September 10, 2026

സിംഗപ്പൂർ കേന്ദ്രീകരിച്ച് നടന്ന കോടികളുടെ സൈബർ തട്ടിപ്പ് കേസ്: 13 വർഷമായി അമേരിക്കയിൽ ഒളിവിലായിരുന്ന പ്രധാന പ്രതി ഹർനേക്ക് സിംഗിനെ നാടുകടത്തി ഇന്ത്യയിലെത്തിച്ച് സി.ബി.ഐ; ഇന്റർപോൾ റെഡ് നോട്ടീസും ലുക്ക് ഔട്ട് സർക്കുലറും മറികടന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഹരിയാനയിലെ സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരാക്കും

ഡല്‍ഹി: സിംഗപ്പൂരിലെ ഇന്ത്യക്കാരെ വ്യാജ ഫോണ്‍ കോളുകളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 2013 മുതല്‍ ഒളിവിലായിരുന്ന പ്രധാന പ്രതി ഹര്‍നേക്ക് സിംഗിനെ അമേരിക്കയില്‍ നിന്ന് നാടുകടത്തി ഇന്ത്യയിലെത്തിച്ച് സി.ബി.ഐ. 

ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് സി.ബി.ഐ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്റര്‍പോള്‍ റെഡ് നോട്ടീസും ലുക്ക് ഔട്ട് സര്‍ക്കുലറും നിലവിലുണ്ടായിരുന്ന ഹര്‍നേക്ക് സിംഗ്, ഇന്ത്യയില്‍ നിന്ന് കടന്നുകളഞ്ഞ് അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിച്ചു വരികയായിരുന്നു. 

സിംഗപ്പൂര്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ വിളിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ഹരിയാന പഞ്ചകുളയിലെ സി.ബി.ഐ പ്രത്യേക കോടതി ഇയാള്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 

കേസിലെ മറ്റ് പ്രതികളായ ആദിത്യ ഭരദ്വാജ്, ദീപക് ജെയിന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തി ശിക്ഷിച്ചിരുന്നു. പ്രതിയെ പഞ്ചകുളയിലെ പ്രത്യേക സി.ബി.ഐ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

Spread the love
See also  അമേരിക്കൻ ആക്രമണത്തിന് ഇറാന്റെ മിന്നൽ മറുപടി; ജോർദാനിലെ അമേരിക്കൻ താവളത്തിലേക്ക് മിസൈൽ മഴ…