണ് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. കളക്ടറുടെ നേതൃത്വത്തിൽ ഇതിനായി പഞ്ചായത്ത് സെക്രട്ടറി, സാങ്കേതിക വിദഗ്ധർ,  നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമായിരിക്കും പരിശോധന നടത്തുന്നത്. മണ്ണെടുപ്പിനെ സംബന്ധിച്ച വിശദറിപ്പോർട്ട് സമർപ്പിക്കാൻ  നാഷണൽ ഹൈവേ അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. പൊതു പ്രവർത്തകനായ

ചേറ്റുവ പുഴയിലെ മണ്ണെടുപ്പ് – കളക്ടറുടെ നേതൃത്വത്തിൽ  പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. ചാവക്കാട് നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ആഘോഷ പരിപാടികൾ നഗരസഭാ ചെയർപേഴ്സൺ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ സിഡിഎസ് ചെയർപേഴ്സൺ എൻ കെ പ്രസന്ന അധ്യക്ഷത വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ചാവക്കാട് നഗരസഭയിലെ വനിത അധ്യക്ഷരായിരുന്ന നസീം അബു, സതീരത്നം ടീച്ചർ, എം എ സുമംഗല, ഷീജ പ്രശാന്ത്, സി ഡി എസിന്റെ നഗരസഭയിലെ മുൻ ഭാരവാഹികളായ പ്രീജ ദേവദാസ്,

ചാവക്കാട് നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

പ്രായോഗിക റോഡ് സുരക്ഷാ കാമ്പയിനായി മാറി കടപ്പുറം ബജറ്റ് ഗിഫ്റ്റ്

കടപ്പുറം : ജനപ്രതിനിധികൾക്കും ജീവനക്കാർക്കും ജീവൻ സുരക്ഷാർത്ഥം കടപ്പുറത്തിന്റെ കരുതലായി ഹെൽമെറ്റ് ഗിഫ്റ്റായി നൽകി കടപ്പുറം ഗ്രാമപഞ്ചായത്ത്‌. 2026 – 27 ബജറ്റ് അവതരണത്തിന്റെ ഭാഗമായി യോഗത്തിൽ എത്തിച്ചേർന്നവർക്കാണ് ഹെൽമറ്റ് ഗിഫ്റ്റ് നൽകിയത്. കേവലം ഗിഫ്റ്റിനപ്പുറം ഗ്രാമ പഞ്ചായത്തിന്റെ കരുതലും സ്നേഹവുമാണ് ഇത് കാണിക്കുന്നതെന്ന് ഹെൽമറ്റ് കൈപ്പറ്റിയവർ അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി.എം.മനാഫ്, സെക്രട്ടറി സി.എം.സുഹാസ്, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ.അഷ്‌ക്കർ അലി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീറ ഷിഹാബ്,

പ്രായോഗിക റോഡ് സുരക്ഷാ കാമ്പയിനായി മാറി കടപ്പുറം ബജറ്റ് ഗിഫ്റ്റ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

ചാവക്കാട് തീരത്ത് വീണ്ടും കടലാമ ചത്തടിഞ്ഞു; മൂന്ന് മാസത്തിനിടെ നാലാമത്തെ സംഭവം

ചാവക്കാട്: പുത്തൻകടപ്പുറം ചീനിച്ചുവട് പടിഞ്ഞാറ് ഭാഗത്ത് കടലാമയെ ചത്ത നിലയിൽ കണ്ടെത്തി. കഴുത്തിന് സാരമായി പരിക്കേറ്റ നിലയിലാണ് ജഡം തീരത്തടിഞ്ഞത്. ​മത്സ്യബന്ധന ബോട്ടുകളുടെ വലയിൽ കുടുങ്ങിയപ്പോൾ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെയൊ, ബോട്ടുകളുടെ പ്രൊപ്പല്ലറുകൾ തട്ടിയോ ആകാം കഴുത്തിന് മാരകമായ മുറിവേറ്റതെന്ന് കരുതപ്പെടുന്നു. പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജഡം തീരത്ത് തന്നെ സംസ്കരിച്ചു. സമിതി പ്രവർത്തകരായ പി.എ. സെയ്തുമുഹമ്മദ്, പി.എ. നെസീർ, കെ. മുബാറക് എന്നിവർ നേതൃത്വം നൽകി.​കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ മേഖലയിൽ

ചാവക്കാട് തീരത്ത് വീണ്ടും കടലാമ ചത്തടിഞ്ഞു; മൂന്ന് മാസത്തിനിടെ നാലാമത്തെ സംഭവം Read More »

PUDUKAD-NEWS-PUTHUKAD-NEWS

ലോകക്രിക്കറ്റിന്റെ നെറുകയിൽ മലയാളി കരുത്ത്

ലോകക്രിക്കറ്റിന്റെ നെറുകയിൽ മലയാളി കരുത്ത് വിളംബരം ചെയ്തുകൊണ്ട് സഞ്ജു സാംസണും പേസ് മാന്ത്രികൻ ജസ്പ്രീത് ബുംറയും ടി20 ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങൾ സ്വന്തമാക്കി. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ ഇടംപിടിക്കാൻ കഴിയാതിരുന്നിട്ടും, ലഭിച്ച വെറും അഞ്ച് ഇന്നിങ്സുകളിൽ നിന്ന് അസാമാന്യ പ്രകടനം പുറത്തെടുത്താണ് സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റ് എന്ന ചരിത്ര നേട്ടം കൊയ്തത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് അതിയായ അഭിമാനവും ആവേശവും നൽകുന്നതാണ് സഞ്ജുവിന്റെ ഈ സുവർണ്ണ നേട്ടം. പരിമിതമായ അവസരങ്ങളിൽ പോലും

ലോകക്രിക്കറ്റിന്റെ നെറുകയിൽ മലയാളി കരുത്ത് Read More »

PUDUKAD-NEWS-PUTHUKAD-NEWS

കിരീടം നിലനിർത്തി ഇന്ത്യ – സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റ്

ഫൈനലിൽ നിർണ്ണായക പ്രകടനം കാഴ്ചവെച്ച പേസ് ബൗളർ ജസ്പ്രീത് ബുംറ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം നേടിയപ്പോൾ, ടൂർണമെന്റിലുടനീളം ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മിന്നും പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടി20 ക്രിക്കറ്റ് ലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത രാജാക്കന്മാരായി ഇന്ത്യ ഒരിക്കൽ കൂടി അധികാരമുറപ്പിച്ചു. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം തവണയും ടി20 ലോകകപ്പ് കിരീടം ചൂടി.

കിരീടം നിലനിർത്തി ഇന്ത്യ – സഞ്ജു സാംസൺ പ്ലെയർ ഓഫ് ദ ടൂർണമെന്റ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

നഗരസഭ പണിതുടങ്ങി; ചാവക്കാട് മിനി വാഗമൺ ഉൾപ്പെടെയുള്ള പദ്ധതിക്ക് തുടക്കമായി

ചാവക്കാട് : നഗരസഭാ പരിധിയിലെ തീരദേശ മേഖലയുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമിട്ട് ചാവക്കാട് നഗരസഭ ആവിഷ്കരിച്ച വിപുലമായ പദ്ധതിക്ക് തുടക്കമായി. ചാവക്കാട് നഗരസഭയുടെ തെക്കേ അതിർത്തിയായ കടപ്പുറം പഞ്ചായത്ത് മുതൽ വടക്കേ അതിർത്തിയായ പുന്നയൂർ പഞ്ചായത്ത് വരെയുള്ള 23, 24, 27, 28, 30, 32, 33, 1 എന്നീ വാർഡുകൾ ഉൾപ്പെടുന്ന തീരപ്രദേശത്തെ സംരക്ഷിക്കുന്നതിനായുള്ള നടപടികളാണ് നഗരസഭ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ചേമ്പറിൽ പ്രത്യേക ആസൂത്രണ യോഗം ചേർന്നു. യോഗത്തിൽ

നഗരസഭ പണിതുടങ്ങി; ചാവക്കാട് മിനി വാഗമൺ ഉൾപ്പെടെയുള്ള പദ്ധതിക്ക് തുടക്കമായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശൂർ മെഡിക്കൽ കോളേജിൽ തകരാറിലായ ഉപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകി ടീം ചാവക്കാട്

ചാവക്കാട്:  തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉപയോഗ രഹിതമായി കിടന്നിരുന്ന ഉപകരണങ്ങൾ ടീം ചാവക്കാടിന്റെ നേതൃത്വത്തിൽ  റിപ്പയർ ചെയ്ത് മെഡിക്കൽ കോളേജിന് തിരികെ ഏൽപ്പിച്ചു. ആശുപത്രിയിലെ ട്രോളി, വീൽചെയർ എന്നിവയാണ് റിപ്പയർ ചെയ്ത് നൽകിയത്.   മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. നോനം ചെല്ലപ്പൻ, ഡെപ്യൂട്ടി നേഴ്സിങ് സൂപ്രണ്ട് മാരായ ബോബി തോമസ്, സി. എം ഡാലി, സീനിയർ നഴ്സിംഗ് ഓഫീസർമാരായ  എൻ.എഫ് ബിന്ദു, ടി.എൽ പ്രിൻസി,  ടി. കെ ഗ്രേസി, ബിന്ദു ഭാസ്കരൻ,   സി.ജെ നിസ, കെ.ജെ വിൻസി, എ. ബി സുമിത എന്നിവർ

തൃശൂർ മെഡിക്കൽ കോളേജിൽ തകരാറിലായ ഉപകരണങ്ങൾ റിപ്പയർ ചെയ്ത് നൽകി ടീം ചാവക്കാട് Read More »

Scroll to Top