‘ആഘോഷങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്, മുസ്ലീങ്ങൾ ഗർബ പരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല’: അമൃത ഫഡ്‌നാവിസ് | Amruta Fadnavis


ന്യൂഡൽഹി : മഹാരാഷ്ട്രയിലെ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന ഗർബ, ദാണ്ടിയ പരിപാടികളിൽ നിന്ന് മുസ്ലീം സമുദായത്തിൽപ്പെട്ടവരെ വിലക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ നിലപാടിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് രംഗത്ത്. ആഘോഷങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതാണെന്നും, മുസ്ലീങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നതിൽ തെറ്റൊന്നുമില്ലെന്നും അവർ വ്യക്തമാക്കി.(Amruta Fadnavis Opposes VHP Garba Ban On Muslims In Maharashtra)
ഒക്ടോബർ 11-ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ മുസ്ലീങ്ങൾക്ക് പ്രവേശനാനുമതി നൽകില്ലെന്നും, പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആഘോഷങ്ങൾ വിവേചനമില്ലാതെ ആസ്വദിക്കേണ്ടതാണെന്ന് വ്യക്തമാക്കി അമൃത രംഗത്തുവന്നു. അതേസമയം, ഇത് ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള നടപടിയല്ലെന്നും, ഹിന്ദു ആഘോഷങ്ങളുടെ സാംസ്കാരിക തനിമ നിലനിർത്താനുള്ള മുൻകരുതൽ മാത്രമാണെന്നുമാണ് വിഎച്ച്പി വക്താക്കളുടെ വിശദീകരണം.
Story Summary
Amruta Fadnavis criticized VHP’s demand to exclude Muslims from Garba and Dandiya events in Maharashtra, emphasizing that festivals should be inclusive. While BJP minister Nitesh Rane backed VHP’s stance citing love jihad allegations, critics opposed the verification measures.

