പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ പോരാട്ടം രൂക്ഷം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളർ കടന്നു; പെട്രോൾ, ഡീസൽ വിമാന ഇന്ധന വിലകളിൽ വൻ വർദ്ധനവ്; ഇന്ധനവില കുതിച്ചുയരുന്നത് ആഗോള തലത്തിൽ കടുത്ത പണപ്പെരുപ്പത്തിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ബാരലിന് 100 ഡോളര്‍ കടന്നു. ജൂലൈ മാസത്തിന് ശേഷം ആദ്യമായി രാജ്യാന്തര സൂചികയായ ബ്രെന്റ് ക്രൂഡ് വില ബാരലിന് 101.21 ഡോളറിലെത്തി.
പേര്‍ഷ്യന്‍ ഉള്‍ക്കടലിലും ഹോര്‍മൂസ് കടലിടുക്കിലും എണ്ണക്കപ്പലുകള്‍ക്കും സംസ്‌കരണ ശാലകള്‍ക്കും നേരെ ഉണ്ടായ പുതിയ ആക്രമണങ്ങളാണ് ആഗോള വിപണിയില്‍ ആശങ്ക സൃഷ്ടിച്ചത്.
വരും ആഴ്ചകളില്‍ പെട്രോള്‍, ഡീസല്‍, വിമാന ഇന്ധന വില വന്‍തോതില്‍ ഉയരുമെന്നും ഇത് പണപ്പെരുപ്പത്തിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുമെന്നും വിപണി വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യു.എസ് മധ്യകാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില ഉയരുന്നത് അമേരിക്കന്‍ ഭരണകൂടത്തിനും വലിയ തിരിച്ചടിയാണ്.
നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 മുതല്‍ 150 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് പ്രമുഖ സാമ്പത്തിക വിശകലന സ്ഥാപനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

