September 10, 2026

മെസി വിവാദത്തില്‍ കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ടില്‍ സത്യസന്ധമായ ഒന്നുമില്ല. അര്‍ജന്റീന ചൈനയില്‍ നിന്നും പണം വാങ്ങി കളിക്കാന്‍ വരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. അവരും കേസ് കൊടുത്തിരിക്കുകയാണ്. ഇതാണ് വസ്തുത. അന്വേഷണം നടക്കട്ടെയെന്ന് മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാന്‍

മെസി വിവാദത്തില്‍ കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ടില്‍ സത്യസന്ധമായ ഒന്നുമില്ല. അര്‍ജന്റീന ചൈനയില്‍ നിന്നും പണം വാങ്ങി കളിക്കാന്‍ വരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. അവരും കേസ് കൊടുത്തിരിക്കുകയാണ്. ഇതാണ് വസ്തുത. അന്വേഷണം നടക്കട്ടെയെന്ന് മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാന്‍

മലപ്പുറം: മെസി വിവാദത്തില്‍ കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ടില്‍ സത്യസന്ധമായ ഒന്നുമില്ലെന്ന് മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാന്‍. അര്‍ജന്റീന ചൈനയില്‍ നിന്നും പണം വാങ്ങി കളിക്കാന്‍ വരാമെന്ന് പറഞ്ഞ് പറ്റിച്ചിട്ടുണ്ട്. 

അവരും കേസ് കൊടുത്തിരിക്കുകയാണ്. ഇതാണ് വസ്തുത. അന്വേഷണം നടക്കട്ടെയെന്നും വി. അബ്ദുറഹ്മാന്‍ പറഞ്ഞു.


മുഖ്യമന്ത്രിയെ വരെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് കായിക വകുപ്പ് സെക്രട്ടറി സമര്‍പ്പിച്ചത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥന്‍ ഇങ്ങനെയൊക്കെ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. 


രണ്ട് റിപ്പോര്‍ട്ടുകളിലും സത്യസന്ധമായി ഒന്നുമില്ല. പുകമറ സൃഷ്ടിക്കുന്ന റിപ്പോര്‍ട്ട് മാത്രമാണത്. മന്ത്രിയുടെ കമ്പ്യൂട്ടറില്‍ അടിച്ചാല്‍ എല്ലാ രേഖകളും കിട്ടും. കായികമന്ത്രി തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. 

എസ്‌ഐടിക്ക് കമ്പ്യൂട്ടറിലുള്ള എല്ലാ രേഖകളും പരിശോധിച്ചാല്‍ ലഭ്യമാകും. ജിഎസ്ടിയുമായി ബന്ധപ്പെട്ട നോട്ടീസ് ആദ്യമായി സ്‌പോണ്‍സര്‍ക്ക് നല്‍കുന്നത് തന്നെ ഇടത് സര്‍ക്കാരാണ്. 


ജിഎസ്ടിയില്‍ തന്നെ നിരവധി നിയമങ്ങളുണ്ട്. അത് ഇപ്പോഴാണ് അവര്‍ വായിച്ചിട്ട് ഉണ്ടാകുക. അതുകൊണ്ടായിരിക്കാം നടപടി വൈകിയത്. 


അര്‍ജന്റീനയുടെ സൗഹൃദ മത്സരങ്ങളുമായി ബന്ധപ്പെട്ട് സ്വിറ്റ്‌സര്‍ലാന്‍ഡ് കോടതിയിലും കേസ് നടക്കുകയാണ്. കേരള സര്‍ക്കാര്‍ ഒരു രൂപ പോലും മെസ്സിയെ കൊണ്ടുവരുന്നതിന് വേണ്ടി ചെലവഴിച്ചിട്ടില്ല.

See also  വിജയ്‌-തൃഷ ഗോസിപ്പുകളിൽ പ്രതികരിച്ച് കങ്കണ റണാവത്ത്; വിജ​യ​ക​ര​മാ​യ ക​രി​യ​റു​ള്ള​വ​രെ തകർക്കാൻ ശ്രമിക്കുന്നത് കൈയുംകെട്ടി നോക്കിയിരിക്കാനാകില്ല

കൃത്യമായ രേഖകളോടെ തന്നെയാണ് പണം നല്‍കിയിട്ടുള്ളത്. മാധ്യമങ്ങള്‍ പറയുന്നത് തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളാണ്. ഇതിന്റെയൊക്കെ യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവരും. പത്രസമ്മേളനം നടത്തി എല്ലാം വിശദമായി പറയുമെന്നും വി. അബ്ദുറഹ്മാന്‍ പറഞ്ഞു. 

Spread the love