September 1, 2026

കൊല്ലത്ത് സ്കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

കൊല്ലത്ത് സ്കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

കൊല്ലം ചെങ്കുളം എൽ.എം.എസ് എൽ.പി സ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെ ചെങ്കുളത്തുവെച്ചാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്കേറ്റു.

ഉടൻതന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കുട്ടികളെ വാഹനത്തിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

The post കൊല്ലത്ത് സ്കൂൾ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക് appeared first on Express Kerala.

Spread the love
See also  “കല കരയുന്ന ഇടം”; മിനാബ് കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്!