">
All E-News Editions PDF Download Not Available Yet
Daily E News
04 October 2026
2026 | ഒക്ടോബർ 4 | ഞായർ
Join Pudukad News WhatsApp Channel
Pudukad

PUDUKADNEWS ദേശീയപാത നന്തിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു


———————————- ദേശീയപാത നന്തിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു….
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

Top News Now

കോൺഗ്രസ് പ്രവർത്തകർ നടത്തുന്ന അക്രമങ്ങൾക്ക് പോലീസ് പരസ്യമായി കൂട്ടുനിൽക്കുന്നു : ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ബിജെപി

തിരുവനന്തപുരം: ബിജെപി പ്രതിനിധി സംഘം സംസ്ഥാന പോലീസ് മേധാവിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പോലീസിന്റെ നടപടികളെക്കുറിച്ച് ഉന്നയിച്ച പരാതികൾ ഉൾക്കൊള്ളുന്ന കത്ത് കൈമാറി.. പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് ബിജെപി നേതൃത്വം രേഖമൂലം പരാതി നൽകി. സംസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിൽ പോലീസ് സ്വീകരിച്ച തെറ്റായ നടപടികൾ ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ഡിജിപി രവതാ ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. ബിജെപി പ്രതിനിധി സംഘം സംസ്ഥാന പോലീസ് മേധാവിയെ സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പോലീസിന്റെ നടപടികളെക്കുറിച്ച് ഉന്നയിച്ച പരാതികൾ ഉൾക്കൊള്ളുന്ന കത്ത് കൈമാറി. കോൺഗ്രസുകാർ നടത്തുന്ന ഏകപക്ഷീയമായ അക്രമങ്ങൾക്കും അഴിഞ്ഞാട്ടങ്ങൾക്കും പോലീസ് പരസ്യമായി കൂട്ടുനിൽക്കുന്നു എന്നതാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം. ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയും തിരുവനന്തപുരം സൗത്ത് ജില്ലാ അധ്യക്ഷൻ മുക്കമ്പാലമൂട് ബിജുവിനെതിരെയും പോലീസ് സാന്നിധ്യത്തിലാണ്…

Top News Now

തിരുപ്പതി ജില്ലയിലെ ഫാക്ടറിയിൽ സ്ഫോടനം; 5 പേർ മരിച്ചു, പത്തിലേറേ ആളുകൾക്ക് പരിക്കേറ്റു, ചിലരുടെ നില ​ഗുരുതരം

തെലങ്കാന: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലെ ശ്രീ സിറ്റിയിലെ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. 

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ടിഐഎൽ (TIL) എന്ന ഹെൽത്ത് കെയർ ഫാക്ടറിയിലാണ് സ്ഫോടനം നടന്നത്. ബോയിലർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

രാവിലെ 8 മണിക്ക് അപകടം നടക്കുമ്പോൾ ഫാക്ടറിയിൽ മുപ്പതിലേറെ ജീവനക്കാർ ഉണ്ടായിരുന്നു. ശ്രീസിറ്റിയിലെ സത്യവേദു മണ്ഡൽ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. 

സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ സഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Top News Now

പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ കുടുംബ പ്രതിഷ്ഠ ദിന ശുശ്രൂഷയും കുടുംബ സംഗമവും നാളെ ഞായറാഴ്ച

മല്ലപ്പള്ളി : പുന്നവേലി സെന്റ് തോമസ് മാർത്തോമാ ഇടവകയുടെ കുടുംബദിന പ്രതിഷ്ഠ ശുശ്രൂഷയും കുടുംബ സംഗമവും നാളെ ഞായറാഴ്ച നടത്തപ്പെടും. രാവിലെ 8. 30 ന് ആരംഭിക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് റവ. ബിനു ജോൺ മൈലം കാർമികത്വം വഹിക്കും. കുടുംബസംഗമത്തിൽ പ്രമുഖ മാനസികാരോഗ്യ വിദഗ്ദ്ധയും ആത്മ – മൈ മൈൻഡ് മൈ കെയർ കൗൺസിലിംഗ് സ്റ്റാർട്ടപ്പിന്റെ ചെയർപേഴ്സണുമായ ഡോ. സിജിയ ബിനു നേതൃത്വം നൽകും. കുടുംബ സംഗമത്തെ ആകർഷകമാക്കുന്ന വിവിധ സെഷനുകൾ ‘മിണ്ടിയും പറഞ്ഞും’ എന്ന പേരിൽ ക്രമീകരിച്ചിട്ടുണ്ട്. തുടർന്ന് ഓരോ പ്രാർത്ഥനാ യോഗത്തിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പങ്കെടുക്കുന്ന ക്വിസ് മത്സരം ‘ഫലിമി’ നടക്കും. ഉച്ചക്ക് സ്നേഹ വിരുന്നും ഉണ്ടായിരിക്കും. റവ. സുനിൽ ജോർജ് മാത്യു (ഇടവക വികാരി), സാം ഫിലിപ്പ് (വൈസ് പ്രസിഡന്റ്‌ / കൺവീനർ), ഷിബു വി. മാത്യു (സെക്രട്ടറി), മോളി ജോർജ്, പ്രസാദ് മാത്യു (ട്രസ്‌റ്റിമാർ), അലൻ സാബു, തോമസ് ജോസഫ് (ആത്മായ ശുശ്രൂഷകർ) എന്നിവരടങ്ങിയ…

Top News Now

കേരളത്തിന് വേണം ഹെൽത്ത് ഡാറ്റ; കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഹെൽത്ത് ഡാറ്റ വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കൊവിഡിന് ശേഷം പല അസുഖങ്ങളും കൂടി. ജീവിത ശൈലീരോഗങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 

പ്രതിരോധവും രോഗം നേരത്തെ കണ്ടെത്തുന്നതും വളരെ പ്രധാനമാണ്. ജീവിത രീതിയിൽ മാറ്റം വരുത്താൻ കൃത്യമായ മാർഗം കണ്ടെത്തണം. രോഗം നേരത്തെ കണ്ടെത്തുന്നതും പ്രതിരോധിക്കുന്നതും ഉൾപ്പെടുത്തി വലിയൊരു ക്യാംപെയിൻ കേരളത്തിൽ ഉണ്ടാകും. 

കേരളത്തെ വലിയൊരു ഹെൽത്ത് ഡെസ്റ്റിനേഷനാക്കണം. പുറത്തു നിന്നുള്ള രോഗികളും ഇവിടെ എത്തണം. കോഴിക്കോട് ഏറ്റവും വലിയ ഓർഗൺ ട്രാൻസ്പ്ലാൻ്റേഷൻ സെൻ്റർ വരാൻ പോവുകയാണ്. രണ്ട് വർഷത്തിനകം സെന്‍റർ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Top News Now

പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ട എന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്. പദ്ധതി നിർത്തിവെച്ചത് മുസ്‌ലിം ലീഗിലെ എതിര്‍പ്പ് രൂക്ഷമായതോടെ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ട എന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്. മുസ്‌ലിം ലീഗിലെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയെന്നാണ് സൂചന. കൂടുതല്‍ നടപടികള്‍ സ്വീകരിച്ച് വിവാദങ്ങള്‍ ഉണ്ടാക്കേണ്ട എന്നാണ് തീരുമാനം. നിലവില്‍ അനാവശ്യമായി നിരവധി വിവാദങ്ങള്‍ ഉണ്ടായി. നിലപാട് എടുത്തെ മതിയാകൂ എന്ന് നിര്‍ബന്ധിത സാഹചര്യം വരുന്നെങ്കില്‍ മാത്രം തുടര്‍നടപടിയുണ്ടാകും. ഉപസമിതി ചേരുന്നത് അടക്കമുള്ള കാര്യങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വലിയ വിവാദങ്ങളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഉണ്ടായ ഘട്ടത്തിലാണ് ഇത്തരത്തില്‍ ഒരു അനൗദ്യോഗിക തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തുന്നത്. എംഎസ്എഫ് മുതല്‍ ലീഗ് വരെ എല്ലാ തലങ്ങളിലും വലിയ രാഷ്ട്രീയ വിയോജിപ്പുകള്‍ പദ്ധതിയില്‍ നിലനില്‍ക്കുകയാണ്. നിലപാടിലെ അസ്ഥിരത വോട്ട് ചെയ്ത ജനങ്ങളില്‍ ആശയക്കുഴപ്പത്തിന് കാരണമാകും എന്നാണ് ലീഗിലെ വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ മന്ത്രി എന്‍ ഷംസുദ്ദീന്‍ ഇതില്‍ മൗനം പാലിച്ചു എങ്കിലും പിന്നീട് പദ്ധതിയില്‍ തല്‍കാലും തീരുമാനങ്ങള്‍…

Top News Now

ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കാഷ്യൂ കോർപ്പറേഷൻ എംഡിയായി നിയമനം

തിരുവനന്തപുരം: വിവാദ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല നൽകി സർക്കാർ ഉത്തരവിറക്കി. സംസ്ഥാന കാഷ്യൂ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ വച്ച് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. തകർന്നുനിൽക്കുന്ന കശുവണ്ടി വ്യവസായത്തെ പുനരുദ്ധരിക്കുകയും നിലനിർത്തുകയുമാണ് പുതിയ നിയമനത്തിലൂടെ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിൽ വനംവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായും ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും സേവനമനുഷ്ഠിച്ചു വരികയാണ് ശ്രീറാം വെങ്കിട്ടരാമൻ. ഇതിനുപുറമേ നൈപുണ്യ വികസന വകുപ്പ് ജോയിന്റ് സെക്രട്ടറി, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (KASE) മാനേജിങ് ഡയറക്ടർ എന്നീ സുപ്രധാന പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്. ഈ ചുമതലകൾക്ക് പുറമേയാണ് ഇപ്പോൾ സംസ്ഥാന കാഷ്യൂ കോർപ്പറേഷന്റെ എംഡിയായി അദ്ദേഹത്തിന് നിയമനം നൽകിയിരിക്കുന്നത്.

Top News Now

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ: സ്വർണ്ണ തിളക്കവുമായി ശ്രേയസ് അയ്യരും സംഘവും, കിരീടം നിലനിർത്തി | India Beats Pakistan

നിഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യക്ക് ചരിത്ര സ്വപ്ന സ്വർണ്ണം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്.(India Beats Pakistan To Win Gold In Asian Games Mens Cricket) തുടക്കത്തിൽ അക്രമിച്ചു കളിച്ച അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് അർദ്ധസെഞ്ചുറി മികവിൽ പവർപ്ലേയിൽ ഇന്ത്യ 81/2 എന്ന നിലയിൽ അതിവേഗം കുതിച്ചു. എന്നാൽ മിഡിൽ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തി പാകിസ്താൻ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി. ഇന്ത്യൻ ബൗളിംഗിൽ സ്പിന്നർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പാകിസ്താനെ സമ്മർദ്ദത്തിലാക്കിയെങ്കിലും, മിഡിൽ ഓവറുകളിൽ സൂര്യവംശി വരുത്തിയ ഫീൽഡിംഗ് പിഴവ് മുതലെടുത്ത് പാകിസ്താൻ ചെറുത്തുനിൽപ്പ് സംഘടിപ്പിച്ചു. എന്നാൽ അവസാന ഓവറുകളിൽ തിലക് വർമ്മയും (51*) ശിവം ദുബെയും (27) ചേര്‍ന്ന് നടത്തിയ തകർപ്പൻ ബാറ്റിംഗ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിക്കുകയായിരുന്നു.ഇന്ത്യൻ സ്പിൻ കരുത്തും…

Top News Now

‘മത മൗലിക വർഗീയ വാദികളുടെ കൂടാണ് മലപ്പുറം, മതനിരപേക്ഷ പാർട്ടിയാണ് കമ്യൂണിസ്റ്റ് പാർട്ടി’: പിണറായി വിജയൻ പങ്കെടുത്ത വേദിയിൽ വിവാദ പരാമർശവുമായി മുൻ MLA | P Nandakumar

മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ച് വിവാദ പരാമർശവുമായി മുൻ എം.എൽ.എ പി. നന്ദകുമാർ. മലപ്പുറം മതമൗലികവാദികളുടെയും വർഗീയവാദികളുടെയും കൂടാണെന്നും എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് യഥാർത്ഥ മതനിരപേക്ഷ പ്രസ്ഥാനമെന്നും അദ്ദേഹം പ്രസ്താവിച്ചു.(P Nandakumar Remarks Malappuram Nest Of Fundamentalists CPM Meeting) സി.പി.എം വിപുലീകരിച്ച മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിന്റെ സ്വാഗതസംഘം പ്രസംഗത്തിനിടെയായിരുന്നു നന്ദകുമാറിന്റെ പരാമർശം. പാർട്ടി നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വേദിയിലിരിക്കെയായിരുന്നു ഈ പരാമർശം എന്നത് ശ്രദ്ധേയമാണ്. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലും പാർട്ടിയുടെ ശക്തമായ സ്വാധീനമേഖലയായ പൊന്നാനിയിലുമുണ്ടായ തിരിച്ചടി യോഗത്തിൽ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. പൊന്നാനിയിലെ പ്രാദേശിക ഭിന്നതകളും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും തിരിച്ചടിക്ക് കാരണമായതായി താഴെത്തട്ടിലെ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള മാർഗ്ഗങ്ങൾ ജില്ലാ കമ്മിറ്റി വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന. Story Summary Former CPM MLA P. Nandakumar sparked controversy by terming Malappuram a…

Top News Now

തിരുവനന്തപുരം കോർപ്പറേഷൻ BJP കൗൺസിലർ സ്ഥാനം രാജിവെച്ച് R ശ്രീലേഖ: സ്വകാര്യ കാരണങ്ങൾ മൂലമെന്ന് വിശദീകരണം, BJPക്ക് കനത്ത പ്രഹരം | R Sreelekha Resigns

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലർ സ്ഥാനം രാജിവെച്ച് മുൻ ഡി.ജി.പിയും പ്രമുഖ നേതാവുമായ ആർ. ശ്രീലേഖ. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി കാണിച്ച് തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷിന് അവർ കത്ത് കൈമാറി.(R Sreelekha Resigns As Thiruvananthapuram Corporation BJP Councillor) ബി.ജെ.പി നേതൃത്വവുമായുണ്ടായ അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളുമാണ് പെട്ടെന്നുള്ള രാജിക്ക് പിന്നിലെന്നാണ് ലഭിക്കുന്ന സൂചനകൾ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്നാണ് ആർ. ശ്രീലേഖ വിജയിച്ചത്. ഇതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ വൻതിരിച്ചടിയാണ് ബിജെപി നേരിട്ടിരിക്കുന്നത്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി. തിരഞ്ഞെടുപ്പിന് മുൻപ് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും പിന്നീട് വി.വി. രാജേഷിനെ മേയറായി തെരഞ്ഞെടുത്തിരുന്നു. തുടർന്ന് പാർട്ടിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങളിലും അവഗണന നേരിട്ടതായി പരാതി ഉയർന്നിരുന്നു. രാജിക്കത്ത് കൈമാറിയതിനെക്കുറിച്ച് ബി.ജെ.പി സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർ സ്ഥാനം രാജിവെച്ച സംഭവത്തിൽ വിശദീകരണവുമായി മുൻ ഡി.ജി.പി ആർ. ശ്രീലേഖ രംഗത്തെത്തി.…

Top News Now

കർണാടകയിൽ വരൾച്ചാ സാമ്പത്തിക നഷ്ടം 60,000 കോടിയോളം രൂപയായേക്കുമെന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വര | Karnataka Drought Losses

ബെംഗളൂരു: കർണാടകയിൽ ഉണ്ടായ രൂക്ഷമായ വരൾച്ചയെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടം 50,000 കോടി മുതൽ 60,000 കോടി രൂപ വരെ ഉയർന്നേക്കാമെന്ന് ഉപമുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമായ ജി. പരമേശ്വര വെളിപ്പെടുത്തി. ബാധിത പ്രദേശങ്ങളിൽ കേന്ദ്രസംഘം നടത്തുന്ന പരിശോധനയ്ക്ക് മുന്നോടിയായാണ് അദ്ദേഹം വിവരങ്ങൾ പങ്കുവെച്ചത്.(Karnataka Drought Losses May Reach 60000 Crore Says Dy CM Parameshwara) സംസ്ഥാനത്തെ 217 താലൂക്കുകളെയാണ് വരൾച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 177 താലൂക്കുകളിലെ വിവരശേഖരണം പൂർത്തിയായപ്പോൾ ഏകദേശം 46,000 കോടി രൂപയുടെ നഷ്ടം കണക്കാക്കി കേന്ദ്രത്തിന് രണ്ടാമത്തെ നിവേദനം സമർപ്പിച്ചു കഴിഞ്ഞു. ഒക്ടോബർ 1-ന് വരൾച്ച ബാധിതമായി പ്രഖ്യാപിച്ച ബാക്കി 40 താലൂക്കുകളിലെ കണക്കെടുപ്പ് നിലവിൽ നടന്നു വരികയാണ്. ഇവിടങ്ങളിലെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ആകെ നഷ്ടം വലിയ തോതിൽ ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശാനുസൃതമുള്ള വരൾച്ചാ ആശ്വാസ സഹായം സംസ്ഥാനം ആവശ്യപ്പെടും. ബാക്കിയുള്ള 22…

Top News Now

ഹെലിക്കോപ്റ്ററിൽ നിന്ന് ദുരിതാശ്വാസ പാക്കറ്റ് താഴേയ്ക്കിട്ടു: പായ്ക്കറ്റ് തലയിൽ വീണ് ബീഹാറിൽ വയോധികൻ മരിച്ചു | Man Dies In Bihar

പാട്ന: ബീഹാറിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഹെലികോപ്റ്ററിൽ നിന്ന് വിതരണം ചെയ്ത ദുരിതാശ്വാസ സാമഗ്രികൾ തലയിൽ വീണ് 58-കാരൻ മരിച്ചു. സാരൺ ജില്ലയിലെ അമ്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പരശുരാംപൂർ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഗ്രാമവാസിയായ അനിൽ കുമാർ സിംഗ് ആണ് മരിച്ചത്.(Man Dies In Bihar After Being Hit By Helicopter Dropped Relief Packet) വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30-ഓടെ ദുരിതാശ്വാസ ക്യാമ്പിന് സമീപം നിൽക്കുകയായിരുന്ന അനിൽ കുമാർ സിംഗിന്റെ തലയിലേക്ക് ഹെലികോപ്റ്ററിൽ നിന്ന് താഴ്ത്തിയിട്ട ഭക്ഷണ പാക്കറ്റ് പതിക്കുകയായിരുന്നുവെന്ന് മർഹൗറ എസ്.ഡി.പി.ഒ സവീന്ദ്ര കുമാർ ദാസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം പൂർണ്ണമായും വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഹെലികോപ്റ്ററിൽ നിന്നുള്ള പാക്കറ്റ് വീണാണ് മരണം സംഭവിച്ചതെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ശരീരത്തിലോ തലയിലോ ബാഹ്യമായ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അമ്നൂർ എസ്.എച്ച്.ഒ വിമലേഷ് കുമാർ വ്യക്തമാക്കി. Story…

Top News Now

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Weather Update

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണിത്.(Kerala Weather Update Yellow Alert In Various Districts For Heavy Rain And Thunderstorms) യെല്ലോ അലർട്ട് 04/10/2026 (ഞായർ): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം 05/10/2026 (തിങ്കൾ): പത്തനംതിട്ട, ഇടുക്കി, മലപ്പുറം 06/10/2026 (ചൊവ്വാ): ഇടുക്കി, പാലക്കാട്, വയനാട് ഒക്ടോബർ 3 മുതൽ ഒക്ടോബർ 6 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 7-നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന്…

Top News Now

‘R ശ്രീലേഖയുടെ കത്ത് കിട്ടി, രാജിക്കത്ത് കൊടുക്കേണ്ടത് ന​ഗരസഭ സെക്രട്ടറിക്കാണ്’: മേയർ, രാജിക്കത്ത് കിട്ടിയില്ലെന്ന് നഗരസഭാ സെക്രട്ടറി, അനുനയ നീക്കവുമായി BJP | R Sreelekha Resignation

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖയുടെ രാജി നീക്കങ്ങളിൽ പ്രതികരണവുമായി മേയർ വി. വി. രാജേഷ്. വ്യക്തിപരമായ അസൗകര്യങ്ങൾ സൂചിപ്പിച്ച് ശ്രീലേഖ തനിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് മേയർ സ്ഥിരീകരിച്ചു.(R Sreelekha Resignation Notice Mayor VV Rajesh Responds To BJP Councillor R Sreelekha Resignation Notice) എന്നാൽ നിയമപ്രകാരം രാജിക്കത്ത് നൽകേണ്ടത് നഗരസഭാ സെക്രട്ടറിക്ക് മുന്നിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ യാതൊരുവിധ സമ്മർദ്ദവും ഈ തീരുമാനത്തിന് പിന്നിലുള്ളതായി തോന്നുന്നില്ലെന്നും, വ്യക്തിപരമായ സൗകര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഒരു വീഴ്ചയായി കാണാനാവില്ലെന്നും മേയർ കൂട്ടിച്ചേർത്തു. അതേസമയം, രാജി പ്രഖ്യാപിച്ച ആർ. ശ്രീലേഖയെ പിന്തിരിപ്പിക്കാൻ ബി.ജെ.പി നേതൃത്വത്തിൽ സമവായ ശ്രമങ്ങൾ ശക്തമാണ്. എന്നാൽ, ആർ. ശ്രീലേഖയുടെ രാജിയുമായി ബന്ധപ്പെട്ട് തനിക്ക് കത്തോ ഔദ്യോഗിക വിവരങ്ങളോ ലഭിച്ചിട്ടില്ലെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. കൗൺസിലർ നേരിട്ട് നഗരസഭാ സെക്രട്ടറിക്ക് സമർപ്പിച്ചാൽ മാത്രമേ രാജിക്ക് നിയമസാധുതയുണ്ടാകൂ. കളക്ടർക്കോ മേയർക്കോ കത്ത് നൽകിയാലും അത്…

Top News Now

കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി കൂമ്പാറയിൽ ട്രാവലർ മറിഞ്ഞ് 11 മാസം പ്രായമായ കുട്ടിക്ക് ദാരുണാന്ത്യം. കാളികാവ് സ്വദേശി അമിത്ഷ് അദാം ആണ് മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കക്കാടംപൊയിലിലെ റിസോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന ട്രാവലറാണ് മറിഞ്ഞത്.

വാഹനത്തിൽ മലപ്പുറം കാളികാവ് സ്വദേശികളായ കുട്ടികൾ ഉൾപ്പെടെ 18 പേരാണ് ഉണ്ടായിരുന്നത്. ട്രാവലറിനുള്ളിൽ കുടുങ്ങിയ ഒരാളെ ഫയർ ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

നാട്ടുകാരും ഫയർ ഫോഴ്‌‌സും പൊലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ മറ്റു ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Top News Now

രാജ്യത്തുടനീളമുള്ള ജനകീയ പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുമായി രാഹുൽ ഗാന്ധി | Rahul Gandhi

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ചെറുതും വലുതുമായ ജനകീയ പ്രക്ഷോഭങ്ങളെയും പ്രതിഷേധങ്ങളെയും ഒരൊറ്റ കുടക്കീഴിൽ ഏകോപിപ്പിക്കുന്നതിനായി ‘സത്യാഗ്രഹ’ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം പുറത്തിറക്കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനാഘോഷങ്ങൾക്ക് തൊട്ടടുത്ത ദിവസമാണ് ഗാന്ധിജിയുടെ അഹിംസാധിഷ്ഠിത പോരാട്ട തത്ത്വചിന്തയെ മുൻനിർത്തിയുള്ള ഈ വെബ്‌‌സൈറ്റ് ലോഞ്ച് ചെയ്തത്.(Rahul Gandhi Launches Satyagraha Digital Platform To Map Protests Across India) തങ്ങളുന്നയിക്കുന്ന ആവശ്യങ്ങളും നേരിടുന്ന അനീതികളും ജനങ്ങൾക്ക് ഈ വെബ്‌സൈറ്റിലൂടെ ലോകത്തെ അറിയിക്കാം. ഇന്ററാക്ടീവ് മാപ്പ് വഴി സമാനമായ പോരാട്ടങ്ങൾ നടത്തുന്ന മറ്റുള്ളവരെ കണ്ടെത്താനും നേരിട്ടുള്ള പിന്തുണ ഉറപ്പാക്കാനും ‘സത്യാഗ്രഹ’ പ്ലാറ്റ്‌ഫോം വഴി സാധിക്കും. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വെബ്‌സൈറ്റിൽ പങ്കുവെക്കാൻ കേവലം രണ്ടു മിനിറ്റ് സമയം മാത്രമേ ആവശ്യമുള്ളൂവെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. യുവാക്കൾ, വിദ്യാർത്ഥികൾ, കർഷകർ, ആദിവാസികൾ, ദളിതർ, സ്ത്രീകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഒറ്റയ്ക്ക് നടത്തുന്ന പോരാട്ടങ്ങൾ എളുപ്പത്തിൽ…

Top News Now

നോയിഡയിലെ സൂപ്പർനോവയിൽ 43-ാം നിലയിൽ നിന്ന് യുവാവ് വീണ് മരിച്ചു; പൊലീസ് അന്വേഷണം | Noida Supernova 43rd floor death

നോയിഡ: ഡൽഹിക്ക് സമീപം നോയിഡയിലെ സൂപ്പർനോവ സമുച്ചയത്തിൽ 43-ാം നിലയിൽ നിന്ന് വീണ് യുവാവ് മരിച്ചു. സെക്ടർ 94ലെ സ്പിറ ടവറിലാണ് സംഭവം. മരിച്ചയാളെ ഹരിയാനയിലെ മനേസർ സ്വദേശിയായ സംഭവ് ജെയിൻ എന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. (Noida Supernova 43rd floor death) കെട്ടിടത്തിലെ എയർബിഎൻബിയിൽ താമസിച്ചിരുന്ന സംഭവ് ജെയിൻ വെള്ളിയാഴ്ചയാണ് അവിടെ ചെക്ക് ഇൻ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെ ചെക്ക് ഔട്ട് ചെയ്യാനിരിക്കെയാണ് സംഭവമുണ്ടായത്. സംഭവത്തിന് മുമ്പ് പിതാവിനെ പലതവണ ഫോണിൽ വിളിച്ചിരുന്നതായും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. നിലത്തുവീണതിനെ തുടർന്ന് സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു. കുടുംബത്തെ വിവരം അറിയിച്ചതായും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായും പൊലീസ് അറിയിച്ചു. പൊലീസും ഫോറൻസിക് സയൻസ് ലബോറട്ടറി സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് സംഭവത്തിന്റെ വിവിധ വശങ്ങൾ അന്വേഷിച്ചുവരികയാണ്. യുവാവ് കടുത്ത സാമ്പത്തിക…

Top News Now

ഫ്ലൈദുബായ് കോ-പൈലറ്റ് പൈലറ്റിനെ ആക്രമിച്ചത് ക്രാഷ് ആക്‌സ് കൊണ്ട്; ‘ഭീകരാക്രമണമെന്ന്’ യുഎഇ പ്രോസിക്യൂട്ടർമാർ | Hamam Alhammami crash axe attack

ദുബായ്-ടെൽ അവീവ് ഫ്ലൈദുബായ് വിമാനത്തിൽ നടന്ന ആക്രമണം ‘ഭീകരാക്രമണം’ ആയിരുന്നെന്ന് യുഎഇ പ്രോസിക്യൂട്ടർമാർ സ്ഥിരീകരിച്ചു. കോ-പൈലറ്റ് ഹമാം അൽഹമ്മാമി കോക്പിറ്റിൽ സൂക്ഷിച്ചിരുന്ന ക്രാഷ് ആക്‌സ് ഉപയോഗിച്ച് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിക്കുകയും വിമാനം നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. (Hamam Alhammami crash axe attack) അന്താരാഷ്ട്ര വ്യോമയാന ചട്ടങ്ങൾ പ്രകാരം വാണിജ്യ വിമാനങ്ങളിൽ ഇത്തരം ക്രാഷ് ആക്‌സ് നിർബന്ധമായ സുരക്ഷാ ഉപകരണമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ഇത് കോക്പിറ്റിലാണ് സൂക്ഷിക്കുന്നത്. 9/11 ആക്രമണങ്ങൾക്ക് മുമ്പ് ഇത്തരം ഉപകരണങ്ങൾ വിമാനത്തിന്റെ പ്രധാന കാബിനിലാണ് സൂക്ഷിച്ചിരുന്നതെന്നും പിന്നീട് കോക്പിറ്റിലേക്ക് മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. 170ലേറെ യാത്രക്കാരും 24 കുട്ടികളും ഉൾപ്പെട്ട ബോയിങ് 737 വിമാനം ഏകദേശം 34,000 അടി ഉയരത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. വിമാനം മിനിറ്റിൽ ഏകദേശം 23,000 അടി വേഗത്തിൽ താഴേക്ക് പതിക്കുകയും 15,600 അടി വരെ എത്തുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റിട്ടും ക്യാപ്റ്റൻ മച്ചാർ…

Top News Now

റഷ്യൻ സൈന്യത്തിൽ നിന്ന് 140 ഇന്ത്യക്കാരെ പിരിച്ചുവിട്ടു: 55 പേർ തുടരുന്നു, തിരച്ചിൽ ഊർജ്ജിതം | Russian Army

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ ചേർന്ന 140 ഓളം ഇന്ത്യൻ പൗരന്മാരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി ഇന്ത്യ-റഷ്യ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലെ വിവരങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇനിയും റഷ്യൻ സൈന്യത്തിലുണ്ടെന്ന് കരുതുന്ന 55 ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഇന്ത്യൻ അധികൃതർ റഷ്യൻ ഭരണകൂടവുമായി ബന്ധപ്പെട്ടുവരികയാണ്.(Russian Army, Around 140 Indians Discharged From Russian Army India Seeks 55 Others) റഷ്യൻ സൈന്യത്തിൽ ജോലിയിൽ പ്രവേശിച്ച എല്ലാ ഇന്ത്യക്കാരെയും എത്രയും വേഗം വിട്ടയക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ഉന്നതതലത്തിൽ തന്നെ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പിലൂടെയും തെറ്റിദ്ധരിപ്പിച്ചും ആളുകളെ വിദേശ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഏജന്റമാർക്കെതിരെ കർശന നടപടിയാണ് ഇന്ത്യൻ നിയമപാലകർ സ്വീകരിച്ചുവരുന്നത്. നേരത്തെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നൽകിയ വിവരങ്ങൾ പ്രകാരം 227 ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിൽ ചേർന്നിരുന്നത്. ഇതിൽ 139 പേർ വിടുതൽ നേടുകയും നിർഭാഗ്യവശാൽ 51 പേർ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ബാക്കിയുള്ളവരെയും എത്രയും വേഗം…

Top News Now

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിഷേധം: കപിൽ സിബലടക്കം പ്രക്ഷോഭത്തിൻ്റെ ഭാഗമായി, നേതാക്കൾ കസ്റ്റഡിയിൽ, 3 FIRകൾ രജിസ്റ്റർ ചെയ്തു | Delhi Police

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് നേരെ നടപടികൾ കടുപ്പിച്ച് ഡൽഹി പോലീസ്. വെള്ളിയാഴ്ച നടന്ന വലിയ പ്രതിഷേധങ്ങൾക്ക് പിന്നാലെ കുറഞ്ഞത് മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. പാർലമെന്റ് സ്ട്രീറ്റ്, കണോട്ട് പ്ലേസ് പോലീസ് സ്റ്റേഷനുകളിലാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുന്നത്.(Delhi Police Register Three FIRs As CEC Gyanesh Kumar Protests Continue At Jantar Mantar) ശനിയാഴ്ചയും പ്രതിഷേധം ശക്തമായതിനെ തുടർന്ന് ന്യൂഡൽഹിയിലുടനീളം ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അനുമതിയില്ലാത്ത യോഗങ്ങൾ, പ്രകടനങ്ങൾ, മുദ്രാവാക്യം വിളികൾ എന്നിവ നിരോധിച്ചിട്ടുണ്ട്. കനത്ത പോലീസ് കാവലും ബാരിക്കേഡുകളും മറികടന്ന് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ്, ഐസ (AISA) പ്രസിഡന്റ് നേഹ ബോറ എന്നിവരുടെ നേതൃത്വത്തിൽ പ്രക്ഷോഭകർ വീണ്ടും…

Top News Now

ഇന്ത്യ മുന്നണി യോഗത്തിൽ ആദ്യമായി TVK: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ് | Vijay TVK

ചെന്നൈ: എസ് ഐ ആറുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും ഇലക്ഷൻ കമ്മീഷന്റെ തീരുമാനങ്ങൾക്കെതിരെയും പ്രതിഷേധങ്ങളും സംയുക്ത സമരങ്ങളും സംഘടിപ്പിക്കുന്നതിനായി ചെന്നൈ സത്യമൂർത്തി ഭവനിൽ ചേർന്ന തമിഴ്‌നാട് ‘ഇന്ത്യ’ മുന്നണി യോഗത്തിൽ നടൻ വിജയുടെ തമിഴക വെട്രി കഴകം പങ്കെടുത്തു. ചരിത്രത്തിൽ ആദ്യമായാണ് ടി.വി.കെ തമിഴ്‌നാട്ടിലെ ‘ഇന്ത്യ’ മുന്നണി കക്ഷികളുടെ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുന്നത്.(Vijay TVK Attends INDIA Bloc Meeting In Chennai Over Electoral Roll Protest) പാർട്ടി ഇലക്ഷൻ വിങ് ജനറൽ സെക്രട്ടറിയും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായ ആധവ് അർജുന, ധനമന്ത്രി മരിയ വിൽസൺ എന്നിവരാണ് ടി.വി.കെയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. മുൻപ് ഡൽഹിയിൽ നടന്ന ഇന്ത്യ മുന്നണി യോഗങ്ങളിൽ പാർട്ടി പങ്കെടുത്തിരുന്നില്ല. എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ, വി.സി.കെ അധ്യക്ഷൻ തോൾ തിരുമാവളവൻ എം.പി, സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി പി. ഷൺമുഖം, സി.പി.ഐ ദേശീയ കൗൺസിൽ അംഗം ഡോ. ജി.ആർ രവീന്ദ്രനാഥ്, ഐ.യു.എം.എൽ ജനറൽ സെക്രട്ടറി കെ.എ.എം…

Top News Now

ഇറാൻ സംഘർഷം അധികനാൾ നീളില്ലെന്ന് ട്രംപ്; ‘സ്ഥിതി വളരെ അനുകൂലമായി മുന്നോട്ട് പോകുന്നു’ | Trump Iran war statement

വാഷിങ്ടൺ: ഇറാനുമായുള്ള നിലവിലെ സംഘർഷം അധികനാൾ നീളില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സ്ഥിതി മോശമാണെന്നും കാര്യങ്ങൾ വളരെ അനുകൂലമായാണ് മുന്നോട്ട് പോകുന്നതെന്നും വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാനെതിരായ അമേരിക്കയുടെ അടുത്ത നീക്കങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയ്യാറായില്ല. പദ്ധതികൾ നേരത്തെ പ്രഖ്യാപിച്ചാൽ വലിയ വാർത്തയാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്റെ അവസ്ഥ മോശമാണെന്നും നിലവിലെ സാഹചര്യം ‘വളരെ നന്നായി മുന്നോട്ട് പോകുന്നു’ എന്നുമാണ് ട്രംപ് പറഞ്ഞത്. (Trump Iran war statement) ഇറാൻ സംഘർഷം അവസാനിച്ചാൽ ആഗോള വിപണിയിൽ കൂടുതൽ എണ്ണ ലഭ്യമാകുമെന്നും ക്രൂഡ് ഓയിൽ വില മുൻകാല നിലയിലേക്ക് താഴാൻ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. സംഘർഷം അധികനാൾ നീളില്ലെന്നും അതിന് ശേഷം എണ്ണവില കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആഗോള ഡീസൽ ലഭ്യതയെക്കുറിച്ചും ട്രംപ് സംസാരിച്ചു. യൂറോപ്പിനോട് അന്താരാഷ്ട്ര വിപണിയിലേക്ക് കൂടുതൽ ഡീസൽ എത്തിക്കാൻ ആവശ്യപ്പെട്ടതായും യൂറോപ്യൻ രാജ്യങ്ങൾ ഇതിനോട് അനുകൂലമായി…

Top News Now

റബ്ബർ ബോർഡ് ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ ആനുകൂല്യങ്ങളിൽ നിർണായക തീരുമാനം :റബ്ബർ ബോർഡ് (സർവീസ്) റൂൾസ്, 1961 ഉൾപ്പെടെയുള്ള ബാധകമായ ചട്ടങ്ങൾ പരിശോധിച്ച് ആനുകൂല്യം നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

ഡൽഹി: റബ്ബർ ബോർഡ് ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘകാല ആവശ്യങ്ങളിൽ നിർണായക പുരോഗതി. എൻ.പി.എസ്. ജീവനക്കാരുടെ കുടുംബ പെൻഷൻ, നിർബന്ധിത വിരമിക്കൽ പെൻഷൻ, നോഷണൽ ഇൻക്രിമെന്റ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ അനുകൂല നടപടി സ്വീകരിച്ചു. എൻ.പി.എസ്. ജീവനക്കാരുടെ മരണാനന്തര കുടുംബ പെൻഷൻ സംബന്ധിച്ച് എൻ.എസ്.ഡി.എൽ. മുഖേന ലഭിക്കുന്ന ആനുകൂല്യമോ റബ്ബർ ബോർഡ് ചട്ടങ്ങൾ പ്രകാരമുള്ള കുടുംബ പെൻഷനോ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷൻ അനുവദിക്കുന്നതിനുള്ള നടപടികൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. റബ്ബർ ബോർഡ് (സർവീസ്) റൂൾസ്, 1961 ഉൾപ്പെടെയുള്ള ബാധകമായ ചട്ടങ്ങൾ പരിശോധിച്ച് ആനുകൂല്യം നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിന്റെ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർബന്ധിത വിരമിക്കൽ പെൻഷൻ ലഭിക്കുന്നവർക്കും ആശ്വാസകരമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ലഭിച്ചുവരുന്ന 30 ശതമാനം പെൻഷൻ 50 ശതമാനമായി ഉയർത്തുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അർഹരായ പെൻഷൻകാരുടെയും കുടുംബ പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ പുനഃപരിശോധിക്കാൻ കഴിയും. ജൂൺ 30, ഡിസംബർ 31 തീയതികളിൽ വിരമിച്ച ജീവനക്കാരുടെ കാര്യത്തിലും നിർണായക തീരുമാനമുണ്ട്. വിരമിച്ച ജീവനക്കാർക്ക്…

Top News Now

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ‘പ്രതിപക്ഷ  നേതാവ് ആ കട്ടിൽ കണ്ട് പനിക്കേണ്ട’ – കെ.സി. വേണുഗോപാൽ | KC Venugopal

ആലപ്പുഴ: യുഡിഎഫിനുള്ളിലെ ചെറിയ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ (KC Venugopal). യുഡിഎഫിലെ പ്രശ്നങ്ങൾ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.സി. വേണുഗോപാൽ. യുഡിഎഫിൽ ഉയരുന്ന അഭിപ്രായ വ്യത്യാസങ്ങൾ വലിയ പ്രശ്നങ്ങളിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘‘കൊച്ചുകൊച്ചു പ്രശ്നങ്ങൾ ഞങ്ങൾ ഒരുമിച്ചിരുന്ന് പരിഹരിക്കും. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് മുന്നോട്ടുപോകും. അക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് സമാധാനമായി ഇരിക്കാം’’ എന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിൽ ഇടയ്ക്കിടെ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ വലിയ തലത്തിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സിപിഎമ്മിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുന്ന രീതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. എല്ലാ എതിർ അഭിപ്രായങ്ങളെയും തമസ്കരിക്കുകയാണ് ചെയ്തതെന്നും അതിന്റെ ഭാഗമായാണ് ടി.പി. ചന്ദ്രശേഖരൻ വധത്തിലേക്ക് വരെ കാര്യങ്ങൾ എത്തിയതെന്നുമായിരുന്നു…

Top News Now

കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു; ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ | Malappuram Vigilance Raid

മലപ്പുറം: വിജിലൻസ് പരിശോധനയ്ക്കിടെ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ (Malappuram Vigilance Raid). തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറും തിരുവനന്തപുരം സ്വദേശിയുമായ എസ്. ശ്രീജിയാണ് വിജിലൻസിന്റെ പിടിയിലായത്. ക്ലോസറ്റിലിട്ട 10,000 രൂപ പിന്നീട് വിജിലൻസ് സംഘം കണ്ടെത്തി. പുതിയ ഹോട്ടലിനും ജ്യൂസ് കടയ്ക്കും ലൈസൻസ് അനുവദിക്കുന്നതിനായി പ്രവാസിയായ യുവതിയോട് ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. യുവതി നേരത്തെ കെ-സ്മാർട്ട് വഴി ലൈസൻസിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ രേഖകൾ കൃത്യമല്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ മടക്കിയതിന് പിന്നാലെയാണ് ലൈസൻസ് അനുവദിക്കുന്നതിന് പണം ആവശ്യപ്പെട്ടതെന്നാണ് വിവരം. തുടർന്ന് യുവതി വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരം കൈക്കൂലി നൽകാമെന്ന് പരാതിക്കാരി സമ്മതിച്ചു. തുടർന്ന് പരപ്പനങ്ങാടിയിലെ താമസസ്ഥലത്ത് വെച്ച് പണം വാങ്ങുന്നതിനിടെയാണ് ശ്രീജി വിജിലൻസിന്റെ പിടിയിലായത്. വിജിലൻസ് സംഘം സ്ഥലത്തെത്തിയതോടെ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു പ്രതിയെന്നാണ് വിവരം. ഇതോടെ അന്ന് നടത്തിയ പരിശോധനയിൽ പണം കണ്ടെത്താനായില്ല. തുടർന്ന്…

Top News Now

എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്ക് എസ്‌ഐയുടെ ഭീഷണി; ഗോകുൽ ഗോപനെതിരെ അന്വേഷണം | Gokul Gopan SI

തിരുവനന്തപുരം: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനെ ഫോണിൽ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കന്റോൺമെന്റ് എസ്‌ഐ ഗോകുൽ ഗോപനെതിരെ അന്വേഷണം (Gokul Gopan SI). സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തണമെന്ന് എഡിജിപി നിർദേശം നൽകിയതായി റിപ്പോർട്ടുകൾ. ഭീഷണിയെന്ന് ആരോപിക്കപ്പെടുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ, തലസ്ഥാനത്തെ സമാധാനാന്തരീക്ഷം നിലനിർത്താൻ ഇടപെടണമെന്നും ഗോകുൽ ഗോപനെ മാറ്റിനിർത്തി സുതാര്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. എസ്എഫ്ഐക്കെതിരെ നടക്കുന്ന പൊലീസ് നടപടികളിൽ എസ്‌ഐയും സിഐയും നേതൃത്വം നൽകുന്നതായി സംഘടന നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലുണ്ടായ സംഘർഷത്തിനിടെ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയ സംഭവവും വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ എസ്‌ഐക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നന്ദനെ ഫോണിൽ വിളിച്ച് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉയർന്നത്. പ്രതിഷേധവുമായി…

Top News Now

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഗംഭീര സമാപനം; അവസാന ദിനം അഞ്ച് സ്വർണം, 21 സ്വർണവുമായി നാലാം സ്ഥാനത്ത് | Asian Games 2026

നാഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് ഗംഭീര സമാപനം (Asian Games 2026). അവസാന ദിനമായ ഇന്ന് ഇന്ത്യ അഞ്ച് സ്വർണമടക്കം ഒമ്പത് മെഡലുകൾ സ്വന്തമാക്കി. 21 സ്വർണവും 27 വെള്ളിയും 37 വെങ്കലവും ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. അവസാന ദിവസം ഏഴ് ഫൈനലുകളിലാണ് ഇന്ത്യ മത്സരിച്ചത്. പുരുഷ ഹോക്കിയിലും പുരുഷ ക്രിക്കറ്റിലും നേടിയ സ്വർണം ഉൾപ്പെടെ അഞ്ച് സ്വർണങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഹോക്കിയിൽ പുരുഷ-വനിതാ ടീമുകൾ ഒരേ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന അപൂർവ നേട്ടത്തിനും ഇന്ത്യ ഉടമയായി. ഹോക്കിയിൽ സ്വർണം നിലനിർത്തി പുരുഷ ഹോക്കി ഫൈനലിൽ മലേഷ്യയെ 5-1ന് തകർത്താണ് ഇന്ത്യ തുടർച്ചയായ രണ്ടാം തവണയും സ്വർണം നേടിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഉൾപ്പെടെയുള്ള താരങ്ങളുടെ മികവിലാണ് ഇന്ത്യയുടെ വിജയം. ഈ നേട്ടത്തോടെ 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലേക്കും ഇന്ത്യ നേരിട്ട് യോഗ്യത നേടി. പാകിസ്താനെ തോൽപ്പിച്ച്…

Top News Now

മേയർ പദവി ലഭിക്കാത്തതിലെ അതൃപ്തിയോ? ബിജെപി നേതൃത്വവുമായി അകന്ന് ആർ. ശ്രീലേഖ ;കൗൺസിലർ സ്ഥാനം രാജിവെച്ചതോടെ തിരുവനന്തപുരം കോര്‍പറേഷനിൽ ഭരണ പ്രതിസന്ധി | R. Sreelekha resignation

തിരുവനന്തപുരം: ആര്‍. ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചതോടെ തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണത്തിന് ഭൂരിപക്ഷ പ്രതിസന്ധി (R. Sreelekha resignation). പാര്‍ട്ടി നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ശ്രീലേഖ രാജിക്കത്ത് നല്‍കിയത്. ഇതോടെ ഒരു സ്വതന്ത്ര കൗണ്‍സിലറുടെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിയുടെ അംഗബലം 49 ആയി കുറഞ്ഞു. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് നേരത്തെ 50 കൗണ്‍സിലര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരണത്തിലെത്തിയത്. എല്‍ഡിഎഫിന് 29 സീറ്റുകളും യുഡിഎഫിന് 20 സീറ്റുകളുമാണുള്ളത്. ശേഷിക്കുന്ന സീറ്റുകളില്‍ ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു. ശ്രീലേഖയുടെ രാജിയോടെ ബിജെപിയുടെ അംഗസംഖ്യ 49 ആയി. സ്വതന്ത്രന്റെ പിന്തുണ കൂടി ലഭിച്ചാലും അംഗബലം 50ല്‍ മാത്രമാകും. ശ്രീലേഖ പ്രതിനിധീകരിച്ച ശാസ്തമംഗലം വാര്‍ഡ് ഒഴിവായാല്‍ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഉപതെരഞ്ഞെടുപ്പ് ബിജെപിയുടെ ഭരണത്തിന് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, പ്രതിപക്ഷത്തിനും കോര്‍പറേഷനിലെ അംഗബലം തെളിയിക്കാനുള്ള അവസരമാകും ഇത്. ഇതിനിടെ മറ്റൊരു ബിജെപി കൗണ്‍സിലറായ ആര്‍. സുഗതന്‍ കാപ്പ…

Top News Now

കാക്കനാട് എംഡിഎംഎ കേസ്; ഫാഷൻ ഫോട്ടോഗ്രാഫർ സിനിമാമേഖലയിലും ലഹരി എത്തിച്ചെന്ന് എക്സൈസ് | Kakkanad MDMA case

എറണാകുളം: കാക്കനാട്ട് എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Kakkanad MDMA case). അറസ്റ്റിലായ അരുൺ സിനിമാമേഖലയിലുള്ളവർക്കും എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. രണ്ട് ദിവസത്തിനിടെ ഏകദേശം അരക്കിലോ എംഡിഎംഎ ഇയാൾ വിൽപ്പന നടത്തിയതായാണ് എക്സൈസിന്റെ കണ്ടെത്തൽ. ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണമാണ് പ്രതി സഞ്ചരിച്ച കാറിൽ നിന്ന് പിടിച്ചെടുത്ത 15 ലക്ഷം രൂപയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഐടി പ്രൊഫഷണലുകൾ, ഡോക്ടർമാർ, വിദ്യാർഥികൾ എന്നിവർക്കും ഇയാൾ ലഹരി എത്തിച്ചുനൽകിയിരുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. സിനിമാമേഖലയുമായി ബന്ധപ്പെട്ടവരിലേക്കും ലഹരി എത്തിയിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാനാണ് എക്സൈസിന്റെ നീക്കം. കാക്കനാട് എക്സൈസ് നടത്തിയ പരിശോധനയിലാണ് 38.133 ഗ്രാം എംഡിഎംഎ, ഹോണ്ട സിറ്റി കാർ, 15 ലക്ഷം രൂപ എന്നിവയുമായി അരുൺ പിടിയിലായത്. ഇയാളുടെ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി എക്സൈസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരി ശൃംഖലയിൽ ഇയാളുമായി ബന്ധപ്പെട്ടിരുന്നവരെയും…

Top News Now

ഒക്ടോബറിൽ ബാങ്കുകൾക്ക് തുടർച്ചയായ അവധി; കേരളത്തിൽ ഈ ദിവസങ്ങളിൽ ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കും | October 2026 bank holidays

ന്യൂഡൽഹി: ഒക്ടോബർ മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താനിരിക്കുന്നവർക്ക് പ്രധാന അറിയിപ്പ് (October 2026 bank holidays). വിവിധ ദേശീയ അവധികളും പ്രാദേശിക ഉത്സവങ്ങളും കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മാസം ബാങ്കുകൾക്ക് നിരവധി അവധികളുണ്ടാകും. സംസ്ഥാനങ്ങൾക്കനുസരിച്ച് അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. രണ്ടും നാലും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടെയുള്ള സാധാരണ അവധികൾക്ക് പുറമെയാണിത്. ബാങ്കുകൾക്ക് അവധിയുള്ള പ്രധാന ദിവസങ്ങൾ ഒക്ടോബർ 2: ഗാന്ധി ജയന്തി പ്രമാണിച്ച് രാജ്യവ്യാപകമായി ബാങ്കുകൾക്ക് അവധി. ഒക്ടോബർ 10: മഹാലയ അമാവാസി പ്രമാണിച്ച് കർണാടകയിലും പശ്ചിമ ബംഗാളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. ഒക്ടോബർ 17: മഹാസപ്തമി പ്രമാണിച്ച് ത്രിപുരയിൽ ബാങ്ക് അവധി. ഒക്ടോബർ 19: ദസറ, മഹാഷ്ടമി, മഹാനവമി, ആയുധപൂജ, ദുർഗാപൂജ തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധി. ഒക്ടോബർ 20: വിജയദശമി, ദസറ ആഘോഷങ്ങളുടെ ഭാഗമായി കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. ഒക്ടോബർ 21: വിജയദശമി, ദുർഗാപൂജ എന്നിവയുടെ…

Top News Now

കൊൽക്കത്തയിൽ ഇന്ത്യയെ തകർത്ത് ബ്രസീൽ; സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെ ചരിത്ര സൗഹൃദ മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളിന് ജയം

കൊൽക്കത്ത: സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ചരിത്ര സൗഹൃദ മത്സരത്തിൽ ഇന്ത്യക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീൽ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യയും ബ്രസീലും തമ്മിലുള്ള സീനിയർ പുരുഷ ടീമുകളുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. 28-ാം മിനിറ്റിൽ എസ്തേവാവോയാണ് ബ്രസീലിന്റെ അക്കൗണ്ട് തുറന്നത്. 42-ാം മിനിറ്റിൽ പെഡ്രോ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ സാമുവൽ ലിനോ രണ്ട് ഗോളുകൾ കൂടി നേടി ബ്രസീലിന്റെ വിജയം 4–0 ആക്കി. 58-ാം മിനിറ്റിലായിരുന്നു ലിനോയുടെ ആദ്യ ഗോൾ; ഇഞ്ചുറി ടൈമിൽ രണ്ടാം ഗോളും നേടി. ആദ്യ പകുതിയിൽ ഇന്ത്യൻ പ്രതിരോധം മികച്ച രീതിയിൽ ബ്രസീലിന്റെ മുന്നേറ്റങ്ങളെ ചെറുത്തെങ്കിലും രണ്ടാം പകുതിയിൽ ബ്രസീലിന്റെ ആക്രമണ മികവിന് മുന്നിൽ ഇന്ത്യ പതറുകയായിരുന്നു. മൻവീർ സിങ്ങിനും റയാൻ വില്യംസിനും ലഭിച്ച അവസരങ്ങൾ ഗോളാക്കാൻ കഴിയാതിരുന്നതും ഇന്ത്യക്ക് തിരിച്ചടിയായി. 51,000-ത്തോളം കാണികൾ സാക്ഷിയായ മത്സരത്തിൽ വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള ബ്രസീൽ താരങ്ങളുടെ…

Top News Now

കായംകുളത്ത് ഔദ്യോഗിക പരിപാടികൾക്ക് പൊലീസ് സുരക്ഷയും എസ്‌കോർട്ടും പൈലറ്റും വേണ്ടെന്ന് എക്സൈസ് മന്ത്രി എം. ലിജു; പ്രതിഷേധങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായാൽ താൻ നേരിട്ടോളാമെന്ന് പൊലീസിനെ അറിയിച്ചു

തിരുവനന്തപുരം: സ്വന്തം നിയോജക മണ്ഡലമായ കായംകുളത്ത് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പൊലീസ് സുരക്ഷയോ എസ്‌കോര്‍ട്ടോ പൈലറ്റോ വേണ്ടെന്ന് നിര്‍ദേശം നല്‍കി എക്സൈസ് മന്ത്രി എം. ലിജു. 

എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ അത് താന്‍ നേരിട്ടോളാമെന്നാണ് മന്ത്രി പൊലീസിനെ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മന്ത്രിമാര്‍ക്കെതിരെ വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെയാണ് എം. ലിജുവിന്റെ ഇത്തരത്തിലുള്ള തീരുമാനം. 

കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രി ലിജുവിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. ഒരു ദിവസം മൂന്ന് തവണവരെ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് മന്ത്രിയുടെ സുരക്ഷ പൊലീസ് വര്‍ധിപ്പിച്ചിരുന്നു. 

Top News Now

ജയസൂര്യയുടെ ‘മായൻ – ചാപ്റ്റർ 1’ ഡിസംബർ 3ന് തിയറ്ററുകളിൽ | Mayan Chapter 1

കൊച്ചി: ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ‘മായൻ – ചാപ്റ്റർ 1’ ഡിസംബർ 3ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും (Mayan Chapter 1). 2026 ഡിസംബർ 3നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രീകരണം പൂർത്തിയായതായി അണിയറപ്രവർത്തകർ അറിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ. ജോസ് ഒരുക്കിയ ‘കളങ്കാവൽ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്റെ അടുത്ത ചിത്രമാണ് ‘മായൻ’. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിലും റഷ്യയിലുമായാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. റഷ്യയിലെ വിദേശ ഷെഡ്യൂൾ പൂർത്തിയാക്കിയതിന് പിന്നാലെ കേരളത്തിലെ ചിത്രീകരണവും പൂർത്തിയാക്കുകയായിരുന്നു. നിഗൂഢത നിറഞ്ഞ മിസ്റ്ററി ത്രില്ലർ പശ്ചാത്തലത്തിലാണ് ‘മായൻ’ ഒരുങ്ങുന്നത്. കേരളത്തിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്നുവെന്ന് പറയപ്പെടുന്ന, പൊതുസമൂഹത്തിൽ അധികം ചർച്ച ചെയ്യപ്പെടാത്ത ചില ആചാരങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും ചിത്രം കടന്നുചെല്ലുമെന്നാണ് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ‘വിപരീത ആരാധന’ എന്ന ആശയവും ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ടിരിക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ…

Top News Now

നെയ്യാർ ഡാമിൽ കാട്ടുപോത്തിനെ വേട്ടയാടി കൊന്ന് ഇറച്ചി കടത്തിയെന്ന് കേസ്; രണ്ടുപേർ അറസ്റ്റിൽ | Neyyar Dam

തിരുവനന്തപുരം: നെയ്യാർ ഡാം മേഖലയിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ സംഭവത്തിൽ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു (Neyyar Dam). പൂവച്ചൽ സ്വദേശികളായ സുകുമാരൻകുട്ടി നായരും ചന്ദ്രദാസുമാണ് അറസ്റ്റിലായത്.

വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ചന്ദ്രദാസിന്റെ വീട്ടിൽനിന്ന് വേവിച്ച നിലയിലുള്ള കാട്ടുപോത്തിറച്ചിയും കണ്ടെത്തി. ഇറച്ചി വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

കാട്ടുപോത്തിനെ വേട്ടയാടി കൊന്നതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഇറച്ചി കടത്തിയതിന്റെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്.

Story Summary:
Two people have been arrested in connection with the alleged killing of a wild gaur and transportation of its meat in the Neyyar Dam area of Thiruvananthapuram. Forest officials also seized cooked wild gaur meat from one of the accused’s houses.

Top News Now

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് 21 ലക്ഷം തട്ടിയെന്ന് പരാതി; യുവാവും യുവതിയും അറസ്റ്റിൽ | Australia job fraud

തിരുവനന്തപുരം: ഓസ്ട്രേലിയയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 21 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ യുവാവും യുവതിയും അറസ്റ്റിൽ (Australia job fraud). തൃശൂർ മുരിങ്ങൂർ നാലുകെട്ടിൽ കടവിള വീട്ടിൽ ഷഫീഖ് (49), മലപ്പുറം നിലമ്പൂർ പാടികുളത്തുംപടി വീട്ടിൽ സഫ്ന (32) എന്നിവരെയാണ് വിഴിഞ്ഞം പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം സ്വദേശികളായ അജിത, മേരി ഗ്ലാൻസ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓസ്ട്രേലിയയിലെ പ്രമുഖ കമ്പനിയിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇരുവരിൽനിന്നും ഷഫീഖും സഫ്നയും ചേർന്ന് 21 ലക്ഷം രൂപ വാങ്ങിയതെന്നാണ് പരാതി. കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കാർ പ്രതികൾക്ക് പണം കൈമാറിയത്. തുടർന്ന് ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികളിൽനിന്ന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതോടെയാണ് ഇവർ വിഴിഞ്ഞം പോലീസിനെ സമീപിച്ചത്. സി.ഐ. കെ. ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എം. പ്രശാന്ത്, എസ്.സി.പി.ഒ. വി.യു. വിനയകുമാർ, സി.പി.ഒ.…

Top News Now

വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാർബർ; 235 മീറ്റർ പുലിമുട്ടും 500 മീറ്റർ ഫിഷറി ബെർത്തും; പദ്ധതി അദാനി വിഴിഞ്ഞം പോർട്ട് നടപ്പാക്കും | Vizhinjam fishing harbour

തിരുവനന്തപുരം: വിഴിഞ്ഞത്ത് പുതിയ ഫിഷിങ് ഹാർബർ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി (Vizhinjam fishing harbour). പദ്ധതിയുടെ ഭാഗമായി 235 മീറ്റർ നീളത്തിലുള്ള പുതിയ പുലിമുട്ട് നിർമ്മിക്കും. പദ്ധതിയുടെ നിർമ്മാണ ചുമതല അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് നൽകിയിരിക്കുന്നത്. പുതിയ ഹാർബർ യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യബന്ധന ബോട്ടുകൾക്കും വള്ളങ്ങൾക്കും കൂടുതൽ സുരക്ഷിതമായി അടുപ്പിക്കാനും കൈകാര്യം ചെയ്യാനും സൗകര്യമൊരുങ്ങും. പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഏറെക്കാലമായി മുന്നോട്ടുവെച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി 500 മീറ്റർ നീളത്തിൽ ‘L’ ആകൃതിയിലുള്ള ഫിഷറി ബെർത്തും നിർമ്മിക്കും. പുതിയ ഫിഷിങ് ഹാർബർ പൂർത്തിയാകുന്നതോടെ മത്സ്യബന്ധന ബോട്ടുകൾക്കും വള്ളങ്ങൾക്കും സുരക്ഷിതമായി ഹാർബറിൽ പ്രവേശിക്കാനും അടുപ്പിക്കാനും കഴിയും. കടൽക്ഷോഭം ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ മത്സ്യബന്ധന യാനങ്ങൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. Story Summary: The Kerala government has granted administrative approval for a new fishing harbour…

Top News Now

ഒ.ജെ. ജനീഷിനെതിരായ കരിങ്കൊടി പ്രതിഷേധം; കാസർകോട് താൽക്കാലിക ഡോക്ടറെ സർവീസിൽനിന്ന് നീക്കി | OJ Janeesh

കാസർകോട്: മന്ത്രി ഒ.ജെ. ജനീഷിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്തെന്ന ആരോപണത്തെ തുടർന്ന് താൽക്കാലിക ഡോക്ടറെ സർവീസിൽനിന്ന് നീക്കി (OJ Janeesh). ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിൽ കാസർകോട് ജില്ലാ ആശുപത്രിയിൽ ഡെന്റൽ സർജനായി ജോലി ചെയ്തിരുന്ന ഡോ. സിദ്ധാർഥ് രവീന്ദ്രനെയാണ് സർവീസിൽനിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന ഒ.ജെ. ജനീഷിനെതിരായ ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധത്തിലാണ് ഡോക്ടർ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. ഒക്ടോബർ ഒന്നിന് കാസർകോട് തൃക്കരിപ്പൂരിലും മന്ത്രിക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം നടന്നിരുന്നു. ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുമായി ഡോക്ടർ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് സർവീസിൽനിന്ന് ഒഴിവാക്കിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മന്ത്രിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. തൃക്കരിപ്പൂരിൽ മന്ത്രിയുടെ വാഹനം തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയും രൂപപ്പെട്ടിരുന്നു. ഡോക്ടറെ സർവീസിൽനിന്ന് നീക്കിയ നടപടിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവിലെ മറ്റ് വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. Story Summary: A…