September 9, 2026

വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനം; ഇന്ന് നിർണ്ണായക ഉന്നതതല യോഗം

വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനം; ഇന്ന് നിർണ്ണായക ഉന്നതതല യോഗം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാരിനും കെഎസ്ഇബിക്കുമെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടയിൽ ഇന്ന് നിർണ്ണായക യോഗം ചേരുന്നു. കടുത്ത വേനലിൽ വൈദ്യുതിയുടെ വർധിച്ച ആവശ്യകത മുൻകൂട്ടി കണ്ട് വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന ആക്ഷേപങ്ങൾ ശക്തമായ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് മന്ത്രി സണ്ണി ജോസഫിന്റെ ചേംബറിൽ രാവിലെ 11 മണിക്ക് യോഗം വിളിച്ചുചേർത്തിട്ടുള്ളത്. കെഎസ്ഇബി ചെയർമാനും ബോർഡ് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ഉപഭോഗം ഉയർന്നതും ഗ്രിഡിലെ ഫ്രീക്വൻസി കുറഞ്ഞതുമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. കൽക്കരി ക്ഷാമം കാരണം ഉത്തരേന്ത്യയിൽ ഉൽപാദനം കുറഞ്ഞതും കേന്ദ്രവിഹിതം വെട്ടിക്കുറച്ചതും സംസ്ഥാനത്തിന് തിരിച്ചടിയായിട്ടുണ്ട്. കൂടാതെ ഹ്രസ്വകാല കരാറുകളുടെ ലഭ്യതക്കുറവും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള അടിയന്തര നടപടികൾ യോഗം ചർച്ച ചെയ്യും.

The post വൈദ്യുതി പ്രതിസന്ധിയിൽ കടുത്ത വിമർശനം; ഇന്ന് നിർണ്ണായക ഉന്നതതല യോഗം appeared first on Express Kerala.

See also  അടുക്കളയിലെ ഡിജിറ്റൽ വിപ്ലവം; ‘ട്രാഡ് വൈഫ്’ ട്രെൻഡിലൂടെ സോഷ്യൽ മീഡിയയിൽ നിന്ന് പണമുണ്ടാക്കാമോ?
Spread the love