September 1, 2026

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരത: ഓടുന്ന സ്ലീപ്പർ ബസ്സിൽ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ | Minor Girl Gang Raped

രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരത: ഓടുന്ന സ്ലീപ്പർ ബസ്സിൽ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ | Minor Girl Gang Raped
Minor Girl Gang Raped

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ നടുക്കി ഓടുന്ന സ്ലീപ്പർ ബസ്സിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ കുൽദീപ്, കണ്ടക്ടർ സന്ദീപ് എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 4-ന് രാത്രി നോയിഡയിൽ നിന്ന് ഡൽഹി കാശ്മീരി ഗേറ്റ് വരെയുള്ള 47 കിലോമീറ്റർ യാത്രയ്ക്കിടയിലാണ് ക്രൂരമായ ഈ സംഭവം നടന്നത്.(Minor Girl Gang Raped Inside Moving Sleeper Bus In Delhi Driver And Conductor Arrested)

ഉത്തർപ്രദേശിലെ മൈൻപുരി സ്വദേശിയും പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുമായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. വീട്ടുകാരുമായി വഴക്കിട്ട് നോയിഡയിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനിറങ്ങിയ പെൺകുട്ടി, കനത്ത മഴ കാരണം വഴിതെറ്റി ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്കിൽ ഇറങ്ങുകയായിരുന്നു. ഈ സമയം ആളില്ലാതെ അതുവഴി വന്ന സ്ലീപ്പർ ബസ്സിന് കൈകാണിച്ച് കയറുകയായിരുന്നു.

നോയിഡ സെക്ടർ 63-ലേക്ക് പോകുകയാണെന്ന് വിശ്വസിപ്പിച്ചാണ് പ്രതികൾ പെൺകുട്ടിയെ ബസ്സിൽ കയറ്റിയത്. വാഹനം മുന്നോട്ട് എടുത്ത ഉടൻ തന്നെ കണ്ടക്ടർ ഉപദ്രവിക്കാൻ തുടങ്ങുകയും, തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. വിവര പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

തുടർന്ന് കാശ്മീരി ഗേറ്റ് ബസ് ടെർമിനലിന് സമീപമുള്ള റിംഗ് റോഡിൽ പെൺകുട്ടിയെ തള്ളിവിട്ട് പ്രതികൾ കടന്നുകളഞ്ഞു. സ്ലീപ്പർ ബസ്സിലെ ജനലുകളിൽ കർട്ടനുകൾ ഉണ്ടായിരുന്നതിനാൽ പുറത്തുള്ള യാത്രക്കാർക്ക് അകത്ത് നടക്കുന്നത് കാണാൻ കഴിഞ്ഞിരുന്നില്ല. ഭയന്ന പെൺകുട്ടി കാശ്മീരി ഗേറ്റ് പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തീമർപൂരിലെ പാർക്കിംഗ് കേന്ദ്രത്തിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്ലീപ്പർ ബസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി വരികയാണ്.

Story Summary

A 16-year-old school student was allegedly gang-raped inside a moving sleeper bus covering a distance of 47 kilometers from Noida to Delhi. The Delhi Police arrested the driver and conductor of the bus after the victim reported the horrific ordeal near the Kashmere Gate ISBT.

See also  വീര്യം ചോർന്നിട്ടില്ല, ‘വീരൻ’ തന്നെ..! എന്നിട്ടും എന്തിനാ വിരമിച്ചേ..?
Spread the love