Chavakkad

Updates from chavakkadu

PUDUKAD-NEWS-PUTHUKAD-NEWS

ചാവക്കാട് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു

ചാവക്കാട്:​ ചാവക്കാട് നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള വികസന സെമിനാർ സംഘടിപ്പിച്ചു.  ഗുരുവായൂർ എം എൽ എ  എൻ കെ  അക്ബർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ  എ എച്ച് അക്ബർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.​ വൈസ് ചെയർപേഴ്സൺ  ബിൻസി സന്തോഷ്  സ്വാഗതം ആശംസിച്ചു. വികസന പദ്ധതികളുടെ കരട് രൂപരേഖ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  പി യതീന്ദ്രദാസ് അവതരിപ്പിച്ചു. കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ടിംഗ് നഗരസഭ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനും നഗരസഭ മുൻ ചെയർമാനുമായ  എം ആർ  രാധാകൃഷ്ണൻ നിർവ്വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ലിഷ മത്രംകോട്ട്, കെ.എച്ച്. […]

ചാവക്കാട് നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

​മാട്ടുമ്മലിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ

​ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ ആറാം വാർഡ് മാട്ടുമ്മലിൽ പ്രധാന കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബറിനും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകി. ​കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൈപ്പ് പൊട്ടി റോഡിലൂടെ ശുദ്ധജലം ഒഴുകിപ്പോകുകയാണ്. ഇതോടെ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ കുടിവെള്ളം ലഭിക്കാതെ കടുത്ത പ്രതിസന്ധിയിലായി. വീടുകളിലെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനെ ചൊല്ലി വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും (PWD)

​മാട്ടുമ്മലിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ Read More »

PUDUKAD-NEWS-PUTHUKAD-NEWS

സി ഐ എസ് എഫ് ആൾ ഇന്ത്യ  കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് സ്വീകരണം നൽകി

ചാവക്കാട് : തീരദേശ സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതി ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നടത്തുന്ന  സി ഐ എസ് എഫ് ആൾ ഇന്ത്യ  കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ സ്വീകരണം നൽകി.  എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ,  സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, സായുധസേന മേധാവികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, പൗരപ്രമുഖർ, സന്നദ്ധപ്രവർത്തകർ, ബീച്ച് ലവേഴ്സ് ഭാരവാഹികൾ

സി ഐ എസ് എഫ് ആൾ ഇന്ത്യ  കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് സ്വീകരണം നൽകി Read More »

PUDUKAD-NEWS-PUTHUKAD-NEWS

പ്രവർത്തന മികവിന് ഒരുമനയൂർ ഇസ്ലാമിക്‌ വി എച്ച് എസ് സ്‌കൂളിന് പുരസ്‌കാരം

ഒരുമനയൂർ : ഗുരുവായൂർ കെ എസ് ആർ ടി സി യിൽ നടത്തിയ പ്രവർത്തന മികവുകൾക്ക് ഇസ്ലാമിക്‌ വി എച് എസ് എസ് വിഭാഗം എൻ എസ് എസ് വോളന്റീർസിനു മന്ത്രി ഗണേഷ് കുമാർ പുരസ്‌കാരം നൽകി. സ്വച്ചതാ ഹി സേവ, സ്നേഹാരാമം എന്നീ പ്രവർത്തനങ്ങളാണ് നടത്തിയത്. അധ്യാപകരായ ബ്ലെസി, സാജ് കിരൺ, ദേവികൃഷ്ണ, ലക്ഷ്മി, ജസ്‌ലിയ, ദിൽഷ, റൈഹാന മുത്തു, അമാന, ആദിത്യ കൃഷ്ണ ഹൃഷികേശ്, അക്ഷയ്, മുസമ്മിൽ, ഐശ്വര്യ എന്നിവർ പങ്കെടുത്തു.

പ്രവർത്തന മികവിന് ഒരുമനയൂർ ഇസ്ലാമിക്‌ വി എച്ച് എസ് സ്‌കൂളിന് പുരസ്‌കാരം Read More »

PUDUKAD-NEWS-PUTHUKAD-NEWS

പാലയൂർ ജാഗരണ പദയാത്ര നടത്തി

കോട്ടപ്പടി : അമ്പതു നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും കുരിശിന്റെ വഴി പ്രാർത്ഥനയ്ക്കും ശേഷം പാലയൂർ ജാഗരണ പദയാത്ര നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പദയാത്ര മമ്മിയൂർ, മുതുവട്ടൂർ വഴി പാലയൂരിൽ എത്തിച്ചേർന്നു. മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ കൽ കുരിശിൽ തിരി തെളിയിച്ചുകൊണ്ട് ദൈവാലയത്തിൽ പ്രവേശിച്ചു. പാലയൂർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രം റെക്ടർ റവ. ഫാ. ഡേവിസ് കണ്ണമ്പുഴ പദയാത്രയെ സ്വീകരിച്ചു. കോട്ടപ്പടി പള്ളി വികാരി റവ.

പാലയൂർ ജാഗരണ പദയാത്ര നടത്തി Read More »

PUDUKAD-NEWS-PUTHUKAD-NEWS

കൈക്കൂലി വാങ്ങുന്നതിനിടെ പുന്നയൂർക്കുളം വില്ലേജ് ഓഫീസർ അറസ്റ്റിൽ

അറസ്റ്റിലായത് പുന്നയൂർക്കുളം കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി വി വിനോദ് പുന്നയൂർക്കുളം : തണ്ടപേര് സർട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ പുന്നയൂർക്കുളം വില്ലേജ് ഓഫീസലാണ് സംഭവം. പത്തനംതിട്ട സ്വദേശിയായ ടി.വി.വിനോദാണ് പിടിയിലായത്. ഓഫീസിൽ നിന്നും 50000 രൂപ വിജിലൻസ് കണ്ടെടുത്തു. തണ്ടപേര് സർട്ടിഫിക്കറ്റിന് രണ്ടര ലക്ഷം രൂപയാണ് ഇയാൾ ആവശ്യപെട്ടത്. വിജിലൻസിന് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ് പിടിയിലായത്. ആർ ഓ ആർ

കൈക്കൂലി വാങ്ങുന്നതിനിടെ പുന്നയൂർക്കുളം വില്ലേജ് ഓഫീസർ അറസ്റ്റിൽ Read More »

PUDUKAD-NEWS-PUTHUKAD-NEWS

കുഞ്ചേരി സ്നേഹസ്പർശം കൂട്ടായ്മ റംസാൻ കിറ്റുകൾ വിതരണം ചെയ്തു

​ചാവക്കാട്: കുഞ്ചേരി സ്നേഹസ്പർശം കിറാമൻകുന്ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്കായി റംസാൻ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം വി. സിദ്ധിഖ് ഹാജി നിർവ്വഹിച്ചു. എ.വി. ഷറഫുദ്ധീൻ അധ്യക്ഷനായ ചടങ്ങിൽ ബഷീർ മാരാത്ത് സ്വാഗതം പറഞ്ഞു. ​റംസാൻ കാലത്തെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കിറാമൻകുന്ന് കൂട്ടായ്മ കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്തത്. ചടങ്ങിൽ എ.വി. അൻവർ, എ.വി. കുഞ്ഞി മുഹമ്മദ് ഹാജി, ആർ.വി. മുഹമ്മദ് കുട്ടി, പി.എൻ. ബാബുരാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പരപ്പിൽ സലിം

കുഞ്ചേരി സ്നേഹസ്പർശം കൂട്ടായ്മ റംസാൻ കിറ്റുകൾ വിതരണം ചെയ്തു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗുരുവായൂരിൽ ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും സംഘടിപ്പിച്ചു

ഗുരുവായൂർ: കേരള സർക്കാർ ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും ഗുരുവായൂരിൽ നടന്നു. ഗുരുവായൂർ കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്റർ ഹാളിൽ നടന്ന ചടങ്ങ് എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.​നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. അനൂപ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ശരിയായ ആരോഗ്യ പരിപാലനം എന്നിവയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.ഒരുമനയൂർ

ഗുരുവായൂരിൽ ‘ഹെൽത്തി കേരള’ ഹെൽത്ത് ക്യാമ്പയിനും എക്‌സ്‌പോയും സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

തുടർച്ചയായ മൂന്നാം തവണയും സ്വരാജ് ട്രോഫി തിളക്കത്തിൽ ഗുരുവായൂർ നഗരസഭ

​ഗുരുവായൂർ : കേരളത്തിലെ മികച്ച നഗരസഭയ്ക്കുള്ള 2024-25 വർഷത്തെ സ്വരാജ് ട്രോഫി സ്വന്തമാക്കി ഗുരുവായൂർ നഗരസഭ വീണ്ടും ചരിത്രം കുറിച്ചു. കണ്ണൂർ ജില്ലയിലെ അന്തൂരിൽ നടന്ന തദ്ദേശ ദിനാഘോഷ ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷിൽ നിന്നും ഗുരുവായൂർ നഗരസഭാ അധികൃതർ പുരസ്കാരം ഏറ്റുവാങ്ങി. ​തുടർച്ചയായ മൂന്നാം തവണയാണ് ഗുരുവായൂർ നഗരസഭ സംസ്ഥാനത്തെ മികച്ച മുനിസിപ്പാലിറ്റിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ​പദ്ധതി വിഹിതം കാര്യക്ഷമമായി വിനിയോഗിക്കൽ, നികുതി പിരിവ്, മാലിന്യ സംസ്കരണത്തിലെ മികവ് (ഹരിതകർമ്മ

തുടർച്ചയായ മൂന്നാം തവണയും സ്വരാജ് ട്രോഫി തിളക്കത്തിൽ ഗുരുവായൂർ നഗരസഭ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ജലി

​ഗുരുവായൂർ: ആനപ്രേമികളുടെയും ഭക്തലക്ഷങ്ങളുടെയും പ്രിയങ്കരനായിരുന്ന ഗജരത്നം ഗുരുവായൂർ പത്മനാഭന്റെ ആറാം ഓർമ്മദിനത്തിൽ ഗുരുവായൂർ ദേവസ്വം സ്മരണാഞ്ജലി അർപ്പിച്ചു. ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ നടന്ന ചടങ്ങിൽ നിരവധി ഭക്തരും ആനപ്രേമികളും പങ്കെടുത്തു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പ്രതിമയ്ക്ക് സമീപമുള്ള ഗുരുവായൂരപ്പന്റെ ഛായാചിത്രത്തിന് മുന്നിൽ നിലവിളക്ക് തെളിച്ചു. തുടർന്ന് പത്മനാഭന്റെ പ്രതിമയിൽ അദ്ദേഹം പുഷ്പചക്രം സമർപ്പിച്ചു. ​ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ.പി. വിശ്വനാഥൻ, സി. മനോജ്, മനോജ് ബി. നായർ, കെ.എസ്. ബാലഗോപാൽ,

ഗജരത്നം ഗുരുവായൂർ പത്മനാഭന് സ്മരണാഞ്ജലി Read More »

Scroll to Top