September 1, 2026

ഇൻസ്റ്റഗ്രാം വഴി സൗഹൃദം, ഐ.പി.എസ്. ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് തട്ടിപ്പും പീഡനവും; യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാം വഴി സൗഹൃദം, ഐ.പി.എസ്. ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് തട്ടിപ്പും പീഡനവും; യുവാവ് അറസ്റ്റിൽ

.പി.എസ്. ട്രെയിനിയാണെന്ന് തെറ്റായ വിലാസം നൽകി ഇൻസ്റ്റഗ്രാമിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിചയപ്പെട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം വടവാതൂർ വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി. അജയനെയാണ് (22) കോട്ടയം വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ആദിത്യൻ. പുതുപ്പള്ളി കൈതേപ്പാലത്തുള്ള ബാറിൽ എയർഗൺ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ ആറുമാസം മുൻപ് കോട്ടയം ഈസ്റ്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, ഐ.പി.എസ്. ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവിധ പോലീസ് സ്റ്റേഷനുകളിൽ സന്ദർശനം നടത്തിയതായും, തട്ടിപ്പ് കേസുകളിൽ ഐ.പി.എസ്.കാരനാണെന്ന് പറഞ്ഞ് ഇടനിലനിന്ന് വാഹനം തട്ടിയെടുത്തതായും ഇയാൾക്കെതിരെ മറ്റ് കേസുകളുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എസ്.ഐ. വി.എസ്. ഗിരീഷ്‌കുമാർ, സി.പി.ഒ.മാരായ ടി.കെ. രൂപേഷ്, അരുൺകുമാർ, മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

The post ഇൻസ്റ്റഗ്രാം വഴി സൗഹൃദം, ഐ.പി.എസ്. ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് തട്ടിപ്പും പീഡനവും; യുവാവ് അറസ്റ്റിൽ appeared first on Express Kerala.

Spread the love
See also  വിരാടും ധോണിയും ബുംറയും അല്ല; ഇന്ത്യൻ ക്രിക്കറ്റിന്റെ ഗോൾഡൻ ബോയ് സച്ചിൻ തന്നെയാണെന്ന് അശ്വിൻ!