September 10, 2026

“ജീ​വി​ത​ത്തി​ൽ വ​ലി​യ വി​ജ​യം മാ​ത്രം ല​ക്ഷ്യ​മാ​ക്കി ഓ​ടു​മ്പോ​ൾ സ​ന്തോ​ഷം ത​രു​ന്ന ചെ​റി​യ കാ​ര്യ​ങ്ങ​ൾ മ​റക്കരുത്’; വിഷാദരോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് വിഷ്ണു വിശാൽ

"ജീ​വി​ത​ത്തി​ൽ വ​ലി​യ വി​ജ​യം മാ​ത്രം ല​ക്ഷ്യ​മാ​ക്കി ഓ​ടു​മ്പോ​ൾ സ​ന്തോ​ഷം ത​രു​ന്ന ചെ​റി​യ കാ​ര്യ​ങ്ങ​ൾ മ​റക്കരുത്'; വിഷാദരോഗാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് വിഷ്ണു വിശാൽ

എ​ട്ടു വ​ർ​ഷ​മാ​യി താ​ൻ അ​നു​ഭ​വി​ക്കു​ന്ന വി​ഷാ​ദ​രോ​ഗ​ത്തെ​ക്കു​റി​ച്ചും വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും തു​റ​ന്നെ​ഴു​തി ത​മി​ഴ് ന​ട​നും നി​ർമാ​താ​വു​മാ​യ വി​ഷ്ണു വി​ശാ​ൽ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ച ദീ​ർ​ഘ​മാ​യ കു​റി​പ്പി​ലാ​ണ് താ​രം ത​ന്‍റെ ക​രി​യ​റി​ലെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും നേ​രി​ടേ​ണ്ടി വ​ന്ന പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും വെ​ളി​പ്പെ​ടു​ത്തി​യ​ത്.


2018-ൽ ‘​രാ​ക്ഷ​സ​ൻ’ എന്ന സി​നി​മ​യ്ക്കുശേഷമാണ് ​ജീ​വി​ത​ത്തി​ലെ തി​രി​ച്ച​ടി​ക​ൾക്കു തുടക്കം. വി​ഷാ​ദ​ത്തിന്‍റെ​യും ഉ​ത്ക​ണ്ഠ​യു​ടെ​യും ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി​. ഒ​രു വ​ലി​യ ഹി​റ്റ് ല​ഭി​ച്ചാ​ൽ എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും കോ​വി​ഡിനുശേ​ഷം സ്ഥി​തി വീ​ണ്ടും സ​ങ്കീ​ർ​ണമാ​യി.


 

ചി​ല സം​വി​ധാ​യ​ക​രും നി​ർമാ​താ​ക്ക​ളും ന​ൽ​കി​യ വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ മൂ​ലം ഡേ​റ്റു​ക​ൾ നീ​ട്ടി​ന​ൽ​കേ​ണ്ടി വ​രി​ക​യും മാ​സ​ങ്ങ​ളോ​ളം വരുമാനമില്ലാതെ വീ​ട്ടി​ൽ ഇ​രി​ക്കേ​ണ്ടി വ​രി​ക​യും ചെ​യ്തു. ഇ​ത് ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​നിടയാക്കിയെന്നും താരം വെളിപ്പെടുത്തി. 

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി താ​ൻ പ​തി​വാ​യി തെ​റാ​പ്പി ചെ​യ്യു​ന്നു​ണ്ടെ​ന്നും വി​ദ​ഗ്ദ്ധോ​പ​ദേ​ശ​പ്ര​കാ​രം മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ന്നു​ണ്ടെ​ന്നും വി​ഷ്ണു വ്യ​ക്ത​മാ​ക്കി.


 ‘എ​ഫ്​ഐ​ആ​ർ’, ‘ഗാ​ട്ട ഗു​സ്തി’ തു​ട​ങ്ങി​യ സി​നി​മ​ക​ൾ വ​ലി​യ വി​ജ​യ​മാ​യി​ട്ടും മ​നസിന്‍റെ ഉ​ത്ക​ണ്ഠ​യ്ക്ക് മാ​റ്റ​മൊ​ന്നു​മു​ണ്ടാ​യി​ല്ല.


 

ജീ​വി​ത​ത്തി​ൽ വ​ലി​യ വി​ജ​യം മാ​ത്രം ല​ക്ഷ്യ​മാ​ക്കി ഓ​ടു​മ്പോ​ൾ സ​ന്തോ​ഷം ത​രു​ന്ന ചെ​റി​യ കാ​ര്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ മ​റ​ന്നു​പോ​ക​രു​ത് എ​ന്നാ​ണ് എ​ട്ട് വ​ർ​ഷ​ത്തെ ഈ ​പോ​രാ​ട്ട​ത്തി​ലൂ​ടെ താ​ൻ പ​ഠി​ച്ച​തെ​ന്നും, തെ​റാ​പ്പി​യും കൃ​ത്യ​മാ​യ ചി​കി​ത്സ​യും തേ​ടാ​ൻ ആ​രും മ​ടി​ക്ക​രു​തെ​ന്നും താ​രം ഓ​ർ​മി​പ്പി​ക്കു​ന്നു.

See also  ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ ട്രാക്കിലേക്ക്; പരീക്ഷണ ഓട്ടം 2027 മേയ്-ജൂണിൽ നടക്കും?
Spread the love