September 1, 2026

ഉറങ്ങിക്കിടന്ന ഭർത്താവിനെ സിമന്റ് കട്ടകൊണ്ട് കൊന്നു! മൃതദേഹം കത്തിച്ച് നാടകം, 60കാരിക്ക് വധശിക്ഷ

ഉറങ്ങിക്കിടന്ന ഭർത്താവിനെ സിമന്റ് കട്ടകൊണ്ട് കൊന്നു! മൃതദേഹം കത്തിച്ച് നാടകം, 60കാരിക്ക് വധശിക്ഷ

കെയ്‌റോ: ഉറങ്ങിക്കിടന്ന ഭർത്താവിനെ സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് കുറ്റം മറച്ചുവെക്കാൻ ശ്രമിച്ച 60 വയസ്സുകാരിക്ക് ഈജിപ്തിൽ വധശിക്ഷ. ശർഖിയ ഗവർണറേറ്റിലാണ് സംഭവമുണ്ടായത്. ദാമ്പത്യ തർക്കങ്ങളെ തുടർന്നാണ് ഭർത്താവിനെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഭർത്താവ് ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതി സിമന്റ് കട്ട ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് കുറ്റകൃത്യം മറച്ചുവെക്കാൻ ഭർത്താവിന്റെ വസ്ത്രങ്ങൾക്ക് തീകൊളുത്തി മൃതദേഹത്തിലേക്ക് എറിഞ്ഞു. കൊലപാതകത്തിന് ശേഷം വീട്ടിൽനിന്ന് പുറത്തിറങ്ങിയ പ്രതി, അജ്ഞാതർ വീടിനുള്ളിൽ കയറി ഭർത്താവിനെ ആക്രമിച്ച് തീകൊളുത്തിയതാണെന്ന് അയൽവാസികളെ വിശ്വസിപ്പിക്കാനും ശ്രമിച്ചു.

ALSO READ;സീരിയൽ കഥയേക്കാൾ മ്ലേച്ചം..! വിധവയെ കൊന്ന് സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, ക്വട്ടേഷൻ കൊടുത്തത് ഭർതൃസഹോദരി

എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ പ്രതിയുടെ വാദങ്ങൾ പൊളിഞ്ഞു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. ഭർത്താവിന്റെ മോശം പെരുമാറ്റവും മറ്റ് ബന്ധങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകി. ദമ്പതികൾ മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.

കേസ് വിചാരണയ്ക്ക് എത്തിയതോടെ കൊലപാതകവും കുറ്റകൃത്യം മറച്ചുവെക്കാനുള്ള ശ്രമവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച കോടതി പ്രതിക്ക് തൂക്കിക്കൊല വിധിക്കുകയായിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ മൃതദേഹം കത്തിച്ച് സംഭവത്തെ മറ്റൊരു രീതിയിൽ അവതരിപ്പിക്കാൻ നടത്തിയ ശ്രമമാണ് കേസിൽ നിർണായകമായത്.

The post ഉറങ്ങിക്കിടന്ന ഭർത്താവിനെ സിമന്റ് കട്ടകൊണ്ട് കൊന്നു! മൃതദേഹം കത്തിച്ച് നാടകം, 60കാരിക്ക് വധശിക്ഷ appeared first on Express Kerala.

Spread the love
See also  കണ്ണുവെട്ടിച്ച തട്ടിപ്പുകൾക്കും പണമിടപാടുകളിലെ ചതിക്കുഴികൾക്കും ഇനി പൂട്ടുവീഴും; വായ്പ ചട്ടങ്ങളിൽ വൻ മാറ്റവുമായി ആർ.ബി.ഐ