September 10, 2026

പശ്ചിമ ബംഗാൾ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു: 263 അംഗങ്ങളുള്ള പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു; സുവേന്ദു അധികാരിക്ക് നിർണ്ണായകമായ നന്ദിഗ്രാം ഉൾപ്പെടുന്ന താംലൂക്കിന്റെ ചുമതല; കേന്ദ്രമന്ത്രിമാർക്കും മുതിർന്ന നേതാക്കൾക്കും വിവിധ ജില്ലകളുടെ സംഘടന ചുമതലകൾ വിഭജിച്ചു നൽകി; ഉപതിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ പ്രചാരണം ഊർജ്ജിതമാക്കി ബി.ജെ.പി

കൊല്‍ക്കത്ത: നിയമസഭാ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പശ്ചിമ ബംഗാള്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് ബി.ജെ.പി. 263 അംഗങ്ങളുള്ള പുതിയ കമ്മിറ്റി രൂപീകരിച്ച പാര്‍ട്ടി, മുഖ്യമന്ത്രി സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് വിവിധ ജില്ലകളുടെ സംഘടനാ ചുമതലകള്‍ നല്‍കി. 

ഒക്ടോബര്‍ ആറിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിര്‍ണ്ണായകമായ നന്ദിഗ്രാം മണ്ഡലം ഉള്‍പ്പെടുന്ന താംലൂക്ക് സംഘടനാ ജില്ലയുടെ ചുമതലയാണ് സുവേന്ദു അധികാരിക്ക് നല്‍കിയിരിക്കുന്നത്. നന്ദിഗ്രാമിന് പുറമെ മുര്‍ഷിദാബാദ് ജില്ലയിലെ റെജിനഗര്‍ സീറ്റിലേക്കും അന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 

സമീക് ഭട്ടാചാര്യ സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഒരു വര്‍ഷത്തോളമായി നീണ്ടുപോയ പുനഃസംഘടനയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 

സുവേന്ദു അധികാരിയുടെ പിതാവും മുന്‍ എം.പിയുമായ ശിശിര്‍ അധികാരിക്ക് കാന്തിയുടെ ചുമതലയും കേന്ദ്രമന്ത്രിമാരായ സുകാന്ത മജുംദാര്‍, ശാന്തനു ഠാക്കൂര്‍ എന്നിവര്‍ക്ക് യഥാക്രമം സൗത്ത് ദിനാജ്പൂര്‍, ബംഗാണ്‍ എന്നീ മേഖലകളുടെ ചുമതലയും നല്‍കിയിട്ടുണ്ട്.

Spread the love
See also  പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ പോരാട്ടം രൂക്ഷം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളർ കടന്നു; പെട്രോൾ, ഡീസൽ വിമാന ഇന്ധന വിലകളിൽ വൻ വർദ്ധനവ്; ഇന്ധനവില കുതിച്ചുയരുന്നത് ആഗോള തലത്തിൽ കടുത്ത പണപ്പെരുപ്പത്തിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും വഴിവെക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ മുന്നറിയിപ്പ്