September 9, 2026

കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്ക് ഇ.ഡി കുരുക്ക്; വസതികളിൽ മിന്നൽ പരിശോധന

കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്ക് ഇ.ഡി കുരുക്ക്; വസതികളിൽ മിന്നൽ പരിശോധന

ബെംഗളൂരു: കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പൂട്ട്. ഒന്നാം സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് എക്‌സൈസ് മന്ത്രിയായിരിക്കെ ബാർ ലൈസൻസുകൾ അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിലാണ് ഇ.ഡി റെയ്ഡ് നടത്തുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് നിയമവിരുദ്ധമായി പണം കടത്തിയതായും ഇ.ഡി സംശയിക്കുന്നുണ്ട്.

മന്ത്രിയുടെ ബെംഗളൂരുവിലെ ഡോളേഴ്‌സ് കോളനിയിലുള്ള വസതിക്ക് പുറമെ, ബെലഗാവി ഉൾപ്പെടെയുള്ള അഞ്ച് പ്രധാന കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. മന്ത്രിയുടെ മകളും പാർലമെന്റ് അംഗവുമായ പ്രിയങ്ക ജാർക്കിഹോളിയുടെ വസതിയിലും ഗോവയിൽ ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും 25 അംഗ ഇ.ഡി സംഘം പരിശോധന നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് മുൻ എക്‌സൈസ് അഡീഷണൽ കമ്മീഷണർ വൈ. മഞ്ജുനാഥയുടെ ബെലഗാവിയിലെ വസതിയിലും അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവരുടെ കേന്ദ്രങ്ങളിലും കഴിഞ്ഞ ജൂൺ 24-ന് ഇ.ഡി പരിശോധന നടത്തിയിരുന്നു.

The post കർണാടക പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിക്ക് ഇ.ഡി കുരുക്ക്; വസതികളിൽ മിന്നൽ പരിശോധന appeared first on Express Kerala.

See also  യഥാർത്ഥ പ്രതി പിണറായി വിജയൻ തന്നെ! പിണറായിയും കുടുംബവും കരിമണൽ വഴി വൻതോതിൽ പണം സമ്പാദിച്ചു; മാത്യു കുഴൽനാടൻ
Spread the love