PSC റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ: മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും ശുപാർശ കൈമാറാതെ സർക്കാർ | Kerala Government


തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസത്തേക്ക് നീട്ടാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തെങ്കിലും, ഇതുസംബന്ധിച്ച ഔദ്യോഗിക ശുപാർശ സർക്കാർ ഇതുവരെ പി.എസ്.സിക്ക് കൈമാറിയില്ല. തിരഞ്ഞെടുത്ത 18 റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.(Kerala Government Delays Sending PSC Rank List Extension Recommendation)
എന്നാൽ, റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്നത് ഭാവിയിൽ വലിയ നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇത്തരമൊരു ശുപാർശ ഉയർന്നാൽ, നിയമപരമായ കാരണങ്ങളാൽ പി.എസ്.സി അത് തള്ളിക്കളയാൻ സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ടാണ് ശുപാർശ അയക്കുന്നത് നീട്ടിവെക്കാൻ സർക്കാർ തീരുമാനിച്ചത്.
സമരക്കാർക്ക് നൽകിയ വാക്ക് പാലിച്ചുകൊണ്ട്, 2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന 18 അധ്യാപക തസ്തികകളിലെ ലിസ്റ്റുകൾ നീട്ടുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ സർക്കാരിന്റെ ഈ അനിശ്ചിതത്വം ഉദ്യോഗാർത്ഥികൾക്കിടയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Story Summary
Although the Kerala Cabinet decided to extend the validity of 18 PSC rank lists for six months, the government has delayed sending the official recommendation to the PSC due to fears of legal complications and potential rejection by the commission.

