Chavakkad

Updates from chavakkadu

PUDUKAD-NEWS-PUTHUKAD-NEWS

അങ്ങിനെ മാട്ടുമ്മലിൽ റേഷൻ കടയായി – കെ സ്റ്റോറും  അനുവദിക്കുമെന്ന് എം എൽ എ

കടപ്പുറം : അവസാനം കടപ്പുറം  മാട്ടുമ്മലിൽ റേഷൻകട ആരംഭിച്ചു. കിലോമീറ്ററുകൾ അപ്പുറമുള്ള റേഷൻകടയായിരുന്നു മാട്ടുമ്മൽ നിവാസികളുടെ ആശ്രയം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് മാട്ടുമ്മലിന് സ്വന്തം റേഷൻ കട ലഭിച്ചത്. നാട്ടുകാരുടെ ആഹ്ലാദാരാവങ്ങളോടെ എൻ കെ. അക്ബർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അപേക്ഷകൾ സമർപ്പിക്കുന്ന മുറക്ക് തന്നെ കെ സ്റ്റോർ കൂടി അനുവദിക്കുമെന്ന് എം.എൽ.എ. പറഞ്ഞു. കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷെജീറ ഷാഹിർ സ്വാഗതം പറഞ്ഞു. ജില്ലാ സപ്ളൈ ഓഫീസർ […]

അങ്ങിനെ മാട്ടുമ്മലിൽ റേഷൻ കടയായി – കെ സ്റ്റോറും  അനുവദിക്കുമെന്ന് എം എൽ എ Read More »

PUDUKAD-NEWS-PUTHUKAD-NEWS

പൊതുജനം സർക്കാർ വിദ്യാലയങ്ങൾ ഉപയോഗപ്പെടുത്തണം – എൻ കെ അക്ബർ

പുന്നയൂർ: സർക്കാർ വിദ്യാലയങ്ങളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ ജനങ്ങൾ തയ്യാറാകണമെന്ന് ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ പറഞ്ഞു. മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിലെ നൂറ്റി മൂന്നാം വാർഷികം എക്സ്പാൻസ 2K26 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വിദ്യാലയങ്ങളിൽ പഠന നിലവാരവും ഭൗതിക സൗകര്യങ്ങളും മികച്ച നിലയിലാണുള്ളത്. അത് ഉപയോഗപ്പെടുത്താൻ പലപ്പോഴും ജനങ്ങൾ ദുരഭിമാനത്തിന്റെ പേരിൽ മടിക്കുകയാണെന്ന് അദ്ദേഹം  പറഞ്ഞു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഷിബു

പൊതുജനം സർക്കാർ വിദ്യാലയങ്ങൾ ഉപയോഗപ്പെടുത്തണം – എൻ കെ അക്ബർ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഉണർവ് 2026ന് ചാവക്കാട് മെഹന്തി വെഡിങ് മാളിൽ തുടക്കമായി

ചാവക്കാട്: ഊർജ്ജസ്വലരായ സംരംഭകർക്ക് കൈത്താങ്ങായി ഫെബ്രുവരി 9, 10, 11 തിയതികളിലായി മെഹന്തി വെഡിങ് മാളിൽ സംഘടിപ്പിച്ച ഉണർവ് 2026 എക്സ്പോ ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാവ് സി എ ഗോപ പ്രതാപൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീഷ്മ ബാബുരാജ്, കൗൺസിലർ ആരിഫ് പാലയൂർ, ഇൻകാസ് ഷാർജ സംസ്ഥാന വൈസ് പ്രസിഡന്റ് മുബാറക് ഇമ്പാർക് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. വിവിധ ഉത്പന്നങ്ങളുമായി പതിനഞ്ചോളാം സംരംഭകരാണ് എക്സ്പോയിൽ

ഉണർവ് 2026ന് ചാവക്കാട് മെഹന്തി വെഡിങ് മാളിൽ തുടക്കമായി Read More »

PUDUKAD-NEWS-PUTHUKAD-NEWS

കോൺഗ്രസ്, ഡിവൈഎഫ്ഐ നേതാക്കൾ ബിജെപിയിൽ

ഗുരുവായൂർ : ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന അഡ്വക്കേറ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ, ഡിവൈഎഫ്ഐ മുൻ യൂണിറ്റ് ജോസെക്രട്ടറി കെ.എസ് അനൂപ് എന്നിവരാണ് ബിജെപി അംഗത്വമെടുത്ത്. ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടന്ന ബിജെപി ഔട്ട് റീച് പ്രോഗ്രാമിൽ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഇതുവരെയും ഷാളണിയിച്ച് സ്വീകരിച്ചു. നോർത്ത് ജില്ല പ്രസിഡൻറ് അഡ്വ നിവേദിത സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റുഡൻസ് യൂണിയൻ ചാവക്കാട് താലൂക്ക് സെക്രട്ടറി, ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്

കോൺഗ്രസ്, ഡിവൈഎഫ്ഐ നേതാക്കൾ ബിജെപിയിൽ Read More »

PUDUKAD-NEWS-PUTHUKAD-NEWS

കമ്മ്യൂണിസ്റ്റുകാര്‍ക്കുമാത്രമേ സാഹിത്യമുള്ളൂവെന്നാണ് ധാരണ- കെ.സി.വേണുഗോപാല്‍

ഗുരുവായൂര്‍: കോണ്‍ഗ്രസ്സുകാര്‍ക്ക് എഴുത്തും വായനയുമില്ലെന്നും അത് കമ്മ്യൂണിസ്റ്റുകാര്‍ക്കു മാത്രമേയുള്ളൂവെന്നുമാണ് പൊതുധാരണയെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. കമ്മ്യൂണിസ്റ്റുകാരുടെ സാഹിത്യം വെട്ടാനും കൊല്ലാനുമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരില്‍ മുന്‍ എം.പി. ടി.എന്‍. പ്രതാപന്റെ വൈബ് സൈറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു കെ.സി.വേണുഗോപാല്‍. പൊതുപ്രവര്‍ത്തന രംഗത്തെ സത്യസന്ധനായ മനുഷ്യനാണ് ടി.എന്‍.പ്രതാപന്‍. ബിരുദാനന്തര ബിരുദങ്ങളുടെ വിശേഷണങ്ങളൊന്നും അദ്ദേഹത്തിനില്ല. ജീവിതത്തിന്റെ പൊള്ളുന്ന അനുഭവങ്ങളാണ് അദ്ദേഹത്തിനുള്ളത്. അതുകൊണ്ടാണ് ജീവിതത്തില്‍ പ്രയാസമനുഭവിക്കുന്നവരേയും കഷ്ടപ്പെടുന്നവരേയും പ്രതാപന്‍ ചേര്‍ത്തു നിര്‍ത്തുന്നത്. വേണുഗോപാല്‍ പറഞ്ഞു. പ്രതാപനെ പറ്റി ഡോ.എന്‍.എസ്.അബ്ദുൽ ഹമീദ്

കമ്മ്യൂണിസ്റ്റുകാര്‍ക്കുമാത്രമേ സാഹിത്യമുള്ളൂവെന്നാണ് ധാരണ- കെ.സി.വേണുഗോപാല്‍ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഡി സോൺ – കുച്ചുപ്പുടി, ഭാരതനാട്യം, മോഹിനിയാട്ടം വിജയം കൊയ്ത് മെഹ്റിൻ

ചാവക്കാട് : പെരുമ്പിലാവ് അൻസാർ വുമൺസ് കോളേജിൽ 5, 6, 7, 8, 9 തിയതികളിലായി നടക്കുന്ന കാലിക്കറ്റ് സർവകലാശാലാ ഡി സോൺ കലോത്സവത്തിൽ കുച്ചുപ്പുടിയിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്ഥാനവും മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി ചാവക്കാട്ടുകാരി മെഹ്റിൻ നൗഷാദ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥിയായ മെഹ്റിൻ പഞ്ചാരമുക്ക് സ്വദേശിയായ നൗഷാദ് സഫ്ന ദമ്പതികളുടെ മകളാണ്.   കഴിഞ്ഞ തവണ ഇന്റർസോൺ കലോത്സവത്തിൽ നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും ഭരതനാട്യത്തിൽ

ഡി സോൺ – കുച്ചുപ്പുടി, ഭാരതനാട്യം, മോഹിനിയാട്ടം വിജയം കൊയ്ത് മെഹ്റിൻ Read More »

PUDUKAD-NEWS-PUTHUKAD-NEWS

സി പി ഐ വടക്കേകാട് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

വടക്കേകാട്: സി പി ഐ വടക്കേകാട് ലോക്കൽ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു. ഞമനേങ്ങാട് കൊടമന സ്മാരക മന്ദിരത്തിൽ ചേർന്ന കൺവെൻഷൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം വി യു റഹീം അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ അ എം സതീന്ദ്രൻ, വി എം മനോജ്, നാസർ ഗുരുവായൂർ, ലോക്കൽ സെക്രട്ടറി സുധീഷ് അമരായിൽ എന്നിവർ പ്രസംഗിച്ചു.

സി പി ഐ വടക്കേകാട് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു Read More »

PUDUKAD-NEWS-PUTHUKAD-NEWS

ജനാധിപത്യത്തെ തകർക്കാൻ കേന്ദ്ര സർക്കാർ  എസ് ഐ ആർ ഉപയോഗപ്പെടുത്തുന്നു

പുന്നയൂർക്കുളം: ജനാധിപത്യത്തെ തകർക്കാൻ കേന്ദ്ര സർക്കാർ  എസ് ഐ ആർ ഉപയോഗപ്പെടുത്തുകയാണെന്ന് എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ. എസ് ഡി പി ഐ ഗുരുവായൂർ നിയോജക മണ്ഡലം നിയമസഭ തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. എസ്  ഡി പി ഐ ഗുരുവായൂർമണ്ഡലം പ്രസിഡന്റ്‌ കെ എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ചു.   എസ് ഡി പി ഐ തൃശൂർ ജില്ലാ പ്രസിഡന്റ്‌ കെ വി അബ്ദുൽ നാസർ, ജില്ലാ ജനറൽ

ജനാധിപത്യത്തെ തകർക്കാൻ കേന്ദ്ര സർക്കാർ  എസ് ഐ ആർ ഉപയോഗപ്പെടുത്തുന്നു Read More »

PUDUKAD-NEWS-PUTHUKAD-NEWS

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ

ചാവക്കാട്: വിദ്യാർത്ഥി അനുപാതത്തിൽ കലോചിതമായ പരിഷ്കരണം നടത്താത്തത് മൂലം 2015 മുതൽ നിയമനാ അംഗീകാരത്തോടെ ജോലി ചെയ്യുന്ന തസ്തിക നഷ്ടപ്പെട്ട അനധ്യാപകരെ സംരക്ഷിക്കണമെന്ന് കേരള സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ വിദ്യാഭ്യാസ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. എം വി വിജയലക്ഷ്മി മെമ്മോറിയൽ അവാർഡ് ദാനം നഗരസഭാ ചെയർമാൻ എ എച്ച് അക്ബർ

കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഡി സി സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപ പ്രതാപന് സ്വീകരണം നൽകി

ചാവക്കാട് : തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായ സി എ ഗോപ പ്രതാപന് സ്വീകരണം നൽകി. മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ തേർളി അശോകൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് മണ്ഡലം ട്രഷറർ ഇസഹാഖ് മണത്തല അധ്യക്ഷത വഹിച്ചു. അൽ-അയിൻ ഇൻകാസ് സെക്രട്ടറി ഹംസ അറക്കൽ ഷാൾ അണിയിച്ച് അനുമോദിച്ചു. സി പി കൃഷ്ണൻ മാസ്റ്റർ മധുരം വിതരണം ചെയ്തു. അബ്ദുൾ

ഡി സി സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഗോപ പ്രതാപന് സ്വീകരണം നൽകി Read More »

Scroll to Top