September 10, 2026

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം: ആ​ളി​പ്പ​ട​ർ​ന്ന് എ​ണ്ണ​വി​ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ബാ​ര​ലി​ന് വീ​ണ്ടും നൂ​റ് ഡോ​ള​ർ‌

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം: ആ​ളി​പ്പ​ട​ർ​ന്ന് എ​ണ്ണ​വി​ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ബാ​ര​ലി​ന് വീ​ണ്ടും നൂ​റ് ഡോ​ള​ർ‌

ന്യൂ​യോ​ർ​ക്ക്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്ന് എ​ണ്ണ​വി​ല. ‌അ​സം​സ്കൃ​ത എ​ണ്ണ​വി​ല വീ​ണ്ടും ബാ​ര​ലി​ന് നൂ​റ് ഡോ​ള​റി​ലെ​ത്തി. ജൂ​ലൈ മാ​സ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് ആ​ഗോ​ള എ​ണ്ണ​വി​ല നൂ​റ് ഡോ​ള​റി​ലേ​ക്കെ​ത്തു​ന്ന​ത്.


ഹോ​ർ​മു​സ് പ്ര​തി​സ​ന്ധി​യു​ൾ​പ്പെ​ടെ എ​ണ്ണ വി​ത​ര​ണ​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​തി​സ​ന്ധി​ക​ളാ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണം. 

ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ വി​ല ബു​ധ​നാ​ഴ്ച തു​ട​ക്ക​ത്തി​ൽ 2.3 ശ​ത​മാ​നം വ​ർ​ധി​ച്ച് ബാ​ര​ലി​ന് 100 ഡോ​ള​റി​ലെ​ത്തി.


യു​എ​സ് ക്രൂ​ഡ് ഓ​യി​ൽ വി​ല 1.3 ശ​ത​മാ​നം വ​ർ​ധി​ച്ച് ബാ​ര​ലി​ന് 94 ഡോ​ള​റി​ലെ​ത്തി. ഇ​റേ​നി​യ​ൻ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ അ​മേ​രി​ക്ക​ൻ ആ​ക്ര​മ​ണ​വും സൗ​ദി അ​റേ​ബ്യ​യ്ക്ക് നേ​രെ ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി വി​മ​ത​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ളു​മാ​ണ് എ​ണ്ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​രാ​ൻ ഇ​ട​യാ​ക്കി​യ​ത്.

അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​താ​ണ് സെ​പ്റ്റം​ബ​റി​ൽ വീ​ണ്ടും എ​ണ്ണ​വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ലു​ക​ൾ. 2026ൽ ​ഇ​തു​വ​രെ ബ്രെ​ന്‍റ്, യു​എ​സ് ക്രൂ​ഡ് ഓ​യി​ൽ വി​ല 60 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യും കു​തി​ക്കു​ക​യാ​ണ്.

Spread the love
See also  33.5 ഓവറിൽ 133ന് ഓൾഔട്ട്; മൂന്നാം ടെസ്റ്റിലും പാകിസ്ഥാന് ബാറ്റിംഗ് തകർച്ച, ഇംഗ്ലണ്ടിനും തിരിച്ചടി | Pakistan vs England