Chavakkad

Updates from chavakkadu

PUDUKAD-NEWS-PUTHUKAD-NEWS

ദേശീയപാതയിൽ കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു

​പുന്നയൂർക്കുളം : ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ അണ്ടത്തോട് പെരിയമ്പലത്തിന് സമീപം തങ്ങൾപ്പടിയിൽ വാഹനാപകടത്തിൽ കാൽനടയാത്രികൻ മരിച്ചു. പുന്നയൂർക്കുളം പനന്തറ സ്വദേശി കളത്തിങ്ങൽ വീട്ടിൽ രാജേഷ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. ​ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന രാജേഷിനെ അതിവേഗത്തിൽ വന്ന ബൊലേറോ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ അൽഫസ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ വാഹനം വടക്കേക്കാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജേഷ് […]

ദേശീയപാതയിൽ കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ബഡ്‌സ് കലോത്സവ വിജയികളെ ആദരിച്ചു

​ചാവക്കാട് : പുന്നയൂർ ഗ്രാമപഞ്ചായത്ത് – ജില്ലാ ബഡ്‌സ് കലോത്സവങ്ങളിൽ മികച്ച വിജയം കൈവരിച്ച എടക്കഴിയൂർ കരുണ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർത്ഥികളെ നെഹ്‌റു അകലാട് കരുണാലയം കലാ സാംസ്കാരിക സമിതി ആദരിച്ചു. വാർഡ് മെമ്പർ ഷാനിഫ് അധ്യക്ഷത വഹിച്ചു. ​പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്‌ല റഹീം ഉദ്ഘാടനം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹർബാൻ വിജയികൾക്ക് മൊമെന്റോകൾ വിതരണം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.വി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ​സ്കൂൾ

ബഡ്‌സ് കലോത്സവ വിജയികളെ ആദരിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ സംഘടിപ്പിച്ചു

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ 2026-27 വർഷത്തിലെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പുച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത്‌ ഓഫീസ് കോമ്പൗണ്ടിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം.മനാഫിന്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീഷ്മ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി, വർക്കിംഗ്‌ ഗ്രൂപ്പ്‌, വാർഡ് ഗ്രാമസഭകൾ തുടങ്ങിയ യോഗങ്ങളിലൂടെ ഉയർന്ന് വന്ന ചർച്ചകളുടെയും നിർദേശങ്ങളുടെയും ഭാഗമായുള്ള കരട് പദ്ധതി രേഖയാണ് സെമിനാറിൽ അവതരിപ്പിച്ചത്. പുതിയ കാലത്തെ മാറ്റങ്ങളും നിലവിലെ സംവിധാനങ്ങളും കോർത്തിണക്കിയുള്ള

കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ വികസന സെമിനാർ സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ആകാശപ്പറവകൾ; മസ്ഗ (MAZGA) കോട്ടപ്പുറം 15-ാം വാർഷികം ആഘോഷിച്ചു

തിരുവത്ര : മസ്ഗ (MAZGA) കോട്ടപ്പുറത്തിന്റെ 15-ാം വാർഷികം ആകാശപ്പറവകൾ എന്ന പേരിൽ ഭിന്നശേഷി കുട്ടികളോടൊപ്പം ആഘോഷിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളുമൊത്ത് കേക്ക് മുറിച്ചും ഉച്ച ഭക്ഷണം കഴിച്ചും പായസം വിതരണം ചെയ്തുമാണ് മസ്ഗ ടീം വാർഷികം ആഘോഷിച്ചത്. തുടർന്ന് കലാ പരിപാടികളും അരങ്ങേറി. ക്ലബ് ഭാരവാഹികളായ  ശംജിത്ത്, ബാസിത്, ഷെഹീൻ, കാസ്ട്രോ മുബഷിർ, അഫ്സൽ, കൈഫ്‌, മുബീസ്  എന്നിവർ നേതൃത്വം നൽകി.

ആകാശപ്പറവകൾ; മസ്ഗ (MAZGA) കോട്ടപ്പുറം 15-ാം വാർഷികം ആഘോഷിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

പുതുയുഗ യാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം; ജനസാഗരമായി ചാവക്കാട്

​ചാവക്കാട്: കേരളത്തെ വീണ്ടെടുക്കാൻ എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് ചാവക്കാട് നഗരത്തിൽ ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിന് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്ത സ്വീകരണ സമ്മേളനം ചാവക്കാടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വലിയ ജനമുന്നേറ്റമായി മാറി.​ ചാവക്കാടെത്തിയ വി ഡി സതീശനെ   വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. തുടർന്ന് പൊതുസമ്മേളനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുഞ്ഞാലികുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി

പുതുയുഗ യാത്രയ്ക്ക് ആവേശോജ്ജ്വല സ്വീകരണം; ജനസാഗരമായി ചാവക്കാട് Read More »

PUDUKAD-NEWS-PUTHUKAD-NEWS

നാഷണൽ ഹുദ സെൻട്രൽ സ്കൂൾ കരാട്ടെ എക്സലൻസ് അവാർഡ് -2026  ആഘോഷിച്ചു

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ കരാട്ടെ എക്സലൻസ് അവാർഡ് -2026 വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ടി.അബൂബക്കർ അധ്യക്ഷത വഹിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ  സജിത്ത്  ഉദ്ഘാടനം ചെയ്ത്ചെയ്തു. കരാട്ടെയിൽ പ്രഗൽഭരായ  വിദ്യാർത്ഥികൾക്ക് ബെൽറ്റ് വിതരണം നടത്തി.  സ്കൂൾ ജോയിൻ സെക്രട്ടറി ഫൈസൽ ഉസ്മാൻ, കരാട്ടെ ഇൻസ്‌ട്രുക്ടർ   ജമാലുദ്ദീൻ, വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ  എന്നിവർ സംസാരിച്ചു. സ്കൂൾ  പ്രിൻസിപ്പൽ പി.എ ബഷീർ സ്വാഗതവും സി.എസ്.എ കോഡിനേറ്ററായ പി എ റാഷിദ  നന്ദിയും പറഞ്ഞു.

നാഷണൽ ഹുദ സെൻട്രൽ സ്കൂൾ കരാട്ടെ എക്സലൻസ് അവാർഡ് -2026  ആഘോഷിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

മന്ദലാംകുന്നിൽ കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി; 90 കുഞ്ഞുങ്ങൾ കടലിറങ്ങി

​പുന്നയൂർ: മന്ദലാംകുന്ന് കടലാമ സംരക്ഷണ സമിതിയുടെ ഈ വർഷത്തെ ആദ്യ കടലാമക്കൂട് വിരിഞ്ഞു. ജനുവരി ഒന്നിന് മന്ദലാംകുന്ന് തീരത്തുനിന്ന് ലഭിച്ച 117 മുട്ടകളിൽ നിന്ന് വിരിഞ്ഞ 90 കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടു. ​എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഗീവർ വി.ജെ. ചടങ്ങ് ഉദ്ഘാടനം ചെയ്തു. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി.എ. ആയിഷ, മന്ദലാംകുന്ന് ഗവ. ഫിഷറീസ് സ്കൂൾ പ്രിൻസിപ്പൽ സുനിത മേപ്പുറത്ത്, കടലാമ സംരക്ഷണ സമിതി പ്രസിഡന്റ് ഹംസു പാലക്കൽ എന്നിവർ

മന്ദലാംകുന്നിൽ കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി; 90 കുഞ്ഞുങ്ങൾ കടലിറങ്ങി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ചാവക്കാട് എടക്കര സ്വദേശി

ചാവക്കാട് : നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ 2026-ലെ ജെ.ഇ.ഇ മെയിൻ (JEE Main Phase–1) പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി ചാവക്കാട് പുന്നയൂർ എടക്കര സ്വദേശി അബ്ദുള്ള ആസിം. 99.517 ശതമാനം മാർക്ക് നേടിയാണ് ആസിം ദേശീയതലത്തിൽ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയത്. ​കോഴിക്കോട് സൈലം ക്യാമ്പസിലെ തീവ്രപരിശീലനമാണ് ആസിമിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. എടക്കര പൊക്കുളങ്ങര ഹൗസിൽ ശഹർബാൻ – അബ്ദുൽ ഷുക്കൂർ ദമ്പതികളുടെ മകനാണ് അബ്ദുള്ള ആസിം. ​ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ എൻജിനീയറിംഗ്

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ചാവക്കാട് എടക്കര സ്വദേശി Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഹോട്ടൽ ഭക്ഷണത്തിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധ

കടപ്പുറം : അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുനക്കക്കടവിൽ റഹ്മാനിയ പള്ളിക്ക് സമീപം താമസിക്കുന്ന പള്ളത്ത് ബിരുമകൻ അസ്ഹർ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചു പേർക്കാണ് ഗുരുതരമായ ഭക്ഷ്യ വിഷബാധയേറ്റത്. കടപ്പുറം അഞ്ചങ്ങാടിയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുടുംബത്തിലെ ആറുപേർക്കും ഭക്ഷ്യ വിഷബാധയേറ്റതെന്ന് പറയുന്നു. അസ്റിഹറിന്റെ നില ഗുരുതരമായതിനാൽ തൃശ്ശൂർ അമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അസ്ഹറിന്റെ സഹോദരിയും കുട്ടികളും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ

ഹോട്ടൽ ഭക്ഷണത്തിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് ഭക്ഷ്യ വിഷബാധ Read More »

PUDUKAD-NEWS-PUTHUKAD-NEWS

പുതുയുഗ യാത്ര നാളെ  ചാവക്കാട് – സ്വീകരണ സമ്മേളനം സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും

ചാവക്കാട് :  കേരളത്തെ വീണ്ടെടുക്കാൻ എന്ന സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് നാളെ  ചാവക്കാട് സ്വീകരണം നൽകും. ചാവക്കാട്കൂ ട്ടുങ്ങൽ ചത്വരത്തിൽ നടക്കുന്ന സ്വീകരണ സമ്മേളനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് പാണക്കാട് സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18 ബുധനാഴ്ച വൈകീട്ട് 3 മണിക്ക്    മുൻസിപ്പൽ ഓഫീസ് പരിസരത്ത് എത്തിച്ചേരുന്ന പ്രതിപക്ഷ നേതാവിനെ വാദ്യ മേളങ്ങളൂടെ അകമ്പടിയോടെ കൂട്ടുങ്ങൽ ചത്വരത്തിലേക്ക് ആനയിക്കും.   യു ഡി എഫ് ദേശീയ

പുതുയുഗ യാത്ര നാളെ  ചാവക്കാട് – സ്വീകരണ സമ്മേളനം സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്യും Read More »

Scroll to Top