ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങൾക്ക് മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം; പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് തുടങ്ങിയ വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെൻ്റ് പ്രോഗ്രാം പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ്, ബാങ്കിംഗ് സർവ്വീസ് എന്നിവയ്ക്ക് രണ്ട് ലക്ഷം രൂപയും സിവിൽ സർവ്വീസിന് 4.5 ലക്ഷം രൂപയും ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് എന്നിവയ്ക്ക് 2.5 ലക്ഷം രൂപയുമാണ് കുടുംബ വാർഷിക വരുമാന പരിധി. നവംബർ 20 വരെ അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം ഇ-ഗ്രാൻ്റ്സ് സൈറ്റിൽ ലഭ്യമാണ്. ഫോൺ- 0492 2222335. ഇമെയിൽ- bcddpkd@gmail.com.



