September 10, 2026

മയൂർ വിഹാർ ഫേസ് 3-ൽ ചക്കുളത്തമ്മ പൊങ്കാല നവംബർ 1-ന്

മയൂർ വിഹാർ ഫേസ് 3-ൽ ചക്കുളത്തമ്മ പൊങ്കാല നവംബർ 1-ന്

ന്യൂ ഡൽഹി: ഡൽഹിയിലെ ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 31, നവംബർ 1 തീയതികളിൽ മയൂർ വിഹാർ ഫേസ് 3-ലെ എ-1 പാർക്കിൽ അരങ്ങേറും. ചക്കുളത്തുകാവ് ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.

ഒക്ടോബർ 31 ശനിയാഴ്ച രാവിലെ 5:30-ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം 6 മണിക്ക് ദീപാരാധന, ശനിദോഷ നിവാരണ പൂജ, ആത്മീയ പ്രഭാഷണം, ലഘു ഭക്ഷണം തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.

നവംബർ 1 ഞായറാഴ്ച രാവിലെ 5:30-ന് മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, ഭദ്രദീപം തെളിയിക്കൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, ചക്കുളം കാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർത്ഥന. 

തുടർന്ന്  9:30-നു പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കും. മഹാ കലശാഭിഷേകം, വിദ്യാകലശം എന്നിവയും അരങ്ങേറും. തുടർന്ന് തിളച്ചു തൂവിയ പൊങ്കാലക്കലങ്ങളിൽ തീർത്ഥം തളിക്കൽ, ഉച്ച ദീപാരാധന, അന്നദാനം എന്നിവയുമുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക് 8130595922, 9810477949, 9650699114 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

See also  തിരുവനന്തപുരം വിമാനത്താവളത്തിൽ 2 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് വേട്ട; രണ്ട് മ്യാൻമർ പൗരന്മാർ പിടിയിൽ. ബാഗുകളുടെ രഹസ്യ അറകളിൽ ഒളിപ്പിച്ചത് 5.8 കിലോഗ്രാം മുന്തിയ ഇനം ലഹരി
Spread the love