കൂടുതൽ കരുത്തുമായി റെനോ ട്രൈബർ; അപ്ഡേറ്റഡ് പതിപ്പ് സെപ്റ്റംബർ അവസാനം വിപണിയിൽ


പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ എസ്‌യുവി മോഡലായ ട്രൈബറിന്റെ അപ്‌ഡേറ്റഡ് പതിപ്പ് സെപ്റ്റംബർ അവസാനം വിപണിയിലെത്തും. മുൻ പതിപ്പിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ കരുത്തുറ്റ എൻജിനുമായാണ് പുതിയ മോഡൽ എത്തുന്നത്.
മുൻപത്തെ നാച്ചുറലി ആസ്പിറേറ്റഡ് 1.0 ലിറ്റർ പെട്രോൾ എൻജിന് പകരം കൂടുതൽ കരുത്തുറ്റ ടർബോ പെട്രോൾ എൻജിനാണ് പുതിയ ട്രൈബറിലുള്ളത്. നിറയെ യാത്രക്കാരും ലഗേജുകളുമായുള്ള യാത്രകളിൽ പഴയ എൻജിൻ പര്യാപ്തമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈ മാറ്റം. റെനോ കിഗറിൽ ഉപയോഗിച്ചിരിക്കുന്ന അതേ എച്ച്ആർ10 ടർബോ പെട്രോൾ എൻജിനാണ് പുതിയ മോഡലിനും കരുത്തുപകരുന്നത്. പുതിയ എൻജിൻ ഘടിപ്പിക്കുന്നതിനായി ‘റെനോ ഗ്രൂപ്പ് എൻട്രി പ്ലാറ്റ്‌ഫോം’ എന്ന പേരിൽ പുതിയ പ്ലാറ്റ്‌ഫോമും കമ്പനി വികസിപ്പിച്ചിട്ടുണ്ട്.
Also Read:99% പേർക്കും അറിയില്ല..! കാർ സീറ്റുകൾ നിർമ്മിക്കാൻ ഏത് മൃഗത്തിന്റെ തൊലിയാണ് ഉപയോഗിക്കുന്നത്?
1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ ചാർജ്ഡ് യൂണിറ്റായ പുതിയ എൻജിൻ 99 ബിഎച്ച്പി കരുവും 160 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഫൈവ് സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും. ഇതിനുപുറമേ വാഹനത്തിന്റെ സിഎൻജി പതിപ്പും പ്രതീക്ഷിക്കുന്നുണ്ട്. സബ് ഫോർ മീറ്റർ എംപിവി വിഭാഗത്തിൽപ്പെടുന്ന പുതിയ മോഡലിന് നിലവിലെ പതിപ്പിനെ അപേക്ഷിച്ച് 80,000 രൂപ മുതൽ 90,000 രൂപ വരെ അധിക വില വരുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ ട്രൈബറിന് 5.81 ലക്ഷം രൂപ മുതൽ 8.69 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. ടർബോ സിവിടി വേർഷന് ഇതിലുംകൂടുതൽ വില പ്രതീക്ഷിക്കാം.
The post കൂടുതൽ കരുത്തുമായി റെനോ ട്രൈബർ; അപ്ഡേറ്റഡ് പതിപ്പ് സെപ്റ്റംബർ അവസാനം വിപണിയിൽ appeared first on Express Kerala.

