Chavakkad

Updates from chavakkadu

PUDUKAD-NEWS-PUTHUKAD-NEWS

എടക്കഴിയൂരിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

​ചാവക്കാട്: ചാവക്കാട് – പൊന്നാനി ദേശീയപാത 66ൽ എടക്കഴിയൂരിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എടക്കഴിയൂർ കാജാ കമ്പനി അണ്ടർ പാസിന് മുകളിൽ ഇന്ന് രാവിലെ 7 മണിക്കാണ് അപകടമുണ്ടായത്. അപകടത്തിൽ ടാങ്കർ ഡ്രൈവർ തിരൂർ ആലിങ്ങൽ സ്വദേശി ഇടശ്ശേരി വീട്ടിൽ ഇബ്രാഹിമിന് (42) പരിക്കേറ്റു. ​നിയന്ത്രണം വിട്ട ടാങ്കർ റോഡിലെ ഡിവൈഡറിൽ ഇടിച്ച കയറി മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇബ്രാഹിമിനെ ഉടൻ തന്നെ അകലാട് മൂന്നൈനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് […]

എടക്കഴിയൂരിൽ നിയന്ത്രണം വിട്ട പെട്രോൾ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു Read More »

PUDUKAD-NEWS-PUTHUKAD-NEWS

കടപ്പുറം പഞ്ചായത്ത് ഹരിത കർമ്മസേന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ്മസേനക്ക് മാലിന്യം ശേഖരിക്കുന്നതിനായി ഗ്രാമ പഞ്ചായത്ത്‌ വാങ്ങിയ പുതിയ ഗുഡ്സ് വാഹനം നിരത്തിലറക്കി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിഎം മനാഫ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ടാണ് വാഹനം പുറത്തിറക്കിയത്. നിലവിൽ പ്ലാസ്റ്റിക് മാലിന്യം മാത്രമായിരുന്നു ഹരിത കർമ്മസേന ശേഖരിച്ചിരുന്നത്.ഇനി മുതൽ ഓരോ മാസം ടൈം ടേബിൾ പ്രകാരം ചെരുപ്പ്, തുണികൾ, ഇ മാലിന്യങ്ങൾ, കുപ്പിച്ചില്ല് തുടങ്ങിയവ കൂടി ശേഖരിച്ചു തുടങ്ങും. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സക്കീന ബഷീർ,

കടപ്പുറം പഞ്ചായത്ത് ഹരിത കർമ്മസേന വാഹനം ഫ്ലാഗ് ഓഫ് ചെയ്തു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരിൽ സി എച്ച് റഷീദ്  – പ്രവർത്തകർ ആവേശത്തിൽ

ചാവക്കാട്:   ഗുരുവായൂർ മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലീംലീഗ്  സി. എച്ച്. റഷീദിനെ പ്രഖ്യാപിച്ചേക്കും. മറ്റു ചില പേരുകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സാധ്യത പട്ടികയിൽ മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടായ സി എ ച്ച് റഷീദിന്റെ പേരാണ്  ഉള്ളത്. മണ്ഡലത്തിൽ നല്ല ബന്ധങ്ങളുള്ള ഒരു ‘നാട്ടുകാരനായ ‘ സ്ഥാനാർഥി വേണമെന്ന ആവശ്യവും മണ്ഡലം തിരിച്ചുപിടിക്കാൻ ശക്തനായ ഒരു സ്ഥാനാർത്ഥിയായിരിക്കണമെന്നുമള്ള നിർബന്ധവും  ഗുരുവായൂരിലെ ലീഗ്  പ്രവർത്തകർക്കുണ്ട്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റും ജില്ലാ മണ്ഡലം കമ്മിറ്റികളും നൽകുന്ന സ്ഥാനാർഥി നിർദേശങ്ങൾ

ഗുരുവായൂരിൽ സി എച്ച് റഷീദ്  – പ്രവർത്തകർ ആവേശത്തിൽ Read More »

PUDUKAD-NEWS-PUTHUKAD-NEWS

മണലൂരിൽ ചിത്രം തെളിഞ്ഞു : സി രവീന്ദ്രനാഥും ടി എൻ പ്രതാപനും ഇടത് വലത് സ്ഥാനാർഥികൾ

പാവറട്ടി : എൽ ഡി എഫ് സ്ഥാനാർഥിയായി സി രവീന്ദ്രനാഥ് സി പി എം സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും യു ഡി എഫ് സ്ഥാനാർഥിയായി ടി എൻ പ്രതാപൻ മണലൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മുൻ വിദ്യാഭ്യാസ മന്ത്രിയും മുൻ എം പി യും തമ്മിലുള്ള പോരാട്ടം മണലൂർ മണ്ഡലത്തെ ശ്രദ്ദേയമാക്കും.

മണലൂരിൽ ചിത്രം തെളിഞ്ഞു : സി രവീന്ദ്രനാഥും ടി എൻ പ്രതാപനും ഇടത് വലത് സ്ഥാനാർഥികൾ Read More »

PUDUKAD-NEWS-PUTHUKAD-NEWS

പറവകൾക്കായി പാന സ്നാന പാത്രങ്ങൾ വിതരണം ചെയ്ത് അധ്യാപകൻ

മറ്റം : പക്ഷി മൃഗാദികൾക്ക് കുളിക്കാനും കുടിക്കാനും പാത്രങ്ങൾ ഒരുക്കാൻ വിദ്യാർഥികളെ പ്രചോദിപ്പിച്ച് അദ്ധ്യാപകൻ സ്റ്റൈജു.   മറ്റം സെൻ്റ് ഫ്രാൻസിസ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്കൃത  അധ്യാപകനും അസോസിയേറ്റ്ഡ് എൻ.സി.സി ഓഫിസറുമായ മേജർ  പി ജെ സ്റ്റൈജുവാണ് നൂതനാശയത്തിൻ്റെ തുടർ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞവർഷം തൃശ്ശൂർ ജില്ലയിലെ അമ്പത്തിരണ്ടോളം  യു പി വിദ്യാലയങ്ങളിൽ  പക്ഷികൾക്കായി സ്നാന പത്രങ്ങൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഈ വർഷത്തെ വിതരണോദ്ഘാടനം ചൊവ്വന്നൂർ സെൻ്റ് മേരിസ് ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക  സിസ്റ്റർ സി എസ് വിന്നി വിദ്യാർത്ഥികൾക്ക് പാത്രങ്ങൾ വിതരണം  ചെയ്ത്

പറവകൾക്കായി പാന സ്നാന പാത്രങ്ങൾ വിതരണം ചെയ്ത് അധ്യാപകൻ Read More »

PUDUKAD-NEWS-PUTHUKAD-NEWS

പഞ്ചവടി ദേശീയപാത സർവീസ് റോഡിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു

​എടക്കഴിയൂർ : ദേശീയപാത 66-ൽ കിഴക്കേ സർവീസ് റോഡിൽ മരക്കൊമ്പ് ഒടിഞ്ഞുവീണു. പഞ്ചവടി ഭാഗത്താണ് റോഡിലേക്ക് മരക്കൊമ്പ് വീണത്. അപകടസമയത്ത് റോഡിലൂടെ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. ​ ഇന്റർനെറ്റ് സേവന ദാതാക്കളായ ബിഎസ്എൻഎൽ (BSNL), എയർടെൽ (Airtel), കേരളവിഷൻ തുടങ്ങിയവരുടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾക്ക് മുകളിലേക്കാണ് മരം പതിച്ചത്. കേബിളുകൾക്ക് ചെറിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഈ പ്രദേശത്തെ ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടിട്ടില്ല.

പഞ്ചവടി ദേശീയപാത സർവീസ് റോഡിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു Read More »

PUDUKAD-NEWS-PUTHUKAD-NEWS

എൻ കെ അക്ബർ ഗുരുവായൂരിൽ എൽ ഡി എഫ് സ്ഥാനാർഥി മണലൂരിൽ സി രവീന്ദ്രനാഥ്

ചാവക്കാട് : 2026 കേരള നിയമസഭ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥിപ്പട്ടികയ്ക്കു സിപിഎം സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. ഗുരുവായൂരിൽ എൻ കെ അക്ബറും മണലൂരിൽ സി രവീന്ദ്രനാഥ് സ്ഥാനാർത്ഥിയാകും. സിപിഎമ്മിൽനിന്ന് 55 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കും. തൃശൂർ ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാർത്ഥികൾ : എ.സി.മൊയ്തീൻ (കുന്നംകുളം), മന്ത്രി ആർ. ബിന്ദു (ഇരിങ്ങാലക്കുട), കെ.കെ.രാമചന്ദ്രൻ (പുതുക്കാട്), സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി), യു.ആർ. പ്രദീപ് (ചേലക്കര), എൻ.കെ.അക്ബർ (ഗുരുവായൂർ), സി.രവീന്ദ്രനാഥ് (മണലൂർ).

എൻ കെ അക്ബർ ഗുരുവായൂരിൽ എൽ ഡി എഫ് സ്ഥാനാർഥി മണലൂരിൽ സി രവീന്ദ്രനാഥ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

എ.കെ.പി.എ ചാവക്കാട്  ഇഫ്താർ സംഗമം സംഘടിപ്പിച്ചു

​ചാവക്കാട്:  ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (AKPA) ചാവക്കാട് യൂണിറ്റിന്റെ ഇഫ്താർ സംഗമം ശ്രദ്ധേയമായി. മാട്ടുമ്മൽ നാലുമണിക്കാറ്റിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റിലെ അംഗങ്ങൾ പങ്കുചേർന്നു. യൂണിറ്റ് പ്രസിഡന്റ് ആർ.പി മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മേഖല പ്രസിഡന്റ് കെ.കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വി എൻ വിനോദ്, മേഖല ട്രഷറർ പി കെ ഷബീർ, ജില്ലാ കമ്മിറ്റി അംഗം വി എം ഫൈസൽ, ഗുരുവായൂർ യൂണിറ്റ് പ്രസിഡന്റ് ജോബി താമരയൂർ എന്നിവർ ആശംസകൾ

എ.കെ.പി.എ ചാവക്കാട്  ഇഫ്താർ സംഗമം സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഖത്തർ കെഎംസിസിയുടെ സ്നേഹോപഹാരം

കടപ്പുറം : എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഖത്തർ കെഎംസിസി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരം നൽകി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് ഉദ്ഘാടനം നിർവഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ബികെ സുബൈർ തങ്ങൾ, സ്കൂൾ ഹെഡ്മിസ്ട്രസ് നിമ്മി, പിടിഎ പ്രസിഡന്റ് പിഎം മുജീബ്, മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ സൈദുമുഹമ്മദ് പോക്കാക്കില്ലാത്ത്, സൈദുമുഹമ്മദ്

എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഖത്തർ കെഎംസിസിയുടെ സ്നേഹോപഹാരം Read More »

PUDUKAD-NEWS-PUTHUKAD-NEWS

എസ് എസ് എൽ സി ആദ്യ പരീക്ഷ വിദ്യാർത്ഥികൾ സന്തോഷത്തിൽ – പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും

ചാവക്കാട് : കേരളത്തിൽ എസ് എസ് എൽ സി പരീക്ഷകൾ ആരംഭിച്ചു. പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും. പത്താം ക്ലാസ് ആദ്യ പരീക്ഷ മലയാളം എളുപ്പമായിരുന്നു എന്നാണ് വിദ്യാർഥികളുടെ പ്രതികരണം. 8.69 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷാ ഹാളുകളിലേക്ക് എത്തുന്നത്. ഇതിൽ 4.17 ലക്ഷത്തിലധികം പേർ പത്താം ക്ലാസ് പരീക്ഷയ്ക്കും, 4.52 ലക്ഷത്തിലധികം പേർ പ്ലസ് ടു പരീക്ഷയ്ക്കുമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലുടനീളമായി എസ്എസ്എൽസി പരീക്ഷയ്ക്കായി 3,000-ത്തിലധികം കേന്ദ്രങ്ങളും ഹയർ സെക്കൻഡറിക്കായി രണ്ടായിരത്തിനടുത്ത് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

എസ് എസ് എൽ സി ആദ്യ പരീക്ഷ വിദ്യാർത്ഥികൾ സന്തോഷത്തിൽ – പ്ലസ് ടു പരീക്ഷകൾ നാളെ ആരംഭിക്കും Read More »

Scroll to Top