"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹെമറ്റോളജി കാൻസർ കൺസോർഷ്യം വാർഷിക സമ്മേളനം നടന്നു

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവല്ല: രക്താർബുദ ചികിത്സാരംഗത്ത് നിർണായക ചുവടുവെപ്പുകളുമായി, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റീജിയണൽ അഡ്വാൻസ്ഡ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റേഷൻ, ഹെമറ്റോ-ലിംഫോയിഡ് ഓങ്കോളജി ആൻഡ് മാരോ ഡിസീസസ് (RACTHAM) ഹെമറ്റോളജി കാൻസർ കൺസോർഷ്യത്തിന്റെ (HCC) ആറാമത് വാർഷിക സമ്മേളനത്തിന് ആതിഥ്യം വഹിച്ചു. 


ബിലീവേഴ്സ് ആശുപത്രിയിൽ നടന്ന പ്രസ്തുത ദ്വിദിന ദേശീയസംഗമത്തിൽ ജിപ്മെർ, പിജിഐ ചണ്ഡീഗഢ്, ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അഡയാർ, ടാറ്റാ മെഡിക്കൽ സെന്റർ കൊൽക്കത്ത, സിഎംസി ലുധിയാന എന്നിവടങ്ങളിൽ നിന്നുള്ള  പ്രമുഖ ഹെമറ്റോളജിസ്റ്റുകൾ, ഹെമറ്റോ-ഓങ്കോളജിസ്റ്റുകൾ, ട്രാൻസ്പ്ലാന്റ് വിദഗ്ധർ, നഴ്സിംഗ് വിദഗ്ധർ, ഡാറ്റാ മാനേജർമാർ, ഗവേഷകർ എന്നിവർ പങ്കെടുത്തു. 


ക്ലിനിക്കൽ വിവരങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും കൂട്ടായ ശാസ്ത്ര ഗവേഷണങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് സമ്മേളനം ഊന്നൽ നൽകിയത്. സമ്മേളനത്തിന്റെ ഉദ്ഘാടനം ബിലീവേഴ്സ് ആശുപത്രി ഡയറക്ടറും സിഇഒയുമായ പ്രൊഫ. ഡോ. ജോർജ് ചാണ്ടി മറ്റീത്ര നിർവഹിച്ചു. 

ഹെമറ്റോളജി വിഭാഗം മേധാവി ഡോ ചെപ്സി സി ഫിലിപ്പ്, മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രി മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. മഞ്ജു സെംഗാർ, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് മുൻ ഡയറക്ടറും ഹെമറ്റോളജി വിഭാഗം പ്രൊഫസറുമായ ഡോ. വിക്രം മാത്യൂസ്, ഹെമറ്റോളജി ക്യാൻസർ കൺസോർഷ്യം സിഇഒ ഭവിഷ സനാധ്യ, പേഷ്യന്റ് അഡ്വക്കേറ്റ് അമിത് ഷെനോയ്, ഫാ തോമസ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.

രക്താർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ പ്രമുഖ ആശുപത്രികളെ ഒന്നിച്ച് അണിചേർക്കുന്ന പ്രസ്ഥാനമാണ് ഹെമറ്റോളജി കാൻസർ കൺസോർഷ്യം. 


വിവിധ രോഗാവസ്ഥകളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ക്രോഡീകരിച്ച്, ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഏറ്റവും മികച്ച ചികിത്സാരീതികൾ വികസിപ്പിച്ചെടുക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. 


സമ്മേളനത്തിൽ നിലവിലെ രജിസ്ട്രി വിവരങ്ങൾ വിശദമായി വിലയിരുത്തുകയും പുതിയ തരം ഗവേഷണ പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു.

സമ്മേളനത്തിന്റെ ആദ്യദിനത്തിൽ രോഗീപരിചരണത്തിലും വിവരശേഖരണത്തിലും ഏർപ്പെട്ടിരിക്കുന്ന സാങ്കേതിക പങ്കാളികൾ ഒത്തുകൂടി. 


ബോൺമാരോ ട്രാൻസ്പ്ലാന്റേഷൻ നഴ്സിംഗ്, അണുബാധ തടയൽ, രോഗികളുടെ മാനസികാരോഗ്യം, ബഹുമുഖ പരിചരണം, വിപുലമായ സാങ്കേതിക പരിശീലനം തുടങ്ങി ആറ് സുപ്രധാന വിഷയങ്ങളിൽ നഴ്സുമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. 


കൂടാതെ കൺസോർഷ്യത്തിന്റെ രോഗരജിസ്ട്രികളിലേക്ക് കൃത്യതയോടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർക്കായി പ്രത്യേക പരിശീലനവും നൽകി. 

രണ്ടാം ദിനം വൈദ്യശാസ്ത്ര ഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ നടന്നു. 

ആരോഗ്യമേഖലയിൽ നിർമ്മിതബുദ്ധി തുറന്നുനൽകുന്ന അവസരങ്ങളും വെല്ലുവിളികളും, എഐ അധിഷ്ഠിത ഗവേഷണങ്ങളെ എഥിക്കൽ കമ്മിറ്റികൾ വിലയിരുത്തേണ്ട രീതികൾ, ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകളിൽ നിന്ന് കൃത്യമായ വിവരങ്ങൾ ശേഖരിക്കുന്നതിൽ എഐയുടെ പങ്ക് എന്നിവയെക്കുറിച്ച് ഡോ. ജോയ് മാമ്മൻ, ഡോ. ജേക്കബ് ജോൺ, റിയ ഖുറാന എന്നിവർ ക്ലാസുകൾ നയിച്ചു.

Get more updates from Pudukad News on Google