September 1, 2026

50 പവൻ സ്വർണക്കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് ‘കൽക്കി’ സന്തോഷും രണ്ട് യുവതികളും പിടിയിൽ!

50 പവൻ സ്വർണക്കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് ‘കൽക്കി’ സന്തോഷും രണ്ട് യുവതികളും പിടിയിൽ!

റപ്പൂരിൽ വീട് കുത്തിത്തുറന്ന് മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന അമ്പത് പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മുഖ്യപ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. പാണഞ്ചേരി സ്വദേശി ‘കൽക്കി’ സന്തോഷ് (44), മണലൂർ സ്വദേശി സജിത (46), കോതപറമ്പ് സ്വദേശി അഖില (35) എന്നിവരെയാണ് പേരാമംഗലം പോലീസും സിറ്റി പോലീസ് കമ്മിഷണറുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.

പറപ്പൂർ സ്വദേശി നാലകത്ത് ഷക്കീറിന്റെ വീട്ടിലാണ് ഈ മാസം 20-ന് വൻ കവർച്ച നടന്നത്. ഷക്കീറും കുടുംബവും വീടിനില്ലാത്ത സമയം നോക്കി പിറകുവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന സംഘം അലമാരയിലുണ്ടായിരുന്ന സ്വർണം അടിച്ചുമാറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ഓഗസ്റ്റ് 28-ന് പുലർച്ചെ വലപ്പാട് ബീച്ച് പരിസരത്തുനിന്ന് സന്തോഷ് വലയിലാകുന്നത്.

Also Read: തൈര് ചോദിച്ചതിനെച്ചൊല്ലി ബിരിയാണിക്കടയിൽ കൂട്ടത്തല്ല്; ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച് ക്രൂരമർദ്ദനം, യുവാവിന് പരിക്ക്

കേസിൽ മോഷണമുതലുകൾ വിൽക്കാൻ സഹായിച്ചതിനാണ് സജിതയെയും അഖിലയെയും പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലയിലും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സന്തോഷ്. കർണാടകയിലെ സ്വർണമോഷണ കേസുകളിലും ഇയാൾക്ക് പങ്കുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ സന്തോഷിന്റെ പ്രധാന സഹായിക്കായിട്ടുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.

The post 50 പവൻ സ്വർണക്കവർച്ച; കുപ്രസിദ്ധ മോഷ്ടാവ് ‘കൽക്കി’ സന്തോഷും രണ്ട് യുവതികളും പിടിയിൽ! appeared first on Express Kerala.

Spread the love
See also  മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു