September 10, 2026

മാവേലിക്കരയിൽ പാടത്തെ വെള്ളത്തിൽ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം | Mavelikkara child death

മാവേലിക്കരയിൽ പാടത്തെ വെള്ളത്തിൽ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം | Mavelikkara child death
Mavelikkara child death

മാവേലിക്കര: വീടിന് സമീപത്തെ പാടത്തെ വെള്ളത്തിൽ വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം ( Mavelikkara child death). തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ. കൃഷ്ണൻ–ആതിര ദമ്പതികളുടെ മകൻ അഷർ ക്രിസ് ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം സംഭവിച്ചത്. മുത്തച്ഛനൊപ്പം വീടിനോട് ചേർന്നുള്ള പാടത്തിന്റെ അരികിൽ നിൽക്കുന്നതിനിടെയാണ് കുഞ്ഞ് അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണത്.

കുഞ്ഞ് വെള്ളത്തിൽ വീണ വിവരം മുത്തച്ഛന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നാണ് വിവരം. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഏകദേശം ഒരു മണിക്കൂറിന് ശേഷം രാവിലെ പതിനൊന്നരയോടെയാണ് കുഞ്ഞിനെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Story Summary:
A one-and-a-half-year-old boy, Asher Chris, drowned after accidentally falling into water in a paddy field near his home in Mavelikkara. The child was found dead about an hour after the incident.

Spread the love
See also  എസ്.എസ്.സി ജെ.എച്ച്.ടി പരീക്ഷയ്ക്കിടെ സാങ്കേതിക തകരാർ; പരീക്ഷ സെപ്റ്റംബർ 13-ലേക്ക് പുനഃക്രമീകരിച്ചു