ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ചൂടേറിയ മാസമായി ഓഗസ്റ്റ്: സമുദ്രോപരിതല താപനിലയിലും സർവ്വകാല റെക്കോർഡ്; പശ്ചിമ യൂറോപ്പിൽ ചരിത്രത്തിലെ ഏറ്റവും കടുത്ത വേനൽ; മനുഷ്യരാശി നേരിടുന്നത് കഴിഞ്ഞ ഒരു ലക്ഷം വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചൂടെന്ന് റിപ്പോർട്ട്; ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചില്ലെങ്കിൽ വരും വർഷങ്ങളിൽ താപനില ഇനിയും കുതിച്ചുയരുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്

പാരീസ്: ആഗോളതലത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ചൂടുള്ള മാസമായി ഓഗസ്റ്റ് മാറിയെന്ന് യൂറോപ്യന്‍ യൂണിയന്റെ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് വ്യക്തമാക്കി.
ഓഗസ്റ്റിലെ ശരാശരി ആഗോള വായു ഊഷ്മാവ് 16.96 ഡിഗ്രി സെല്‍ഷ്യസിലെത്തി റെക്കോര്‍ഡ് സൃഷ്ടിച്ചപ്പോള്‍, സമുദ്രോപരിതലത്തിലെ താപനിലയും അഭൂതപൂര്‍വ്വമായ സര്‍വ്വകാല റെക്കോര്‍ഡിലെത്തി. പശ്ചിമ യൂറോപ്പില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലമാണ് കടന്നുപോയത്.
കല്‍ക്കരി, എണ്ണ, ഗ്യാസ് തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗവും അന്തരീക്ഷത്തിലേക്ക് തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുമാണ് ഭൂമിയെ ഈ വിനാശകരമായ അവസ്ഥയിലേക്ക് തള്ളിയിട്ടതെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ഒരു ലക്ഷം വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നതെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.
പെസിഫിക് സമുദ്രത്തില്‍ ശക്തി പ്രാപിക്കുന്ന ‘എല്‍ നിനോ’ പ്രതിഭാസം കൂടി കണക്കിലെടുക്കുമ്പോള്‍, വരും മാസങ്ങളിലും വര്‍ഷങ്ങളിലും ആഗോള താപനില ഇനിയും പുതിയ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

