">
All E-News Editions PDF Download Not Available Yet
Daily E News
01 October 2026
2026 | ഒക്ടോബർ 1 | വ്യാഴം
Join Pudukad News WhatsApp Channel

അറിയിപ്പ്‌

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് അവസാന മൂന്ന് വർഷ കാലയളവ് വരെയുള്ള തൊഴിലാളി വിഹിതം കുടിശ്ശിക അടയ്ക്കുന്നതിനും, ഉടമ വിഹിതം കുടിശ്ശിക വരുത്തിയവർക്ക് പരമാവധി നാല് തവണകളായി തുക അടയ്ക്കുന്നതിനുമുള്ള സമയപരിധി ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു. അർഹരായ എല്ലാ തൊഴിലാളികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 2446545

Classifieds

വരന്തരപ്പിള്ളി സെൻ്ററിൽ 8.5 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്*

*വരന്തരപ്പിള്ളി സെൻ്ററിൽ വാണിജ്യ ആവശ്യങ്ങൾക്ക് അനുയോജ്യമായ 8.5 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്...*
*മുൻവശത്ത് പ്രധാന റോഡും മറ്റൊരു വശത്ത് മൂന്ന് മീറ്റർ റോഡും ചേർന്നത്....*

*Mob: 9496329587, 9447021470*

Top News Now

യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം; യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് ലാത്തിച്ചാർജെന്ന് ആരോപണം; എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം | Youth Congress March Kerala University Hostel

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മാർച്ചിനിടെ തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ സംഘർഷം (Youth Congress March Kerala University Hostel). തർക്കപരിഹാരത്തിനായി ഹോസ്റ്റൽ കോമ്പൗണ്ടിലേക്ക് പ്രവേശിച്ച പൊലീസ് എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ലാത്തിച്ചാർജ് നടത്തിയതായി ആരോപണം. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തിൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ച് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിന് സമീപമെത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. മാർച്ചിൽ പങ്കെടുത്തവർ ഹോസ്റ്റൽ കോമ്പൗണ്ടിനുള്ളിലേക്ക് തീപ്പന്തങ്ങൾ എറിഞ്ഞതായും ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായതായുമാണ് വിവരം. സംഘർഷം നിയന്ത്രിക്കുന്നതിനായി പൊലീസ് ഹോസ്റ്റൽ കോമ്പൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനിടെയാണ് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്നാണ് ആരോപണം. ലാത്തിച്ചാർജിൽ വിദ്യാർഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കൂടുതൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മാർച്ചുമായി ബന്ധപ്പെട്ട് നേരത്തെയും തിരുവനന്തപുരത്ത് വിവിധ രാഷ്ട്രീയ പ്രതിഷേധങ്ങളിൽ സംഘർഷമുണ്ടായിട്ടുണ്ട്. Story Summary: A clash broke out near…

Top News Now

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് | Kerala Rain Alert

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Kerala Rain Alert). ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഇടുക്കിയിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ടാകും. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. അതേസമയം, ഒക്ടോബർ 1, 2 തീയതികളിൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ…

Top News Now

“എസ്‌എഫ്‌ഐ പ്രവർത്തകർക്ക് നേരെ ആസൂത്രിത ആക്രമണം”: തിരുവനന്തപുരം ഹോസ്റ്റൽ സന്ദർശിച്ച് പോലീസിനും യൂത്ത് കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ | University Hostel Clash Thiruvananthapuram

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്-എസ്എഫ്ഐ സംഘർഷത്തെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്ത് സ്ഥിതിഗതികൾ രൂക്ഷമായി (University Hostel Clash Thiruvananthapuram). സംഘർഷത്തിനിടെ പൊലീസ് ഹോസ്റ്റൽ വളപ്പിൽ പ്രവേശിച്ച് ലാത്തിച്ചാർജ് നടത്തിയതായും പാളയം ഭാഗത്ത് ഗ്രനേഡ് പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം , എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ആസൂത്രിതമായി മർദനം നടത്തിയെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം. യുഡിഎഫ് ഭരണകാലത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലും യൂണിവേഴ്സിറ്റി കോളേജും ലക്ഷ്യമിടുന്ന സാഹചര്യമുണ്ടാകാറുണ്ടെന്നും യൂത്ത് കോൺഗ്രസും പൊലീസും ചേർന്ന് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ അക്രമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി അംഗീകരിക്കാനാകാത്തതാണെന്നും പിണറായി വിജയൻ പ്രതികരിച്ചു. പരിക്കേറ്റ പ്രവർത്തകരെ ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ആംബുലൻസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. സംഘർഷം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് ജലപീരങ്കി…

ADVERTISEMENT
Advertisement
Top News Now

അജിത്ത് ചിത്രം ‘ഡെയര്‍ ഡെവിളി’ല്‍ മോഹന്‍ലാലിന് പകരം ഉണ്ണി മുകുന്ദന്‍?; ഒരുങ്ങുന്നത് മള്‍ട്ടിസ്റ്റാര്‍ ബിഗ് ബജറ്റ് ചിത്രം, ചിത്രീകരണം നവംബറില്‍

അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അജിത്ത് കുമാര്‍ ചിത്രം ‘ഡെയര്‍ ഡെവിളി’ല്‍ മോളിവുഡ് താരം ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് മോഹന്‍ലാലിനെ പരിഗണിച്ചിരുന്ന വേഷത്തിലേക്കാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത് എന്നാണ് സൂചനകള്‍.

മള്‍ട്ടിസ്റ്റാറര്‍ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന ഡെയര്‍ ഡെവിളില്‍കിച്ച സുദീപ്, ഉപേന്ദ്ര എന്നിവരെയും മറ്റ് പ്രധാന കഥാപാത്രങ്ങള്‍ക്കായി പരിഗണിക്കുന്നുണ്ട്ഒ. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അജിത്തിന്റെ ഭാര്യ ശാലിനിയാണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ചിത്രത്തില്‍ കായാദു ലോഹാര്‍ നായികയായി എത്തുമെന്നാണ് വിവരം. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഡെയര്‍ ഡെവിള്‍ 2027-ല്‍ തിയേറ്ററുകളില്‍ എത്തും. എന്നിരുന്നാലും, താരനിര്‍ണയം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അണിയറപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല.

Top News Now

രേഖകളില്ലാതെ ഏഴ് ലക്ഷത്തിലധികം രൂപ പിൻവലിച്ചു; തൊടുപുഴ നഗരസഭയിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ചെയർപേഴ്സൺ

ഇടുക്കി: തൊടുപുഴ നഗരസഭയുടെ അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ അധ്യക്ഷ സാബിറ ജലീൽ രംഗത്ത്. 

നഗരസഭ അധ്യക്ഷയുടെ അനുമതിയോ അറിവോ ഇല്ലാതെ അക്കൗണ്ടിൽ നിന്ന് ഏഴ് ലക്ഷത്തിലധികം രൂപ പിൻവലിച്ചതായാണ് പ്രധാന പരാതി.

നഗരസഭയിൽ പുതിയ സെക്രട്ടറി നടത്തിയ കണക്കുപരിശോധനയിലാണ് ഈ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. സീനിയർ അക്കൗണ്ടന്റും അന്നത്തെ സെക്രട്ടറി ഇൻചാർജും ഒപ്പിട്ട ചെക്ക് മുഖേനയാണ് പണം പിൻവലിച്ചിട്ടുള്ളത്. 

എന്നാൽ, ഈ പടപടപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ ഫയലുകളും രേഖകളും നഗരസഭയിൽ ലഭ്യമല്ല.

ചെക്കിൽ ഒപ്പിട്ട അന്നത്തെ സെക്രട്ടറി ഇൻചാർജ് പിന്നീട് കൈക്കൂലി കേസിൽ വിജിലൻസിന്റെ പിടിയിലാവുകയും ജയിലിലാവുകയും ചെയ്തിരുന്നു. കൂടാതെ, ഇതിന്റെ ചുമതലയുണ്ടായിരുന്ന സീനിയർ അക്കൗണ്ടന്റ് സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. 

ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരും തന്നെ ഇപ്പോൾ നഗരസഭയിലില്ലാത്ത സാഹചര്യത്തിലാണ് ചെയർപേഴ്സൺ നേരിട്ട് വിജിലൻസ് അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. 2025 മുതലുള്ള നഗരസഭ അക്കൗണ്ടുകൾ സമഗ്രമായി പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തണമെന്നാണ് ആവശ്യം.

Top News Now

പകര്‍ച്ചവ്യാധി പ്രതിരോധം ഫീൽഡ്തല പ്രവർത്തനം ശക്തിപ്പെടുത്തണം; താഴെത്തട്ടിൽ കൃത്യമായ കണക്കെടുത്ത് മരുന്ന് ലഭ്യത ഉറപ്പാക്കണം : മന്ത്രി കെ.മുരളീധരന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വീടുവീടാന്തരമുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചു. മരുന്നിന്റെ കുറവ് ചില സ്ഥലങ്ങളിലുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായാണ് കാണുന്നത്. അതിനാൽ താഴെത്തട്ടിലെ ആശുപത്രികളുടെ സ്ഥിതി കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പകര്‍ച്ചവ്യാധികള്‍ക്കെതിരെയുള്ള ഫീല്‍ഡ് തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള ശുചിത്വ പ്രവര്‍ത്തനങ്ങള്‍ വീടുകളിലേക്ക് നേരിട്ടെത്തി ഉറപ്പാക്കണം. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് വീടുകള്‍ നേരിട്ട് സന്ദര്‍ശിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതികൾ ഉയരാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളില്‍ അത്യാവശ്യ മരുന്നുകളുടെയും പഞ്ഞി അടക്കമുള്ള സര്‍ജിക്കല്‍ സാമഗ്രികളുടെയും ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനോട് മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ ജില്ലകളിലും ആശുപത്രികളിൽ മരുന്ന് സ്റ്റോക്കുണ്ടെന്നും കെ.എം.എസ്.സി.എല്ലിന്റെ സംഭരണകേന്ദ്രങ്ങളിലാണ് നിലവിൽ സ്റ്റോക്ക് കുറവുള്ളതെന്നും ജില്ലാ…

ADVERTISEMENT
Advertisement
Top News Now

ചിയാന്‍ വിക്രം-ധ്രുവ് വിക്രം ചിത്രം ‘മഹാന്‍ 2’ ഒരുങ്ങുന്നു; ഒടിടി റിലീസിന് പകരം തിയേറ്ററുകളില്‍ എത്തിക്കുമെന്ന് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ്

ചിയാന്‍ വിക്രമിനെയും ധ്രുവ് വിക്രമിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രം ‘മഹാന്‍’ രണ്ടാം ഭാഗവുമായി തിരികെയെത്തുന്നു. ആദ്യ ഭാഗം നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലായിരുന്നു റിലീസ് ചെയ്തതെങ്കില്‍, രണ്ടാം ഭാഗം തിയേറ്ററുകളില്‍ തന്നെ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ ഭാഗവും തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് കാര്‍ത്തിക് സുബ്ബരാജ് പറഞ്ഞു. ചിത്രത്തില്‍ ധ്രുവ് വിക്രമിന്റെ എന്‍ട്രി സീന്‍ ബിഗ് സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്കൊപ്പം കാണാനായിരുന്നു തങ്ങള്‍ പദ്ധതിയിട്ടതെന്നും, എന്നാല്‍ സാഹചര്യങ്ങള്‍ കാരണം ചിത്രം ഒടിടി റിലീസ് ചെയ്യേണ്ടി വരികയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. അതുകൊണ്ടുതന്നെ ‘മഹാന്‍ 2’ തിയേറ്ററുകളില്‍ വലിയൊരു ദൃശ്യാനുഭവമായി എത്തിക്കുക എന്നത് തന്റെ വലിയൊരു ആഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 ഫെബ്രുവരിയില്‍ ആമസോണ്‍ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്ത ചിത്രമായിരുന്നു ‘മഹാന്‍’. ഗാന്ധി മഹാന്‍ എന്ന കഥാപാത്രമായി വിക്രമും അദ്ദേഹത്തിന്റെ മകനായ ദാദയായി ധ്രുവ് വിക്രമും തകര്‍ത്തഭിനയിച്ച…

Top News Now

അഡ്വാന്‍സ് ബുക്കിങ്ങില്‍ കൊടുങ്കാറ്റായി ‘ദൃശ്യം 3’; ആദ്യദിനം വന്‍ ഓപ്പണിങ്ങിലേക്ക് അജയ് ദേവ്ഗണ്‍ ചിത്രം

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയാന്‍ അജയ് ദേവ്ഗണ്‍ ചിത്രം ‘ദൃശ്യം: ദി കണ്‍ക്ലൂഷന്‍’ (ദൃശ്യം 3) ഒരുങ്ങുന്നു. റിലീസിന് മുന്നോടിയായുള്ള അഡ്വാന്‍സ് ബുക്കിങ്ങില്‍ വന്‍ കുതിപ്പാണ് ചിത്രം കാഴ്ചവെക്കുന്നത്. പ്രമുഖ തിയേറ്റര്‍ ശൃംഖലകളായ പിവിആര്‍ ഐനോക്‌സ്, സിനിപോളിസ് എന്നിവടങ്ങളിലായി ആദ്യദിനത്തിലേക്ക് മാത്രം 1.20 ലക്ഷത്തോളം ടിക്കറ്റുകള്‍ ചിത്രം വിറ്റഴിച്ചുകഴിഞ്ഞു. അഭിഷേക് പഥക് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രത്തിന് ആദ്യദിനം ഏകദേശം 3.50 ലക്ഷം അഡ്വാന്‍സ് ടിക്കറ്റുകള്‍ വരെ വിറ്റുപോകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഗാന്ധി ജയന്തി അവധി ദിനം കൂടി വരുന്നതോടെ ബോക്‌സ് ഓഫീസില്‍ വലിയൊരു തരംഗം സൃഷ്ടിക്കാന്‍ ചിത്രത്തിന് സാധിക്കും. ആദ്യദിനം തന്നെ ചിത്രം 60 കോടി രൂപ വരെ കളക്ഷന്‍ നേടുമെന്നാണ് പ്രവചനങ്ങള്‍. അജയ് ദേവ്ഗണ്‍, തബു, ശ്രിയ ശരണ്‍, ജയ്ദീപ് അഹ്ളാവത്, പ്രകാശ് രാജ് തുടങ്ങിയ വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം പാനോരമ സ്റ്റുഡിയോസും സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. വിദേശ വിപണിയിലും മികച്ച അഡ്വാന്‍സ് ബുക്കിങ്ങാണ്…

Top News Now

ബിഹാറിൽ ഉദ്യോഗസ്ഥ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് റെയ്ഡ്. ഒരു കോടിയിലധികം രൂപയും സ്വർണ്ണവും ആഡംബര വാച്ചുകളും പിടിച്ചെടുത്തു. എ.ഡി.എം രവീന്ദ്ര കുമാർ ദിവാകറും ഭാര്യയും സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റിയും കുരുക്കിൽ. പട്നയിലും ബെഗുസരായിലും ഒരേസമയം പരിശോധന. കോടികളുടെ ഫ്ലാറ്റുകളും ഭൂമിയും കണ്ടെത്തി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് വിജിലൻസ്

പട്‌ന: ബിഹാറിലെ ഉന്നത ഉദ്യോഗസ്ഥ ദമ്പതികളുടെ വസതികളിലും സ്ഥാപനങ്ങളിലും വിജിലൻസ് ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ കോടികളുടെ അനധികൃത സ്വത്തുക്കൾ കണ്ടെടുത്തു. പട്‌ന അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (എ.ഡി.എം – സപ്ലൈ) രവീന്ദ്ര കുമാർ ദിവാകർ, അദ്ദേഹത്തിന്റെ ഭാര്യയും ദാനാപ്പുർ ഡിസ്ട്രിക്റ്റ് സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റി എന്നിവർക്കെതിരായ അനധികൃത സ്വത്തുസമ്പാദന പരാതികളിലാണ് വിജിലൻസ് സംഘം ഒരേസമയം പരിശോധന നടത്തിയത്. വിജിലൻസ് ഡി.ഐ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പട്‌നയിലെയും ബെഗുസരായിലെയും കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പട്‌നയിലെ വസതിയിൽ നിന്ന് മാത്രം 70 ലക്ഷം രൂപയും ആറ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 48 ആഡംബര വാച്ചുകളും പിടിച്ചെടുത്തു. ബെഗുസരായിലെ കുടുംബവീട്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും വൻതോതിൽ സ്വർണ്ണ-വെള്ളി ആഭരണങ്ങളും കണ്ടെത്തി. ആകെ ഒരു കോടിയിലധികം രൂപയാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നായി പിടിച്ചെടുത്തത്. പണം കൃത്യമായി തിട്ടപ്പെടുത്താൻ കൗണ്ടിംഗ് മെഷീനുകൾ എത്തിക്കേണ്ടിവന്നു. പണത്തിനും സ്വർണ്ണത്തിനും പുറമെ, കോടികളുടെ ബിനാമി സ്വത്ത് ഇടപാടുകളുടെ രേഖകളും ബാങ്ക് നിക്ഷേപ…

ADVERTISEMENT
Advertisement
Top News Now

വൈകീട്ട് ആറു മുതല്‍ രാവിലെ ആറു വരെ ജനങ്ങള്‍ പുറത്തിറങ്ങരുത്; കാട്ടാന ആക്രമണത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം. രാത്രികാലങ്ങളില്‍ തോട്ടങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും നിര്‍ദേശം

കട്ടപ്പന: ഇടുക്കിയുടെ വനാതിര്‍ത്തി മേഖലയില്‍ താമസിക്കുന്നവര്‍ വൈകീട്ട് ആറു മണി മുതല്‍ രാവിലെ ആറു മണി വരെ പുറത്തിറങ്ങരുതെന്ന് ജാഗ്രതാ നിര്‍ദേശം. രാത്രികാലങ്ങളില്‍ തോട്ടങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാട്ടാന അടക്കമുള്ള വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ചിന്നക്കനാലില്‍ കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയതെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ചിന്നക്കനാലില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നാലുപേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രികാലങ്ങളില്‍ പുറത്തിറങ്ങിയപ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടത്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ആനത്താരകളിലെ വേലികൾ പൊളിച്ചു നീക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. നിരോധനം നടപ്പാക്കുന്നതിന് പൊലീസ് റോന്തു ചുറ്റും. തോട്ടങ്ങളിലെ റോഡുകൾക്ക് മാത്രമാണ് നിരോധനമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ബിനു ജോസഫ് പറഞ്ഞു. മുൻകരുതൽ എന്ന…

Top News Now

ഹൃദ്രോഗ വ്യാപനം തടയുന്നതിന് കുട്ടികൾ സിപിആർ പരിശീലനം തേടണം: ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി. നായർ

ആലപ്പുഴ: ഹൃദ്രോഗ വ്യാപനം തടയുന്നതിന് കുട്ടികൾ ഹൃദയാഘാത പുനരുജീവന പരിശീലനം തേടണമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു. ജില്ലാ സ്പോർട്സ് കൗൺസിൽ അക്വാട്ടിക്ക് അസോസിയേഷൻ സഹകരണത്തോടെ ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോക ഹൃദയദിനാചരണ പരിപാടിയുടെ ജില്ലാതല വാക്കത്തൺ ഉദ്ഘാടനവും നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്ഥാനത്ത് ഹൃദ്രോഗികളുടെ എണ്ണം വർദ്ധിച്ച് വരുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ നാൽപാലത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നാൽപ്പാലം ചുറ്റി രാജാ കേശവദാസ് സ്വിമ്മിംഗ് പൂളിൽ വാക്കത്തണ്‍ സമാപിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൻ പ്രസിഡൻ്റ് വി.ജി വിഷ്‌ണു അദ്ധ്യക്ഷത വഹിച്ചു. രണ്ടായിരത്തിലധികം ഹൃദയ ശസ്ത്രക്രിയയും, മൂവായിരത്തിലധികം ശ്വാസകോശ ശസ്ത്രക്രിയയും നടത്തിയ കാർഡിയോതൊറാസിക്ക് സർജൻ എൻ. അരുണിനെയും, ആലപ്പുഴ ഗവ: റ്റി.ഡി. മെഡിക്കൽ കോളേജിലെ മുൻ ഹൃദരോഗവിഭാഗം മേധാവി ഡോ. കെ.എസ്. മോഹനെയും ചടങ്ങില്‍ ആദരിച്ചു. സ്പോർട് കൗൺസിൽ വൈസ് പ്രസിഡൻ്റഅഡ്വ കുര്യൻ ജയിംസ്, നഗരസഭ കൗൺസിലർ ആർ പ്രേമ, അത്ലറ്റിക്കോഡി…

Top News Now

ഓപ്പറേഷൻ തണ്ടർ; മട്ടന്നൂരിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ | Operation Thunder

കണ്ണൂർ: മട്ടന്നൂരിൽ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് ഡോക്ടർമാർ അറസ്റ്റിൽ (Operation Thunder). മലപ്പുറം പുതുപൊന്നാനി സ്വദേശിയായ ഡോക്ടർ ഇർഷാദ് എച്ച്.എ (33), തലശ്ശേരി വടക്കുമ്പാട് സ്വദേശിയായ ഡോക്ടർ സിദ്ധാർഥ് സി.പി (31) എന്നിവരെയാണ് ഇരിട്ടി എക്സൈസ് സംഘം പിടികൂടിയത്. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 2.809 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ഇവർ സഞ്ചരിച്ചിരുന്ന ആഡംബര ജീപ്പായ ഥാറിലും സൂക്ഷിച്ചിരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറസ്റ്റിലായവരിൽ ഒരാൾ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പി.ജി പഠിക്കുന്ന വിദ്യാർഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുമാണെന്ന് അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യലിൽ ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്ന് ഇരുവരും മൊഴി നൽകിയതായി എക്സൈസ് സംഘം വ്യക്തമാക്കി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. അബ്ദുൾ…

ADVERTISEMENT
Advertisement
Top News Now

എസ്‌ഐആർ: വിവാദമായ അധിക ചോദ്യങ്ങൾ Form 6ൽ നിന്ന് നീക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ | ECI Form 6 SIR declaration removed

ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ നടപടിയുമായി ബന്ധപ്പെട്ട് Form 6ൽ ഉൾപ്പെടുത്തിയ അധിക പ്രഖ്യാപനഭാഗം തിരഞ്ഞെടുപ്പ് കമ്മീഷൻ നീക്കി. SIR നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ECINET പോർട്ടലിൽ നിന്നും ബന്ധപ്പെട്ട ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ വെബ്‌സൈറ്റുകളിൽ നിന്നും ഈ ഭാഗം നീക്കിയത്. SIR കാലയളവിൽ Form 6ൽ അപേക്ഷകന്റെ മുൻകാല SIR രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെട്ടിരുന്ന അധിക പ്രഖ്യാപനമാണ് വിവാദമായത്. അപേക്ഷകന്റെ മാതാപിതാക്കളുടെയോ മുത്തച്ഛൻ-മുത്തശ്ശിയുടെയോ മുൻ SIR വിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്. നടപടിയെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിലെ രണ്ട് കമ്മീഷണർമാർ എതിർപ്പ് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. (ECI Form 6 SIR declaration removed) സെപ്റ്റംബർ 26ന് കമ്മീഷൻ എടുത്ത തീരുമാനപ്രകാരം അധിക പ്രഖ്യാപനം SIR നടപടികൾ നടക്കുന്ന കാലയളവിൽ മാത്രമാണ് ബാധകമാകുക. SIR പൂർത്തിയായ സംസ്ഥാനങ്ങളിൽ ഇനി പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി Registration of Electors Rules, 1960 പ്രകാരമുള്ള സാധാരണ…

Top News Now

അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം; ഒ. ജെ. ജനീഷിനെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ | Chinta Jerome criticized O J Janeesh

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ നിന്ന് നീക്കം ചെയ്ത സംഭവത്തിൽ മന്ത്രി ഒ. ജെ. ജനീഷിനെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ. സ്വന്തം പ്രവർത്തകർ നടത്തിയ പ്രതിഷേധം പോലും പോസ്റ്റ് ചെയ്യാനുള്ള ധൈര്യം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനില്ലെന്നായിരുന്നു ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോമിന്റെ വിമർശനം. (Chinta Jerome criticized O J Janeesh) യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണ് പ്രതിഷേധത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതെന്നും മന്ത്രി എന്ന നിലയിലാണ് പിന്നീട് അത് നീക്കം ചെയ്തതെന്നും ചിന്ത ജെറോം പരിഹസിച്ചു. സമ്മർദം താങ്ങാനാകാത്തതിനാലാകാം പോസ്റ്റ് പിൻവലിച്ചതെന്നും അവർ ആരോപിച്ചു. പോസ്റ്റ് നീക്കം ചെയ്തില്ലെങ്കിൽ മറ്റ് മാർഗങ്ങളിലൂടെ അത് നീക്കം ചെയ്യാൻ ശ്രമിച്ചേനെയെന്നും ചിന്ത ജെറോം പറഞ്ഞു. അതേസമയം, അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ യുവമോർച്ചയുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ തുടരുകയാണ്. തിരുവനന്തപുരത്ത് വിമാനത്താവളത്തിന് സമീപം മുഖ്യമന്ത്രി വി.ഡി. സതീശനും…

Top News Now

കാലാവധി അവസാനിക്കുന്ന പാരസെറ്റമോൾ സിറപ്പ് രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് നൽകി. കൊല്ലം തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി. വീഴ്ച സംഭവിച്ചതായി ഹെൽത്ത് സൂപ്പർവൈസറുടെ വെളിപ്പെടുത്തൽ

കൊല്ലം: ഇന്ന് കാലാവധി അവസാനിക്കുന്ന മരുന്ന് വിതരണം ചെയ്തെന്ന് പരാതി. കൊല്ലം തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി.

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനാണ് കാലാവധി അവസാനിക്കുന്ന മരുന്ന് നൽകിയത്. കുഞ്ഞിന് വാക്സിൻ നൽകിയ ശേഷം പനിയും വേദനയും കുറയ്ക്കുന്നതിനായി നൽകിയ പാരസെറ്റമോൾ സിറപ്പിലാണ് ഈ ഗുരുതര വീഴ്ച സംഭവിച്ചത്.

ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തീയതി പരിശോധിച്ചപ്പോഴാണ് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നാണെന്ന് കണ്ടെത്തിയത്. തുടർന്ന് വിവരം ചോദിച്ചതോടെ ജീവനക്കാർ നവംബർ മാസം കാലാവധിയുള്ള മറ്റൊരു മരുന്ന് നൽകി നൽകുകയായിരുന്നു.

സംഭവത്തിൽ തൃക്കടവൂർ സിഎച്ച്സിക്ക് മുന്നിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. അതേസമയം, മരുന്ന് നൽകിയതിൽ വീഴ്ച സംഭവിച്ചതായി ഹെൽത്ത് സൂപ്പർവൈസർ സുരേഷ് ബാബു സമ്മതിച്ചു. 

ADVERTISEMENT
Advertisement
Top News Now

‘സ്വാതന്ത്ര്യം പണയം വയ്ക്കില്ല, ആവശ്യമുള്ളപ്പോൾ സംസാരിക്കും’; സാഹിത്യ അക്കാദമി ചെയർമാനായി കൽപ്പറ്റ നാരായണൻ | Kalpetta Narayanan Kerala Sahitya Akademi

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി ചെയർമാൻ പദവിയുടെ പേരിൽ തന്റെ സ്വാതന്ത്ര്യം പണയം വയ്ക്കില്ലെന്ന് എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ. ആവശ്യമുള്ള ഘട്ടങ്ങളിൽ അഭിപ്രായം തുറന്നുപറയുമെന്നും അക്കാദമി പ്രസിഡന്റ് സ്ഥാനം ഉപയോഗിച്ച് തന്റെ രാഷ്ട്രീയ നിലപാടുകളെ ദുരുപയോഗം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു (Kalpetta Narayanan Kerala Sahitya Akademi). സാഹിത്യം പുതിയ തലമുറയിൽ നിന്ന് അകന്നുപോകുകയാണെന്ന ധാരണ തനിക്കില്ലെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. പുതിയ തലമുറയിൽ ഭാവുകത്വം വളർത്തിയെടുക്കുകയാണ് സാഹിത്യ അക്കാദമിയുടെ പ്രധാന ചുമതലകളിലൊന്ന്. എഴുത്തുകാരുടെ രാഷ്ട്രീയ നിലപാടുകൾ പരിഗണിക്കാതെ അവരുടെ എഴുത്തിന്റെ രാഷ്ട്രീയത്തെ അംഗീകരിച്ചുകൊണ്ട് അക്കാദമി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയും മാറ്റിനിർത്താതെ അക്കാദമിയെ കൂടുതൽ ഇൻക്ലൂസീവ് സ്ഥാപനമാക്കുമെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. അക്കാദമിയുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സർക്കാരിന്റെ പിന്തുണയോടെ സാമ്പത്തിക പരിമിതികൾ മറികടന്ന് സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാത്രം ഒതുങ്ങാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അക്കാദമിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക ഭരണകൂടങ്ങളുടെ…

Top News Now

‘പ്രതീക്ഷിച്ച മാർക്കിൽ വലിയ വ്യത്യാസം’; നീറ്റ് പി.ജി മൂല്യനിർണ്ണയത്തിൽ വ്യാപക പരാതി, സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഡോക്ടർമാർ | NEET PG evaluation controversy

ദില്ലി: നീറ്റ് പി.ജി പരീക്ഷയുടെ ഫലത്തിലും മൂല്യനിർണ്ണയ രീതിയിലും വ്യാപക പരാതിയുമായി വിദ്യാർഥികളും ഡോക്ടർമാരുടെ സംഘടനകളും. പ്രതീക്ഷിച്ച മാർക്കും ലഭിച്ച മാർക്കും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നാണ് നിരവധി പരീക്ഷാർഥികളുടെ പരാതി. പരീക്ഷയുടെ സുരക്ഷയും മൂല്യനിർണ്ണയ നടപടികളും സംബന്ധിച്ച് വ്യക്തത ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനാണ് വിദ്യാർഥികളുടെ തീരുമാനം. (NEET PG evaluation controversy) ഈ മാസം 24നാണ് നീറ്റ് പി.ജി പരീക്ഷയുടെ ഫലം പുറത്തുവന്നത്. ഏകദേശം രണ്ടരലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ പരീക്ഷയ്ക്ക് ശേഷം വിദ്യാർഥികൾ തങ്ങളുടെ ഉത്തരങ്ങൾ അടിസ്ഥാനമാക്കി ഏകദേശ സ്കോർ കണക്കാക്കാറുണ്ട്. സാധാരണയായി ഔദ്യോഗിക ഫലവുമായി ചെറിയ വ്യത്യാസമാണ് ഉണ്ടാകാറുള്ളതെന്നും എന്നാൽ ഇത്തവണ ചില വിദ്യാർഥികൾക്ക് പ്രതീക്ഷിച്ച സ്കോറും ലഭിച്ച സ്കോറും തമ്മിൽ 100 മാർക്കോളം വ്യത്യാസമുണ്ടെന്നാണ് പരാതിയെന്നും റിപ്പോർട്ടുകൾ പറയുന്നു. ആയിരത്തിലധികം പേർ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ടെന്നാണ് വിദ്യാർഥികളുടെ സംഘടനകളുടെ വാദം. 180 ചോദ്യങ്ങളുള്ള പരീക്ഷയിൽ ഓരോ ചോദ്യത്തിനും നാല് മാർക്കാണ്. തെറ്റായ ഉത്തരത്തിന്…

Top News Now

28 ശതമാനം മഴക്കുറവ്; കേരളത്തിലെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് വിരാമം, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് | Kerala rainfall deficit

തിരുവനന്തപുരം: 28 ശതമാനം മഴക്കുറവോടെ കേരളത്തിലെ തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ടതിനെക്കാൾ 28 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. എട്ട് ജില്ലകളിൽ മഴക്കുറവ് അനുഭവപ്പെട്ടു. വയനാട്ടിൽ സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്. (Kerala rainfall deficit) സെപ്റ്റംബർ 30ന് തെക്കുപടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിച്ചെങ്കിലും സംസ്ഥാനത്ത് മഴ പൂർണമായും മാറില്ല. ഒക്ടോബർ ഒന്ന് മുതൽ ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാണ് ഉൾപ്പെടുത്തുക. ഇത്തവണ കാലവർഷത്തിലെ മഴക്കുറവിന് എൽനിനോ സാഹചര്യങ്ങളും പ്രധാന കാരണമായെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ ഒന്നിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിന് ഇടുക്കിയിലും ഒക്ടോബർ നാലിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5…

ADVERTISEMENT
Advertisement
Top News Now

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശമെന്ന് ആരോപണം; എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ കോൺഗ്രസ് പരാതി | VD Satheesan remarks controversy

കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് എൽഡിഎഫ് പ്രവർത്തകയ്ക്കെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി. പായിപ്പാട് സ്വദേശി ലത രഘുവിനെതിരെയാണ് കോൺഗ്രസ് പായിപ്പാട് മണ്ഡലം കമ്മിറ്റി പരാതി നൽകിയത്. (VD Satheesan remarks controversy) ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലത മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപമാനിച്ചെന്നാണ് പരാതിയിലെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ ലൈംഗിക അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹത്തിന്റെ മാതാവിനെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയിലെ ആരോപണങ്ങളിൽ പൊലീസ് പരിശോധനയും തുടർനടപടികളും ഉണ്ടായേക്കും. അതേസമയം, ലത രഘുവിനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് പൊലീസ് സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാനാകൂ. Summary: Congress has filed a police complaint against Latha Raghu, an LDF worker from Paippad, alleging derogatory remarks against Kerala Chief Minister V.D.…

Top News Now

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും; രണ്ട് തൊഴിലാളികൾക്ക് പൊള്ളലേറ്റു, ആറ് പേർക്ക് പരിക്ക് | Mangaluru MRPL refinery explosion

മംഗളൂരു: മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസിൽ (MRPL) വൻ സ്ഫോടനവും തീപിടിത്തവും. ഹൈഡ്രോ സൾഫർ ട്രീറ്റ്മെന്റ് യൂണിറ്റിലാണ് ഉച്ചയ്ക്ക് 12.20ഓടെ അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് തൊഴിലാളികൾക്ക് പൊള്ളലേൽക്കുകയും ആറ് പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. രണ്ട് ഷിഫ്റ്റുകൾക്കിടയിലെ ഇടവേള സമയത്താണ് സ്ഫോടനമുണ്ടായതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. രാവിലെ 11.30ന് ഒരു ഷിഫ്റ്റ് അവസാനിച്ചതിന് ശേഷവും അടുത്ത ഷിഫ്റ്റ് ആരംഭിക്കുന്നതിന് മുമ്പുമായിരുന്നു അപകടം. ഈ സമയത്ത് യൂണിറ്റിൽ തൊഴിലാളികളുടെ എണ്ണം കുറവായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായെന്നാണ് വിലയിരുത്തൽ. (Mangaluru MRPL refinery explosion) സ്ഫോടനത്തിന് പിന്നാലെ വലിയ ശബ്ദവും കനത്ത പുകയും ഉയർന്നത് സമീപ പ്രദേശങ്ങളിൽ ആശങ്കയ്ക്കിടയാക്കി. പൊള്ളലേറ്റവരെയും പരിക്കേറ്റവരെയും ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സ്ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ പരിശോധന ആരംഭിച്ചതായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. Summary: A major explosion…

Top News Now

തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം; ഒക്ടോബർ 6ന് ദില്ലിയിൽ മാർച്ച് | INDIA bloc Election Commission march

ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനുമെതിരായ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ ദില്ലിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട പരാതികളിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും സഖ്യ നേതാക്കളുടെ യോഗത്തിൽ തീരുമാനമായി. (INDIA bloc Election Commission march) ഒക്ടോബർ രണ്ടാം വാരം പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിയെ കാണാൻ അനുമതി തേടുമെന്നും നേതാക്കൾ അറിയിച്ചു. നവംബർ ഒന്നിന് ദില്ലിയിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ‘സേവ് ഡെമോക്രസി’ റാലി സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. ഗ്യാനേഷ് കുമാറിനെതിരെ നേരത്തെയും പ്രതിപക്ഷ പാർട്ടികൾ വിവിധ ആരോപണങ്ങൾ ഉന്നയിക്കുകയും അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും വോട്ടർപട്ടികയിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ…

Top News Now

ബോചെ ടീയുടെ സൗജന്യ സമ്മാനക്കൂപ്പൺ പദ്ധതി കുറ്റകരമല്ല; പരാതി തള്ളി ലോകായുക്ത | Boche Tea coupon scheme

തിരുവനന്തപുരം: ബോചെ ടീയുടെ സൗജന്യ സമ്മാനക്കൂപ്പൺ പ്രമോഷണൽ പദ്ധതി ലോട്ടറീസ് (റെഗുലേഷൻ) ആക്ട്, പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ (ബാനിംഗ്) ആക്ട് തുടങ്ങിയ നിയമങ്ങളുടെ പരിധിയിൽ കുറ്റകരമാണെന്ന പരാതി കേരള ലോകായുക്ത തള്ളി (Boche Tea coupon scheme). ജസ്റ്റിസ് എൻ. അനിൽ കുമാറും ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോനും ഉൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. പരാതി നമ്പർ 280/2025-D ആയിരുന്നു കേസ്. സമ്മാനക്കൂപ്പണുകൾക്കായി ഉപഭോക്താക്കളിൽ നിന്ന് പ്രത്യേകമായി യാതൊരു തുകയും ഈടാക്കിയിട്ടില്ലെന്ന വസ്തുത ലോകായുക്ത പരിഗണിച്ചു. ഇതുവരെ 32 കോടി രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തതായും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കളിൽ നിന്ന് കൂപ്പണുകൾക്കായി പ്രത്യേകം പണം ഈടാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ പദ്ധതി ‘പ്രൈസ് ചിറ്റ്’ ആയി കണക്കാക്കാനാകില്ലെന്നാണ് ലോകായുക്തയുടെ നിരീക്ഷണം. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുൻവിധികളുടെ അടിസ്ഥാനത്തിൽ പരാതിയിൽ ഉന്നയിച്ച കുറ്റാരോപണങ്ങൾ നിലനിൽക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, ലോകായുക്തയുടെ ഉത്തരവ് തങ്ങളുടെ നിലപാടിന് നിയമപരമായ പിന്തുണ നൽകുന്നതാണെന്ന് ബോചെ ഭൂമിപുത്ര പ്രൈവറ്റ്…

Top News Now

ഒപ്പോ കെ14 പ്ലസ് വിപണിയിൽ; 8000 എംഎഎച്ച് ബാറ്ററിയും 1.5കെ അമോലെഡ് ഡിസ്‌പ്ലേയും | OPPO K14 Plus

കൊച്ചി: കെ സീരീസിലേക്ക് പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഒപ്പോ ഇന്ത്യ (OPPO K14 Plus). ഒപ്പോ കെ14 പ്ലസ് എന്ന പേരിൽ പുറത്തിറക്കിയ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി പ്രോസസർ, 1.5കെ റെസല്യൂഷനുള്ള അമോലെഡ് ഡിസ്‌പ്ലേ, 8000 എംഎഎച്ച് ബാറ്ററി, ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ (ഒഐഎസ്) പിന്തുണയുള്ള 50 മെഗാപിക്സൽ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ. സോളാർ ഓറഞ്ച്, സ്റ്റാർ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക. വിവിധ റാം-സ്റ്റോറേജ് വേരിയന്റുകളിലായി ഫോൺ വിപണിയിലെത്തും. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 29,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 32,999 രൂപയും, 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റിന് 35,999 രൂപയുമാണ് വില. ഒക്ടോബർ 8 മുതൽ ഫ്ലിപ്കാർട്ട് വഴി ഒപ്പോ കെ14 പ്ലസ് സ്വന്തമാക്കാം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 രൂപ…

Top News Now

പൈലറ്റിനെ സഹപൈലറ്റ് കുത്തിയെന്ന് റിപ്പോർട്ട്; ഫ്ലൈദുബായ് വിമാനം അടിയന്തരമായി സൗദിയിൽ ഇറക്കി | Flydubai FZ1073 flight incident

ദുബായ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനം കോക്പിറ്റിലെ പൈലറ്റുമാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കി. വിമാനത്തിലെ പൈലറ്റുമാരിൽ ഒരാൾക്ക് കുത്തേറ്റതായും സംഭവത്തെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതായും വിവിധ റിപ്പോർട്ടുകൾ പറയുന്നു. (Flydubai FZ1073 flight incident) ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി വിമാനം ഇറക്കിയതായും അധികൃതർ വ്യക്തമാക്കി. പൈലറ്റുമാർ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ മറ്റൊരാളെ കത്തി ഉപയോഗിച്ച് ആക്രമിച്ചതായാണ് യാത്രക്കാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കോക്പിറ്റിൽ നിന്ന് നിലവിളി കേട്ടതായും രക്തം കണ്ടതായും ചില യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. എന്നാൽ കുത്തേറ്റതിന്റെ കൃത്യമായ സാഹചര്യവും ആക്രമണത്തിന്റെ കാരണവും ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. സംഭവത്തിനിടെ വിമാനം വലിയ തോതിൽ താഴേക്ക് പതിച്ചതായും ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ സൂചിപ്പിക്കുന്നു. വിമാനം ആദ്യം 7700 എന്ന പൊതുവായ അടിയന്തര കോഡ് നൽകുകയും പിന്നീട്…

Pudukad

PUDUKADNEWS.com വരാക്കര പയ്യാക്കരയിൽ അമ്മയെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി;മകൻ അറസ്റ്റിൽ


———————————- വരാക്കര പയ്യാക്കരയിൽ അമ്മയെ മകൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി;
മകൻ അറസ്റ്റിൽ….
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

Pudukad

PUDUKADNEWS.com പുതുക്കാട് ഗവ. വിഎച്ച്എസ് സ്കൂളിൽ തൂഫാൻ വാരിയേഴ്സ് രൂപീകരിച്ചു


———————————- പുതുക്കാട് ഗവ. വിഎച്ച്എസ് സ്കൂളിൽ തൂഫാൻ വാരിയേഴ്സ് രൂപീകരിച്ചു….
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

Top News Now

ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ 40 മണിക്കൂർ ആരാധന

ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ഇടവകയുടെ പ്രധാന തിരുനാളിനുള്ള ആത്മീയ ഒരുക്കത്തിന്റെ ഭാഗമായി 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ ഒക്ടോബർ 4 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 9:00 മണിക്ക് വിശുദ്ധ കുർബാനയോടെയാണ് ദിവ്യകാരുണ്യ ആരാധന ആരംഭിക്കുന്നത്. തുടർന്ന് ഇടവകയിലെ വിവിധ കൂടാരയോഗങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള സമയക്രമമനുസരിച്ച് രണ്ട് മണിക്കൂർ വീതം ആരാധനയ്ക്ക് നേതൃത്വം നൽകും. എന്നാൽ നിശ്ചിത സമയങ്ങളിൽ മാത്രമല്ല, ആരാധന നടക്കുന്ന എല്ലാ സമയങ്ങളിലും വിശ്വാസികൾക്ക് വ്യക്തിപരമായും കുടുംബമായും എത്തി പ്രാർത്ഥിക്കാവുന്നതാണ്. ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 7:30-നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ 40 മണിക്കൂർ ആരാധന സമാപിക്കും. കുട്ടികളെയും യുവജനങ്ങളെയും പ്രത്യേകമായി ഈ ദിവ്യകാരുണ്യ ഭക്തിയിൽ പങ്കെടുപ്പിക്കണമെന്ന് ഇടവക വികാരി കുടുംബങ്ങളോട് അഭ്യർത്ഥിച്ചു. കത്തോലിക്കാ സഭയുടെ പാരമ്പര്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് 40 മണിക്കൂർ ദിവ്യകാരുണ്യ ആരാധന. യേശുക്രിസ്തുവിന്റെ യഥാർത്ഥ…

Top News Now

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തുവിടണമെന്ന ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി. അരവിന്ദ് കെജ്‌രിവാളിന്റെ അപ്പീൽ നിരസിച്ചു. വിദ്യാഭ്യാസ രേഖകൾ വ്യക്തിഗത വിവരങ്ങളാണെന്ന് നിരീക്ഷണം

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി തള്ളി ഗുജറാത്ത് ഹൈക്കോടതി. ബാലിശമായ കൗതുകങ്ങള്‍ പൊതുതാത്പര്യമല്ലെന്ന് കോടതി പ്രസ്താവിച്ചു. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യക്തമാക്കണമെന്ന വിവരവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് വിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു കെജ്‌രിവാളിന്റെ ഹരജി. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് അപ്പീൽ തള്ളുകയായിരുന്നു. ഒരാളുടെ വിദ്യാഭ്യാസ യോഗ്യതയും സര്‍ട്ടിഫിക്കറ്റുകളും അവരുടെ വ്യക്തിഗത വിവരങ്ങളുടെ പരിധിയിലാണ് വരുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാലകളില്‍ സൂക്ഷിക്കപ്പെടുന്നതാണെന്നും ചീഫ് ജസ്റ്റിസ് സുനിത അഗര്‍വാള്‍ നിരീക്ഷിച്ചു. ഒരു വ്യക്തി പ്രധാനമന്ത്രി ആയതുകൊണ്ട് മാത്രം അവരുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടുന്നത് പൊതുതാത്പര്യത്തിന്റെ ഭാഗമായി കാണാനാകില്ല. മാത്രമല്ല, ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടാന്‍ ബിരുദം ഒരു മാനദണ്ഡമല്ലെന്നും കോടതി പറഞ്ഞു. സിംഗിള്‍ ബെഞ്ചിന്റെ പിഴ ഉത്തരവും കോടതി ശരിവെച്ചു. 25,000 രൂപയാണ് കെജ്‌രിവാള്‍ പിഴയൊടുക്കേണ്ടത്. അതേസമയം കോടതിയെ വിവരങ്ങള്‍ കാണിക്കാമെന്നും എന്നാല്‍…

Top News Now

ചോളം അമിതമായാൽ ദഹനക്കേട്

ചോളത്തില്‍ അടങ്ങിയിരിക്കുന്ന നാരുകളും സെല്ലുലോസും അമിതമായാല്‍ വയറുവേദന, ഗ്യാസ്, വയറു വീര്‍ക്കുക, ദഹനക്കേട് എന്നിവയുണ്ടാകാം.

ചെറിയ കുട്ടികളില്‍ ചോളം ശരിയായി ചവച്ചരച്ച് കഴിച്ചില്ലെങ്കിൽ അത് തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യതയുണ്ട്.

 ചോളത്തില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും സ്റ്റാര്‍ച്ചും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാൻ ഇടയാക്കും. പ്രമേഹമുള്ളവര്‍ ഇത് മിതമായ അളവിൽ മാത്രം കഴിക്കുക.

Top News Now

മോഡലിങ്ങിനും റീൽസ് നിർമാണത്തിനും കുട്ടികൾ തടസമാകും. കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. അപകടമെന്ന് ആദ്യം പറഞ്ഞെങ്കിലും വിശദമായ ചോദ്യംചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ്

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. മോഡലിങ് രംഗത്തേക്ക് കടക്കാനും സ്വതന്ത്ര ജീവിതം നയിക്കാനും കുട്ടികൾ തടസമാകുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് അമ്മ നിവേദ്യ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ അമ്മയെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശികളായ രണ്ട് കുഞ്ഞുങ്ങളെ വീട്ടിലെ കുളിമുറിയിലുള്ള വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ അബദ്ധത്തിൽ കാൽവഴുതി ടാങ്കിൽ വീണതാണെന്നായിരുന്നു അമ്മ വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാൽ കുട്ടികളുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് അമ്മയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തുവന്നത്. അഞ്ച് വയസുള്ള പെൺകുട്ടി എങ്ങനെ ചെറിയ ടാങ്കിൽ മുങ്ങി മരിച്ചത് എന്ന സംശയമാണ് കേസിന്റെ ചുരുളഴിച്ചത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. മോഡലിങ്ങിലും റീൽസ് നിർമാണത്തിലും സജീവമാകാൻ ആഗ്രഹിച്ചിരുന്നതായും, എന്നാൽ രണ്ടു കുട്ടികളുടെ സാന്നിധ്യം ഇതിന് തടസമാകുന്നുവെന്ന തോന്നലാണ്…

Top News Now

ഫ്‌ളൈ ദുബായ് വിമാനത്തിലെ ആക്രമണശ്രമം തകർത്തത് ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ. കുത്തേറ്റ നിലയിലും കോക്പിറ്റിൽ പൊരുതിനിന്ന് രക്ഷകനായി. 180-ലധികം യാത്രക്കാരുടെ ജീവൻ കാത്തു. അക്രമിയായ ഒമാനി കോ-പൈലറ്റിനെ കീഴ്പ്പെടുത്തിയത് ഇസ്രയേലി യാത്രക്കാരും ഓഫ് ഡ്യൂട്ടി പൈലറ്റുമാരും ചേർന്ന്. പ്രതിക്ക് വിമാനത്തിൽ കയറാൻ അനുമതി ലഭിച്ചതിൽ ഇസ്രയേലിന്റെ സമഗ്രാന്വേഷണം

ടെൽ അവീവ്: ദുബായിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് യാത്രാവിമാനത്തിൽ അരങ്ങേറിയ ആക്രമണ ശ്രമവും വൻ വിമാനദുരന്തവും ഒഴിവാക്കിയത് ഇന്ത്യൻ വംശജനായ ക്യാപ്റ്റന്റെ അസാമാന്യ ധീരത. വിമാനം തകർക്കാൻ ശ്രമിച്ച ഒമാൻ സ്വദേശിയായ സഹപൈലറ്റുമായി കോക്പിറ്റിനുള്ളിൽ ജീവൻമരണ പോരാട്ടം നടത്തുകയും, നെഞ്ചിലും ശരീരത്തിലും ആഴത്തിൽ കുത്തേറ്റ അവസ്ഥയിലും വിമാനത്തിന്റെ നിയന്ത്രണം അക്രമിയുടെ കൈകളിലെത്താതെ ചെറുത്തുതോൽപ്പിക്കുകയും ചെയ്ത ക്യാപ്റ്റൻ ഇന്ത്യൻ വംശജനായ എമിറാത്തി പൗരനാണ്. പൈലറ്റുമാർ റഷ്യൻ, യുക്രൈനിയൻ പൗരന്മാരാണെന്ന പ്രാഥമിക അഭ്യൂഹങ്ങൾ വ്യോമയാന വൃത്തങ്ങളും തള്ളിക്കളഞ്ഞു. ദുബായിൽ നിന്ന് പറന്നുയർന്ന വിമാനം ഇസ്രയേൽ അതിർത്തിയിലേക്ക് അടുക്കവേ ബുധനാഴ്ചയായിരുന്നു നടുക്കുന്ന സംഭവവികാസങ്ങൾ. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഒമാൻ പൗരനായ കോ-പൈലറ്റ് കൈയിൽ കരുതിയ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് ക്യാപ്റ്റനെ ക്രൂരമായി കുത്തുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായി കൈക്കലാക്കി വിമാനം അതിവേഗം താഴേക്ക് പതിപ്പിച്ച് തകർക്കാനായിരുന്നു ഇയാളുടെ നീക്കം. എന്നാൽ ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സഹപൈലറ്റിനെ ശക്തമായി…

Top News Now

കൊല്ലം സുധിയുടെ അപകടമരണം: അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം | Kollam Sudhi

കൊച്ചി: നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ അവകാശികൾക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു (Kollam Sudhi). കോട്ടയം എംഎസിടി ജഡ്ജി പ്രസൂൺ മോഹനാണ് നഷ്ടപരിഹാരം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്. കേസിലെ മൂന്നാം എതിർകക്ഷിയായ ന്യൂ ഇന്ത്യ അഷ്വറൻസ് ആണ് നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കേണ്ടത്. വിധിത്തുക, പലിശ, കോടതി ചെലവ് എന്നിവ ഉൾപ്പെടെയാണ് ആകെ 1.77 കോടി രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്. ഹർജിക്കാർക്കുവേണ്ടി അഡ്വ. എ.ആർ. കലേഷ് കുമാറും ഹർഷാന കെ.എസ്.യും ഹാജരായി. 2023 ജൂൺ 5നാണ് തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ കൊല്ലം സുധി മരിച്ചത്. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലർച്ചെ സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് പുത്തൻകുരിശ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു.…

Top News Now

റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതി ജിത്തു സജി റിമാൻഡിൽ | Kozhenchery murder

കോഴഞ്ചേരി: റിസോർട്ട് ജീവനക്കാരിയായ ദിൻഷയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ജിത്തു സജിയെ റിമാൻഡ് ചെയ്തു (Kozhenchery murder). തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെയാണ് 28കാരനായ ജിത്തു സജിയെ റിമാൻഡ് ചെയ്തത്. കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയിൽ വീട്ടിൽ ജിത്തു സജിയാണ് കേസിലെ പ്രതി. ആറന്മുള, ചേർത്തല പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലും ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കൊല്ലം കുളത്തൂപ്പുഴ സാം നഗർ കാഞ്ഞിരോട്ടുകുന്നിൻപുറം ദിൻഷ മൻസിലിൽ ദിൻഷ (21) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കൊല്ലപ്പെട്ടത്. കോഴഞ്ചേരി മാരാമൺ ഹോട്ടൽ ആൻഡ് റിസോർട്ട് ബാറിൽ റിസപ്ഷൻ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു ദിൻഷ. റിസോർട്ട് വളപ്പിലെ പാർക്കിങ് ഏരിയയ്ക്ക് സമീപമാണ് ആക്രമണം നടന്നത്. റിസോർട്ടിലെത്തിയ ജിത്തു ദിൻഷയുമായി സംസാരിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ഉടൻ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Top News Now

എം.കെ. മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ; കാബിനറ്റ് പദവി, ജി. ദേവരാജന് ഡൽഹിയിൽ പ്രത്യേക പ്രതിനിധിയുടെ ചുമതല; തീരുമാനം മന്ത്രിസഭാ യോഗത്തിൽ | M K Muneer

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു (M K Muneer). കാബിനറ്റ് പദവിയോടെയാണ് നിയമനം. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഉണ്ടായത്. ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസ് ഭാഗത്തുനിന്നും ആവശ്യം ഉയർന്നിരുന്നെങ്കിലും ഒടുവിൽ എം.കെ. മുനീറിനെ നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു. മുനീറിന്റെ പേര് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജനെ കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഇരു നിയമനങ്ങളും നിലവിലെ മുന്നണി തലത്തിലുള്ള പദവി വിഭജന ചർച്ചകളുടെ ഭാഗമായാണ് നേരത്തെ പരിഗണിക്കപ്പെട്ടിരുന്നത്. ഭരണപരിഷ്‌കാര കമ്മീഷൻ സംസ്ഥാന ഭരണസംവിധാനത്തിലെ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് സർക്കാരിന് ശുപാർശകൾ നൽകുന്ന സംവിധാനമാണ്. എം.കെ. മുനീർ മുൻപ് സംസ്ഥാന മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. കേരള നിയമസഭയുടെ ഔദ്യോഗിക പ്രൊഫൈൽ പ്രകാരം…

Top News Now

ദേശീയതലത്തിൽ സഖ്യകക്ഷികൾ തമ്മിലുള്ള പോരാട്ടം ഒഴിവാക്കണം; രാഹുൽ ഗാന്ധി | Rahul Gandhi

ന്യൂഡൽഹി: ദേശീയതലത്തിൽ ഇന്ത്യാ സഖ്യത്തിലെ കക്ഷികൾ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). സംസ്ഥാനതലത്തിൽ സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെങ്കിലും അവ ദേശീയതലത്തിലെ ഏകോപനത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന ഇന്ത്യാ സഖ്യ യോഗത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. സഖ്യകക്ഷികൾ തമ്മിലുള്ള പരസ്യമായ തർക്കങ്ങൾ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ പൊതുസമൂഹത്തെയും അണിനിരത്തണമെന്ന സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നിർദേശത്തോട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പിന്തുണ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ജനാധിപത്യ സംരക്ഷണത്തിനായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നാണ് മമത യോഗത്തിൽ വ്യക്തമാക്കിയതെന്നാണ് വിവരം. ഇടതുപാർട്ടികളുമായി സഹകരിച്ച് പൊതുസമൂഹത്തെയും ആക്ടിവിസ്റ്റുകളെയും പ്രതിഷേധത്തിന്റെ ഭാഗമാക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. എം.എ. ബേബി തനിക്ക് കത്തയച്ചിരുന്നുവെന്നും അതിന് മറുപടി നൽകിയെന്നും…

Pudukad

PUDUKADNEWS.com രോഗിയായ അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് മകനെ കൊണ്ടെത്തിച്ചത് കൊലപാതകത്തിൽ


———————————- രോഗിയായ അമ്മയെ പരിചരിക്കാനുള്ള ബുദ്ധിമുട്ട് മകനെ കൊണ്ടെത്തിച്ചത് കൊലപാതകത്തിൽ…
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

Top News Now

മാള ഹോളി ഗ്രേസ് കോളേജിൽ വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ | Mala Holy Grace College student attack

മാള: ഹോളി ഗ്രേസ് കോളേജിൽ വിദ്യാർഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ (Mala Holy Grace College student attack). പാറക്കടവ് സ്വദേശി ചിറപ്പണത്ത് വീട്ടിൽ നിരഞ്ജൻ (23) ആണ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ നടന്ന സംഭവത്തിൽ പാറക്കടവ് സ്വദേശിനിയായ ആര്യ (17)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇടതുകൈയിലും പുറത്തും ആഴത്തിലുള്ള വെട്ടേറ്റ ആര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യയെ ആക്രമിക്കുന്നതിനിടെ രക്ഷപ്പെടുത്താൻ ശ്രമിച്ച സുഹൃത്ത് ആൽഫിനും (18) വെട്ടേറ്റു. പീച്ചി കണ്ണാറ സ്വദേശിയായ ആൽഫിനാണ് പരിക്കേറ്റത്. ക്യാമ്പസിനുള്ളിലേക്ക് കടന്നെത്തിയ നിരഞ്ജൻ ആര്യയുമായി വാക്കുതർക്കത്തിലേർപ്പെട്ടതിന് പിന്നാലെ കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്നും തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. Story Summary: A 17-year-old student was allegedly attacked with a sharp weapon at Holy Grace College in Mala.…

Top News Now

വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ചരിത്ര ജയം; 223 റൺസുമായി ഗിൽ | India vs West Indies

ഗുവാഹത്തി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം (India vs West Indies). 406 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം 39 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. ഇരട്ട സെഞ്ചുറിയുമായി ശുഭ്മാൻ ഗില്ലും സെഞ്ചുറിയുമായി രോഹിത് ശർമയും മുന്നിൽ നിന്ന് നയിച്ചതോടെയാണ് ഇന്ത്യ അനായാസം വിജയത്തിലെത്തിയത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യ പിന്തുടർന്ന് നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2013ൽ ജയ്പൂരിൽ ഓസ്‌ട്രേലിയക്കെതിരെ 362 റൺസ് പിന്തുടർന്ന് നേടിയ വിജയമായിരുന്നു ഇതിന് മുമ്പത്തെ റെക്കോർഡ്. 406 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 255 റൺസ് കൂട്ടിച്ചേർത്തു. ഏകദിനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്. 75 പന്തിൽ 10 ഫോറും ആറ് സിക്‌സും സഹിതം 101 റൺസെടുത്ത രോഹിത്തിനെ ജയ്ദൻ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി 19 പന്തിൽ 29 റൺസെടുത്ത്…

Top News Now

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് നാളെ മുതൽ വീണ്ടും സമരത്തിലേക്ക്; വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായുള്ള ചർച്ച പരാജയം. റാങ്ക് പട്ടികയുടെ കാലാവധി നീട്ടൽ ഉൾപ്പെടെ അഞ്ച് ആവശ്യങ്ങളിൽ തീരുമാനമാകാതെ വന്നതോടെയാണ് സമരം പുനരാരംഭിക്കുന്നത്

തിരുവനന്തപുരം: എൽപിഎസ്ടി(Lower Primary School Teacher) ഉദ്യോഗാർഥികൾ നാളെ മുതൽ വീണ്ടും സമരത്തിലേക്ക്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. അനുപാതം കുറയ്ക്കാൻ സർക്കാർ തയ്യാറല്ല. സ്കൂളുകളിലെ വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആക്കണം എന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ലെന്ന് സമരക്കാർ. ലിസ്റ്റ് കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക, വിദ്യാർത്ഥി അനുപാതം വർദ്ധിപ്പിക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. കഴിഞ്ഞ സർക്കാരിനെ കൊണ്ട് സാധിക്കാത്തതാണ് കൊണ്ടാണല്ലോ ഈ സർക്കാരിനെ കൊണ്ടുവന്നതെന്ന് എൽപിഎസ് റാങ്ക് ഹോൾഡേഴ്സ് വളർമതി പറഞ്ഞു. ഡിവിഷൻ ഫോൾ വന്ന സ്കൂളുകളിലെങ്കിലും അനുപാതം കുറയ്ക്കുക. സാമ്പത്തിക ബാധ്യത വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. എയ്ഡഡ് സ്കൂളുകളിലെ കോഴ വാങ്ങിച്ച് നിയമനം നൽകിയ അധ്യാപകർക്ക് അപ്രൂവൽ കൊടുക്കുന്നത് നിങ്ങൾക്ക് ബാധ്യത വരുത്തില്ലേയെന്ന് വളർമതി ചോദിച്ചു. നാളെ മുതൽ വീണ്ടും ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് വളർമതി വ്യക്തമാക്കി. ഓ​ഗസ്റ്റിൽ വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ എൽപിഎസ്ടി സമരം…

Top News Now

ദഹന പ്രശ്‌നങ്ങൾക്ക് വെളുത്തുള്ളി

വെളുത്തുള്ളിയിലെ അല്ലിസിൻ ഘടകം കരടിലെ കൊളസ്ട്രോൾ ഉത്പാദനം കുറയ്ക്കാനും ചീത്ത കൊളസ്ട്രോൾ ഒഴിവാക്കാനും സഹായിക്കുന്നു.

 ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ പച്ച വെളുത്തുള്ളി ചതച്ചോ അല്ലാതെയോ കഴിക്കുന്നത് നല്ലതാണ്.

 ജലദോഷം പോലുള്ള അണുബാധകളെ പ്രതിരോധിക്കാനും ശരീരത്തിൻ്റെ രോഗപ്രതിരോധ ശക്തി കൂട്ടാനും ഇത് സഹായിക്കുന്നു.

 ദഹനപ്രശ്നങ്ങൾ അകറ്റാനും വയറ്റിലെ വിഷാംശങ്ങൾ പുറന്തള്ളാനും വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ഫലപ്രദമാണ്.

Top News Now

റേഷൻ കാർഡുകൾ സംരക്ഷിച്ചു നിർത്താൻ നടപടി സ്വീകരിക്കും: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ആറുമാസമായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ സജീവമാക്കാനുള്ള നീക്കം നടത്തിവരികയാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷൻ കാർഡ് അടിസ്ഥാന രേഖയാണ്. അത് ആർക്കും നിഷേധിക്കരുതെന്നാണ് സർക്കാരിന്റെ നയം. റേഷൻകാർഡുകൾ സംരക്ഷിച്ചു നിർത്താനുള്ള നടപടി സംസ്ഥാനം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. റേഷൻ കാർഡ് മരവിപ്പിക്കുന്ന വിവരം കേന്ദ്രസർക്കാർ ഔപചാരികമായി ഇതുവരെ അറിയിച്ചിട്ടില്ല. അരലക്ഷത്തോളം മുൻഗണന കാർഡുകളുടെ കാര്യത്തിലാണ് ഇപ്പോൾ പ്രതിസന്ധിയുള്ളത്. റേഷൻ വാങ്ങാത്തവരുടെ വിവരം റേഷൻകടകൾ വഴി ശേഖരിച്ചുവരികയാണ്. അവരെ കണ്ടെത്തി കേന്ദ്രനീക്കം അറിയിക്കും. റേഷൻകടകൾ വഴി ക്യാമ്പയിൻ തുടങ്ങിയതോടെ റേഷൻ വാങ്ങാതിരുന്നവർ വാങ്ങാനെത്തുന്നുണ്ട്. റേഷൻ വാങ്ങിയാൽ റേഷൻ കാർഡ് മരവിപ്പിക്കുന്ന ആശങ്ക ഉണ്ടാവുന്നില്ല. ഇ കെവൈസി ഫോം പൂരിപ്പിച്ച് നൽകിയാൽ വീണ്ടും റേഷൻ കാർഡ് ആക്ടീവ് ആകും. അതുകൊണ്ട് കാർഡുകൾ മരവിപ്പിക്കേണ്ട സാഹചര്യം വരില്ലെന്നാണു കരുതുന്നത്. ആരുടെയും റേഷൻ കാർഡ് നഷ്ടപ്പെടാനുള്ള സാഹചര്യം ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാർ നയം. റേഷൻ കാർഡ് ഓരോ കുടുംബത്തിനും അർഹതപ്പെട്ടതാണ്. അർഹരായവരെ…

Top News Now

കേരളത്തിലെ റോഡ് വികസനത്തിന് മാസ്റ്റർ പ്ലാൻ: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകളുടെ വികസനം, ഫ്ലൈഓവർ നിർമാണം, പുതിയ ബൈപ്പാസുകൾ ഉൾപ്പെടെയുള്ള റോഡ് വികസന പദ്ധതികൾ ശാസ്ത്രീയമായി പഠിച്ച് മുൻഗണന നിശ്ചയിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നൽകിയതായി മന്ത്രി പി .കെ. ബഷീർ അറിയിച്ചു. നിലവിലുള്ള റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥയും ഭാവിയിലെ ഗതാഗത ആവശ്യങ്ങളും വിലയിരുത്തി വികസന പദ്ധതികളുടെ സമഗ്ര പട്ടിക തയ്യാറാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. നിലവിലുള്ള റോഡ്-പാലം ശൃംഖല സമഗ്രമായി വിലയിരുത്തി ആവശ്യമായ നവീകരണ, മെച്ചപ്പെടുത്തൽ പ്രവർത്തനങ്ങൾ കണ്ടെത്തുകയും അവയ്ക്ക് മുൻഗണന നിശ്ചയിക്കുകയും ചെയ്യും. ജംഗ്ഷനുകൾ, ഫ്ലൈ ഓവർ, ബൈപാസ് പദ്ധതികളുടെ സമഗ്ര പട്ടികയും പ്രവർത്തന മാതൃകയും തയ്യാറാക്കുകയാണ് പ്രധാന ഉത്തരവാദിത്വം. എ ഷാജഹാൻ ചെയർമാനും പി.ഡബ്ല്യുഡി അഡീഷണൽ സെക്രട്ടറി വി ആർ വിനോദ് കൺവീനറുമായ സമിതിയിൽ പി.ഡബ്ല്യുഡിയിലെ റോഡ്‌സ്, ബ്രിഡ്ജസ്, ഡിസൈൻ വിഭാഗങ്ങളിലെ ചീഫ് എഞ്ചിനീയർമാർ, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് മാനേജിങ് ഡയറക്ടർ, കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്, തിരുവനന്തപുരം…

Top News Now

ചൂരൽമല വീട് നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കും

തിരുവനന്തപുരം: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഒക്ടോബർ 31നകം പൂർത്തിയാക്കും. ടൗൺഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം നവംബർ 15നകം പൂർത്തിയാക്കാനും തീരുമാനിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, കെ.എം. ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന കാബിനറ്റ് സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിർമാണം പൂർത്തിയാകുന്ന വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് നറുക്കെടുപ്പ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ വയനാട് ജില്ല കളക്ടർക്ക് നിർദേശം നൽകി. വീടുകൾ അനുവദിക്കേണ്ട ഗുണഭോക്താക്കളുടെ പട്ടിക അന്തിമമാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അഭിപ്രായം കൂടി പരിഗണിക്കും. ദുരന്തബാധിതർക്ക് നിലവിൽ നൽകിവരുന്ന വാടകയും ഭക്ഷണ കൂപ്പണും തുടരും. കൃഷിനാശം സംഭവിച്ച കർഷകരുടെ വിവരങ്ങൾ ലഭ്യമാക്കാൻ ഡിഡിഎംഎ യ്ക്ക് നിർദേശം നൽകി. കർഷകർക്കും വ്യാപാരികൾക്കും അർഹമായ നഷ്ടപരിഹാര തുക വേഗത്തിൽ കൈമാറും. ദുരന്തബാധിത കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും സഹായങ്ങളും വേഗത്തിൽ ലഭ്യമാക്കുന്നതിന് ഏർപ്പെടുത്തിയ സ്മാർട്ട് കാർഡ് വിതരണം അടിയന്തരമായി പൂർത്തിയാക്കും. ബാങ്ക് വായ്പകളുമായി…

Top News Now

പേവിഷബാധ തുടച്ചു നീക്കാൻ നടപടി ശക്തമാക്കും : മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: പേവിഷബാധ കാരണം ആരെയും മരണത്തിന് വിട്ടുകൊടുക്കാനാകില്ലെന്നും 2028 ഓടെ കേരളത്തിൽ നിന്നും പേവിഷ ബാധ തുടച്ചുനീക്കാനാകണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് കോൺഫറൻസ് ഹാളിൽ ലോക പേവിഷബാധാ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേവിഷ ബാധ നിർമാർജനം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ സംയോജിത ശ്രമം വേണം. സർക്കാരിന്റെ നൂറുദിന കർമ പരിപാടികളുടെ ഭാഗമായി വികേന്ദ്രീകൃത കാൻസർ പരിചരണത്തിനുള്ള വെർച്വൽ ഡിസ്ട്രിക്ട് ട്യൂമർ ബോർഡ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൊതുജനാരോഗ്യത്തെ മുൻനിർത്തി സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടപ്പാക്കുന്ന പേവിഷബാധ നിയന്ത്രണ പദ്ധതി ഏറെ ഫലപ്രദമാകുമെന്ന് വീഡിയോ സന്ദേശത്തിലൂടെ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു. കേരളം ആരോഗ്യ ശാസ്ത്ര സർവകലാശാല – സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് നടപ്പാക്കുന്ന പേവിഷബാധാ നിയന്ത്രണ പദ്ധതിയുടെ കണ്ടെത്തലുകളുടെ അവതരണവും സെമിനാറിൽ നടന്നു.…