September 10, 2026

ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം

ൽഹിയിലെ സത്യ നികേതൻ പ്രദേശത്ത് ഞായറാഴ്ച (സെപ്റ്റംബർ 6) വിദ്യാർത്ഥികളുടെ ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു വീണു. കെട്ടിടത്തിനുള്ളിൽ അമ്പതോളം വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.

സത്യ നികേതനിൽ കെട്ടിടം തകർന്നുവീണതായി വിവരം ലഭിച്ചതായി ഡൽഹി ഫയർ സർവീസസ് ഡയറക്ടർ അറിയിച്ചു. സംഭവസ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ഡൽഹി പൊലീസും വ്യക്തമാക്കി. ദുരന്തത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also Read: ആകാശത്ത് ആശങ്കയുടെ അരമണിക്കൂർ; ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം ബംഗളൂരുവിൽ തിരിച്ചിറക്കി

ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. വാടകയ്ക്ക് താമസസൗകര്യം നൽകുന്ന പെയിങ് ഗസ്റ്റ് (പിജി) സംവിധാനമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. സർവകലാശാലയ്ക്ക് സമീപമായതിനാൽ താമസക്കാരിൽ പലരും കോളേജ് വിദ്യാർഥികളാണ്. എൻഎസ്‌യുഐ, ഐസ തുടങ്ങിയ വിദ്യാർഥിസംഘടനകളും രക്ഷാപ്രവർത്തനത്തിൽ സഹായിക്കാനായി സ്ഥലത്തെത്തിയിട്ടുണ്ട്.

The post ഡൽഹിയിൽ കെട്ടിടം തകർന്ന് അപകടം; നിരവധി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നതായി സംശയം appeared first on Express Kerala.

Spread the love
See also  സൗദി എണ്ണ കേന്ദ്രങ്ങളിൽ ഹൂതി ആക്രമണം; ബ്രെന്റ് ക്രൂഡ് വില വീണ്ടും 100 ഡോളറിലേക്ക്