Chavakkad

Updates from chavakkadu

PUDUKAD-NEWS-PUTHUKAD-NEWS

പുന്നയൂർക്കുളം ജനസഭ ശ്രദ്ധേയമായി

പുന്നയൂർക്കുളം: പരൂർ ഡ്രീം പാലസിൽ നടന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്  ജനസഭ ശ്രദ്ധേയമായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഹസ്സൻ തളികശ്ശേരി അധ്യക്ഷത വഹിച്ചു.  ജനകീയ ആസൂത്രണം 2026 -27 വർഷത്തെ പദ്ധതികൾ രൂപീകരണത്തിന്റെ ഭാഗമായി ആദ്യ ആസൂത്രണ യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാൻ വേണ്ടി ജനസഭ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് ഷംഷീറ അഷറഫ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂർ, വിദ്യാഭ്യാസ […]

പുന്നയൂർക്കുളം ജനസഭ ശ്രദ്ധേയമായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

കേന്ദ്ര ബജറ്റ്  കടലാമയെങ്കിൽ സംസ്ഥാന ബജറ്റ് കുഴിയാന : സി എച്ച് റഷീദ്

ചാവക്കാട് : കേരളത്തെ പൂർണമായി അവഗണിച്ച കേന്ദ്ര ബജറ്റ് കടലാമയെങ്കിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രഹസനങ്ങൾ നിറഞ്ഞ കുഴിയാനയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്. നീതിനിഷേധങ്ങൾക്ക് എതിരെ’ എന്ന പ്രമേയവുമായി സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ് ഇ യു ) സംസ്ഥാന പ്രസിഡണ്ട് സിബി മുഹമ്മദ് നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് ചാവക്കാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം കഴിഞ്ഞ 10

കേന്ദ്ര ബജറ്റ്  കടലാമയെങ്കിൽ സംസ്ഥാന ബജറ്റ് കുഴിയാന : സി എച്ച് റഷീദ് Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂർ ശ്രീകൃഷ്ണ‌ കോളേജ് പഠനയാത്ര ബസ് മറിഞ്ഞു അപകടം – അധ്യാപികക്ക് പരിക്ക് വിദ്യാർത്ഥികൾ സുരക്ഷിതർ

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ‌ കോളജിൽ നിന്ന് കർണാടക ഹംപിയിലേക്ക് പഠനയാത്ര പോയ വിദ്യാർഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞു അപകടം. അധ്യാപകയുടെ കാലൊടിഞ്ഞു. സാരമല്ലാത്ത പരിക്കുകളോടെ വിദ്യാർത്ഥികൾ സുരക്ഷിതർ. കർണാടകയിലെ ഹുബ്ലിയിൽ വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിദ്യാർത്ഥികളെയും അധ്യാപകരെയും ബല്ലാരി മെഡിക്കൽ കോളേജിൽ ചികിത്സ നൽകി. ഗുരുവായൂർ ശ്രീകൃഷ്ണ‌ കോളേജ് സംസ്കൃതം ഡിപ്പാർട്മെന്റിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് പഠനയാത്രക്കിടെ അപകടത്തിൽ പെട്ടത്. 32 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. മംഗലാപുരം വരെ ട്രെയിനിൽ സഞ്ചരിച്ച സംഘം

ഗുരുവായൂർ ശ്രീകൃഷ്ണ‌ കോളേജ് പഠനയാത്ര ബസ് മറിഞ്ഞു അപകടം – അധ്യാപികക്ക് പരിക്ക് വിദ്യാർത്ഥികൾ സുരക്ഷിതർ Read More »

PUDUKAD-NEWS-PUTHUKAD-NEWS

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്കൂൾ വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വാർഷികാഘോഷം ‘കളേഴ്‌സ് 2k26’ പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബ്ൾ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എം വി ഹൈദരലി അധ്യക്ഷനായി. ട്രസ്റ്റ് സെക്രട്ടറി എം എ റഷീദ്, വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ എച്ച് ആബിദ്, വാർഡ് മെമ്പർ സലീന മൊയ്തീൻ, ട്രസ്റ്റ് അംഗങ്ങളായ എ എം അലാവുദ്ദീൻ, വി മായിൻ കുട്ടി,

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്കൂൾ വാർഷികം ആഘോഷിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

കടപ്പുറം പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

കടപ്പുറം : കടപ്പുറം ഗ്രാമപഞ്ചായത്ത്‌ 2025 – 26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയ വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം. മനാഫ്  ഉദ്ഘാടനം ചെയ്തു. നൂറ്റി മുപ്പത്തഞ്ച് കട്ടിലുകളാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. പഞ്ചായത്ത്‌ ഓഫീസ് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സക്കീന ബഷീർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എ. അഷ്‌ക്കർ അലി,  പി.വി. ദിലീപ്കുമാർ, മെമ്പർ രമണൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീബ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ്

കടപ്പുറം പഞ്ചായത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു Read More »

PUDUKAD-NEWS-PUTHUKAD-NEWS

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചു – യുവാവിന് 47 വർഷം കഠിനതടവും പിഴയും

ചാവക്കാട് : പോക്സോ കേസിൽ യുവാവിന് 47 വർഷം കഠിനതടവും പിഴയും. വാടാനപ്പള്ളി  നടുവിൽ ദേശത്ത് പൂശാരി അമ്പലത്തിനടുത്ത് താമസിക്കുന്ന പണിക്കശ്ശേരി വീട്ടിൽ  അമര്‍ തേജസ് (26)  നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.  47 വർഷം കഠിനതടവിനും 140000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചു.  പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവായി. പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പിന്തുടർന്നും ഫോണിലൂടെ മെസ്സേജുകൾ അയച്ചും  വശീകരിച്ച് ആളൊഴിഞ്ഞ

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ചു – യുവാവിന് 47 വർഷം കഠിനതടവും പിഴയും Read More »

PUDUKAD-NEWS-PUTHUKAD-NEWS

സേവനവഴികളിൽ കരുതലായി നെഹ്‌റു കരുണാലയം; കലാ സാംസ്കാരിക സമിതി പ്രവർത്തനമാരംഭിച്ചു

ചാവക്കാട് : പുന്നയൂർ മണ്ഡലം നെഹ്‌റു കരുണാലയം അകലാട് കലാ സാംസ്കാരിക സമിതിയുടെ ഔദ്യോഗിക ഉദ്ഘാടനം കെ പി സി സി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ നിർവഹിച്ചു. സമിതി അധ്യക്ഷൻ എ.എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഓഫീസ് ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി എം.വി ഹൈദരലി നിർവഹിച്ചു. നെഹ്റു കരുണാലയം പ്രഥമ സാംസ്കാരിക സാമൂഹിക സേവന രംഗത്തെ വ്യക്തിഗത അവാർഡുകൾ തടാകം കുഞ്ഞിമുഹമ്മദ് ഹാജി, ഖാലിദ് ഹാജി, കെ. കെ. ഹംസക്കുട്ടി എന്നിവർക്ക് നൽകി ആദരിച്ചു.

സേവനവഴികളിൽ കരുതലായി നെഹ്‌റു കരുണാലയം; കലാ സാംസ്കാരിക സമിതി പ്രവർത്തനമാരംഭിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

വഴിയോരക്കച്ചവട തൊഴിലാളി യൂണിയന് ഗുരുവായൂരിൽ പുതിയ നേതൃത്വം

ചാവക്കാട് : വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ എഐടിയുസി ഗുരുവായൂർ മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മണ്ഡലം കൺവെൻഷൻ ജില്ലസെക്രട്ടറി ടി ആർ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ടി പി അലി അധ്യക്ഷത വഹിച്ചു. ഇ പി മുഹമ്മദ് യാസർ സ്വാഗതം പറഞ്ഞു. എഐടിയുസി മണ്ഡലം സെക്രട്ടറി സതീന്ദ്രൻ, ഷംസു അമ്പലത്ത്, സിപിഐ ലോക്കൽ സെക്രട്ടറി ശിവൻ എന്നിവർ പ്രസംഗിച്ചു. ടി പി അലിയെ പ്രസിഡന്റായുംഇ പി മുഹമ്മദ് യാസറിനെ സെക്രട്ടറിയായും ട്രഷറർ ആയി ഉസ്ബത്തിനെയും തിരഞ്ഞെടുത്തു.

വഴിയോരക്കച്ചവട തൊഴിലാളി യൂണിയന് ഗുരുവായൂരിൽ പുതിയ നേതൃത്വം Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഒരുമനയൂരില്‍ തെരുവുനായ് ശല്ല്യം രൂക്ഷമാകുന്നു

ഒരുമനയൂര്‍ : ഒരുമനയൂരിന്‍റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്ല്യം രൂക്ഷമാകുന്നു. പുതുതായി പണി പൂര്‍ത്തിയാക്കുന്ന ഹൈവേയുടെ വശങ്ങളിലും ഉള്‍ഭാഗത്തെക്കുള്ള റോഡുകളിലും ഏത് സമയവും ആക്രമിക്കാവുന്ന നിരവധി നായ്ക്കളുടെ സാനിധ്യമുണ്ട്. രാവിലെ ഒറ്റക്ക് കാല്‍നടയായി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ ഭീതിയാണ് ഈ തെരുവ് നായ്ക്കള്‍ വിതക്കുന്നത്. സ്കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് പല ഭാഗങ്ങളിലും. കഴിഞ്ഞ ദിവസം മുത്തന്മാവ് കിഴക്ക് ഭാഗത്തെ ഒരു വീട്ടില്‍ നിന്നും നിരവധി വളര്‍ത്തു കോഴികളെ ഈ നായ്ക്കള്‍

ഒരുമനയൂരില്‍ തെരുവുനായ് ശല്ല്യം രൂക്ഷമാകുന്നു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഒരുമനയൂരിലെ യു ഡി എഫ് ജന പ്രതിനിധികൾക്ക് ആദരം

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച യുഡിഎഫ് ജനപ്രതിനിധികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുൻ എം പിയും എ ഐ സി സി സെക്രട്ടറി യുമായ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഒരുമനൂർ ഗ്രാമപഞ്ചായത്തിലെ 11 വാർഡ് മെമ്പർമാർ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്, ജില്ലാ പഞ്ചായത്ത് മെമ്പർ മാരെയുമാണ് അനുമോദിച്ചത്. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അശ്വിൻ ചാക്കോ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി

ഒരുമനയൂരിലെ യു ഡി എഫ് ജന പ്രതിനിധികൾക്ക് ആദരം Read More »

Scroll to Top