‘മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ, നിയമപരമായി പോരാടും’: പ്രതികരിച്ച് PA മുഹമ്മദ് റിയാസ്, നിയമോപദേശം കാത്ത് സർക്കാർ | PA Muhammad Riyas


തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ഇഡി റിപ്പോർട്ടുകൾ പൂർണ്ണമായും അസംബന്ധവും പച്ചക്കള്ളവുമാണെന്ന് മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തന്നെ വ്യക്തിഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വം മെനഞ്ഞെടുത്ത കള്ളക്കഥകളാണ് അന്വേഷണ ഏജൻസികൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.(PA Muhammad Riyas Denies ED Leaks Calling Them Baseless Lies)
ചോദ്യം ചെയ്യലിൽ വീണ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് ചില കാര്യങ്ങൾ സമ്മതിച്ചതായി ഇഡി ചോർത്തി നൽകിയ വാർത്തയിലുണ്ടെന്നും എന്നാൽ അത് തികച്ചും വ്യാജമാണെന്നും റിയാസ് വ്യക്തമാക്കി. ഇഡി അന്വേഷണം എന്ന പേരിൽ ചോർത്തി കൊടുത്ത ഇത്തരം അസംബന്ധ വിവരങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരുടെ പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ. ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തും, റിയാസ് പറഞ്ഞു.
അതേസമയം, സിഎംആർഎൽ ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ എഡ്വക്കേറ്റ് ജനറലിന്റെയും (AG) ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശം തേടിയിരിക്കുകയാണ്. പൊലീസിന് നൽകിയ കത്തിൽ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ഇഡി ഉൾപ്പെടുത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളുടെ തെളിവുകൾ കൈവശമുണ്ടെന്നാണ് ഇഡി ഉന്നയിക്കുന്ന വാദം.
Story Summary
Former Minister P.A. Mohammad Riyas dismissed the latest ED report leaks published by the media as baseless lies intended for character assassination. Meanwhile, the government is awaiting legal advice from the AG regarding taking action against Opposition Leader Pinarayi Vijayan based on the ED’s findings in the CMRL-Exalogic case.

