September 2, 2026

ഒറ്റ ചാർജിൽ 310 കിലോമീറ്റർ റേഞ്ച്; കിടിലൻ ഫീച്ചറുകളുമായി സുസുക്കിയുടെ കുഞ്ഞൻ ഇലക്ട്രിക് കാർ വിപണിയിൽ

ഒറ്റ ചാർജിൽ 310 കിലോമീറ്റർ റേഞ്ച്; കിടിലൻ ഫീച്ചറുകളുമായി സുസുക്കിയുടെ കുഞ്ഞൻ ഇലക്ട്രിക് കാർ വിപണിയിൽ

ലക്ട്രിക് വാഹന വിപണിയിൽ വൻ മുന്നേറ്റത്തിന് ഒരുങ്ങി ജാപ്പനീസ് വാഹന നിർമാതാക്കളായ സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറായ ‘സുസുക്കി ഇ-സ്കൈ’ ജപ്പാനിൽ അവതരിപ്പിച്ചു. നഗര യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ കോംപാക്ട് ആയ ബോക്സി ഡിസൈനിലാണ് ഈ വാഹനം നിർമ്മിച്ചിരിക്കുന്നത്. 3,395 മിമി നീളവും 1,475 മിമി വീതിയും ഉള്ള ഈ കുഞ്ഞൻ കാർ തിരക്കേറിയ റോഡുകളിലും ഇടുങ്ങിയ പാർക്കിങ് ഇടങ്ങളിലും വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

ഈ വാഹനത്തിന്റെ ഏറ്റവും വലിയ ആകർഷണം ഒറ്റ ചാർജിൽ ലഭിക്കുന്ന 310 കിലോമീറ്റർ ദൂരപരിധിയാണ് (റേഞ്ച്). ഭാരം കുറഞ്ഞതും ഊർജക്ഷമത വർധിപ്പിച്ചതുമായ രൂപകൽപ്പനയാണ് ഇത്രയും മികച്ച റേഞ്ച് നൽകാൻ സഹായിച്ചിട്ടുള്ളത്. വലിപ്പം ചെറുതാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ യാതൊരു വിട്ടവീഴ്ചയും സുസുക്കി വരുത്തിയിട്ടില്ല. 10.1 ഇഞ്ച് വലിപ്പമുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്മാർട്ട് കണക്റ്റഡ് നാവിഗേഷൻ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

Also Read: ഗിഗ് തൊഴിലാളികൾക്ക് ആശ്വാസമായി കേരള സർക്കാരിന്റെ പുതിയ പദ്ധതി? നഗരങ്ങളിൽ പ്രത്യേക വിശ്രമമുറികൾ ഒരുങ്ങുന്നു

കാറിലെ ബാറ്ററിൽ നിന്ന് മറ്റ് ഇലക്ട്രിക്കൽ ഉപകരണങ്ങളിലേക്ക് വൈദ്യുതി പകരാൻ സഹായിക്കുന്ന V2L സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രകളിൽ ചെറിയ വീട്ടുപകരണങ്ങൾ പ്രവർത്തിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ പവർ ബാക്കപ്പായി ഉപയോഗിക്കാനും ഈ ഫീച്ചർ ഏറെ പ്രയോജനപ്പെടും. 2026-ന്റെ ശരത്കാലത്തോടെ ജപ്പാനിൽ വിൽപ്പനയ്ക്ക് എത്തുന്ന ഈ വാഹനം ഇന്ത്യൻ വിപണിയിൽ എത്തുേമാ എന്ന കാര്യത്തിൽ കമ്പനി ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

The post ഒറ്റ ചാർജിൽ 310 കിലോമീറ്റർ റേഞ്ച്; കിടിലൻ ഫീച്ചറുകളുമായി സുസുക്കിയുടെ കുഞ്ഞൻ ഇലക്ട്രിക് കാർ വിപണിയിൽ appeared first on Express Kerala.

See also  വധശിക്ഷയ്ക്ക് തുല്യമായ തിരിച്ചടി! ശത്രുവിന്റെ കണ്ണ് തുറപ്പിക്കുന്ന ഇറാന്റെ സർവ്വനാശ തിരിച്ചടി; ഇറാന്റെ സംയുക്ത മിസൈൽ മഴയിൽ വിറങ്ങലിച്ച് അമേരിക്കൻ സൈന്യം…
Spread the love