Thrissur District

All other from thrissur District

സ്വർണവില വീണ്ടും കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 111280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 13,910 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ ഇടിഞ്ഞ ശേഷം സ്വർണവില കുതിച്ചുകയറിയിരുന്നു. വൈകിട്ട് രണ്ട് തവണയാണ് സ്വർണവില ഉയർന്നത്. 

സ്വർണവില വീണ്ടും കുറഞ്ഞു Read More »

PUDUKAD-NEWS-PUTHUKAD-NEWS

മുനക്കൽ ബീച്ചിൽ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങി

അഴീക്കോട് മുനക്കൽ ബീച്ചിൽ സൂനാമി ദുരിതാശ്വാസ കേന്ദ്രത്തിലെ കെട്ടിടത്തിൽ പുതിയ  പോസ്റ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഇരിഞ്ഞാലകുട പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ലോലിത.എം.ആന്റണി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗങ്ങളായ കെ.എം.സാദത്ത്,സി.ഡി.വിജയൻ,കെ.ടി. സജീവൻ എന്നിവർ സംസാരിച്ചു.അസിസ്റ്റൻറ് സൂപ്രണ്ട് ഇ.കെ.ജയശ്രീ,കൊടുങ്ങല്ലൂർ പോസ്റ്റൽ സബ് ഡിവിഷൻ ഇൻസ്പെക്ടർ സി.എം. സഈദ,ബ്രാഞ്ച് പോസ്റ്റ്മിസ്ട്രസ് മനീഷ എന്നിവർ സംബന്ധിച്ചു.സ്പീഡ് പോസ്റ്റ്  സൗകര്യം എസ്.ബി.അക്കൗണ്ട്, വിവിധ നിക്ഷേപ പദ്ധതികൾ ഇൻഷുറൻസ് പദ്ധതികൾ,പി.എം.കിസാൻ പദ്ധതിയിൽ നിന്ന് പണം പിൻവലിക്കൽ തുടങ്ങിയ സേവനങ്ങൾ ലഭ്യമാണ്.

മുനക്കൽ ബീച്ചിൽ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയിലെ പൊറത്തിശ്ശേരി ഇടവകാംഗമായ റവ. ഫാ. ആൻ്റു ആലപ്പാടനെ ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാൾ (സിഞ്ചലൂസ്) ആയി ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിയമിച്ചു. റവ. ഫാ. ആൻ്റു ആലപ്പാടൻ ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റലിന്റെ ഡയറക്ടർ ആയി സേവനം ചെയ്തു വരവേയാണ് ഈ പുതിയ നിയോഗം. ആൻ്റു ആലപ്പാടൻ പൊറത്തിശ്ശേരി ആലപ്പാടൻ വീട്ടിൽ ആന്റണി, അന്നമ്മ ദമ്പതികളുടെ മകനാണ്. ജോസ്, യോഹന്നാൻ, തോമസ്, വർഗ്ഗീസ്, മേരി, സെലീന, ഏലിയ എന്നിവരാണ്

ഇരിങ്ങാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ Read More »

PUDUKAD-NEWS-PUTHUKAD-NEWS

നിര്യാതയായി

മേഴ്സി ഇരിങ്ങാലക്കുട : തെക്കിനിയത്ത് പരേതനായ പോൾ ഭാര്യ മേഴ്സി (77) നിര്യാതയായി. പൊറത്തിശ്ശേരി മഹാത്മാ യു.പി. സ്കൂളിലെ റിട്ട. അധ്യാപികയാണ്. സംസ്കാരം നടത്തി. മക്കൾ : പരേതയായ ബിന്ദു പോൾ, രേഖ പോൾ മരുമക്കൾ : ജോജി കെ. പല്ലൻ, ജിൻ്റോ തോമസ് ചിറയത്ത്

നിര്യാതയായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

നിയമസഭ തിരഞ്ഞെടുപ്പ്; മുന്നണി സംവിധാനത്തിൻ്റെ പ്രാധാന്യം യൂത്ത് കോൺഗ്രസിനെ ഓർമ്മിപ്പിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട്

നിയമസഭ തിരഞ്ഞെടുപ്പ്; മുന്നണി സംവിധാനത്തിൻ്റെ പ്രാധാന്യവും ഇരിങ്ങാലക്കുട മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രവും യൂത്ത് കോൺഗ്രസിനെ ഓർമ്മിപ്പിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട്; യുഡിഎഫിൽ അനൈക്യം ഉണ്ടാക്കുന്ന പ്രസ്താവനകളിൽ നിന്നും യൂത്ത് കോൺഗ്രസ് പിന്തിരിയണമെന്നും യൂത്ത് ഫ്രണ്ട്   ഇരിങ്ങാലക്കുട : മുന്നണി സംവിധാനത്തിൻ്റെ പ്രാധാന്യവും ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ രാഷ്ട്രീയ ചരിത്രവും യൂത്ത് കോൺഗ്രസ്സിനെ ഓർമ്മിപ്പിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് . നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോൺഗ്രസ് തന്നെ മൽസരിക്കണമെന്നും മുൻ എംഎൽഎ ആയ

നിയമസഭ തിരഞ്ഞെടുപ്പ്; മുന്നണി സംവിധാനത്തിൻ്റെ പ്രാധാന്യം യൂത്ത് കോൺഗ്രസിനെ ഓർമ്മിപ്പിച്ച് കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ

ഇരിങ്ങാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ പുതിയ വികാരി ജനറാൾ ആയി പൊറത്തിശ്ശേരി ഇടവകാംഗമായ ഫാ ആൻ്റു ആലപ്പാടനെ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിയമിച്ചു. ഫാ. ആൻ്റു ആലപ്പാടൻ ചാലക്കുടി സെൻ്റ് ജെയിംസ് ഹോസ്പിറ്റലിന്റെ ഡയറക്ടർ ആയി സേവനം ചെയ്തു വരികയായിരുന്നു.പൊറത്തിശ്ശേരി ആലപ്പാടൻ തറവാട്ടിൽ ആന്റണി-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ജോസ് ,യോഹന്നാൻ, തോമസ്, വർഗീസ് ,മേരി, സെലീന, ഏലിയ എന്നിവർ സഹോദരങ്ങളാണ്. സ്കൂൾ വിദ്യാഭ്യാസം ഇരിങ്ങാലക്കുട നാഷണൽ

ഇരിങ്ങാലക്കുട രൂപതയ്ക്ക് പുതിയ വികാരി ജനറാൾ Read More »

PUDUKAD-NEWS-PUTHUKAD-NEWS

അത്താണി റെയിൽവേ ട്രാക്കിന് സമീപത്ത് തീപിടിത്തം

വടക്കാഞ്ചേരി: അത്താണി സെൻ്ററിലെ ജെഎംജെ സ്‌കൂളിന് എതിർ വശത്തെ റെയിൽവേ ട്രാക്കിന് സമീപത്തെ സ്വകാര്യ ഭൂമിയിൽ കൂട്ടിയിട്ടിരുന്ന പുല്ലിന് തീപടർന്നു. തീ നിയന്ത്രണ വിധേയമാകാത്ത വിധം പടർന്നപ്പോൾ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. തൊട്ടടുത്ത് കൂടി റെയിൽവേ ലൈനുള്ളതിനാൽ അപകടം വ്യാപിക്കുന്നതിന് മുന്പേ തന്നെ അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയിരുന്നു. ഉദ്യോഗസ്ഥരായ ടി ആർ ഷിബു, മുരളീധരൻ, മുസ്‌തഫ, രാജേഷ്, രഞ്ജിത്, ചെറിയാൻ എന്നിവർ നേതൃത്വം നൽകി.

അത്താണി റെയിൽവേ ട്രാക്കിന് സമീപത്ത് തീപിടിത്തം Read More »

PUDUKAD-NEWS-PUTHUKAD-NEWS

ആർഡിഒ ഓഫീസിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായി; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

തൃശൂർ: കോടതി നിർദ്ദേശ പ്രകാരം റവന്യൂവകുപ്പിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായ കേസിൽ സമാന്തര അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടു. തൃശൂർ ഡെപ്യൂട്ടി കളക്ടർ പ്രാൺ സിംഗിനാണ് അന്വേഷണ ചുമതല. മോഷ്ടാവിനെ കണ്ടെത്തുക ദുഷ്കരമാണ്. കുറ്റക്കാരെ കണ്ടെത്തിയില്ലെങ്കിലും റംലത്തിന്റെ കുടുംബത്തിന് സ്വർണം തിരിച്ച് നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 2003 മുതൽ 2022 വരെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും. 2003 ൽ മരിച്ച കാട്ടൂർ സ്വദേശി റംലത്തിൻ്റെ എട്ടര പവൻ സ്വർണാഭരണങ്ങളാണ് കോടതി നിർദ്ദശത്തെത്തുടർന്ന് ആർടിഒ ഓഫീസിൽ സൂക്ഷിച്ചത്. മക്കൾ

ആർഡിഒ ഓഫീസിൽ സൂക്ഷിച്ച സ്വർണം മുക്കുപണ്ടമായി; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ബിജെപി ഓഫീസിൽ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാഭീഷണി

കോതമംഗലം:ഓൺലൈൻ ട്രേഡിങ്ങുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് യുവാവിൻ്റെ കൈയിൽനിന്ന് ബിജെപി നേതാക്കൾ 10.58 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ച് ബിജെപി ഓഫീസിൽ ബന്ധുക്കളുടെ ആത്മഹത്യാഭീഷണി. ഇവരുടെ പരാതിയിൽ ബിജെപി കോതമംഗലം നിയോജകമണ്ഡലം സെക്രട്ടി ടി എസ് സുനീഷിനെ ഒന്നാംപ്രതിയാക്കിയും നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്‌ണൻ മാങ്ങോടിനെ രണ്ടാംപ്രതിയാക്കിയും കോതമംഗലം പൊലീസ് കേസെടുത്തു. വിശ്വാസവഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സംഭവം വിവാദമായതോടെ ടി എസ് സുനീഷിൽനിന്ന് രാജി എഴുതിവാങ്ങിയതായി ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ്

ബിജെപി ഓഫീസിൽ പെട്രോളുമായി കുടുംബത്തിന്റെ ആത്മഹത്യാഭീഷണി Read More »

PUDUKAD-NEWS-PUTHUKAD-NEWS

സ്കൂളിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ തീപിടിത്തം

മുല്ലശ്ശേരി: മുല്ലശേരി നല്ലയിടയൻ പള്ളിക്ക് എതിർവശം റോഡിലെ കാനയിലെ ഉണക്കപ്പുല്ലിനും ആളൊഴിഞ്ഞ പറമ്പിലെ പാഴ്ച്ചെടികൾക്കും തീ പിടിച്ചു. കാനയിലെ ഉണക്കപ്പുല്ലിൽ നിന്നും കത്തിപ്പിടിച്ച് ഗുഡ് ഷെപ്പേഡ് സ്‌കൂളിന്റെ അരികിലേക്കും തെക്ക് ഭാഗത്തുള്ള ഒഴിഞ്ഞുകിടന്ന പറമ്പിലേക്കും തീയാളിപ്പടരുകയായിരുന്നു. തിങ്കളാഴ്‌ച പകൽ പതിനൊന്നോടെയാണ് സംഭവം.ഈ സമയം ഇതുവഴി വന്ന പൊതുപ്രവർത്തകനായ കെ വി മനോഹരൻ ആളുകളെ വിളിച്ചുകൂട്ടുകയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹായത്തോടെ വെള്ളമൊഴിച്ച് തീ കൂടുതൽ പടരാതെ തടയുകയുമായിരുന്നു. പിന്നീട് ഗുരുവായൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേന യൂണിറ്റ് തീ പൂർണമായും അണച്ചു.

സ്കൂളിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ തീപിടിത്തം Read More »

Scroll to Top