"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

‘ഗ്യാനേഷ് കുമാർ മാറും, ഈ സർക്കാറും മാറും, ജനാധിപത്യത്തിലെ തിരുത്തൽ ഇവിടെ തുടങ്ങും’: സിജെപി സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

 ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 

ഗ്യാനേഷ് കുമാറും നിലവിലെ സർക്കാറും മാറുമെന്നും ജനാധിപത്യസംവിധാനത്തിലെ തിരുത്തൽ പ്രക്രിയ ഇവിടെ തുടങ്ങുകയാണെന്നും രാഹുൽ എക്സിൽ കുറിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി സമരം ആരംഭിക്കാനിരിക്കെയാണ് രാഹുലിന്‍റെ പോസ്റ്റ്.

അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള സിജെപി സമരത്തിൽ പങ്കെടുക്കാനെത്തിയ യൂട്യൂബർ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുഡ്ഗാവിലെ വീട്ടിൽ നിന്നാണ് രാവിലെ എട്ട് മണിയോടെ മഫ്തിയിലെത്തിയ ഡൽഹി പൊലീസ് ധ്രുവിനെ കസ്റ്റഡിയിലെടുത്തത്. സിജെപി സ്ഥാപകനും സമരനായകനുമായ അഭിജീത് ദീപ്കെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് വിമാനമാർഗം വരുന്ന ദീപ്കെയെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യാനാണ് ഡൽഹി പൊലീസിന്‍റെ നീക്കം. സമരത്തിന് മുൻപായി വിവിധ വിദ്യാർഥിസംഘടനകളുടെ നേതാക്കളെയും ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

Get more updates from Pudukad News on Google