September 1, 2026

‘എല്ലാവർക്കും ലാപ്ടോപ്പ് വാങ്ങാൻ സാധിക്കുന്നയളവിൽ കള്ളപ്പണം, ലോകത്ത് നടക്കുന്ന കള്ളപ്പണ ഇടപാടുകളുടെ 1% പോലും തിരിച്ചുപിടിക്കുന്നില്ല’: CJI സൂര്യ കാന്ത് | CJI Surya Kant

‘എല്ലാവർക്കും ലാപ്ടോപ്പ് വാങ്ങാൻ സാധിക്കുന്നയളവിൽ കള്ളപ്പണം, ലോകത്ത് നടക്കുന്ന കള്ളപ്പണ ഇടപാടുകളുടെ 1% പോലും തിരിച്ചുപിടിക്കുന്നില്ല’: CJI സൂര്യ കാന്ത് | CJI Surya Kant
CJI Surya Kant

കേംബ്രിഡ്ജ്: ആഗോളതലത്തിൽ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തിയെക്കുറിച്ചും അത് തടയുന്നതിലെ വലിയ പോരായ്മകളെക്കുറിച്ചും മുന്നറിയിപ്പുമായി ഇന്ത്യൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ഒരു വർഷം ലോകത്തിലാകെ അനധികൃതമായി കൈമാറ്റം ചെയ്യപ്പെടുന്ന പണം ഉപയോഗിച്ച് ഭൂമിയിലെ എണ്ണൂറ് കോടി മനുഷ്യർക്കും ഓരോ ലാപ്ടോപ്പ് വീതം വാങ്ങാൻ സാധിക്കുമെന്ന് കേംബ്രിഡ്ജിൽ നടന്ന 43-ാമത് അന്താരാഷ്ട്ര സാമ്പത്തിക കുറ്റകൃത്യ സിമ്പോസിയത്തിൽ സംസാരിക്കവേ അദ്ദേഹം ചൂണ്ടിക്കാട്ടി.(CJI Surya Kant Highlights Global Money Laundering Scale And Recovery Challenges)

എന്നാൽ, ഇത്തരത്തിൽ അനധികൃതമായി കടത്തുന്ന സാമ്പത്തിക സ്വത്തുക്കളുടെ ഒരു ശതമാനം (1%) പോലും തിരിച്ചുപിടിക്കാൻ ആഗോള ഏജൻസികൾക്ക് സാധിക്കുന്നില്ലെന്നതാണ് കടുത്ത യാഥാർത്ഥ്യമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജ്യത്ത് വർദ്ധിച്ചുവരുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള ആധുനിക തട്ടിപ്പുകൾ തടയാൻ പാർലമെന്റിന്റെ നിയമനിർമ്മാണത്തിന് കാത്തുനിൽക്കാതെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ഉടനടി ഇടപെട്ടതായി അദ്ദേഹം ഓർമ്മിപ്പിച്ചു.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിലെ തട്ടിപ്പ് രീതികളെ ഉദാഹരിച്ച അദ്ദേഹം, വിദേശരാജ്യങ്ങളിലേക്ക് കടത്തുന്ന ഇത്തരം കള്ളപ്പണം തിരികെ എത്തിക്കാൻ ശക്തമായ അന്താരാഷ്ട്ര സഹകരണം വേണമെന്ന് ഊന്നിപ്പറഞ്ഞു.

Story Summary

Chief Justice of India Surya Kant highlighted the alarming scale of global money laundering at the Cambridge symposium, noting that less than one percent of illicit money is ever recovered. He emphasized the need for stronger international cooperation to trace and freeze criminal assets and praised the Indian judiciary’s proactive response to digital arrest scams.

See also  അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു! സുഹൃത്തായ മലയാളി യുവതി പോലീസ് കസ്റ്റഡിയിൽ
Spread the love