September 9, 2026

പ്രവാസി മലയാളികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസിൽ എൻറോൾ ചെയ്യാൻ അവസരം സെപ്റ്റംബർ 18 വരെ. രണ്ടാം ഘട്ട എൻറോൾമെന്റിൽ ഇതുവരെ 23,000 കുടുംബങ്ങൾ നോർക്ക കെയർ പ്ലസിൽ എൻറോൾ ചെയ്തു. മൊത്തം എൻറോൾ ചെയ്ത കുടുംബങ്ങളുടെ എണ്ണം 55, 000 കടന്നു. പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ വീണ്ടും എൻറോൾ ചെയ്യാൻ അവസരം ഒരുക്കിയത്

കോട്ടയം: പ്രവാസി മലയാളികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ പ്ലസിൽ’ എൻറോൾ ചെയ്യാൻ സെപ്റ്റംബർ 18 വരെ അവസരം.

ഓഗസ്റ്റ് 18-ന് ആരംഭിച്ച രണ്ടാം ഘട്ട എൻറോൾമെന്റിൽ ഇതുവരെ 23,000 ഇരുപത്തിമൂവായിരത്തോളം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ പദ്ധതിയിൽ ആകെ എൻറോൾ ചെയ്ത കുടുംബങ്ങളുടെ എണ്ണം 55,000 കടന്നു.

​ഒരു കോടി രൂപ വരെ ആരോഗ്യ ഇൻഷുറൻസും ഒരു കോടി രൂപ വരെ അപകട ഇൻഷുറൻസും ലഭിക്കുന്ന പദ്ധതിയാണ് നോർക്ക കെയർ പ്ലസ്. പങ്കാളി, കുട്ടികൾ എന്നിവർക്കൊപ്പം 80 വയസ് വരെയുള്ള മാതാപിതാക്കളെയും ഇതിൽ ഉൾപ്പെടുത്താം എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത.

നിലവിലുള്ള രോഗങ്ങൾക്കും ക്ലെയിം ലഭിക്കും. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്.

​ആദ്യ ഘട്ടത്തിൽ അംഗങ്ങളാകാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകണമെന്ന പ്രവാസികളുടെ ആവശ്യപ്രകാരമാണ് രണ്ടാം ഘട്ട എൻറോൾമെൻ്റിന് സർക്കാർ നിർദേശം നൽകിയത്. അക്ഷയ സെന്ററുകൾ വഴിയും ഇതിനായി അപേക്ഷിക്കാവുന്നതാണ്.

See also  രണ്ട് മണ്ഡലങ്ങളിൽ ദളപതിക്ക് നിർണായക പരീക്ഷ; ടിവികെ തൂത്തുവാരിയാൽ തമിഴ്നാട് രാഷ്ട്രീയം വീണ്ടും മാറും
Spread the love