‘സൂര്യയും കാർത്തിയും നല്ല വ്യക്തികൾ…’; സർദാർ-2 വിവാദത്തിൽ പ്രതികരിച്ച് മാളവിക മോഹൻ, വിവാദമായത് മാളവികയ്ക്കു ഗ്ലാമറസ് ലുക്ക് നൽകുമോ എന്ന പരാമർശം

‘സർദാർ 2’ സിനിമയുടെ പ്രൊമോഷൻ ചടങ്ങിനിടെ സഹതാരം മാളവിക മോഹന്റെ വസ്ത്രധാരണത്തെയും ലുക്കിനെയും കുറിച്ച് നടൻ കാർത്തി നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കു വഴിവെച്ചിരുന്നു. ഇതിനു വിശദീകരണവുമായി നടിയും രംഗത്തെത്തിയിരിക്കുകയാണ്.
പരിപാടിക്കിടെ മാളവികയെ ഇറ്റാലിയൻ നടി മോണിക്ക ബെല്ലൂച്ചിയോട് ഉപമിച്ച കാർത്തി, സിനിമയിൽ മാളവികയ്ക്ക് കുറച്ചുകൂടി ഗ്ലാമറസ് ആയ ലുക്ക് നൽകുമോ എന്ന് താൻ സംവിധായകനോട് ചോദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ഈ പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും കാരണമായത്.
എന്നാൽ, കാർത്തിയുടെ പരാമർശങ്ങളെ പിന്തുണച്ചുകൊണ്ട് മാളവിക രംഗത്തെത്തി. സിനിമാ ചിത്രീകരണത്തിനിടെ തങ്ങൾ രണ്ടുപേരും തമ്മിൽ നടന്ന തമാശരൂപേണയുള്ള സംഭാഷണങ്ങളുടെ തുടർച്ച മാത്രമായിരുന്നു ആ വാക്കുകളെന്ന് മാളവിക പറഞ്ഞു.
കാർത്തിയും സഹോദരൻ സൂര്യയും സിനിമാ മേഖലയിലെ മാന്യന്മാരായ വ്യക്തികളാണെന്നും അവരെക്കുറിച്ച് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും താരം വ്യക്തമാക്കി.

