September 10, 2026

വിജയ്‌-തൃഷ ഗോസിപ്പുകളിൽ പ്രതികരിച്ച് കങ്കണ റണാവത്ത്; വിജ​യ​ക​ര​മാ​യ ക​രി​യ​റു​ള്ള​വ​രെ തകർക്കാൻ ശ്രമിക്കുന്നത് കൈയുംകെട്ടി നോക്കിയിരിക്കാനാകില്ല

വിജയ്‌-തൃഷ ഗോസിപ്പുകളിൽ പ്രതികരിച്ച് കങ്കണ റണാവത്ത്; വിജ​യ​ക​ര​മാ​യ ക​രി​യ​റു​ള്ള​വ​രെ തകർക്കാൻ ശ്രമിക്കുന്നത് കൈയുംകെട്ടി നോക്കിയിരിക്കാനാകില്ല

തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തും രാ​ഷ്ട്രീ​യ​ത്തി​ലും വ​ൻ വി​വാ​ദ​മാ​യി മാ​റി​യ തൃ​ഷ-​വി​ജ​യ് വി​ഷ​യ​ത്തി​ൽ ന​ടി​യും ബി​ജെ​പി എം​പി​യു​മാ​യ ക​ങ്ക​ണ റ​ണാവത്തിന്‍റെ രൂ​ക്ഷ​വി​മ​ർ​ശ​നം.

വി​ജ​യ്​ക്കും തൃ​ഷ​യ്ക്കുമെതിരെ ന​ട​ക്കു​ന്ന വ്യ​ക്തി​ഹ​ത്യ​ക​ൾ​ക്കെതിരെയാണ് ക​ങ്ക​ണ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും ന​ട​നു​മാ​യ വി​ജ​യ്​യു​മാ​യു​ള്ള ഗോ​സി​പ്പു​ക​ളു​ടെ പേ​രി​ൽ തൃ​ഷ​യ്‌​ക്കെ​തി​രെ ന​ട​ക്കു​ന്ന അ​തി​രു​ക​ട​ന്ന അ​ധി​ക്ഷേ​പ​ങ്ങ​ളെ താരം അ​പ​ല​പി​ച്ചു.


 

ജോ​ലി ചെ​യ്യു​ന്ന​വ​രും വി​ജ​യ​ക​ര​മാ​യ ക​രി​യ​റു​ള്ള​വ​രു​മാ​യ സ്ത്രീ​ക​ളെ ത​ക​ർ​ക്കാ​ൻ എ​പ്പോ​ഴും അ​വ​രു​ടെ സ്വ​ഭാ​വ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​തും വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന​തും ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​മെ​മ്പാ​ടും ന​ട​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് ക​ങ്ക​ണ പ​റ​ഞ്ഞു.


ര​ണ്ട് വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളോ സം​ഭ​വ​ങ്ങ​ളോ എ​ന്തു​ത​ന്നെ​യാ​യാ​ലും, അ​ധി​ക്ഷേ​പ​ങ്ങ​ളും ട്രോ​ളു​ക​ളും വ​രു​മ്പോ​ൾ എ​പ്പോ​ഴും ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് സ്ത്രീ​ക​ൾ മാ​ത്ര​മാ​ണെ​ന്ന് ക​ങ്ക​ണ ചൂ​ണ്ടി​ക്കാ​ട്ടി.


 

ഒ​രു ജ​ന​പ്രി​യ ന​ടി​യെ ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള സ്വ​ഭാ​വ​ഹ​ത്യ​ക​ൾ എ​ന്നാ​ണ് അ​വ​സാ​നി​ക്കു​ക​യെ​ന്ന് ചോ​ദി​ച്ച താ​രം, സ​മൂ​ഹ​മെ​ന്ന നി​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് ന​ൽ​കു​ന്ന ബ​ഹു​മാ​ന​ത്തെ​ക്കു​റി​ച്ച് സ്വ​യം ചി​ന്തി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്നും ഓ​ർ​മ‌ി​പ്പി​ച്ചു.

Spread the love
See also  റഷ്യ-ഉത്തരകൊറിയ ബന്ധത്തിലെ ഏറ്റവും വലിയ വഴിതിരിവ്!