Thrissur District

All other from thrissur District

PUDUKAD-NEWS-PUTHUKAD-NEWS

അമ്മമാർക്കായി കുട നിർമ്മാണത്തിൽ സൗജന്യ പരിശീലനവുമായി വെങ്ങിണിശ്ശേരി അഡാപ്റ്റ് സൊസൈറ്റി

Subscribe to Media 4 News YouTube Channel here ► https://tinyurl.com/ycbt2nma for Malayalam News Live updates Website ► http://www.media4channel.in Facebook ► https://www.facebook.com/Media4channel Twitter ► https://www.instagram.com/media4_news_thrissur Media 4 News, is a leading malayalam news channel, which having a wide range of viewers on social media platforms. We are keen to report district based news as prior and […]

അമ്മമാർക്കായി കുട നിർമ്മാണത്തിൽ സൗജന്യ പരിശീലനവുമായി വെങ്ങിണിശ്ശേരി അഡാപ്റ്റ് സൊസൈറ്റി Read More »

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്;പവന് 2120 രൂപയുടെ വർധന

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്;പവന് 2120 രൂപയുടെ വർധന

കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ചില ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തുണ്ടെങ്കിലും വില കൂടാനുള്ള സാധ്യത തന്നെയാണ് വിപണിയിലുള്ളത്.കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 114840 രൂപയാണ് വില. 2120 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 265 രൂപ വര്‍ധിച്ച്‌ 14355 രൂപയായി ഉയര്‍ന്നു. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് അല്‍പ്പം ഇടിവ് വന്നിട്ടുണ്ട്. ഗ്രാമിന് 285 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 10 ഗ്രാം ലഭിക്കണം എങ്കില്‍ 2850 രൂപയാണ് നല്‍കേണ്ടത്.22 കാരറ്റ് സ്വര്‍ണത്തിന് വില വലിയ

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്;പവന് 2120 രൂപയുടെ വർധന Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശൂരിൽ ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്‌ടം

തൃശൂർ : നന്നംമുക്ക് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തുമണിക്കും പുലർച്ചെ മൂന്നു മണിയോടെയുമാണ് വൻ തീപിടിത്തമുണ്ടായത്. നമ്പലാട്ട് ​ഗോപാലപ്പണിക്കരുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന പഞ്ചായത്തിന്റെ എം.സി.എഫിലാണ് തീപിടിച്ചത്. ഈ വീട്ടിലെ ബിരാജ് എന്ന യുവാവിനും തീയണയ്ക്കാൻ ശ്രമിച്ച നാട്ടുകാര്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടായി. ബിരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായി അണച്ചത്. സ്ഥലത്ത് തീയിട്ടതാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ. സംഭവത്തിൽ പൊലീസിൽ പരാതി

തൃശൂരിൽ ഹരിതകര്‍മ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്‌ടം Read More »

വാട്ടര്‍ ടാങ്കില്‍വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി

വാട്ടര്‍ ടാങ്കില്‍വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി

വാട്ടർ ടാങ്കില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി. വാൽപ്പാറ വില്ലോളി എസ്റ്റേറ്റിലെ ജീവനക്കാർക്കു കുടിവെള്ളം സംഭരിക്കുന്ന 12 അടി താഴ്ചയുള്ള ടാങ്കിലാണ് ആനക്കുട്ടി വീണത്.കാട്ടാനക്കൂട്ടത്തോടൊപ്പം പോകുമ്പോള്‍ ആനക്കുട്ടി ടാങ്കിലേക്കു വീഴുകയായിരുന്നു. ഇതോടെ അമ്മയാന ടാങ്കിനരികില്‍ത്തന്നെ നിലയുറപ്പിച്ചു. കുട്ടിയാന തനിയെ കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.വിവരമറിഞ്ഞെത്തിയ തമിഴ്നാട് വനം വകുപ്പ് അധികൃതർ മണ്ണിമാന്തിയന്ത്രം ഉള്‍പ്പെടെ ഉപയോഗിച്ച്‌ ആറുമണിക്കൂറോളം പണിപ്പെട്ടാണു കുട്ടിയാനയെ കരയ്ക്കുകയറ്റിയത്.

വാട്ടര്‍ ടാങ്കില്‍വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി Read More »

PUDUKAD-NEWS-PUTHUKAD-NEWS

വിമാനയാത്രക്കിടെ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

മനാമ: തൃശൂർ വേലൂർ സ്വദേശി സുധാകരൻ അഖിൽ (36) വിമാനയാത്രക്കിടെ ഹൃദയാഘാതംമൂലം മരിച്ചു. വെള്ളിയാഴ്‌ച വെളുപ്പിന് ഒന്നരക്ക് ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് ദുരന്തമുണ്ടായത്.ബഹ്റൈനിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ വെച്ച് മണിക്കൂറുകൾക്കകം അഖിലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടെയുള്ള യാത്രക്കാർ അധികാരികളെ വിവരമറിയിച്ചു. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ദീപയും ആറു വയസ്സുള്ള ഏകമകളും ഇതോടെ പരിഭ്രാന്തരായി. ഉടൻ വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്യുകയും അഖിലിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന്

വിമാനയാത്രക്കിടെ തൃശൂർ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗോതമ്പ് കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു

തൃശ്ശൂർ: തൃശ്ശൂർ ആറങ്ങോട്ടുകര വളവിൽഗോതമ്പ് കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു. വൈകിട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. ലോറി ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെറുതുരുത്തി പൊന്നാനി പ്രധാന പാതയിൽ ആറങ്ങോട്ടുകരക്കും തലശ്ശേരിക്കും ഇടയിലുള്ള പഴയ സത്യൻ ടാക്കീസ് പരിസരത്താണ് അപകടം നടന്നത്. വളവിനോട് ചേർന്ന് എതിരെ വന്ന കാറിന് വശം ഒതുക്കി നൽകുന്നതിനിടെ നാഷണൽ പെർമിറ്റ് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പാലക്കാട് നിന്നും ആറങ്ങോട്ടുകരയിലേക്ക് ഗോതമ്പുമായി സഞ്ചരിച്ചിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.

ഗോതമ്പ് കയറ്റി വന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൃശൂർ സ്വദേശി ക്യാരൻ ഏണസ്റ്റ് റോഡ്‌റിഗസിന് സൗന്ദര്യ പട്ടം

തൃശൂർ:മിസ് ടീൻ ഫ്ലയിങ് ഫെമെ ഇന്ത്യ സീസൺ മൂന്നിൽ തൃശൂർ സ്വദേശി ക്യാരൻ ഏണസ്റ്റ് റോഡ്റിഗസ് സൗന്ദര്യ പട്ടം ചൂടി. മണ്ണുത്തി കൈലാസ വിദ്യാ നികേതൻ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ക്യാരൻ. തലോർ അഫാത്ത് ഹോം അപ്ലയൻസ് ഉടമ പുളിയനത്ത്പറമ്പിൽ ഏർണസ്റ്റിന്റെയും രമ്യയുടെയും മകളാണ്. 12 വയസ്സിന്* താഴെയുള്ളവരുടെ മത്സരമാണിത്. ഡൽഹി നോയിഡ ഫിലിം സിറ്റിയിൽ നടന്ന മിസ് ടീൻ ഫ്ലയിങ് ഫെമെ ഇന്ത്യ സീസൺ മൂന്നിലാണ് ക്യാരൻ ചാന്പ്യനായത്.വാർത്താസമ്മേളനത്തിൽ ക്യാരൻ ഏണസ്റ്റ് റോഡ്റിഗസ്, ഏർണസ്റ്റ്,

തൃശൂർ സ്വദേശി ക്യാരൻ ഏണസ്റ്റ് റോഡ്‌റിഗസിന് സൗന്ദര്യ പട്ടം Read More »

PUDUKAD-NEWS-PUTHUKAD-NEWS

മുള്ളൂർക്കര ക്വാറിയിൽ വൻ തീപിടിത്തം

മുള്ളൂർക്കര:വാഴക്കോട് ബിആർഡി പ്രദേശത്ത് വൻ തീപിടിത്തം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. വെള്ളി ഉച്ചയോടെയാണ് സംഭവം. വാഴക്കോട്- – പ്ലാഴി സംസ്ഥാന പാതയോരത്ത് പൂട്ടിക്കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ക്വാറിയുടെ ഷെഡിനും സമീപത്ത് കൂട്ടിയിട്ടിരുന്ന ജലനിധി പദ്ധതിയുടെ പൈപ്പുകൾക്കുമാണ് തീപിടിച്ചത്. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ക്വാറി ഷെഡിന് ആദ്യം തീ പിടിക്കുകയും നിമിഷങ്ങൾക്കകം സമീപത്തെ പൈപ്പുകളിലേക്ക് ആളിപ്പടരുകയായിരുന്നു. പൈപ്പുകൾ കത്തിയതോടെ പ്രദേശം മുഴുവൻ കറുത്ത പുകപടലങ്ങളാൽ മൂടി. സംസ്ഥാന പാതയിൽ കാഴ്‌ച

മുള്ളൂർക്കര ക്വാറിയിൽ വൻ തീപിടിത്തം Read More »

PUDUKAD-NEWS-PUTHUKAD-NEWS

കേരളത്തിൻ്റെ ദത്തുപുത്രി ഇനി ഇന്ത്യയുടെ സ്വന്തം : പെപിത സേത്തിന് പൗരത്വരേഖ കൈമാറി.

കേരളത്തിന്റെ സംസ്‌കാരത്തേയും കലകളേയും ലോകഭൂപടത്തിൽ അടയാളപ്പെടുത്തിയ ബ്രിട്ടൻ്റെ മകൾ പദ്മശ്രീ പെപിത സേത്ത് ഇനി ഇന്ത്യക്ക് സ്വന്തം. കളക്ട്രേറ്റില്‍ നടന്ന പൗരത്വരേഖ കൈമാറ്റ ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനില്‍ നിന്ന് പെപിത സേത്ത് പൗരത്വരേഖകള്‍ ഏറ്റുവാങ്ങി. ആനയേയും പൂരത്തേയും കാവിനേയും കേരള സംസ്കാരത്തേയും കലയേയും ഹൃദയത്തോടു ചേർത്തുപിടിച്ച പെപിത സേത്തിന് ഇത് അഭിമാനത്തിൻ്റെ നിമിഷം. തൻ്റെ എണ്‍പത്തിനാലാം വയസില്‍ ഇന്ത്യക്കാരിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് പെപിത സേത്ത് പറഞ്ഞു. ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാനുള്ള പെപിതയുടെ ആഗ്രഹത്തിന് ഇതോടെ ഔദ്യോഗിക

കേരളത്തിൻ്റെ ദത്തുപുത്രി ഇനി ഇന്ത്യയുടെ സ്വന്തം : പെപിത സേത്തിന് പൗരത്വരേഖ കൈമാറി. Read More »

Scroll to Top