September 1, 2026

കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതി: SFI നേതാവിനെ പുറത്താക്കി CPM, യുവതിക്ക് നിയമസഹായം നൽകുമെന്ന് പ്രതികരണം | SFI Leader Expelled

കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതി: SFI നേതാവിനെ പുറത്താക്കി CPM, യുവതിക്ക് നിയമസഹായം നൽകുമെന്ന് പ്രതികരണം | SFI Leader Expelled
SFI Leader Expelled

കണ്ണൂർ: യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന പരാതിയിൽ ആരോപണവിധേയനായ എസ്.എഫ്.ഐ നേതാവ് കെ. നവനീതിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി സി.പി.എം. ചുഴലി ലോക്കൽ കമ്മിറ്റിയാണ് നടപടി സ്വീകരിച്ച കാര്യം അറിയിച്ചത്.(SFI Leader Expelled From CPM Over Kannur Bathroom Filming Case)

പരാതിക്കാരിയായ യുവതിക്ക് ആവശ്യമായ എല്ലാ നിയമസഹായങ്ങളും നൽകുമെന്ന് വ്യക്തമാക്കിയ പാർട്ടി നേതൃത്വം, ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്നും ഇതിന്റെ പേരിൽ പാർട്ടിക്ക് നേരെ അധിക്ഷേപം നടത്താൻ ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. നവനീതിനെതിരെ ഓഗസ്റ്റ് 20-ന് നടന്ന സംഭവത്തിലാണ് ശ്രീകണ്ഠാപുരം പോലീസ് കേസെടുത്തത്.

വീടിന് പുറത്തുള്ള കുളിമുറിയിൽ കുളിക്കുന്നതിനിടെ ഭിത്തിയിലെ വിടവിലൂടെ മൊബൈൽ ഫ്ലാഷ് ലൈറ്റ് കണ്ട് യുവതി ബഹളം വെയ്ക്കുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് തടഞ്ഞുവെച്ച നവനീതിന്റെ ഫോൺ പരിശോധിച്ചപ്പോൾ കുളിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തുകയും ഇയാളെക്കൊണ്ട് തന്നെ ഫോണിൽ നിന്ന് അവ നീക്കം ചെയ്യിക്കുകയും ചെയ്തു.

Story Summary

The CPM has expelled SFI leader K. Navaneeth from its primary membership over allegations of filming a woman while she was bathing in Kannur. Meanwhile, the complainant has approached the Home Minister alleging that Sreekandapuram police registered weak, bailable charges against the accused and granted him station bail.

Spread the love
See also  “ഞങ്ങളെ കുറച്ചുകാണരുത്!” അമേരിക്കയ്ക്കും സഖ്യകക്ഷികൾക്കും ഇറാനിയൻ നാവികസേനയുടെ കർശന മുന്നറിയിപ്പ്..!