പട്ടികജാതി വികസന വകുപ്പിന് കീഴിൽ പുഴയ്ക്കൽ ബ്ലോക്കിലെ അടാട്ട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഉടലക്കാവ് വിജ്ഞാനവാടിയിലേക്ക് കോർഡിനേറ്ററെ നിയമിക്കുന്നു. പ്രതിമാസം 8,000 രൂപ ഹോണറേറിയം വ്യവസ്ഥയിലാണ് നിയമനം. വിജ്ഞാനവാടികളുടെ മേൽനോട്ട ചുമതല വഹിക്കുന്നതിനായി പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 21-നും 45-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അടാട്ട് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന.
താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ എട്ടിന് രാവിലെ 11 മുതൽ 12 വരെ തൃശ്ശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. ഫോൺ- 0487 2360381.
*കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത*
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കിയിലും, ശനിയാഴ്‌ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് ബാധകമായിരിക്കും. ഇന്ന് 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം.