September 8, 2026

പ്രശ്നമാകും..! മന്ത്രിയുടെ ശബരിമല ക്യാമ്പിലേക്ക് ദേവസ്വം ബോർഡ് അറിയാതെ രണ്ട് നിയമനം; കടുത്ത അതൃപ്തിയിൽ ബോർഡ്

പ്രശ്നമാകും..! മന്ത്രിയുടെ ശബരിമല ക്യാമ്പിലേക്ക് ദേവസ്വം ബോർഡ് അറിയാതെ രണ്ട് നിയമനം; കടുത്ത അതൃപ്തിയിൽ ബോർഡ്

ദേവസ്വം ബോർഡ് അറിയാതെ ശബരിമലയിലെ ദേവസ്വം മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് രണ്ട് ജീവനക്കാരെ നിയമിച്ചത് വിവാദത്തിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അറിവോ തീരുമാനമോ ഇല്ലാതെയാണ് ദേവസ്വം കമ്മീഷണർ നിയമന ഉത്തരവ് ഇറക്കിയതെന്നാണ് വിവരം. സംഭവത്തിൽ ബോർഡിന് കടുത്ത അതൃപ്തിയുണ്ട്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലുള്ള മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്കാണ് രണ്ട് ജീവനക്കാരെ നിയോഗിച്ചത്.

ശബരിമലയിൽ സർക്കാരിന്റെ നിരീക്ഷണവും ഇടപെടലും ഉറപ്പാക്കുന്നതിനാണ് ദേവസ്വം ബോർഡിൽ നിന്നുതന്നെ ജീവനക്കാരെ ക്യാമ്പ് ഓഫീസിലേക്ക് നിയമിച്ചതെന്നാണ് വിവരം. പുനലൂർ ഗ്രൂപ്പിലെ സ്‌ട്രോങ്ങ് റൂം ഗാർഡ് ഉല്ലാസ് കൃഷ്ണനെയും മാവേലിക്കരയിലെ വാച്ചർ അജിത്തിനെയുമാണ് നിയമിച്ചത്. ശബരിമല നടതുറക്കുന്ന സമയത്താണ് ഇവർ ക്യാമ്പ് ഓഫീസിൽ ജോലി ചെയ്യുക. മണ്ഡല-മകരവിളക്ക് തീർഥാടനകാലം, മാസപൂജ, വിശേഷ ദിവസങ്ങൾ എന്നിവയിലും ഇവർ ക്യാമ്പ് ഓഫീസിൽ സേവനം നടത്തും.

ALSO READ:കോവിഡ് ചതിച്ചു..! ‘വിട്ടുമാറാത്ത ക്ഷീണം’ ‘വെറും മനസ്സിലെ തോന്നലല്ല’

എന്നാൽ ഇത്തരമൊരു നിയമനത്തെക്കുറിച്ച് ബോർഡിന് അറിവില്ലായിരുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. സാധാരണയായി താൻ ശബരിമലയിൽ എത്തുമ്പോൾ ഒരു ദേവസ്വം ഗാർഡ് ഒപ്പം വരാറുണ്ട്. എന്നാൽ മന്ത്രിയെ അനുഗമിക്കുന്നതിനായി രണ്ടുപേരെ പ്രത്യേകം ക്യാമ്പ് ഓഫീസിലേക്ക് നിയമിച്ച് പ്രവർത്തിപ്പിക്കുന്നത് ബോർഡിന്റെ തീരുമാനപ്രകാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ദേവസ്വം ബോർഡിനുള്ളിലെ സർക്കാർ ഇടപെടലുകളിലുള്ള അതൃപ്തി പരസ്യമായിരിക്കുകയാണ്.

See also  പാക് ടീം പത്ത് വർഷം പിന്നോട്ട് പോയി; ബോർഡിന്റെ പ്രവർത്തനശൈലിക്കെതിരെ തുറന്നടിച്ച് സയീദ് അജ്മൽ

നിയമന ഉത്തരവ് ഇറക്കിയ ദേവസ്വം കമ്മീഷണറോട് ഇക്കാര്യത്തിൽ വിശദീകരണം തേടാനാണ് ബോർഡ് പ്രസിഡന്റിന്റെ തീരുമാനം. ശബരിമലയിൽ സർക്കാർ ഇടപെടലും ദേവസ്വം ബോർഡിന്റെ അധികാരപരിധിയും സംബന്ധിച്ച ചർച്ചകൾക്കിടെയാണ് ബോർഡ് അറിയാതെ നടന്ന ഈ രണ്ട് നിയമനങ്ങളും ശ്രദ്ധ നേടുന്നത്.

The post പ്രശ്നമാകും..! മന്ത്രിയുടെ ശബരിമല ക്യാമ്പിലേക്ക് ദേവസ്വം ബോർഡ് അറിയാതെ രണ്ട് നിയമനം; കടുത്ത അതൃപ്തിയിൽ ബോർഡ് appeared first on Express Kerala.

Spread the love