September 1, 2026

ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി വടകര പൊലീസിന്റെ പിടിയിൽ

ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി വടകര പൊലീസിന്റെ പിടിയിൽ

ടകര പതിയാരക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തി കുത്തിപ്പരുക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. പതിയാരക്കര സ്വദേശി കുളങ്ങര മുഹമ്മദ് റിനാസ് ആണ് വടകര പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രി പത്തുമണിയോടെ പതിയാരക്കര നീലിയേലത്ത് കടവിന് സമീപമായിരുന്നു ആക്രമണം.

സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കലത്തപ്പമുക്ക് സ്വദേശി സിറാജിനെയാണ് റിനാസ് ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചത്. പുറത്തും കഴുത്തിലും ചെവിയിലും ഗുരുതരമായി പരിക്കേറ്റ സിറാജ് വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

The post ഭിന്നശേഷിക്കാരനായ യുവാവിനെ ബൈക്കിൽ പിന്തുടർന്ന് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി വടകര പൊലീസിന്റെ പിടിയിൽ appeared first on Express Kerala.

Spread the love
See also  ‘LDF സി.പി.ഐയുടെ കുഞ്ഞ്, തകർക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ല’: ബിനോയ് വിശ്വം, ഡൽഹിയിൽ നിർണ്ണായക CPI യോഗങ്ങൾ | Binoy Viswam