September 9, 2026

മാസപ്പടി കേസ്, കേസിനെ രാഷ്ട്രീയപരമായി കാണുന്നില്ല; പിണറായി വിജയനെതിരെ ഇ.ഡി നൽകിയത് ഗൗരവമേറിയ തെളിവുകളെന്ന് വി.ഡി. സതീശൻ

മാസപ്പടി കേസ്, കേസിനെ രാഷ്ട്രീയപരമായി കാണുന്നില്ല; പിണറായി വിജയനെതിരെ ഇ.ഡി നൽകിയത് ഗൗരവമേറിയ തെളിവുകളെന്ന് വി.ഡി. സതീശൻ

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ശുപാർശയിൽ നിയമോപദേശം തേടി തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കേസിനെ രാഷ്ട്രീയപരമായി കാണുന്നില്ലെന്നും, ഇഡി ഗൗരവമേറിയ തെളിവുകളും വിവരങ്ങളുമാണ് കൈമാറിയിട്ടുള്ളതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

എന്നാൽ, പിണറായി വിജയനെതിരെയുള്ള ഇഡി നീക്കം പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് സി.പി.എമ്മിന്റെ ഔദ്യോഗിക വിലയിരുത്തൽ. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, ഇതിനെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി നേരിടുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി.

Also Read: കാന്തപുരത്തിന്റെ കോലം കത്തിക്കലിലേക്ക് നയിച്ചത് ഭരണാധികാരികളുടെ അനാവശ്യ വിവാദങ്ങൾ; എ.പി. സുന്നി വിഭാഗം

പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമിക്കുന്നതെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം ഉണ്ടാകുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ മുന്നറിയിപ്പ് നൽകി. ഈ രാഷ്ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

The post മാസപ്പടി കേസ്, കേസിനെ രാഷ്ട്രീയപരമായി കാണുന്നില്ല; പിണറായി വിജയനെതിരെ ഇ.ഡി നൽകിയത് ഗൗരവമേറിയ തെളിവുകളെന്ന് വി.ഡി. സതീശൻ appeared first on Express Kerala.

See also  വൻ പ്രതീക്ഷയിൽ എത്തിയ ‘ടോക്സിക്’ക്ക് ബോക്സോഫീസിൽ തിരിച്ചടി; ഒടിടി ഓഫറും കുത്തനെ കുറഞ്ഞു | Toxic movie
Spread the love