September 1, 2026

തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം. ഇന്ന് (ഓഗസ്റ്റ്31) രാവിലെ ആറ് മണിയോടെ വെങ്ങാനൂർ അയ്യങ്കാളി സ്കൂളിന് മുന്നിലാണ് ഈ അപകടം സംഭവിച്ചത്. റെനോ ക്വിഡ് കാറാണ് പൂർണ്ണമായി കത്തിനശിച്ചത്. വാഹനം ഓടിച്ചിരുന്ന ആൾ മാത്രമാണ് അപകടസമയത്ത് കാറിനുള്ളിൽ ഉണ്ടായിരുന്നത്. തീ ആളിപ്പടർന്നതിനെ തുടർന്ന് കാറിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കാതെ പോയതാണ് മരണത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

തീ പടർന്ന ഉടൻ പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ വാഹനം പിന്നിലേക്ക് ഉരുണ്ടുപോയതായും, സീറ്റ് ബെൽറ്റ് കുടുങ്ങിയതാകാം ഡ്രൈവർക്ക് പുറത്തിറങ്ങാൻ തടസ്സമായതെന്നും ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. മൃതദേഹം തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

The post തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  കെസിഎല്ലിൽ റോയൽസിന് ഏഴ് വിക്കറ്റ് ജയം; പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിപ്പ് | KCL