ബ്യൂട്ടിപാർലറിലെ കോണിയിറങ്ങുന്നതിനിടെ വീണ് ഫാർമസിസ്റ്റിന് ദാരുണാന്ത്യം. കണ്ടാണശ്ശേരി ജീവ മെഡിക്കൽസ് ഉടമ മറ്റം ആളൂർക്കാരൻ ലോറൻസ് ഭാര്യ റോസി (61) ആണ് മരിച്ചത്.ഗുരുവായൂരിലായിരുന്നു സംഭവം.
">







🔥 *YOUR FIRST ZAVELO ORDER JUST GOT BETTER!* 🔥
👕 *ZAVELO THE NEW STANDARD*
Unisex Acid Washed Oversized Tee
✨ Premium *240 GSM Heavyweight* Fabric
🌿 *100% Cotton*
🔥 Stylish *Acid-Washed Finish*
👫 Unisex Oversized Fit
🎨 Multiple Colours | Sizes XS–XXL
🎁 *FIRST ORDER SPECIAL*
Get a *TOTAL 10% OFF* on your first order! 🛍️
Upgrade your streetwear. Make *THE NEW STANDARD* your standard. 😎
🛒 *Shop Now:*
✨ *ZAVELO – The Premium People's Store*
വരന്തരപ്പിള്ളി സെൻ്ററിൽ 8.5 സെൻ്റ് സ്ഥലം വിൽപ്പനയ്ക്ക്
വരന്തരപ്പിള്ളി സെൻ്ററിൽ വാണിജ്യ ആവശ്യങ്ങൾക്ക് അനുയോജ്യമായ 8.5 സെൻറ് സ്ഥലവും വീടും വില്പനയ്ക്ക്...
മുൻവശത്ത് പ്രധാന റോഡും മറ്റൊരു വശത്ത് മൂന്ന് മീറ്റർ റോഡും ചേർന്നത്....
Mob: 9496329587, 9447021470

കെ.കെ.രാമകൃഷ്ണന്‍ അന്തരിച്ചു
പറപ്പൂക്കര മുത്രത്തിക്കര കൂടപറമ്പില്‍ കെ.കെ.രാമകൃഷ്ണന്‍ (62) അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പഞ്ചായത്തംഗം, സിപിഎം ലോക്കല്‍ സെക്രട്ടറി തുടങ്ങി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പൊതുരംഗത്തും വ്യാപാരമേഖലയിലും സജീവമായിരുന്നു.
ഭാര്യ: സജിത. മകള്‍: അഡ്വ. അരുണശ്രീ. മരുമകന്‍: അഡ്വ. നിതിന്‍.

ബ്യൂട്ടിപാർലറിലെ കോണിയിറങ്ങുന്നതിനിടെ വീണ് ഫാർമസിസ്റ്റിന് ദാരുണാന്ത്യം. കണ്ടാണശ്ശേരി ജീവ മെഡിക്കൽസ് ഉടമ മറ്റം ആളൂർക്കാരൻ ലോറൻസ് ഭാര്യ റോസി (61) ആണ് മരിച്ചത്.ഗുരുവായൂരിലായിരുന്നു സംഭവം.

ദേശീയപാതയിൽ എടമുട്ടം സെന്ററിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ മാള അഷ്ടമിച്ചിറ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ചെന്ത്രാപ്പിന്നി ബൈപ്പാസ് ആരംഭിക്കുന്ന പാലപ്പെട്ടി പാലത്തിലേക്ക് പ്രവേശിക്കവെയാണ് കാർ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഡിവൈഡറിന്റെ കമ്പികളിലേക്ക് ഇടിച്ചുകയറിയത്.

അഞ്ച് കാറുകൾ കൂട്ടിയിച്ചു; ഒരു കാർ കത്തിനശിച്ചു
ദേശീയപാത ചാലക്കുടി പോട്ടയിൽ അഞ്ച് കാറുകൾ കൂട്ടിയിടിച്ചു.അപകടത്തിൽ ഒരു കാർ കത്തിനശിച്ചു. ആർക്കും പരിക്കില്ല..

ന്യൂഡൽഹി: രാജ്യമൊട്ടാകെ ഇന്ന് മുതൽ നടത്താനിരുന്ന മൂന്നുദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു.
സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കും.
ഐബിഎയും, യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും തമ്മിലുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം.
ബാങ്കുകൾക്ക് അഞ്ചുദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിന് ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയു വിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി.
ബാക്കി പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും ഉറപ്പ് കിട്ടിയിട്ടുണ്ട്.
മൂന്ന് ദിവസത്തെ സമരത്തിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി മാറ്റുകയെന്നതാണ് പ്രധാന ആവശ്യം.
പെൻഷൻ പരിഷ്‌കരണം നടപ്പിലാക്കുക, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാൻ അവസരം കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ മുന്നോട്ടുവെച്ചു.
സമരം പിൻവലിച്ചതോടെ ബാങ്ക് ശാഖകൾ വഴിയുള്ള ഇടപാടുകൾ, ചെക്ക് ക്ലിയറിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സമില്ലാതെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

തിരുവനന്തപുരം: സംസ്ഥാനത്തെ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വലിപ്പം കുറച്ചു. 14.2 കിലോഗ്രാമിന് പകരം ലഭിക്കുക 10 കിലോഗ്രാമിന്‍റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടർ.
പശ്ചിമേഷ്‍യൻ സംഘർഷം മൂലം കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. സിലിണ്ടറുകളുടെ വലിപ്പം മാത്രമല്ല, വിലയിലും മാറ്റം വരുത്തിയിട്ടുണ്ട്.
10 കിലോഗ്രാമിന്‍റെ പുതിയ കണക്ഷനും റഗുലേറ്ററും ഉൾപ്പെടെ ലഭിക്കാൻ ഇനി 5000 രൂപ വരെ നൽകണം. മാത്രമന്ന, ഈ തുക കണക്ഷൻ സറണ്ടർ ചെയ്യുമ്പോൾ തിരിച്ചു ലഭിക്കുകയുമില്ല. മുമ്പ് ഗാർഹിക സിലിണ്ടറുകളുടെ പുതി. കണക്ഷന് 4000 രൂപയായിരുന്നു നിരക്ക്.
ഇത്തരം സിലിണ്ടറുകൾ നിറക്കാനുള്ള തുക 1500 രൂപയിലേറെയാണ്. സബ്സിഡി സിലിണ്ടറുകൾ നിറക്കാൻ നിലവിൽ കേരളത്തിൽ 960 രൂപവരെയാണ് വില.
പഴയ കണക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ സിലിണ്ടറിന് ഇരട്ടിയിലേറെ വിലവർധന ഉണ്ടായിട്ടുണ്ട്. പഴയ ഗാർഹിക സിലിണ്ടർ കണക്ഷനുകൾ പഴയ വ്യവസ്ഥയിൽ നിറച്ചു കൊടുക്കുന്നത് തുടരുന്നുണ്ട്.
മുമ്പ് പ്രയോജനപ്പെടുത്തിയിരുന്ന സബ്സിഡി ഉപയോക്താക്കൾക്ക് തുടരാനും അനുവാദമുണ്ട്. കണക്ഷൻ മാറ്റിയാൽ ഈ ഇളവ് ഇല്ലാതാകുന്ന സ്ഥിതിയാണ്. സിലിണ്ടറിന്‍റെ വലിപ്പം കുറയുന്നതിനാൽ പുതിയ ഉപയോക്താക്കൾക്ക് പ്രതിവർഷം കൂടുതൽ സിലിണ്ടർ ആവശ്യമായി വരുന്ന സ്ഥിതിയാണ്.

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനുള്ള എല്ലാഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.
രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ്.
126 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 64 പേർ പുരുഷന്മാരും 62 പേർ സ്ത്രീകളുമാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ- 23 പേർ.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, ദേശീയകൃത ബാങ്ക്/പോസ്റ്റ് ഓഫിസിൽനിന്ന് ആറുമാസത്തിനകം ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എന്നിവ വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ജീവനക്കാർ, എം.എൽ.എമാർ, എം.പിമാർ എന്നിവരുടെ ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളും ഇത്തവണ അംഗീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്.
പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫിയും പ്രത്യേക പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 10ന് ആരംഭിക്കും. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് ഒക്ടോബർ 29നകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപിക്കണമെന്നും കമീഷൻ അറിയിച്ചു.


ഗുവാഹത്തി: അസമില്‍ നിശ്ചയിച്ചിരുന്ന പ്രാദേശിക ഭാരവാഹി യോഗത്തിന് തൊട്ടുമുന്‍പ് കോക്രോച്ച് ജനതാ പാര്‍ട്ടി സഹ കണ്‍വീനര്‍ അശുതോഷ് റങ്കയും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം മുപ്പതിലധികം പ്രവര്‍ത്തകരെ അസം പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുവാഹത്തിയില്‍ സ്വകാര്യ സ്ഥലത്ത് നടത്താനിരുന്ന സമാധാനപരമായ യോഗം തടസ്സപ്പെടുത്തി പോലീസ് ഗുണ്ടകളെപ്പോലെയാണ് പെരുമാറിയതെന്ന് കസ്റ്റഡിയിലായ ശേഷം അശുതോഷ് റങ്ക ആരോപിച്ചു.
അസമിലെ വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥയും കൃത്രിമ വെള്ളപ്പൊക്ക ദുരിതങ്ങളും ഉള്‍പ്പെടെയുള്ള ഭരണകൂട വീഴ്ചകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെടുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ സര്‍ക്കാര്‍ തങ്ങളെ ഭീഷണിപ്പെടുത്തുന്നതെന്നും, പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കിയാലും പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ നിശ്ചയിച്ച ഹാളിലെ ബുക്കിംഗ് അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തി റദ്ദാക്കിച്ചതിനെ തുടര്‍ന്നാണ് യോഗവേദി അസം സെക്രട്ടറിയേറ്റിന് എതിര്‍വശത്തേക്ക് മാറ്റിയത്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

ഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത.
ജനശ്രദ്ധ തിരിച്ചുവിടാനും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാജ പ്രചാരണങ്ങള്‍ നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം 6-ല്‍ കമ്മീഷന്‍ ഏകപക്ഷീയമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ വിയോജിപ്പുകളുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ പരാമര്‍ശിച്ച മുഖ്യമന്ത്രി, ഭരണഘടനാ സ്ഥാപനങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണെന്നും അത് ജനാധിപത്യപരമായ ചര്‍ച്ചകളുടെ ഭാഗമാണെന്നും കമ്മീഷന്‍ സ്വതന്ത്രമായും നിഷ്പക്ഷമായുമാണ് പ്രവര്‍ത്തിക്കുന്നതെന്നും വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രാജ്യദ്രോഹ നിയമപ്രകാരം നടപടിയെടുക്കണമെന്ന് രേഖ ഗുപ്ത ആവശ്യപ്പെട്ടു.
എല്ലാ തീരുമാനങ്ങളും ഐക്യകണ്‌ഠേനയാണ് കൈക്കൊണ്ടതെന്ന് കമ്മീഷന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍, പ്രതിപക്ഷത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

നഗോയ: ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ കോർട്ടിൽ വൻ മെഡൽ പ്രതീക്ഷകളുമായി പോരാട്ടത്തിനിറങ്ങിയ ഇന്ത്യൻ സംഘത്തിന് കനത്ത തിരിച്ചടിയും നിരാശയും. ടൂർണമെന്റിലെ വ്യക്തിഗത വിഭാഗത്തിൽ ഒറ്റ മെഡൽ പോലും നേടാനാകാതെയാണ് ഇന്ത്യൻ താരങ്ങൾ ഇത്തവണ മടങ്ങിയത്.
പി.വി. സിന്ധുവും ലക്ഷ്യ സെന്നും അടക്കമുള്ള ലോകോത്തര താരങ്ങൾ അണിനിരന്നിട്ടും കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടയിൽ ആദ്യമായാണ് ഒരു വ്യക്തിഗത മെഡൽ പോലുമില്ലാതെ ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പോരാട്ടം അവസാനിപ്പിക്കേണ്ടി വരുന്നത്.
ഇതിനുമുമ്പ് ഇത്തരത്തിൽ മെഡലൊന്നുമില്ലാതെ ഇന്ത്യ മടങ്ങേണ്ടി വന്നത് 2014-ലെ ഗെയിംസിലായിരുന്നു. അന്ന് സൈന നെഹ്‌വാൾ, കിഡംബി ശ്രീകാന്ത്, പരുപ്പള്ളി കശ്യപ് എന്നിവരുൾപ്പെട്ട പ്രമുഖ താരനിരയായിരുന്നു ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയിരുന്നത്.
ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ മുൻനിര താരങ്ങൾ കൂട്ടത്തോടെ തോറ്റുപുറത്തായതാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളെ പൂർണ്ണമായും തല്ലിക്കെടുത്തിയത്. വനിതാ സിംഗിൾസിൽ പി.വി. സിന്ധു, ഉന്നതി ഹൂഡ എന്നിവരും വനിതാ ഡബിൾസിൽ ട്രീസ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യവും മിക്സഡ് ഡബിൾസിൽ ധ്രുവ് കപില–തനിഷ ക്രാസ്റ്റോ സഖ്യവും ക്വാർട്ടറിൽ വീണു.
ലോക റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള അതിശക്തരായ എതിരാളികളോടായിരുന്നു ഇന്ത്യൻ താരങ്ങളുടെ മത്സരങ്ങൾ എന്നതും, ഇതിൽ മൂന്ന് മത്സരങ്ങളെങ്കിലും അവസാന നിമിഷം വരെ വിജയം മാറിമറിയാവുന്ന വിധം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു എന്നതും പരാജയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.
വ്യക്തിഗത ഇനങ്ങളിൽ സമ്പൂർണ്ണ പരാജയം നേരിട്ടപ്പോൾ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ആകെയുണ്ടായ ആശ്വാസം പുരുഷ ടീം ഇനത്തിൽ നേടിയ വെങ്കല മെഡൽ നേട്ടം മാത്രമാണ്.
സെമിഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ കരുത്തരായ ചൈനയോട് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് പൊരുതിത്തോറ്റാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്.


ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും പ്രളയത്തിലും വലയുന്ന തെക്കന്‍ ഒഡീഷയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി വ്യോമനിരീക്ഷണം ആരംഭിച്ചു.
പ്രളയം രൂക്ഷമായി ബാധിച്ച ഗഞ്ചാം, കോരാപുട്ട്, നബരംഗ്പൂര്‍ ജില്ലകളിലെ വെള്ളപ്പൊക്ക സാഹചര്യങ്ങളാണ് റവന്യൂ-ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി, സ്‌പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ രാജേഷ് പ്രഭാകര്‍ പാട്ടീല്‍ എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രി വിലയിരുത്തിയത്.
ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാര്‍ കാരണം സര്‍വേ രണ്ട് മണിക്കൂറോളം വൈകിയാണ് ആരംഭിച്ചതെങ്കിലും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഉന്നതതല യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
സംസ്ഥാനത്തെ 13 ജില്ലകളെ കനത്ത മഴ പ്രതികൂലമായി ബാധിച്ചതോടെ 70,000-ത്തിലധികം ആളുകളെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 395 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ബാലസോര്‍, മയൂര്‍ഭഞ്ജ് ജില്ലകളില്‍ നദികള്‍ കരകവിഞ്ഞൊഴുകുന്നത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.
ഹീരാകുഡ് അണക്കെട്ടിലേക്ക് ജലപ്രവാഹം ശക്തമായതിനെ തുടര്‍ന്ന് 22 സ്ലൂയിസ് ഗേറ്റുകള്‍ തുറന്ന് അധികജലം പുറത്തേക്ക് വിടുന്നുണ്ട്.
കനത്ത പ്രളയഭീഷണിയെ തുടര്‍ന്ന് പ്രശസ്തമായ സിമിലിപാല്‍ നാഷണല്‍ പാര്‍ക്കിലെ ദേവ്കുണ്ഡ് വിനോദസഞ്ചാര കേന്ദ്രം താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു.

മലപ്പുറം: പൊലിസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ മൈസൂരിൽ പിടിയിലായി. പാവിട്ടപ്പുറം ഒതളൂർ സ്വദേശി കോട്ടേലവളപ്പിൽ പ്രേമരാജനെയാണ് (46) ചങ്ങരംകുളം പൊലിസ് അറസ്റ്റ് ചെയ്തത്.
സ്റ്റേഷനിലേക്ക് തുടർച്ചയായി വിളിച്ച് ഇയാൾ പോലിസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സമാനമായ രീതിയിൽ മുൻപും ഫോൺ വിളിച്ചതിന് ഇയാളെ പൊലിസ് താക്കീത് നൽകി വിട്ടയച്ചിരുന്നതാണ്. എന്നാൽ ഇത് വകവയ്ക്കാതെ ഇയാൾ വീണ്ടും ശല്യപ്പെടുത്തൽ തുടർന്നു.
ഇതിനുപുറമേ, പെട്രോൾ പമ്പിന് തീപിടിച്ചുവെന്ന് വ്യാജ സന്ദേശം നൽകി പൊലിസിനെ കബളിപ്പിച്ചതായും പ്രതിക്കെതിരെ ആരോപണമുണ്ട്. വ്യാജവിവരം നൽകി പൊലിസിനെ തെറ്റിദ്ധരിപ്പിച്ച സംഭവവും നിലവിലെ അന്വേഷണത്തിന്‍റെ ഭാഗമായി പൊലിസ് പരിശോധിച്ചുവരികയാണ്.

വടകര: കുറ്റപത്രം സമർപ്പിക്കാത്തതിനാൽ വടകരയിലെ എംഡിഎംഎ കേസിൽ നാലാം പ്രതി നീഷ്മയ്ക്കും ജാമ്യം. വടകര എൻഡിപിഎസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം അനുവദിച്ചത്. ഇതോടെ കേസിൽ അറസ്റ്റിലായ അഞ്ചിൽ നാല് പേർക്കും ജാമ്യം ലഭിച്ചു.
കഴിഞ്ഞ ജൂലൈയിൽ ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലിസിന് ലഭിച്ചത്.
മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരാണ് ആദ്യം പിടിയിലായത്. പേരാമ്പ്ര ബി ആർസിയിലെ അധ്യാപികയായിരുന്ന നീഷ്മയുടെ അക്കൗണ്ടിലേക്കായിരുന്നു ലഹരി ഇടപാടിന്റെ പണം അയച്ച് നൽകിയിരുന്നത്.
മയക്കുമരുന്ന് വേണ്ടവരിൽ നിന്ന് ക്യൂആര്‍ കോഡ് അയച്ച് കൊടുത്ത് പണം അക്കൗണ്ട് വഴി സ്വീകരിക്കുക, ആവശ്യക്കാര്‍ക്ക് ഗൂഗിൾ മാപ്പ് അയച്ചുകൊടുത്ത് ലഹരി സംഘത്തിന് വഴിയൊരുക്കുക എന്നീ കുറ്റങ്ങളാണ് പൊലീസ് അന്വേഷണത്തിൽ അധ്യാപികമാര്‍ക്കെതിരെ കണ്ടെത്തിയത്.


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. ചാന്നാങ്കര സ്വദേശി രാജിമോൾ (38) ആണ് അപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. അമ്പലത്തിൽ ദർശനം നടത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടെയായിരുന്നു അപകടം.(Woman Dies In Tragic KSRTC Bus Accident In Thiruvananthapuram)
കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന മിനി ലോറിയിലും ബസിലും സ്കൂട്ടർ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രാജിമോളുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Story Summary
A 38-year-old woman, Rajimol, died in a tragic accident in Thiruvananthapuram after falling off her scooter and being run over by a KSRTC bus while attempting to overtake it. The incident occurred while she was returning home after visiting a temple.

ഇച്ചിനോമിയ: 2026 ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിലെ വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യയുടെ പി.വി സിന്ധുവിനും ഉന്നതി ഹൂഡയ്ക്കും പരാജയം. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ബാഡ്മിന്റൺ പോരാട്ടങ്ങൾക്ക് തിരശ്ശീല വീണു. ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിലാണ് ഇരു താരങ്ങളും ക്വാർട്ടറിൽ അടിയറവ് പറഞ്ഞത്.(PV Sindhu And Unnati Hooda Out Of Asian Games 2026 Badminton Quarter Finals)
ലോക നാലാം നമ്പർ താരവും ടോക്കിയോ ഒളിമ്പിക്സ് ചാമ്പ്യനുമായ ചൈനയുടെ ചെൻ യുഫെയോടാണ് പി.വി സിന്ധു തോൽവി വഴങ്ങിയത്. ആദ്യ ഗെയിം 21-11 ന് സ്വന്തമാക്കി മികച്ച തുടക്കം കുറിച്ച സിന്ധുവിന് എന്നാൽ തുടർന്നുള്ള രണ്ട് ഗെയിമുകളിലും മുന്നേറ്റം നിലനിർത്താനായില്ല. 11-21, 21-18, 21-10 എന്ന സ്കോറിനാണ് ചെൻ യുഫെ മത്സരം കൈക്കലാക്കിയത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ സിന്ധുവിന് ഇത്തവണ മെഡൽ നേടാനായില്ല.
മറ്റൊരു ക്വാർട്ടർ മത്സരത്തിൽ 19 കാരിയായ ഇന്ത്യൻ താരം ഉന്നതി ഹൂഡ മുൻ ലോക ഒന്നാം നമ്പർ താരവും ജപ്പാന്റെ മെഡൽ പ്രതീക്ഷയുമായ അകാനെ യമാഗുച്ചിയോട് പോരാടി തോറ്റു. 21-16, 14-21, 21-17 എന്ന സ്കോറിനായിരുന്നു യമാഗുച്ചിയുടെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടാം ഗെയിം പിടിച്ചെടുത്ത് മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും നിർണ്ണായകമായ മൂന്നാം ഗെയിമിൽ യമാഗുച്ചി വിജയം ഉറപ്പിച്ചു.
വനിതാ ഡബിൾസിൽ ത്രീസ ജോളി – ഗായത്രി ഗോപീചന്ദ് സഖ്യവും മിക്സഡ് ഡബിൾസിൽ ധ്രുവ് കപില – തനിഷ ക്രാസ്റ്റോ സഖ്യവും ക്വാർട്ടറിൽ പുറത്തായി. ഇതോടെ ഐച്ചി-നാഗോയ ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിലെ അഞ്ച് വ്യക്തിഗത ഇനങ്ങളിലും ഇന്ത്യയ്ക്ക് മെഡൽ ലഭിച്ചില്ല. പുരുഷ ടീം ഇനത്തിൽ ലഭിച്ച വെങ്കല മെഡൽ മാത്രമാണ് ഇത്തവണ ബാഡ്മിന്റണിൽ ഇന്ത്യയുടെ ഏക നേട്ടം.
Story Summary
India’s badminton campaign at the 2026 Asian Games concluded without individual medals as PV Sindhu and Unnati Hooda lost their women’s singles quarter-finals. The men’s team bronze remained India’s sole medal in badminton at the Aichi-Nagoya Games.

തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) അന്വേഷണം ശക്തമായതോടെ, പിണറായി വിജയനും കുടുംബത്തിനും പ്രതിരോധ കവചമൊരുക്കാൻ ഉറച്ച് സി.പി.എം. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഒഴികെയുള്ള ദേശീയതലത്തിലെ പ്രതിപക്ഷ നേതാക്കളെ പങ്കെടുപ്പിച്ച് സംസ്ഥാനത്ത് വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം.(CMRL Case, CPM Invites Arvind Kejriwal To Lead Resistance Against ED Probe)
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ കേരളത്തിലെത്തിക്കാൻ സി.പി.എം ശ്രമങ്ങൾ തുടങ്ങി. ഡൽഹിയിൽ വെച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സെമിനാറിലേക്കാണ് കെജ്രിവാളിനെ ക്ഷണിച്ചിരിക്കുന്നത്.
ഇ.ഡി അറസ്റ്റ് ചെയ്ത കേസിൽ പിന്നീട് വിടുതൽ നേടിയ കെജ്രിവാൾ, കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ടയാടലിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവെന്ന നിലയിലാണ് സി.പി.എം അദ്ദേഹത്തെ കേരളത്തിലെത്തിക്കാൻ ലക്ഷ്യമിടുന്നത്. കെജ്രിവാളിന് പുറമെ, പ്രബീർ പുർകായസ്തയേയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പിണറായി വിജയന് പുറമെ മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവർക്കെതിരെയും അന്വേഷണ നീക്കങ്ങൾ സജീവമായ സാഹചര്യത്തിൽ തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും ഇത്തരം പ്രതിഷേധ സെമിനാറുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Story Summary
To counter the intensifying ED probe against Chief Minister Pinarayi Vijayan and his family in the CMRL-Exalogic case, the CPI(M) is planning major protests in Kerala by uniting non-Congress Opposition leaders. As part of this initiative, CPI(M) General Secretary M.A. Baby met AAP supremo Arvind Kejriwal to invite him to a seminar in Thiruvananthapuram.


കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് മറുപടിയായി വയനാട് എം.പി പ്രിയങ്ക ഗാന്ധിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും നേരെ യുവമോർച്ചയുടെ പ്രതിഷേധം. കോഴിക്കോട് തിരുവമ്പാടി തമ്പലമണ്ണയ്ക്ക് സമീപം വെച്ചാണ് പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.(Yuva Morcha Black Flag Protest Against Priyanka Gandhi And Ramesh Chennithala In Kozhikode)
കുറ്റ്യാടി ജാനകിക്കാട്ടിൽ വെച്ചാണ് രമേശ് ചെന്നിത്തലയ്ക്കെതിരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. നേരത്തെ, എസ്.ഐ.ആർ വിഷയവുമായി ബന്ധപ്പെട്ട് അമിത് ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് എത്തിയായിരുന്നു പ്രതിഷേധം. ഇതിൽ ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായെന്ന് ആരോപണമുയരുകയും, പിന്നാലെ പ്രതിഷേധക്കാരെ കൈയേറ്റം ചെയ്യാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിക്കുകയും ചെയ്തിരുന്നു.
Story Summary
Yuva Morcha workers showed black flags to MP Priyanka Gandhi in Thiruvambady and Ramesh Chennithala in Kuttiyadi as a retaliatory action after Youth Congress protested against Union Home Minister Amit Shah over the SIR issue. Police promptly intervened and arrested the Yuva Morcha protesters.

ഇടുക്കി: മന്ത്രി കെ.എം. ഷാജി സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. എന്നാൽ അതിനായി പ്രത്യേക അനുമതി വാങ്ങുകയോ അല്ലെങ്കിൽ എം.എൽ.എ ബോർഡ് വെച്ച് യാത്ര ചെയ്യുകയോ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻപ് താനും ഇത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.(KB Ganesh Kumar Comments On KM Shaji Vehicle Travel And VD Satheesan Allegations)
എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ബസുകൾ വാങ്ങുന്നതിൽ തെറ്റില്ലെന്നും, എന്നാൽ അവ ലാഭകരമായ റൂട്ടുകളിൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ബസുകൾ വാങ്ങിയതുകൊണ്ട് മാത്രം കെ.എസ്.ആർ.ടി.സി രക്ഷപ്പെടാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രി വി.ഡി. സതീശൻ സൗജന്യ യാത്ര നടത്തിയത് തെറ്റായ നടപടിയാണെന്ന് ഗണേഷ് കുമാർ ആരോപിച്ചു. യാത്രയുടെ സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. 20 ലക്ഷം രൂപയുടെ സൗജന്യ യാത്രകൾ നടത്തുന്നത് അഴിമതിയുടെ പരിധിയിലാണ് വരുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
Story Summary
Former Minister K.B. Ganesh Kumar stated that Minister K.M. Shaji traveling in a private vehicle is not wrong, provided necessary permissions are taken or an MLA board is displayed. However, he heavily criticized Chief Minister V.D. Satheesan, alleging that his 20-lakh free trip amounts to corruption and demanding the disclosure of the sponsor.

ഗുവാഹത്തി: അസം സെക്രട്ടറിയേറ്റിന് സമീപം നടത്താനിരുന്ന റീജിയണൽ വോളന്റിയേഴ്സ് സംഗമത്തിന് തൊട്ടുമുമ്പ് കോക്ക്റോച്ച് ജനതാ പാർട്ടി കോ-കൺവീനർ അശുതോഷ് റാങ്ക ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും അസം പോലീസ് കസ്റ്റഡിയിലെടുത്തു. അശുതോഷ് റാങ്ക, അങ്കിത് ഭരദ്വാജ്, പ്രേം ആകാശ് തുടങ്ങിയ മുൻനിര നേതാക്കളെയും പ്രാദേശിക പ്രവർത്തകരെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ഗുവാഹത്തിയിലെ പോലീസ് ക്യാമ്പിലേക്ക് മാറ്റിയത്.(Assam Police Detain CJP Leaders Ashutosh Ranka And Others In Guwahati)
രാവിലെ മുതൽ തന്നെ പരിപാടി നടത്താനിരുന്ന വേദിയിലേക്കുള്ള വഴികൾ പോലീസ് അടയ്ക്കുകയും വോളന്റിയർമാരെ തടയുകയും ചെയ്തിരുന്നു. സമാധാനപരമായി സംഘടിപ്പിച്ച യോഗം തടസ്സപ്പെടുത്തിയ പോലീസ് നടപടിയെ സി.ജെ.പി നേതാക്കൾ ശക്തമായി അപലപിച്ചു. അഖിൽ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള റൈജോർ ദൾ നേതാക്കളുമായി സി.ജെ.പി യോഗം ചേർന്ന് ഒരു ദിവസത്തിന് ശേഷമാണ് ഈ അപ്രതീക്ഷിത പോലീസ് നടപടി.
സർക്കാർ വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥയും, കാസിരംഗയിലെ ജനങ്ങളുടെ അവകാശങ്ങൾ കവർന്ന് കോർപ്പറേറ്റുകൾക്ക് ഭൂമിയും വനവും കൈമാറുന്നതും പുറംലോകം അറിയുമെന്ന ഭയമാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കെന്ന് അശുതോഷ് റാങ്ക മാധ്യമങ്ങളോട് ആരോപിച്ചു. സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധ നിലപാടുള്ള പ്രാദേശിക രാഷ്ട്രീയ ഗ്രൂപ്പുകളുമായും പ്രമുഖ വ്യക്തികളുമായും സി.ജെ.പി ചർച്ചകൾ നടത്തിവരികയായിരുന്നു.
Story Summary
Assam Police detained Cockroach Janata Party (CJP) leaders including Ashutosh Ranka, Ankit Bhardwaj, and Prem Aakash in Guwahati ahead of their regional volunteers’ meeting. CJP leaders accused Chief Minister Himanta Biswa Sarma of stopping the peaceful gathering out of fear that the party would expose issues related to state schools and land allocation to corporates.


test

ചെന്നൈ: കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഫലമായി തമിഴ്നാട് ഇന്ത്യയിലെ ഏറ്റവും ഗുരുതരമായ വരൾച്ചാ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായി മാറിയെന്ന് വെളിപ്പെടുത്തി ശാസ്ത്രീയ പഠന റിപ്പോർട്ട്. രാജ്യത്തെ നാല് പ്രധാന കാലാവസ്ഥാ മേഖലകളിൽ ഒന്നായ ദക്ഷിണ ഉപദ്വീപീയ ഇന്ത്യയിൽ (South Peninsular India – SPI) ദീർഘകാലമായി വരൾച്ച ബാധിക്കുന്ന പ്രദേശങ്ങളുടെ വിസ്തൃതിയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര ജേണലായ ‘ഇന്റർനാഷണൽ ജേണൽ ഓഫ് ക്ലൈമറ്റോളജി’യിൽ പ്രസിദ്ധീകരിച്ച ‘Evolution of Climate Extremes Over the Indian Subcontinent Using a Revised CEI’ എന്ന സമഗ്ര ഗവേഷണ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്. നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് (NCMRWF), കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD), ഏട്രിയ സർവ്വകലാശാല എന്നിവിടങ്ങളിലെ പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞർ സംയുക്തമായാണ് 1971 മുതൽ 2022 വരെയുള്ള 52 വർഷങ്ങളിലെ മഴയുടെ തോതും അന്തരീക്ഷ താപനിലയും അടിസ്ഥാനമാക്കി പഠനം നടത്തിയത്. മഴയുടെ യഥാർത്ഥ അളവും അന്തരീക്ഷത്തിലെ ജലബാഷ്പീകരണ ആവശ്യകതയും കൃത്യമായി പരിശോധിക്കുന്ന സ്റ്റാൻഡേർഡൈസ്ഡ് പ്രിസിപ്പിറ്റേഷൻ-ഇവാപറേഷൻ ഇൻഡക്സ് (SPEI) രീതി അവലംബിച്ചുള്ള വിലയിരുത്തലിൽ, 2000-മാണ്ടിന് ശേഷം ദക്ഷിണ ഉപദ്വീപീയ മേഖലയിലെ വരൾച്ചാബാധിത പ്രദേശങ്ങൾ അത്യന്തം അപകടകരമായ തോതിൽ ഉയർന്നതായി തെളിഞ്ഞു. ചില പ്രത്യേക വർഷങ്ങളിൽ ഈ ഭൂവിഭാഗത്തിന്റെ 40 ശതമാനത്തിലധികം പ്രദേശങ്ങളും കടുത്ത വരൾച്ചയുടെ പിടിയിലമർന്നു. കഴിഞ്ഞ ദശാബ്ദങ്ങളിൽ ദക്ഷിണ, മധ്യ, വടക്കുകിഴക്കൻ ഇന്ത്യയിലെ വിശാലമായ ഭൂപ്രദേശങ്ങളിൽ ഓരോ പത്ത് വർഷത്തിലും 20 ശതമാനത്തിലേറെ വരൾച്ചാ ആവർത്തനങ്ങൾ സംഭവിച്ചതായും പഠനം ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഏറ്റവും ശക്തമായ വരൾച്ചാ സൂചനകൾ പ്രകടമാകുന്നത് ദക്ഷിണേന്ത്യയിലാണെന്നും, തമിഴ്നാട് ഉൾപ്പെടുന്ന കിഴക്കൻ തീരപ്രദേശം ഇന്ത്യയിലെ തന്നെ അതീവ ഗുരുതര വരൾച്ചാ മേഖലയാണെന്നും പഠനത്തിന്റെ സഹരചയിതാവും മുൻ ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറിയുമായ എം. രാജീവൻ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ മിക്ക പ്രകൃതിദുരന്തങ്ങളേക്കാളും ആഘാതം സൃഷ്ടിച്ചത് ദക്ഷിണേന്ത്യയിലെ ഈ കൊടുംവരൾച്ചയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞൻ തോട്ട മോഹനും ചൂണ്ടിക്കാട്ടി. തമിഴ്നാടിന്റെ മഴക്കാല ചരിത്രം പരിശോധിച്ചാൽ തുലാവർഷം അഥവാ വടക്കുകിഴക്കൻ മൺസൂൺ ദുർബലമാകുമ്പോഴെല്ലാം സംസ്ഥാനം കടുത്ത ദുരന്തത്തിലേക്ക് വീഴാറുണ്ടെന്ന് വ്യക്തമാണ്. വടക്കുകിഴക്കൻ മൺസൂൺ വൻതോതിൽ പരാജയപ്പെട്ട 2016-ൽ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയിൽ 62 ശതമാനത്തിന്റെ ഭീമമായ കുറവാണ് രേഖപ്പെടുത്തിയത്. അന്ന് ആകെയുള്ള 16,682 ഗ്രാമങ്ങളിൽ 13,305 ഗ്രാമങ്ങളും, സംസ്ഥാനത്തെ അന്നത്തെ മുഴുവൻ 32 ജില്ലകളും വരൾച്ചാബാധിതമായി സർക്കാരിന് പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. സമുദ്രോപരിതല താപനില വ്യതിയാനവുമായി ബന്ധപ്പെട്ട എൽ നിനോ പ്രതിഭാസത്തെക്കുറിച്ചുള്ള തമിഴ്നാട് സർക്കാരിന്റെ ഏറ്റവും…

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പൊതുഭരണ വകുപ്പിന്‍റെ gad.kerala.gov.in എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. സൈറ്റിൽ പാക് അനുകൂല സന്ദേശങ്ങളും പാകിസ്താൻ പതാകയും പ്രത്യക്ഷപ്പെട്ടു.
എല്ലാ ദിവസവും നിരവധി വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നു, ഇന്ന് നിങ്ങളുടെ ദിവസമാണ് എന്നാണ് ഹാക്കിങിനു പിന്നാലെ പേജിൽ വന്ന സന്ദേശം.
മാത്രമല്ല, വി ആർ പാകിസ്താനി ഹാക്കേഴ്സ്, പാക്കിസ്താൻ സിന്ദാബാദ്, പാക് സൈബർ തണ്ടേഴ്സ് തുടങ്ങിയ പേരുകളും സൈറ്റിൽ ഉണ്ടായിരുന്നു. സൈറ്റിന്‍റെ ഹോം പേജിനു പകരം പാകിസ്താൻ പതാകയും പാകിസ്താൻ സിന്ദാബാദ് എന്ന സന്ദേശവുമാണ് പ്രത്യക്ഷപ്പെട്ടത്.
വെബ്സൈറ്റിന്‍റെ നിയന്ത്രണം കൈക്കലാക്കിയ രീതിയിലാണ് പേജ് മാറ്റിയതെങ്കിലും ഹോം പേജ് മാത്രമാണോ ഹാക്ക് ചെയ്തതെന്നോ, സെർവറിലും ഡാറ്റാബേസിലും ഹാക്കർമാർ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്നോ വ്യക്തമല്ല. പൊതുഭരണവകുപ്പിന്‍റെ വെബ്സൈറ്റ് ഇപ്പോൾ ലഭ്യമല്ല.
പരിശോധിക്കുമ്പോൾ അക്കൗണ്ട് സസ്പെന്‍റ് ചെയ്തതായാണ് കാണുന്നത്. ഹാക്കിങിനു പിന്നാലെ അധികൃതർ തന്നെ സൈറ്റ് ഓഫ് ചെയ്തതാവാനും സാധ്യതയുണ്ട്. ടീം ബ്ലാക്ക് ലീറ്റ്സ് എന്ന പേരിലുള്ള സംഘമാണ് ഹാക്കിങിനു പിന്നലെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിരീകണങ്ങളൊന്നും വന്നിട്ടില്ല.


കോഴിക്കോട്: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ ഔദ്യോഗിക വാഹനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്.
താൻ ഔദ്യോഗിക വാഹനമായി ഉപയോഗിച്ച റേഞ്ച് റോവർ കാറിൽ 13-ാം നമ്പറും പതാകയും പതിച്ചതിൽ തെറ്റില്ലെന്ന വാദത്തിന് തിരിച്ചടിയായി 2015ലെ സർക്കാർ ഉത്തരവ് പുറത്ത്.
സ്വകാര്യ വാഹനങ്ങളിൽ ഔദ്യോഗിക ബോർഡുവെച്ച് യാത്രചെയ്യാൻ മന്ത്രിമാർക്ക് നിയമപരമായി അനുവാദമില്ലെന്ന് വ്യക്തമാക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവും നിയമസഭാ രേഖകളുമാണ് പുറത്തുവന്നിരിക്കുന്നത്.
1989ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസിലെ റൂൾ 92 എ പ്രകാരം 2015ലാണ് ഗതാഗത വകുപ്പ് ഇതുസംബന്ധിച്ച വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.
ഇതുപ്രകാരം, വ്യക്തിഗത വാഹനങ്ങളിലും (Private vehicles) മറ്റ് വാഹനങ്ങളിലും ഔദ്യോഗിക പദവികൾ, രാഷ്ട്രീയ പാർട്ടികളുടെ പേരുകൾ/ചിഹ്നങ്ങൾ, ജാതി-മത സംഘടനകളുടെ ലോഗോകൾ അല്ലെങ്കിൽ ബോർഡുകൾ എന്നിവ പ്രദർശിപ്പിക്കാൻ പാടില്ല. നിയമവിരുദ്ധമായി ഇത്തരം ബോർഡുകൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും പിഴയീടാക്കുന്നതിനും അവ നീക്കം ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാറുണ്ട്.
2019 നവംബർ 15ന് നിയമസഭയിൽ അന്നത്തെ എം.എൽ.എ പി.ടി.എ. റഹീം ഉന്നയിച്ച ചോദ്യത്തിന് അന്നത്തെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ നൽകിയ മറുപടിയിലാണ് ഈ ഉത്തരവ് തെളിവായി ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ രേഖകൾ പ്രകാരം, സർക്കാരിൽനിന്ന് പ്രത്യേകമായി അനുവദിക്കപ്പെട്ടതോ അല്ലെങ്കിൽ സർക്കാർ ഉത്തരവിലൂടെ നിയോഗിക്കപ്പെട്ടതോ ആയ വാഹനങ്ങളിൽ മാത്രമേ മന്ത്രിമാർക്ക് ഔദ്യോഗിക ബോർഡുവെച്ച് യാത്രചെയ്യാൻ അനുവാദമുള്ളൂ.
ഗവർണർക്കോ എം.പി, എം.എൽ.എമാർക്കോ നൽകിയിട്ടുള്ള ഇളവുകൾ മന്ത്രിമാർക്കോ ജില്ലാ കളക്ടർമാർക്കോ ബാധകമല്ലെന്നും ഔദ്യോഗിക അറിയിപ്പില്ലാതെ സ്വകാര്യ ആഡംബര വാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് വെക്കുന്നത് നിയമവിരുദ്ധമാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
എന്നാൽ, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രചരിക്കുന്ന കഥകളെല്ലാം ഊഹക്കഥകളാണെന്നും സ്വകാര്യ വാഹനം നാടിനോ സർക്കാരിനോ വേണ്ടി ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും കെ.എം. ഷാജി വാദിച്ചു. മാധ്യമങ്ങളിൽ വന്ന താൻ, കാറിനു മുന്നിൽ നിൽക്കുന്ന ചിത്രം എ.ഐ നിർമിതമാണെന്നും കെ.എം. ഷാജി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കെ.എം. ഷാജിക്ക് പിന്തുണയുമായി കെ.ബി. ഗണേഷ് കുമാർ രംഗത്തെത്തി. സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിൽ തെറ്റില്ലെന്നും അതിന് പ്രത്യേക അനുമതി വാങ്ങണമായിരുന്നു എന്നും, അല്ലെങ്കിൽ എം.എൽ.എ. ബോർഡ് വെച്ച് യാത്ര ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഞാനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.

വാഷിംഗ്ടന്‍: പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാന്‍ യുഎസ് ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു.
ഈ മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്കുമേല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജഡ്ജിയുടെ ഉത്തരവ്. മാധ്യമങ്ങളുമായുള്ള പോരാട്ടങ്ങളില്‍ ട്രംപിന് നേരിടേണ്ടി വന്ന പ്രധാന തിരിച്ചടിയാണിത്.
ട്രംപ് സെപ്റ്റംബര്‍ 18ന് പ്രഖ്യാപിച്ച വിലക്കിനെതിരെ മാധ്യമ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ടിം കെല്ലി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ് പാസുകള്‍ ഉടന്‍ തിരികെ നല്‍കാനും, അടുത്ത 14 ദിവസത്തേക്ക് വിലക്ക് നടപ്പിലാക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ തടയാനും ജഡ്ജി ഉത്തരവിട്ടു.
സുരക്ഷാ കാരണങ്ങളാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന സര്‍ക്കാരിന്റെ വാദം ജഡ്ജി തള്ളി. മാധ്യമ വാര്‍ത്തകളില്‍ വസ്തുതാന്വേഷണത്തിന്റെ കുറവും നിഷേധാത്മകതയുമാണ് വിലക്കിന് കാരണമെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നതായും ജഡ്ജി ചൂണ്ടിക്കാട്ടി.
മുന്‍കൂട്ടി അറിയിപ്പുകളോ മറുപടി നല്‍കാനുള്ള അവസരമോ നല്‍കാതെ മാധ്യമപ്രവര്‍ത്തകരുടെ പാസുകള്‍ റദ്ദാക്കിയത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നടപടിക്രമങ്ങളുടെയും ലംഘനമാണെന്ന് മാധ്യമങ്ങളുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു.

തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കലക്ഷൻ നേടിയ ചിത്രമായി മാറിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റിൽ തിയറ്ററുകളിലെത്തിയ ചിത്രം ഒക്ടോബർ 2 മുതൽ പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും.
‘ലോകഃ ചാപ്റ്റർ 1 ചന്ദ്ര’, ‘തുടരും’, ‘എൽ2 എമ്പുരാൻ’ തുടങ്ങിയ വൻകിട ചിത്രങ്ങളുടെ കലക്ഷൻ റെക്കോർഡുകൾ മറികടന്നാണ് ഈ ചിത്രം ബോക്‌സ് ഓഫീസിൽ ചരിത്രം കുറിച്ചത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ റൊമാന്റിക് ഫാമിലി ഡ്രാമ ഗിരീഷ് എ.ഡി. ആണ് സംവിധാനം ചെയ്തത്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവനാ സ്റ്റുഡിയോസ് നിർമിച്ച ചിത്രം പ്രണയവും കുടുംബബന്ധങ്ങളും ഗൃഹാതുരത്വവുമെല്ലാം മനോഹരമായി കോർത്തിണക്കിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
മുണ്ടക്കയത്ത് നിന്ന് കറുക്കുറ്റിയിലെ പുതിയ അയൽപക്കത്തേക്ക് താമസം മാറുന്ന ആഷ്‌ലിയും (മമിത ബൈജു), തന്നേക്കാൾ 12-13 വയസ്സ് പ്രായക്കൂടുതലുള്ള അയൽവാസിയായ ജസ്റ്റിനും (നിവിൻ പോളി) തമ്മിലുള്ള അടുപ്പവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം.
ചിത്രം കൈവരിച്ച റെക്കോർഡ് വിജയത്തെക്കുറിച്ച് സംസാരിക്കവേ ഇത്രയും വലിയൊരു വിജയം തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടൻ നിവിൻ പോളി പ്രതികരിച്ചു.
സത്യസന്ധമായ എഴുത്തും ആത്മാർത്ഥമായ സംവിധാനവും ഉണ്ടെങ്കിൽ പ്രേക്ഷകർ അത് ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ഈ ചിത്രത്തിന്റെ വൻ വിജയം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് സ്ക്വാഷ് ഫൈനലിൽ ഇന്ത്യയുടെ അനാഹത് സിംഗിനും വെള്ളി മെഡൽ. സ്വർണ്ണ പോരാട്ടത്തിനിറങ്ങിയ ഇന്ത്യൻ താരം മലേഷ്യൻ എതിരാളിക്ക് മുന്നിൽ പരാജയം വഴങ്ങുകയായിരുന്നു. പുരുഷ വിഭാഗം ഫൈനലിൽ എൻജി ഈൻ യോയോട് 11-9, 11-5, 11-5 എന്ന സ്കോറിനാണ് അഭയ് സിംഗ് പരാജയപ്പെട്ടത്.(Asian Games Squash 2026, Abhay Singh And Anahat Singh Win Silver)
വനിതാ വിഭാഗം ഫൈനലിൽ 18 കാരിയായ അനാഹത് സിംഗിനെ 11-4, 11-4, 11-7 എന്ന സ്കോറിന് മലേഷ്യയുടെ ശിവസംഗരി സുബ്രഹ്മണ്യം തോൽപ്പിച്ചു. കേവലം 23 മിനിറ്റുകൊണ്ടാണ് അനാഹതിനെതിരെ ശിവസംഗരി വിജയം നേടിയത്.
സ്വർണ്ണ മെഡലിനൊപ്പം 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഉറപ്പിക്കാമെന്ന പ്രതീക്ഷയോടെയാണ് ഇരുതാരങ്ങളും ഇന്നിറങ്ങിയത്. എന്നാൽ മികച്ച ഫോമിലായിരുന്ന മലേഷ്യൻ താരങ്ങൾക്കെതിരെ തുടക്കം മുതൽ മേധാവിത്വം നേടാൻ ഇന്ത്യയ്ക്കായില്ല. ഇതോടെ 2028 ഒളിമ്പിക്സ് യോഗ്യത മലേഷ്യൻ താരങ്ങൾ സ്വന്തമാക്കി. ഈ രണ്ട് വെള്ളി മെഡലുകളോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 4 സ്വർണ്ണവും 14 വെള്ളിയും 14 വെങ്കലവുമായി ഉയർന്നു.
Story Summary
India’s Abhay Singh and Anahat Singh settled for silver medals in the Asian Games squash finals after losing to their Malaysian opponents, Ng Eain Yow and Sivasangari Subramaniam, respectively. Along with the gold medals, the Malaysian duo also secured their spots for the 2028 Los Angeles Olympics.

കൊച്ചി: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി സെൽഫ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാനുള്ള ബെവ്‌കോയുടെ നീക്കത്തിനെതിരെ കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ബെവ്‌കോയുടെ ഈ നീക്കം സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് തികച്ചും വിരുദ്ധമാണെന്ന് സമിതി ആരോപിച്ചു.(BEVCO Self Vending Machine, KCBC Anti Alcohol Committee Opposes Move)
മെട്രോ സ്റ്റേഷനുകളിൽ ആരംഭിക്കുന്ന ഈ പദ്ധതി പിന്നീട് മറ്റ് ഔട്ട്‌ലെറ്റുകളിലേക്കും ബസ് സ്റ്റേഷനുകളിലേക്കും പൊതുസ്ഥലങ്ങളിലേക്കും വ്യാപിക്കാൻ ഇടയാക്കുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു. റെയിൽവേ സ്റ്റേഷനുകളുടെ 500 മീറ്റർ ചുറ്റളവിൽ മദ്യശാലകളോ മദ്യപരോ പ്രവേശിക്കാൻ പാടില്ലെന്ന റെയിൽവേ നിയമം നിലനിൽക്കെയാണ് യാത്രക്കാർക്ക് മദ്യം ലഭ്യമാക്കാൻ ബെവ്‌കോ നീക്കം നടത്തുന്നത്.
ഇക്കാര്യത്തിൽ റെയിൽവേ തങ്ങളുടെ നയം വ്യക്തമാക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ഒരു വശത്ത് പൊതുജനങ്ങളുടെയും സംഘടനകളുടെയും അഭിപ്രായം തേടുകയും മറു വശത്ത് മദ്യം വിറ്റഴിക്കാൻ പുതിയ വഴികൾ കണ്ടെത്തുകയും ചെയ്യുന്നത് സംശയത്തിന് ഇടയാക്കുന്നു. പൊതുജനാരോഗ്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും കെ.സി.ബി.സി വ്യക്തമാക്കി.
Story Summary
The KCBC Anti-Alcohol Committee has strongly opposed BEVCO’s move to introduce self-vending machines at metro stations to reduce outlet rush. Terming it a contradiction of the government’s anti-alcohol policy, the committee warned that such measures could spread to public transport hubs and urged the government to prioritize public health over liquor sales.

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് വനിതകളുടെ 10,000 മീറ്റർ ഓട്ടത്തിൽ അപ്രതീക്ഷിത വെങ്കല മെഡൽ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ലോംഗ് ഡിസ്റ്റൻസ് റണ്ണർ സീമയുടെ നേട്ടത്തിന് പിന്നിൽ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥ. വിദേശ യാത്രകളെ കുറിച്ച് കേൾക്കുമ്പോൾ അമിതമായി ആശങ്കപ്പെടുന്ന എഴുപത്തെട്ടുകാരിയായ അമ്മയെ പേടിച്ചാണ് താൻ ഏഷ്യൻ ഗെയിംസിനായി ജപ്പാനിലേക്ക് പുറപ്പെട്ട കാര്യം പറയാതിരുന്നതെന്ന് താരം വെളിപ്പെടുത്തി.(Seema Wins Bronze In Asian Games 10000m Race After Keeping Japan Trip Secret From Mother)
ബെംഗളൂരുവിലെ ലൊക്കേഷനിൽ തന്നെയെന്നാണ് അമ്മയോട് പറഞ്ഞിരുന്നതെന്നും ചേച്ചിയോടാണ് യാത്രാവിവരങ്ങൾ പങ്കുവെച്ചതെന്നും 32:50.05 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടിയ 25-കാരി പറഞ്ഞു. പ്രീജ ശ്രീധരൻ, കവിത റൗട്ട് (2010 ഏഷ്യൻ ഗെയിംസ്) എന്നിവർക്ക് ശേഷം 10,000 മീറ്ററിൽ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് ഹിമാചൽ പ്രദേശിലെ ചമ്പ സ്വദേശിയായ സീമ.
പന്ത്രണ്ടാം വയസ്സിൽ പിതാവ് മരിച്ചതോടെ കന്നുകാലികളെ മേയിച്ചും കാലിൽ ചെരിപ്പില്ലാതെ ഓടിയുമാണ് സീമ ബാല്യം കഴിച്ചുകൂട്ടിയത്. നാട്ടുകാരിൽ നിന്ന് എതിർപ്പുകൾ ഉയർന്നിട്ടും ഓട്ടത്തിലെ താല്പര്യത്തെ അമ്മ പിന്തുണയ്ക്കുകയായിരുന്നു. അമ്മയ്ക്ക് രക്തസമ്മർദ്ദമുള്ളതിനാലാണ് വിദേശ യാത്രകളെക്കുറിച്ച് പറയാത്തത്. ഏഷ്യൻ ഗെയിംസ് പോലൊരു വേദിയിൽ വെങ്കലം നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും, സെപ്റ്റംബർ 28-ന് നടക്കുന്ന 5000 മീറ്ററിൽ മെഡലിന്റെ നിറം മാറ്റാൻ പരമാവധി ശ്രമിക്കുമെന്നും സീമ കൂട്ടിച്ചേർത്തു.
Story Summary
Indian long-distance runner Seema made history by winning a bronze medal in the women’s 10,000m race at the Asian Games without informing her 78-year-old mother about her trip to Nagoya to prevent her from worrying. Hailing from a humble background in Himachal Pradesh, Seema overcome childhood hardships to become only the third Indian woman to win an Asian Games medal in this event, with her sights now set on the 5000m race.

തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളിൽ നിന്ന് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്കും തിരിച്ചും അധിക ബസുകൾ സർവീസ് നടത്തും.(KSRTC Special Buses, KSRTC Announces Special Inter State Bus Services)
യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യവും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങി പ്രധാന ജില്ലകളിലേക്ക് സർവീസുകളുണ്ടാകും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്കും മധുരയിലേക്കും ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.
കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്ന് തിരിച്ചും ഈ സർവീസുകൾ ലഭ്യമാണ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കാനും കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ www.keralartc.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ റിസർവ് ചെയ്യാം.
Story Summary
KSRTC has announced special inter-state bus services from Bengaluru, Chennai, and Mysuru to various parts of Kerala to clear the festival rush for Mahanavami, Vijayadashami, and Diwali. Operating from October 14 to November 14, advance ticket bookings are available via the official website, mobile app, WhatsApp, and reservation counters.

കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഹിംലുങ് പീക്ക് ബേസ് ക്യാമ്പിലുണ്ടായ ശക്തമായ ഹിമപാതത്തിൽ 10 പ്രാദേശിക പർവ്വതാരോഹകരെയും വഴികാട്ടികളെയും കാണാതായി. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. കാണാതായ പത്തുപേരും നേപ്പാൾ സ്വദേശികളാണെന്ന് എക്‌സ്‌പെഡിഷൻ ഓർഗനൈസർമാർ അറിയിച്ചു. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള 7,126 മീറ്റർ ഉയരമുള്ള ഹിംലുങ് പീക്ക് പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ച തുടരുകയായിരുന്നു.(Nepal Avalanche, Ten Climbers Missing After Avalanche Strikes Himlung Peak Base Camp)
കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും കാരണം തിരച്ചിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല. രണ്ട് ഹെലികോപ്റ്ററുകളും തിരച്ചിൽ സംഘവും സജ്ജമായി നിൽക്കുന്നുണ്ടെങ്കിലും മോശം കാലാവസ്ഥ തടസ്സമാകുകയാണെന്ന് ഹിമാലയ ഹോളഡേയ്സ് ട്രെക്കിംഗിലെ വിഭൂതി ചന്ദ് താക്കൂർ അറിയിച്ചു. കാണാതായവരിൽ എട്ടുപേർ ഒരു ടീമിലും രണ്ടുപേർ മറ്റൊരു ഏജൻസിയിലുള്ളവരുമാണ്.
മഴയും കനത്ത മഞ്ഞുവീഴ്ചയും കാരണം നേപ്പാളിൽ നിലവിൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമാണ്. വ്യാഴാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയിൽ റോഡുകൾ ഒലിച്ചുപോകുകയും നിരവധിയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്. മണസ്ലു, ധവളഗിരി തുടങ്ങിയ മറ്റ് പ്രധാന പർവ്വതാരോഹണ പാതകളിലും മഞ്ഞുവീഴ്ച കാരണം യാത്രകൾ നിർത്തിവെച്ചിരിക്കുകയാണ്. മുൻപ് ഓഗസ്റ്റ് 26-നുണ്ടായ പ്രളയത്തിൽ 1400-ലധികം ആളുകൾ കൊല്ലപ്പെടുകയും 6000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജ്യത്ത് വീണ്ടും സമാനമായ ദുരന്തം ഉണ്ടായിരിക്കുന്നത്.
Story Summary
At least 10 Nepali climbers and guides have gone missing following an avalanche at the base camp of Himlung Peak near the Tibet border. Heavy snowfall and adverse weather conditions across Nepal have significantly delayed search and rescue operations.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രത്തിന്റെയും മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 30-ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒക്ടോബർ 1-ന് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് ഉള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.(Kerala Rain Alert Heavy Rainfall And Swell Surge phenomenon Red Alert Issued)
കൂടാതെ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയുള്ള എല്ലാ തീരദേശ ജില്ലകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. കന്യാകുമാരി, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്.
കടൽക്ഷോഭ ഭീഷണിയുള്ള അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും തിരികെ കരക്കടുപ്പിക്കുന്നതും ഒഴിവാക്കുക. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. ഹാർബറുകളിൽ മത്സ്യബന്ധന യാനങ്ങൾ കൂട്ടിയിടിക്കാത്ത വിധം സുരക്ഷിത അകലത്തിൽ കെട്ടിയിടുക.
Story Summary
The India Meteorological Department and INCOIS have issued yellow alerts for heavy rain in select Kerala districts along with a red alert for the Swell Surge phenomenon across coastal areas. High waves, coastal erosion, and localized squalls with lightning are expected, prompting authorities to advise strict safety measures for fishermen and coastal residents.

ന്യൂഡൽഹി: അരവീന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ തുടർനടപടികളും പ്രതിഷേധങ്ങളും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയായി.(MA Baby Meets Arvind Kejriwal Demands Impeachment Of Chief Election Commissioner)
ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും, അതിന് തയ്യാറായില്ലെങ്കിൽ അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടക്കണമെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് എം.എ. ബേബി ആരോപിച്ചു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ഭരണകക്ഷിയുടെ കാര്യസ്ഥപ്പണി ഏൽപ്പിച്ചിരിക്കുകയാണ്.
ജനാധിപത്യ മര്യാദകൾ കാറ്റിൽപ്പറത്തുന്ന ഭരണകൂടത്തിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി അണിനിരക്കണം. ഇതിനായി അഞ്ച് ഇടതുപക്ഷ പാർട്ടികൾ പൊതുസമീപനം സ്വീകരിച്ചിട്ടുണ്ടെന്നും, വിപുലമായ ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ‘ഇന്ത്യ’ സഖ്യത്തിലെയും മറ്റു പ്രതിപക്ഷ കക്ഷികളിലെയും നേതാക്കൾക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മാസം കോഴിക്കോട്ട് ഇ.ഡി വേട്ടയാടലിനെതിരെ സി.പി.ഐ.എം സംഘടിപ്പിക്കുന്ന ബഹുജന പ്രതിഷേധത്തിലേക്ക് കെജ്‌രിവാളിനെ ക്ഷണിച്ചതായും എം.എ. ബേബി അറിയിച്ചു.
Story Summary
CPI(M) General Secretary M.A. Baby met AAP Convener Arvind Kejriwal in New Delhi to discuss joint actions against Chief Election Commissioner Gyanesh Kumar, demanding his resignation or impeachment. Additionally, AAP leader Manish Sisodia is scheduled to attend CPI(M)’s upcoming anti-ED protest in Kozhikode.

തിരുവനന്തപുരം: കേരള സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ സൈറ്റിന്റെ ഹോംപേജ് ഹാക്ക് ചെയ്യപ്പെടുകയും ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന സന്ദേശം പ്രത്യക്ഷപ്പെടുകയും ചെയ്തു.(Kerala Government Public Administration Department Website Hacked By Cyber Attackers)
‘ടീം ബ്ലാക്ക്ലീറ്റ്സ്’ എന്ന ഹാക്കിംഗ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് അവകാശവാദമുന്നയിച്ച് സന്ദേശം പതിപ്പിച്ചിട്ടുണ്ട്. വെബ്സൈറ്റിന്റെ നിയന്ത്രണം പൂർണ്ണമായും വീണ്ടെടുക്കുന്നതിനായുള്ള സാങ്കേതിക വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള പുനഃസ്ഥാപന നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പൊതുഭരണ വകുപ്പിന്റെ വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. സൈബർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
The official website of the Public Administration Department of the Kerala Government was targeted in a cyber attack. The hackers displayed “Pakistan Zindabad” messages on the homepage, with a group calling itself ‘Team Blackleets’ claiming responsibility, prompting authorities to launch restoration and police investigations.
———————————- ദേശീയപാത കുറുമാലിയിൽ രണ്ട് കാറുകളും കണ്ടയ്നർ ലോറിയും കൂട്ടിയിടിച്ചു….
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.
പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!
നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:
📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029
🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!
#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

‘മോദരാത്രി’ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിനു പിന്നാലെ, തമിഴ് സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന യുവനടനായി മാറിയിരിക്കുകയാണ് ഋഷികാന്ത്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ‘മുള്ളും മലരും’, ‘ജോണി’ തുടങ്ങിയ വിന്റേജ് ചിത്രങ്ങളിലെ മാനറിസങ്ങളുമായി ഋഷികാന്തിന്റെ പ്രകടനത്തിന് സാമ്യമുണ്ടെന്ന് പ്രേക്ഷകര്‍ക്കിടയില്‍ സംസാരമുണ്ട്.
ഇതിനിടെ, രജനികാന്തിന്റെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കാനുള്ള സാധ്യതയെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം-
‘തുടക്കത്തില്‍ ഇത്തരം സാമ്യപ്പെടുത്തലുകള്‍ കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുമെങ്കിലും, സ്വന്തമായൊരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
രജനികാന്ത് സാറുമായി ആളുകള്‍ എന്നെ താരതമ്യം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, ഞാന്‍ എന്റെ കരിയര്‍ ആരംഭിച്ചിട്ടേയുള്ളൂ. രജനികാന്ത് സാറിന്റെ ചലച്ചിത്രയാത്ര വിസ്മയകരമാണ്…’
തമിഴില്‍ രാജ കറുപ്പസാമി സംവിധാനം ചെയ്ത ‘മോദരാത്രി’ ഹാസ്യ ചിത്രത്തിലൂടെയാണ് ഋഷികാന്തും അനിഷ്മ അനില്‍കുമാറും പ്രേക്ഷകരുടെ കൈയടി നേടിയത്. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘ഡൊറോത്തി’യിലും ഋഷികാന്ത് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സനന്ത്, കീര്‍ത്തി സുരേഷ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച ചിത്രത്തിലെ പ്രകടനവും തമിഴകത്തു തരംഗമായി മാറിയിരിക്കുകയാണ്.

കോഴിക്കോട്: ലോട്ടസ് കാർസ് ഇന്ത്യയുടെ ആഡംബര ഇലക്ട്രിക് പെർഫോമൻസ് വാഹനങ്ങളായ ലോട്ടസ് എലെട്രെയും ലോട്ടസ് എമേയയും കോഴിക്കോട്ട് എത്തുന്നു (Lotus Cars India). രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ബ്രാൻഡ് എക്സ്പീരിയൻസ് പര്യടനത്തിന്റെ ഭാഗമായി സെപ്റ്റംബർ 28, 29 തീയതികളിലാണ് വാഹനങ്ങൾ കോഴിക്കോട്ടെത്തുന്നത്.
ചെന്നൈ, കോയമ്പത്തൂർ, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് റോഡ്‌ഷോ കോഴിക്കോട്ടെത്തുന്നത്. തുടർന്ന് മംഗളൂരു, ബെംഗളൂരു, ഭുവനേശ്വർ, കൊൽക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും പര്യടനം തുടരും.
ലോട്ടസിന്റെ ഹൈപ്പർ-എസ്‌യുവിയായ എലെട്രെയും ഹൈപ്പർ-ജിടിയായ എമേയയുമാണ് കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങൾ. പെർഫോമൻസ്, നൂതന സാങ്കേതികവിദ്യ, ദൈനംദിന ഉപയോഗക്ഷമത എന്നിവയുടെ സംയോജനമാണ് എലെട്രെയുടെ പ്രത്യേകത. പെർഫോമൻസിനൊപ്പം ആകർഷകമായ ഡിസൈനും ദീർഘദൂര യാത്രയ്ക്കുള്ള സൗകര്യങ്ങളും എമേയ വാഗ്ദാനം ചെയ്യുന്നു.
അതിഥികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഡ്രൈവ് അനുഭവങ്ങൾ, വ്യക്തിഗത പ്രൊഡക്റ്റ് ഡെമോൺസ്‌ട്രേഷനുകൾ, ബ്രാൻഡിനെക്കുറിച്ചുള്ള വാക്ക്-ത്രൂ എന്നിവയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
രാജ്യത്തുടനീളം സാന്നിധ്യം വിപുലീകരിക്കുന്നതിനും ആഡംബര വാഹന വിപണിയിലെ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ലോട്ടസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ബ്രാൻഡ് എക്സ്പീരിയൻസ് പര്യടനം സംഘടിപ്പിക്കുന്നത്. മികച്ച സെയിൽസ്, ആഫ്റ്റർ സെയിൽസ് പിന്തുണയിലൂടെ ഉപഭോക്താക്കൾക്ക് സമഗ്രമായ ഉടമസ്ഥതാ അനുഭവം നൽകാനും കമ്പനി ലക്ഷ്യമിടുന്നു.
Story Summary: Lotus Cars India will bring its luxury electric performance models, the Eletre and Emeya, to Kozhikode on September 28 and 29 as part of its nationwide brand experience tour. The event will feature drive experiences, product demonstrations and a brand walkthrough for customers and potential buyers.

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ്ജംപിൽ മലയാളി താരം ആൻസി സോജൻ വെള്ളി മെഡൽ നേടി. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി വെള്ളി സ്വന്തമാക്കിയത് (Ancy Sojan). അവസാന ശ്രമം വരെ മുന്നിലായിരുന്ന ആൻസിക്ക് നേരിയ വ്യത്യാസത്തിലാണ് സ്വർണം നഷ്ടമായത്.
6.55 മീറ്റർ ദൂരം ചാടിയ ചൈനയുടെ യിംഗ്‌യിംഗ് ഹുവാങ് സ്വർണം നേടി. ചൈനയുടെ തന്നെ മെങ്‌യി ടാൻ വെങ്കല മെഡൽ സ്വന്തമാക്കി.
തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലാണ് ആൻസി സോജൻ വെള്ളി മെഡൽ നേടുന്നത്.
Story Summary: Malayali athlete Ancy Sojan won the silver medal in the women’s long jump at the Asian Games with a best effort of 6.53 metres. China’s Yingying Huang won gold with 6.55 metres, while Mengyi Tan took bronze.

കാഠ്മണ്ഡു: പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിലുള്ള ഹിംലംഗ് ഹിമാൽ പർവതനിരയിൽ ഹിമപാതമുണ്ടായി പർവതാരോഹകർ അടക്കം 10 പേരെ കാണാതായി (Nepal Avalanche). 7,126 മീറ്റർ ഉയരമുള്ള പർവതത്തിന്റെ ബേസ് ക്യാമ്പിലാണ് ഞായറാഴ്ച അപകടമുണ്ടായത്.
കഴിഞ്ഞ നാല് ദിവസമായി നേപ്പാളിൽ തുടരുന്ന കനത്ത മഴയും മഞ്ഞുവീഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയത്തിനും ഉരുൾപൊട്ടലിനും കാരണമായിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ കാണാതായവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വിവിധ ഏജൻസികളിൽ നിന്നുള്ള പർവതാരോഹകരാണ് അപകടത്തിൽപ്പെട്ടത്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും ബേസ് ക്യാമ്പിൽ നിന്ന് പിന്മാറിയിരുന്നെങ്കിലും ചിലർ അവിടെ തുടരുകയായിരുന്നു.
തുടർച്ചയായ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് നേപ്പാളിൽ വിനോദസഞ്ചാര, പർവതാരോഹണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കാൻ ടൂറിസം വകുപ്പ് നിർദേശം നൽകി. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ റാം കൃഷ്ണ ലാമിച്ചാനെ അറിയിച്ചു.
Story Summary: An avalanche at the base camp of the 7,126-metre Himlung Himal range in western Nepal has left 10 people, including mountaineers, missing. Rescue teams are conducting searches amid heavy rain and snowfall, while authorities have suspended tourism and mountaineering activities due to adverse weather.

ന്യൂഡൽഹി: ഇന്ത്യയിൽ ശക്തമായ ബഹുജന പ്രസ്ഥാനം രൂപപ്പെടേണ്ട കാലഘട്ടമാണിതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ. ബേബി (M A Baby). ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പതനം ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സിപിഐ എം സംഘടിപ്പിക്കുന്ന ഇ.ഡി വിരുദ്ധ പ്രതിഷേധ പരിപാടിയിലേക്ക് അരവിന്ദ് കെജ്‌രിവാളിനെ ഔദ്യോഗികമായി ക്ഷണിച്ചതായും എം.എ. ബേബി പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ കെജ്‌രിവാളിന് നേരിട്ട് പങ്കെടുക്കാൻ കഴിയില്ല. പകരം മുതിർന്ന നേതാവ് മനീഷ് സിസോദിയ പ്രതിഷേധത്തിൽ പങ്കെടുക്കും. പരിപാടിയിൽ വായിക്കുന്നതിനായി കെജ്‌രിവാളിന്റെ സന്ദേശം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ പകുതിയോടെയാണ് കേരളത്തിലെ പ്രതിഷേധ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ബന്ധത്തിൽ വന്ന മാറ്റങ്ങൾ പുതിയ രാഷ്ട്രീയ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അതിന്റെ ഭാഗമായാണ് കത്തയച്ചതെന്നും എം.എ. ബേബി പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയും എം.എ. ബേബി ആരോപണം ഉന്നയിച്ചു. ബിജെപിക്ക് വേണ്ടി ഗ്യാനേഷ് കുമാർ “കരാർ പണി” ചെയ്യുകയാണെന്നും ആഭ്യന്തരവകുപ്പിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോൾ തന്നെ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
Story Summary: CPI(M) general secretary M. A. Baby said India is at a stage where a strong mass movement is needed. After meeting AAP national convenor Arvind Kejriwal, he said Kejriwal had been invited to a CPI(M) protest in Kerala but would be represented by senior leader Manish Sisodia due to prior engagements.

തൃശൂർ: ചാലക്കുടിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ കാറിന് തീപിടിച്ചു (Chalakudy Accident). പഴയന്നൂർ സ്വദേശി വിനോദിന്റെ കാർ ആണ് തീപിടിച്ച് പൂർണമായും കത്തിനശിച്ചത്.
തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് പോകുന്ന ദേശീയപാതയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. നാല് വാഹനങ്ങൾ കൂട്ടിയിടിച്ചെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല.
അപകടത്തെ തുടർന്ന് യാത്രക്കാർ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി നിൽക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Story Summary: A car was completely gutted by fire following a four-vehicle collision on the national highway in Chalakudy, Thrissur. No injuries were reported, while firefighters brought the blaze under control.

ഇംഫാൽ: മണിപ്പുരിലെ സേനാപതി ജില്ലയിലെ കലൻജാങ് ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ രണ്ട് നാഗാ വിഭാഗക്കാർ കൊല്ലപ്പെട്ടു (Manipur Shooting). രണ്ട് പേർക്ക് പരിക്കേറ്റു. ചൗവൈനാമേയി ഗ്രാമത്തിലെ റോക്കി മാവോ, ലായി ഷിറാഫി സ്വദേശിയായ കുമാർ പൗമായി എന്നിവരാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റവരെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സേനാപതി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കലൻജാങ് ഗ്രാമത്തലവന്റെ വീട്ടിലുണ്ടായിരുന്നവർക്കുനേരെ അജ്ഞാതരായ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിനിടെ നാഗാ യുവാക്കൾ കുക്കി വിഭാഗത്തിൽപ്പെട്ട ഗ്രാമത്തലവന്റെ വീട്ടിൽ എങ്ങനെ എത്തിയെന്നതിൽ വ്യക്തതയായിട്ടില്ല.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ കുക്കി ഗോത്രവിഭാഗത്തിൽപ്പെട്ടവരാണെന്ന സൂചന പ്രാദേശിക വൃത്തങ്ങൾ നൽകുന്നുണ്ടെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിന്റെ കാരണവും പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Summary: Two Naga men were killed and two others injured in a shooting incident in Senapati district of Manipur. Police have launched an investigation, while reports about the identity of the attackers have not been officially confirmed.

ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിൽ റോഡ് നിർമാണം പരിശോധിക്കുന്നതിനിടെ വീഡിയോ പകർത്തുകയായിരുന്ന യുവാവിനെ ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമ്മ അടിച്ചതായി ആരോപണം (Parvesh Verma). സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആം ആദ്മി പാർട്ടി നേതാക്കൾ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടു.
റോഡ് നിർമാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് തർക്കം നിലനിന്നിരുന്ന സ്ഥലത്താണ് സംഭവം. പുറത്തുവന്ന വീഡിയോയിൽ പർവേഷ് വർമ്മ യുവാവിന്റെ മൊബൈൽ ഫോൺ താഴേക്ക് തട്ടിമാറ്റുന്നതും തുടർന്ന് മുഖത്ത് കൈകൊണ്ട് അടിക്കുന്നതും കാണാം. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.
തിലക് നഗർ എംഎൽഎയും ആം ആദ്മി പാർട്ടി നേതാവുമായ ജർണയിൽ സിങ് റോഡിന്റെ നിർമാണ ഗുണനിലവാരത്തെ ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിർമാണത്തിലിരിക്കുന്ന റോഡിന്റെ ഉപരിതലം കൈകൊണ്ട് ഇളകുന്നതായി കാണിച്ച് സിങ് ഗുണനിലവാരത്തെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് തർക്കം രൂക്ഷമാകുന്നതിനിടെയാണ് യുവാവിനെ മന്ത്രി അടിച്ചതായി ആരോപണമുയർന്നത്.
സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച ജർണയിൽ സിങ്, റോഡ് നിർമാണത്തിലെ ക്രമക്കേടുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചതിനാണ് യുവാവിനെ ആക്രമിച്ചതെന്ന് ആരോപിച്ചു. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വീഡിയോ പങ്കുവെച്ച് പർവേഷ് വർമ്മയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ പർവേഷ് വർമ്മ തന്റെ ഭാഗവും വിശദീകരിച്ചിട്ടുണ്ട്. എഎപി പ്രവർത്തകൻ തന്റെ കുടുംബത്തെ അധിക്ഷേപിച്ചതിനെ തുടർന്നാണ് പ്രതികരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം. പ്രചരിക്കുന്ന വീഡിയോ സംഭവത്തിന്റെ പൂർണ പശ്ചാത്തലം ഉൾക്കൊള്ളുന്നതല്ലെന്നും വർമ്മ ആരോപിച്ചു. സംഭവത്തെക്കുറിച്ചുള്ള ഇരു പക്ഷങ്ങളുടെയും വാദങ്ങൾക്കിടെ വിവാദം തുടരുകയാണ്.
Story Summary:
Delhi PWD Minister Parvesh Verma was seen in a video appearing to slap a man during a road inspection in Tilak Nagar. AAP leaders alleged that the incident followed questions over road quality, while Verma said the video lacked context and claimed the man had abused his family.

റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: വാഴക്കാട് തിരുവാലൂർ റോഡിന് സമീപം ലോഡ് കണക്കിന് അജൈവ മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി (Vazhakkad Waste Dumping). റോഡരികിൽ വലിയ തോതിൽ മാലിന്യം കുന്നുകൂടിയതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി.
സമാന രീതിയിൽ ദിവസങ്ങൾക്കുമുമ്പ് മുടക്കോഴി മലയിലേക്ക് പോകുന്ന റോഡിലും ലോഡ് കണക്കിന് മാലിന്യങ്ങൾ തള്ളിയിരുന്നു. സംഭവത്തിൽ പ്രദേശവാസികൾ അധികൃതർക്ക് പരാതി നൽകിയെങ്കിലും മാലിന്യം തള്ളുന്നത് തുടരുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
പ്രദേശത്ത് മാലിന്യം തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. വലിയ തോതിൽ മാലിന്യം കുന്നുകൂടുന്നത് പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങൾക്കും സാംക്രമിക രോഗങ്ങൾ പടരുന്നതിനും കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് തടയണമെന്നും തിരുവാലൂർ റസിഡൻസ് അസോസിയേഷൻ കൺവീനർ ആവശ്യപ്പെട്ടു.
Story Summary: Large quantities of non-biodegradable waste have been dumped near the Thiruvaloor Road in Vazhakad, Malappuram, triggering protests from local residents. People are concerned about the growing waste problem and the potential risk of infectious diseases.

തിരുവനന്തപുരം: പറവൂരിൽ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത പ്ലസ് ടു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കണ്ടക്ടറെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തു (KSRTC conductor). യാത്രയ്ക്കിടെ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കെഎസ്ആർടിസി നടപടി സ്വീകരിച്ചത്.
ശനിയാഴ്ച ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തിയ എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 പ്രിയദർശിനി ബസിലാണ് സംഭവമുണ്ടായത്. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിൽ പറവൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു.
പരാതി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കെഎസ്ആർടിസി വിജിലൻസ് വിഭാഗം പ്രാഥമിക അന്വേഷണം നടത്തി. കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് സിഎംഡിയുടെ നിർദേശപ്രകാരം സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.
യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ വ്യക്തമാക്കി. ബസിൽ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാരിൽനിന്ന് ലഭിക്കുന്ന ഇത്തരം പരാതികൾ ഗൗരവമായി പരിശോധിക്കുമെന്നും വീഴ്ച കണ്ടെത്തുന്ന ജീവനക്കാർക്കെതിരെ നിയമാനുസൃതമായ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
Story Summary:
A KSRTC conductor was suspended following a complaint that he allegedly behaved inappropriately with a Plus Two student during a bus journey in Paravur. A preliminary vigilance inquiry reportedly found serious lapses on the conductor’s part.

ഗുവാഹത്തി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളെയും പ്രവർത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത അസമിലെ ബി.ജെ.പി സർക്കാരിന്റെ നടപടിക്കെതിരെ സംയുക്ത പ്രതിഷേധവുമായി സംസ്ഥാനത്തെ പ്രമുഖ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. സി.ജെ.പി പ്രവർത്തകരെ അന്യായമായി തടങ്കലിൽ വെച്ചിരിക്കുന്ന നടപടി പൂർണ്ണമായും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് കോൺഗ്രസ്, അസം ജാതീയ പരിഷത്ത് (എ.ജെ.പി), റൈജോർ ദൾ, ആം ആദ്മി പാർട്ടി (എ.എ.പി) എന്നീ കക്ഷികൾ സംയുക്തമായി ആരോപിച്ചു. കസ്റ്റഡിയിൽ കഴിയുന്ന മുഴുവൻ നേതാക്കളെയും പ്രവർത്തകരെയും നിരുപാധികം ഉടൻ മോചിപ്പിക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ അടിയന്തരമായി ആവശ്യപ്പെട്ടു. അസം സെക്രട്ടേറിയറ്റിന് സമീപം വിവിധ ജനകീയ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കുന്നതിനിടയിലാണ് സി.ജെ.പി കോ-കൺവീനർ അശുതോഷ് റാങ്ക ഉൾപ്പെടെ നാൽപ്പതിലധികം നേതാക്കളെയും പ്രവർത്തകരെയും പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത്. ദിസ്പൂരിലുള്ള അസം ജാതീയ പരിഷത്ത് നേതാവ് കുംകി ചൗധരിയുടെ വസതിയിൽ വെച്ച് പ്രതിപക്ഷ കക്ഷി നേതാക്കളുടെ നിർണ്ണായക യോഗം ചേരാനിരിക്കെയായിരുന്നു പോലീസിന്റെ ഈ അപ്രതീക്ഷിത നടപടി. അസമിലെ യുവാക്കളെയും സാമൂഹിക പ്രവർത്തകരെയും അകാരണമായി തടങ്കലിലാക്കിയത് തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഗൗരവ് ഗൊഗോയ് തുറന്നടിച്ചു. സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ എന്തിനാണ് പ്രതികരിക്കുന്ന യുവാക്കളെ ഇത്രയധികം ഭയപ്പെടുന്നതെന്നും ചോദ്യം ചോദിക്കുന്നവരുടെ നാവുകൾ ബലമായി അടിച്ചമർത്താൻ ശ്രമിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഇതിനിടെ, പോലീസ് യൂണിഫോം ധരിച്ചെത്തിയ തിരിച്ചറിയാത്ത ഒരു സംഘം ആളുകൾ കൃത്യമായ വാറന്റോ നിയമപരമായ നോട്ടീസോ ഇല്ലാതെ അശുതോഷ് റാങ്കയെ അജ്ഞാത കേന്ദ്രത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയെന്ന് കാണിച്ച് അസം കോൺഗ്രസ് ലീഗൽ സെൽ ജനറൽ സെക്രട്ടറി രീതിം സിങ് ദിസ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ അസം പോലീസ് ബറ്റാലിയൻ കോംപ്ലക്സിനുള്ളിലാണ് പാർപ്പിച്ചിരിക്കുന്നതെന്നും ഇവരെ നിയമോപദേശം തേടാനോ അഭിഭാഷകരെയോ അടുത്ത ബന്ധുക്കളെയോ കാണാനോ പോലീസ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും റൈജോർ ദൾ നേതാവ് ജ്ഞാനശ്രീ ബോറ ഗുരുതര ആരോപണം ഉന്നയിച്ചു. സർക്കാരിന്റെ തെറ്റായ നയങ്ങളോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ഒരിക്കലും ഒരു ക്രിമിനൽ കുറ്റമല്ലെന്നും ജനകീയ പ്രശ്നങ്ങൾ ഉയർത്തുന്നവരെ ഭരണകൂടത്തെ ഉപയോഗിച്ച് നിശബ്ദരാക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും എ.ജെ.പി അധ്യക്ഷൻ ലുറിൻജ്യോതി ഗൊഗോയ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയോട് ആവശ്യപ്പെട്ടു. കാസിരംഗയിലെ ഭൂമി വിനിയോഗ ക്രമക്കേടുകൾ, സർക്കാർ സർവീസിലെ നിയമന അഴിമതികൾ, പൊതുവിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ എന്നിവ തുറന്നുകാട്ടി യുവാക്കൾ രംഗത്തിറങ്ങിയതാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചതെന്ന് എ.എ.പി നോർത്ത് ഈസ്റ്റ് ഇൻ-ചാർജ് രാജേഷ് ശർമ്മ കുറ്റപ്പെടുത്തി. അതേസമയം പ്രതിപക്ഷ പാർട്ടികളുടെ കടുത്ത ആരോപണങ്ങൾ ബി.ജെ.പി തള്ളി. ഭരണകൂടം ആരുടെയും അനാവശ്യ ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും നിയമപരമായ ക്രമസമാധാന പരിപാലനം…

ഗാന്ധിനഗർ: രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗതമായ ഇന്ത്യൻ റെയിൽവേയിൽ പരിസ്ഥിതി സൗഹൃദ ഇന്ധന ഉപയോഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ എൽ.എൻ.ജി ട്രെയിൻ ഫ്ലാഗ്ഗ് ഓഫ് ചെയ്തു.
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷായും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്നാണ് ഈ ചരിത്രപരമായ പദ്ധതിക്ക് ഞായറാഴ്ച തുടക്കം കുറിച്ചത്. ഗുജറാത്തിലെ സബർമതിയിൽ നിന്നാണ് ആദ്യ സർവീസ്.
ഡീസൽ ഇന്ധനത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിനും റെയിൽവേയിൽ ഹരിതോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നിർണായക നടപടിയായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.
ട്രെയിനുകളുടെ ഡ്രൈവിങ് പവർ കാറുകൾക്കായി (ട്രെയിനിന്റെ എഞ്ചിൻ ഘടിപ്പിച്ചിട്ടുള്ളതും, ഡ്രൈവർ നിയന്ത്രിക്കുന്നതുമായ പ്രധാന കോച്ച്) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ഡീസൽ-പ്ലസ്-എൽഎൻജി ഡ്യുവൽ ഫ്യുവൽ സിസ്റ്റം’ (Dual-fuel system) അടിസ്ഥാനമാക്കിയാണ് ഈ പുതിയ എഞ്ചിൻ പ്രവർത്തിക്കുന്നത്.
സബർമതി കോച്ചിങ് ഡിപ്പോയിൽ വെച്ച് പരിഷ്കരിച്ച 1400 എച്ച്പിയുടെ രണ്ട് പവർ കാറുകളിൽ ഇതിനകം തന്നെ വിജയകരമായി ഫീൽഡ് ട്രയലുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
ഈ ഡ്യുവൽ ഫ്യുവൽ സാങ്കേതികവിദ്യ വഴി ട്രെയിനുകളിലെ ഡീസൽ ഉപയോഗത്തിന്റെ 40 ശതമാനത്തോളം എൽ.എൻ.ജി വാതകം ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നത്.
ഇതുവഴി റെയിൽവേയുടെ ഇന്ധനച്ചെലവിൽ വലിയ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഡിപിസി കാറിൽ നിന്ന് പ്രതിവർഷം 11.9 ലക്ഷം രൂപയും എട്ട് കോച്ചുകളുള്ള ഒരു പൂർണ്ണ റാക്കിൽ നിന്ന് 23.9 ലക്ഷം രൂപയും ലാഭിക്കാൻ സാധിക്കും.
ഇതിനുപുറമേ കാർബൺ ഡയോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നിവയുടെ പുറന്തള്ളൽ കുറക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. ട്രെയിനിലെ 2200 ലിറ്റർ കപ്പാസിറ്റിയുള്ള വലിയ ടാങ്കിൽ ഒരു തവണ ഇന്ധനം പൂർണ്ണമായി നിറച്ചാൽ ഏകദേശം 1600 കിലോമീറ്റർ ദൂരം വരെ സർവീസ് നടത്താൻ സാധിക്കുമെന്നതിനാൽ അടിക്കടി ഇന്ധനം നിറക്കേണ്ട ബുദ്ധിമുട്ടും ഒഴിവാകും.

ഫഹദ് ഫാസിൽ ചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ പ്രീ റിലീസ് ഇവെന്റിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 28, തിങ്കളാഴ്ച വൈകുന്നേരം 6മണിക്ക്) കൊച്ചി ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യാതിഥിയായി എസ് എസ് രാജമൗലി പങ്കെടുക്കും.
ഇന്ത്യൻ സിനിമയിൽ ഇരുപത്തി അഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ശ്രീ എസ് എസ് രാജമൗലിയാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ ചിത്രം പ്രേക്ഷകർക്കായി അവതരിപ്പിക്കുന്നതും. ചിത്രം ഒക്ടോബർ രണ്ടിന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.
നവാഗതനായ ശശാങ്ക് യെലേട്ടി ആണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ സംവിധാനം ചെയ്യുന്നത്. ബാഹുബലി ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്കാ മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.
ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസ് ഡോണ്ട് ട്രബിൾ ദി ട്രബിൾ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നു.നേരത്തെ റിലീസായ ഡോണ്ട് ട്രബിൾ ദി ട്രബിളിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ഫാന്റസി ഫാമിലി എന്റെർറ്റൈനെർ ചിത്രമായ ഡോണ്ട് ട്രബിൾ ദി ട്രബിളിൽ തന്റെ പതിവ് ശൈലിയിൽ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസാകും.കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് എസ്. എസ്. കാഞ്ചിയും, കോ-റൈറ്റർ ഹംസ അലിയുമാണ്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണം നിർവഹിക്കുമ്പോൾ പ്രവീൺ ആന്റണി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.
സുധൻ കൊറിയോഗ്രഫിയും, രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു.എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻകൺട്രോളറുമാണ്. പി ആർ ഓ : പ്രതീഷ് ശേഖർ.

ഡറാഡൂൺ: ഉത്തരാഖണ്ഡിൽ തോരാതെ പെയ്യുന്ന അതിശക്തമായ മഴയെയും തുടർച്ചയായ മലയിടിച്ചിലിനെയും തുടർന്ന് മലയാളികളുൾപ്പെടെ ആയിരത്തോളം തീർത്ഥാടകർ ദുർഘടമായ മലയോര പാതയിൽ കുടുങ്ങി.
കേദാർനാഥ് ക്ഷേത്രദർശനം പൂർത്തിയാക്കി ഗൗരികുണ്ഡിലേക്ക് കാൽനടയായി തിരികെ വരികയായിരുന്ന വലിയ തീർത്ഥാടക സംഘമാണ് ഭീംബാലി എന്ന പ്രദേശത്ത് വഴിയറിയാതെ കുടുങ്ങിക്കിടക്കുന്നത്.
മലമുകളിൽ നിന്ന് കൂറ്റൻ പാറക്കല്ലുകളും മണ്ണും ഇടിഞ്ഞുവീണ് നടപ്പാതകൾ പൂർണ്ണമായി തകർന്നതോടെ തീർത്ഥാടകർ കൂടുതൽ മുന്നോട്ടുപോകുന്നത് അതീവ അപകടകരമാണെന്ന് കണ്ട് സുരക്ഷാ സേനയും പോലീസും ഇടപെട്ട് ഇവരെ തടയുകയായിരുന്നു.
കാലാവസ്ഥ അനുകൂലമാണെന്ന പ്രാഥമിക അറിയിപ്പിനെ തുടർന്ന് രാവിലെ പോലീസിന്റെ നിർദ്ദേശപ്രകാരമാണ് തീർത്ഥാടകർ കേദാർനാഥ് സന്നിധിയിൽ നിന്ന് താഴേക്ക് മലയിറങ്ങാൻ തുടങ്ങിയത്.
എന്നാൽ യാത്ര പാതിവഴി പിന്നിട്ടപ്പോൾ മലയിടിച്ചിൽ രൂക്ഷമായതോടെ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ യാത്ര തടയുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ലായിരുന്നുവെന്ന് ഉത്തരാഖണ്ഡ് ഭരണകൂടം വ്യക്തമാക്കി.
മഴയും മലയിടിച്ചിൽ ഭീഷണിയും തുടരുന്ന സാഹചര്യത്തിൽ കൊടുംതണുപ്പിൽ കുടുങ്ങിക്കിടക്കുന്ന തങ്ങൾക്ക് അടിയന്തരമായി ഭക്ഷണവും സുരക്ഷിതമായ താമസസൗകര്യങ്ങളും ഒരുക്കണമെന്ന് തീർത്ഥാടകർ അധികൃതരോട് ആവശ്യപ്പെട്ടു.
ഉത്തരാഖണ്ഡിന് പുറമെ ഉത്തർപ്രദേശ്, ഒഡീഷ, സിക്കിം, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും കനത്ത പേമാരി വൻ നാശനഷ്ടങ്ങളാണ് വിതച്ചിരിക്കുന്നത്. യു.പിയിൽ കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന അതിതീവ്ര മഴയിലും ആഞ്ഞടിച്ച കൊടുങ്കാറ്റിലും പെട്ട് 56 പേർ ദാരുണമായി മരണപ്പെടുകയും 46 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ റോഡ് ഗതാഗതം പൂർണ്ണമായും നിലച്ചു. ഗ്രാമങ്ങൾ ഒറ്റപ്പെടുകയും ആയിരക്കണക്കിന് ഏക്കറിലെ കൃഷി നശിക്കുകയും ചെയ്തതോടെ ഉത്തരേന്ത്യയിലെ പല ഭാഗങ്ങളും കടുത്ത പ്രളയക്കെടുതിയിലാണ്.

പെരുമ്പാവൂർ: അയ്മുറി ശ്രീമഹാദേവക്ഷേത്രത്തിൽ വർഷത്തിലൊരിക്കൽ നടക്കുന്ന മുറയഭിഷേകത്തിനായി വേദപണ്ഡിതരെത്തി. ബ്രഹ്മശ്രീ കൂറ്റമ്പിള്ളി വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഞായറാഴ്ച യജുർവേദമുറയഭിഷേകമാണ് നടന്നത്.
യജുർവേദത്തിലെ തൈത്തിരീയ സംഹിത, ബ്രാഹ്മണം, ആരണ്യകം എന്നിവ നിശ്ചിത ദിവസങ്ങൾ കൊണ്ട് ക്രമത്തിൽ (മുറപ്രകാരം) പൂർണ്ണമായി ജപിച്ചു തീർക്കുന്നു.
യജുർവേദത്തിലെ പ്രധാന ഭാഗങ്ങളായ ശ്രീരുദ്രം (രുദ്രസൂക്തം), ചമകം, പുരുഷസൂക്തം, ശ്രീസൂക്തം, തൈത്തിരീയ സംഹിത, ബ്രാഹ്മണം, ആരണ്യകം എന്നിവ ഉറക്കെ ചൊല്ലിക്കൊണ്ടാണ് ധാരയും അഭിഷേകവും.
ഉദാത്തം, അനുദാത്തം, സ്വരിതം എന്നിങ്ങനെ കൃത്യമായ സ്വരസ്ഥാനങ്ങളോടെയുള്ള വേദോച്ചാരണമാണ് ചടങ്ങിന്റെ മുഖ്യ ആകർഷണം.

ഇലയ്ക്കാട്: കാക്കിനിക്കാട് ക്ഷേത്ര ഹാളിൽ വച്ച് നൃത്തപഠനം നടത്തുന്ന വിദ്യാർത്ഥികളുടെ ചിലങ്കപൂജ ചടങ്ങ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.
മണ്ണയ്ക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ശ്രീദുർഗ്ഗ നൃത്ത കലാലയത്തിലെ അശ്വതി ടീച്ചറുടെ ശിക്ഷണത്തിൽ നൃത്തം അഭ്യസിക്കുന്ന മുപ്പത്തിയഞ്ചോളം വിദ്യാർത്ഥികളാണ് ചിലങ്കപൂജയിൽ പങ്കെടുത്തത്.
കലയെ ദൈവീകമായി കാണുന്ന പാരമ്പര്യത്തിന്റെ ഭാഗമായി, നൃത്ത പഠനത്തിന്റെയും അരങ്ങേറ്റത്തിന്റെയും തുടക്കമായി ദൈവത്തിന്റെയും ഗുരുവിന്റെയും അനുഗ്രഹം നേടുന്നതിനാണ് ചിലങ്കപൂജ നടത്തുന്നത്.
ഗുരുദക്ഷിണ സമർപ്പിച്ച് അനുഗ്രഹം വാങ്ങിയ ശിഷ്യർക്ക്, പൂജിച്ച ചിലങ്കകൾ ഗുരു നേരിട്ട് കാലുകളിൽ അണിയിച്ചു കൊടുത്തു. ചടങ്ങിൽ കുട്ടികളുടെ രക്ഷിതാക്കളും ഭക്തജനങ്ങളും പങ്കെടുത്തു.

തിരുവനന്തപുരം: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയിച്ചത്.
വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറിൽ മറികടന്നു. സൂപ്പർ താരം വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.
കോഹ്ലി 139 റൺസാണെടുത്തത്. 88 പന്തിൽ 10 ബൗണ്ടറിയും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്സ്. ഇതോടെ ഏകദിന ക്രിക്കറ്റിൽ 15000 റൺസ് തികയ്ക്കാനും കോഹ്ലിക്കായി. 108 പന്തിൽ 110 റൺസാണ് ഗിൽ സ്കോർ ചെയ്തത്. രോഹിത് ശർമ 32 റൺസെടുത്തു.
വെസ്റ്റ് ഇൻഡീസിന് വേണ്ടി അൽസാരി ജോസഫും റോസ്റ്റൺ ചെയ്സും ഓരോ വിക്കറ്റ് വീതമെടുത്തു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 295 റൺസെടുത്തത്.
ജസ്റ്റിൻ ഗ്രീവ്സിന്റെ സെഞ്ചുറിയുടെയും ജോൺ കാംപ്ബെല്ലിന്റെയും അമീർ ജംഗോയുടെയും അർധ സെഞ്ചുറികളുടെയും ബലത്തിലാണ് വെസ്റ്റ് ഇൻഡീസ് മികച്ച സ്കോർ പടുത്തുയർത്തിയത്. ഗ്രീവ്സ് 101 റൺസും കാംപ്ബെൽ 62 റൺസും ജാംഗോ 58 റൺസുമാണെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. പ്രസിദ് കൃഷ്ണ രണ്ട് വിക്കറ്റും നിതീഷ് കുമാർ റെഡ്ഡി ഒരു വിക്കറ്റും വീഴ്ത്തി.

കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു (Kalamassery Medical College). മട്ടാഞ്ചേരി പുതുശേരിപ്പറമ്പിൽ ഹലീൽ റഹ്മാൻ (40) ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. ചികിത്സയിൽ വീഴ്ച സംഭവിച്ചെന്നാരോപിച്ച് കുടുംബം ആശുപത്രി അധികൃതർക്ക് പരാതി നൽകി.
തോപ്പുംപടി ഫിഷിങ് ഹാർബറിലെ ജീവനക്കാരനായിരുന്ന ഹലീൽ റഹ്മാന് സെപ്റ്റംബർ 22ന് മട്ടാഞ്ചേരിയിലുണ്ടായ വാഹനാപകടത്തിലാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. കാലിൽ രണ്ട് ഒടിവുകളുണ്ടായതിനെ തുടർന്ന് ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ശസ്ത്രക്രിയ നടത്തിയിരുന്നു.
ഞായറാഴ്ച രാവിലെ ഡ്യൂട്ടി ഡോക്ടർ പരിശോധന നടത്തിയതിന് പിന്നാലെ ഹലീലിനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ വിയർക്കുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ജ്യേഷ്ഠന്റെ ഭാര്യ, സഹോദരി, സമീപത്തെ കിടക്കയിലുണ്ടായിരുന്ന രോഗിയുടെ സഹായി എന്നിവർ ചേർന്നാണ് ഹലീലിനെ ട്രോളിയിൽ ഐസിയുവിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
കുഴഞ്ഞുവീണ സമയത്ത് വാർഡിൽ പ്രഥമശുശ്രൂഷ നൽകാൻ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. അന്വേഷണത്തിന് ശേഷമേ ഡോക്ടർമാരുടെയോ മറ്റ് ജീവനക്കാരുടെയോ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു. മരണവിവരമറിഞ്ഞ് സിപിഐ എം, ഡിവൈഎഫ്ഐ നേതാക്കൾ ആശുപത്രിയിലെത്തി. തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബുവിന്റെ നേതൃത്വത്തിൽ കളമശേരി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ കുടുംബാംഗങ്ങളുമായും മെഡിക്കൽ സൂപ്രണ്ടുമായും ആശുപത്രി അധികൃതരുമായും സംസാരിച്ചു.
ആശുപത്രിക്കുള്ളിൽ രോഗി കുഴഞ്ഞുവീണ ശേഷം ആവശ്യമായ അടിയന്തര ചികിത്സ ലഭിച്ചില്ലെന്ന ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഹലീൽ റഹ്മാന്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ ഷാഹുൽ ഹമീദിന്റെയും റൂമിയയുടെയും മകനാണ്. ഭാര്യ: ഷർമി. മക്കൾ: ഐഷ, ആമീന, മുഹമ്മദ് സൈൻ.
Story Summary:
A 40-year-old man died at Ernakulam Government Medical College while preparing to leave after treatment for injuries sustained in a road accident. His family alleged medical negligence, while hospital authorities said a departmental committee would investigate whether there were any lapses in treatment.

തൃശൂർ: തെക്കുംകര കുളത്താശേരിയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ് (Thrissur Murder). കുളത്താശേരി വെള്ളറ വീട്ടിൽ സോളമൻ (38) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സോളമന്റെ സുഹൃത്തുക്കളായ താണിയം കട്ടയിൽ വീട്ടിൽ എൽദോസ്, നാലാംകോട് സ്വദേശി സിജോ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുളത്താശേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ഇന്ന് ഉച്ചയോടെ സോളമന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തുക്കളെ പിടികൂടിയത്. ആളൊഴിഞ്ഞ പുരയിടത്തിൽ മൂവരും ചേർന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വാക്കുതർക്കത്തിനൊടുവിൽ എൽദോസാണ് സോളമനെ കുത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എൽദോസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം, ആക്രമണത്തിന്റെ കൃത്യമായ കാരണം തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
Story Summary:
A 38-year-old man was allegedly stabbed to death by his friend following an argument while the group was drinking at an isolated property in Kulathassery, Thrissur. Police have detained two friends in connection with the incident and are conducting a further investigation.

ചെന്നൈ: വ്യവസായി ആർ. വീരമണി ഉൾപ്പെട്ട പോക്സോ കേസ് (R Veeramani POCSO Case) തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പരാമർശിച്ചെന്നാരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും മന്ത്രി ആദവ് അർജുനയ്ക്കുമെതിരെ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മധുരാന്തകം നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇരുവരും നടത്തിയ പരാമർശങ്ങൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെയും മദ്രാസ് ഹൈക്കോടതി നിർദേശത്തിന്റെയും ലംഘനമാണെന്നാണ് ഡിഎംകെ രാജ്യസഭാംഗം ജെ. കോൺസ്റ്റന്റൈൻ രവീന്ദ്രന്റെ ആരോപണം. വീരമണിക്കെതിരായ പോക്സോ കേസിനെ ഡിഎംകെയുമായോ പാർട്ടി നേതാക്കളുമായോ ബന്ധപ്പെടുത്തി പരാമർശിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നതായി രവീന്ദ്രൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 25ന് കേസുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രസിദ്ധീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കോടതി നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ, കേസ് രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നതുമായി ബന്ധപ്പെട്ടും കോടതിയിൽ നിർദേശങ്ങൾ ഉയർന്നിരുന്നു. മധുരാന്തകത്ത് നടന്ന പ്രചാരണ യോഗത്തിൽ മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് വീരമണിക്കെതിരായ കേസ് മൂടിവെച്ചെന്ന ആരോപണം വിജയ് ഉന്നയിച്ചതായും ആദവ് അർജുന സമാനമായ ആരോപണങ്ങൾ നടത്തിയതായും ഡിഎംകെ പരാതിയിൽ പറയുന്നു. എന്നാൽ, ഈ ആരോപണങ്ങൾ ഡിഎംകെ നിഷേധിച്ചിട്ടുണ്ട്. മറ്റ് രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുമ്പോൾ അവരുടെ നയങ്ങൾ, പരിപാടികൾ, മുൻകാല പ്രവർത്തനങ്ങൾ എന്നിവയിൽ വിമർശനം പരിമിതപ്പെടുത്തണമെന്ന മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥയും രവീന്ദ്രൻ പരാതിയിൽ ചൂണ്ടിക്കാട്ടി. വലിയ ജനക്കൂട്ടത്തിന് മുന്നിൽ നടത്തിയ പ്രസംഗങ്ങൾ ടെലിവിഷനുകളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആർ. വീരമണി ഉൾപ്പെട്ട പോക്സോ കേസിൽ അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഇരകളുടെ സ്വകാര്യതയെ ബാധിക്കാനും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി മാധ്യമങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കും ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. വീരമണിക്കെതിരായ കേസിൽ ആരോപണങ്ങൾ ഇതുവരെ കോടതിയിൽ അന്തിമമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പോക്സോ കേസുമായി ബന്ധപ്പെട്ട് വീരമണിയുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 9 വരെ നീട്ടിയതായും റിപ്പോർട്ടുണ്ട്. Story Summary: The DMK has complained to the Election Commission against Tamil Nadu Chief Minister C Joseph Vijay and Minister Aadhav Arjuna, alleging that they referred to the ongoing R Veeramani POCSO case during the Madurantakam bypoll campaign in violation of the Model Code of Conduct and a Madras High Court direction. The case remains under investigation, and the allegations…

തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി വിദ്യാർഥികൾക്ക് മർദ്ദനമേറ്റതായി പരാതി (Karakonam Medical College). ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് വിദ്യാർഥികളെ മർദ്ദിച്ചതെന്നാണ് ആരോപണം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയും വിദ്യാർഥികൾക്ക് മർദ്ദനമേൽക്കുകയുമായിരുന്നു എന്നാണ് പരാതി.
സംഭവത്തിൽ ഏഴ് സുരക്ഷാ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാർഥികളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഘർഷത്തിലേക്ക് നയിച്ച സാഹചര്യം, മർദ്ദനത്തിന്റെ പശ്ചാത്തലം, സംഭവത്തിൽ ഉൾപ്പെട്ടവരുടെ പങ്ക് തുടങ്ങിയ കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
Story Summary:
House-surgery students at Karakonam Medical College in Thiruvananthapuram have alleged that they were assaulted by hospital security personnel following a dispute over vehicle parking. Police have registered a case against seven security guards and launched an investigation.

മാന്നാർ: ആലപ്പുഴ മാന്നാറിൽ കാണാതായ വയോധികനെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Mannar Missing Elderly Man). ചെന്നിത്തല ചെറുകോൽ ആറ്റുകടവിൽ ഗോപി (82) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെ വീട്ടിൽ നിന്ന് പുറത്തുപോയ ഗോപിയെ രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു.
ഞായറാഴ്ച രാവിലെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ പുരയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. സിസിടിവിയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തുടർന്നുള്ള തിരച്ചിൽ.
മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Story Summary:
An 82-year-old man who went missing from his home in Mannar, Alappuzha, was found dead in an unoccupied property near his house. Relatives and local residents traced CCTV footage and located the body during a search on Sunday morning.

മേടം ജോലിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അനുഭവപ്പെട്ടിരുന്ന മന്ദഗതിക്ക് മാറ്റം വരും. പുതിയൊരു ചുമതല ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. പൂർത്തിയാകാതെ കിടന്നിരുന്ന ഒരു ജോലി വീണ്ടും മുന്നോട്ടുപോകും, അതിനായി മേലുദ്യോഗസ്ഥരുമായോ പ്രധാനപ്പെട്ട വ്യക്തികളുമായോ കൂടുതൽ സംസാരിക്കേണ്ടിവരും. നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഒരു ആശയത്തിന് ആദ്യം വലിയ പ്രതികരണം ലഭിക്കില്ലെങ്കിലും പിന്നീട് അതിന് അംഗീകാരം ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് പഴയൊരു അപേക്ഷയിൽ നിന്നോ പരിചയമുള്ള ഒരാളിൽ നിന്നോ ഫോൺകോൾ ലഭിക്കും. ഇന്റർവ്യൂവിനോ മറ്റൊരു ഔദ്യോഗിക ചർച്ചയ്ക്കോ തയ്യാറെടുക്കേണ്ടിവരും. ബിസിനസ് ചെയ്യുന്നവർ പുതിയ ഉപഭോക്താക്കളുമായി സംസാരിക്കുകയും ഒരു പുതിയ കരാറിന്റെ നിബന്ധനകൾ ചർച്ച ചെയ്യുകയും ചെയ്യും. ചെറിയൊരു ഔദ്യോഗിക യാത്രയും വരും. പണത്തിന്റെ കാര്യത്തിൽ വരവും ചെലവും ഒരുപോലെ വർധിക്കും. നേരത്തെ ലഭിക്കേണ്ടിയിരുന്ന ഒരു തുക കൈയിലെത്തുന്നത് ആശ്വാസമാകും. അതേസമയം വീട്, വാഹനം, കുട്ടികൾ, യാത്ര തുടങ്ങിയ കാര്യങ്ങൾക്കായി അപ്രതീക്ഷിതമായി പണം ചെലവാകും. ബാങ്ക്, ഇൻഷുറൻസ്, നികുതി അല്ലെങ്കിൽ മറ്റൊരു സാമ്പത്തിക രേഖയുമായി ബന്ധപ്പെട്ട കാര്യം ശരിയാക്കേണ്ടിവരും. കുടുംബത്തിൽ ഒരാളുടെ ആവശ്യത്തിന് സാമ്പത്തിക സഹായം നൽകും. പങ്കാളിയുമായി നേരത്തെ സംസാരിച്ചിരുന്ന ഒരു വിഷയം വീണ്ടും ചർച്ചയാകും, എന്നാൽ ഇത്തവണ വ്യക്തമായൊരു തീരുമാനത്തിലേക്ക് എത്തും. അവിവാഹിതർക്ക് പുതിയൊരു പരിചയം ലഭിക്കുകയോ വിവാഹാലോചന മുന്നോട്ടുപോകുകയോ ചെയ്യും. കുട്ടികളുടെ പഠനം, ജോലി അല്ലെങ്കിൽ മറ്റൊരു നേട്ടവുമായി ബന്ധപ്പെട്ട സന്തോഷകരമായ വാർത്ത ലഭിക്കും. ബന്ധുക്കളുടെ വരവോ കുടുംബസംഗമമോ ഉണ്ടാകും. ദൂരെയുള്ള ഒരു സുഹൃത്തിൽ നിന്നോ ബന്ധുവിൽ നിന്നോ അപ്രതീക്ഷിതമായി സന്ദേശം ലഭിക്കും. ആഴ്ചയുടെ അവസാനത്തോടെ ഏറെക്കാലമായി ആലോചിച്ചിരുന്ന വ്യക്തിപരമായ ഒരു കാര്യത്തിൽ തീരുമാനമെടുക്കും. ആരോഗ്യത്തിൽ ഉറക്കക്കുറവ്, തലവേദന, ശരീരവേദന, ദഹനപ്രശ്നം എന്നിവ ശ്രദ്ധിക്കേണ്ടിവരും. തിരക്കിനിടയിലും വിശ്രമത്തിന് സമയം കണ്ടെത്തിയാൽ ആഴ്ചയുടെ രണ്ടാംപകുതി കൂടുതൽ സുഖകരമാകും. ഇടവം ജോലിസ്ഥലത്ത് ഒരേസമയം പല കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടിവരുന്നതിനാൽ ഈ ആഴ്ച തിരക്ക് കൂടുതലായിരിക്കും. സഹപ്രവർത്തകന്റെ ജോലി കൂടി ഏറ്റെടുക്കേണ്ട സാഹചര്യം വരും, അല്ലെങ്കിൽ പൂർത്തിയാകാതെ കിടക്കുന്ന ഒരു പ്രോജക്ട് വേഗത്തിൽ തീർക്കാൻ നിങ്ങളോട് ആവശ്യപ്പെടും. മേലുദ്യോഗസ്ഥർ നിങ്ങളുടെ ജോലിയെ കൂടുതൽ ശ്രദ്ധയോടെ വിലയിരുത്തും. ജോലി മാറാൻ ശ്രമിക്കുന്നവർക്ക് പുതിയ സ്ഥാപനത്തിൽ നിന്ന് വിളിയോ ഇന്റർവ്യൂവിനുള്ള അറിയിപ്പോ ലഭിക്കും. ചിലർ ശമ്പളം, പദവി, ജോലിസ്ഥലം എന്നിവ സംബന്ധിച്ച് പുതിയൊരു ചർച്ച നടത്തും. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ഓർഡർ ലഭിക്കും, എന്നാൽ അത് സമയത്ത് പൂർത്തിയാക്കാൻ കൂടുതൽ ആളുകളുടെ സഹായം ആവശ്യമായി വരും. വിദേശത്തുള്ള സ്ഥാപനവുമായോ ദൂരെയുള്ള ക്ലയന്റുമായോ ആശയവിനിമയം വർധിക്കും. സാമ്പത്തികമായി സ്ഥിരമായ വരുമാനം ഉണ്ടായാലും ചെലവ് നിയന്ത്രിക്കാൻ ശ്രമിക്കേണ്ടിവരും.…

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ 30 വരെ നടത്താനിരുന്ന രാജ്യവ്യാപക മൂന്ന് ദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു (Bank Strike). ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം താൽക്കാലികമായി മാറ്റിവച്ചത്.
ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ചകൾ അവധിയാക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കാൻ ധാരണയായി.
ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകൾ സമിതി പരിശോധിക്കും. മറ്റ് ആവശ്യങ്ങളിലും വേഗത്തിൽ പരിഹാരം കാണുമെന്ന് ഐബിഎ ഉറപ്പ് നൽകിയതായാണ് വിവരം.
സമരം പിൻവലിച്ചതോടെ തിങ്കളാഴ്ച രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും.
മൂന്ന് ദിവസത്തെ സമരത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ബാങ്കുകൾ തുറന്ന് പ്രവർത്തിച്ചിരുന്നു. ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നടപ്പാക്കുക എന്നതായിരുന്നു യൂണിയനുകളുടെ പ്രധാന ആവശ്യം. പെൻഷൻ പരിഷ്കരണം, എൻപിഎസ് ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള അവസരം എന്നിവയും യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ നേരത്തെ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ അനുമതിക്കായി സമർപ്പിച്ചിരുന്നെങ്കിലും അന്തിമ തീരുമാനം ഉണ്ടായിരുന്നില്ല.
Short Summary: The United Forum of Bank Unions has temporarily called off its three-day nationwide bank strike after discussions with the Indian Banks’ Association. A high-level committee will examine the demand for a five-day banking week and Saturday holidays. Banking services are expected to function normally on Monday.

റിയാദ്: ഇന്ത്യൻ ഫ്രണ്ട്ഷിപ്പ് അസോസിയേഷൻ റിഫയുടെ നേതൃത്വത്തിൽ റിഫ അൽമാസ് ഫാമിലി റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്കാരിക വേദിയിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എം. എം. കാരശ്ശേരി മാഷുമായി റിയാദിലെ പൊതുസമൂഹം മുഖാമുഖം നടത്തി.
നിബുവിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കലാ-സാംസ്കാരിക, മാധ്യമ, സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പേർ പങ്കെടുത്തു. സമകാലിക സാമൂഹിക സാഹചര്യങ്ങൾ, മതം, സംസ്കാരം, ചരിത്രം, ലഹരി, പുരുഷാധിപത്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ കാരശ്ശേരി വിശദമായ പ്രതികരണങ്ങൾ നടത്തി.
പഴയ തലമുറയിലെ സാംസ്കാരിക നായകരുടെ പ്രവർത്തനങ്ങളും അതത് കാലഘട്ടങ്ങളിലെ സാമൂഹിക ഇടപെടലുകളും ഇന്നത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി അദ്ദേഹം വിശദീകരിച്ചു. വിവിധ മതഗ്രന്ഥങ്ങളിലെ ചരിത്ര പരാമർശങ്ങളും ഇസ്‌ലാമിക ചരിത്രത്തിലെ ഖലീഫ ഉമറിന്റെ ഭരണകാലത്തെ നീതിബോധവും സത്യസന്ധതയും അദ്ദേഹം ചർച്ചയിൽ പരാമർശിച്ചു.
മതത്തിന്റെ പേരിലുള്ള ധ്രുവീകരണ പ്രവണതകളെക്കുറിച്ചും കാരശ്ശേരി വിമർശനാത്മകമായി സംസാരിച്ചു. മതം ലഹരിക്ക് സമാനമായി മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും മനുഷ്യരുടെ ഭക്ഷണശീലങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പോലും മതത്തിന്റെ പേരിൽ വിഭജനം സൃഷ്ടിക്കുന്ന പ്രവണതകൾ സമൂഹം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി ഉപയോഗം യുവതലമുറ നേരിടുന്ന വലിയ സാമൂഹിക വെല്ലുവിളിയാണെന്നും കുട്ടികളെ ചെറുപ്രായത്തിൽ തന്നെ ലഹരിവസ്തുക്കളുടെ അടിമകളാക്കുന്ന സാഹചര്യങ്ങൾ ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തെക്കുറിച്ചും മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലുമുള്ള അധികാരഘടനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിമർശനം ഉന്നയിക്കുന്നതിന് മുമ്പ് വിഷയത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കണമെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു.
മുഖാമുഖം പരിപാടിയിൽ വിവിധ വിഷയങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് കാരശ്ശേരി മറുപടി നൽകി.
കഴിഞ്ഞ പത്ത് വർഷത്തെ ഇടതുപക്ഷ ഭരണകാലത്ത് പിണറായി വിജയൻ സർക്കാരിനെ ശക്തമായി വിമർശിച്ചിരുന്ന കാരശ്ശേരി, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വി. ഡി. സതീശൻ നേതൃത്വം നൽകുന്ന സർക്കാരിനെ എങ്ങനെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങൾ എങ്ങനെയായിരിക്കുമെന്നും റിയാദിലെ സി.പി.എം അനുകൂല സംഘടനയായ നവോദയയുടെ വക്താവ് സുധീർ ചോദിച്ചു.
ഇതിന് മറുപടിയായി, സർക്കാർ ഏതായാലും മുഖ്യമന്ത്രിയോ മന്ത്രിമാരോ ആരായാലും പ്രവർത്തനങ്ങളിൽ തെറ്റ് കണ്ടാൽ വിമർശിക്കുക എന്നത് തന്റെ നിലപാടാണെന്ന് കാരശ്ശേരി പറഞ്ഞു. വിമർശനത്തിന് രാഷ്ട്രീയം നോക്കാറില്ലെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളെയാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“വിമർശിക്കാനായി ആരുടെയും അനുവാദം ആവശ്യമില്ല. നല്ലത് ചെയ്യുന്നവരെ നല്ലതെന്ന് തന്നെ പറയുകയും ചെയ്യും,” എന്ന നിലപാടും കാരശ്ശേരി വ്യക്തമാക്കി.
വിവിധ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി നടന്ന മുഖാമുഖം പരിപാടി ശ്രദ്ധേയമായി.

ബോയിങ് 737 മാക്സ് സോഫ്ട്വെയറിൽ പുതുതായി കണ്ടെത്തിയ തകരാറു ലാൻഡിങ്ങിനു ഗൗരവമായ പ്രശ്നം ഉണ്ടാക്കുമെന്ന ആശങ്ക ഉയർന്നു. ഈ തകരാറു മൂലം ഓട്ടോമേറ്റഡ് നാവിഗേഷൻ പ്രവർത്തിക്കാതെ വരുമെന്നു ‘വോൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന സോഫ്ട്വെയറാണിത്. കോക്ക്പിറ്റിലെ സോഫ്ട്വെയർ അപ്പ്ഡെയ്റ്റ് ചെയ്ത ശേഷമാണു പ്രശ്നം ആരംഭിച്ചത്. ലാൻഡിംഗ് പ്ലാൻ മാറ്റി പൈലറ്റുകൾ മറ്റൊരു പാത തിരഞ്ഞെടുക്കുമ്പോഴാണ് പ്രതിസന്ധി ഉണ്ടാവുന്നത്.
ചില ഓട്ടോപൈലറ്റ് സംവിധാനങ്ങൾ ഉപേക്ഷിച്ചു പൈലറ്റുമാർക്കു മാനുവൽ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വരാം. പ്രതിസന്ധി ഘട്ടത്തിൽ ക്രൂവിന്റെ ഭാരം വർധിപ്പിക്കുന്ന അവസ്ഥയാണിതെന്നു വിദഗ്ധർ പറയുന്നു. പലപ്പോഴും താണു പറക്കുമ്പോഴും മോശം കാലാവസ്ഥയിലും അതു സംഭവിക്കാം.
ബോയിങ് തകരാർ സമ്മതിക്കുന്നു. എന്നാൽ സുരക്ഷാ പ്രശ്നം ഇല്ലെന്നാണ് വാദം. ഓഗസ്റ്റിൽ 737 മാക്സ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. “പ്രശ്നം പരിഹരിക്കാൻ ഞങ്ങളുടെ എൻജിനിയർമാർ സോഫ്ട്വെയർ പുതുക്കാനുള്ള ശ്രമത്തിലാണ്.”
പ്രശ്നമുള്ള 737 മാക്സ് സ്വീകരിക്കില്ലെന്നു സൗത്വെസ്റ് എയർലൈൻസും യുണൈറ്റഡ് എയർലൈൻസും പറഞ്ഞു.
അന്വേഷണം നടത്തുന്നുണ്ടെന്നു എഫ് എ എ പറയുന്നു. സുരക്ഷയ്ക്കു പ്രശ്‌നം കണ്ടാൽ മാക്സ് 7, മാക്സ് 10 എന്നിവയ്ക്കു നിയന്ത്രണം വരാം. ഡെൽറ്റ, യുണൈറ്റഡ്, അമേരിക്കൻ, അലാസ്‌ക എന്നിവ മാക്സ് 10 ഓർഡർ ചെയ്തിട്ടുണ്ട്.

കനത്ത മഴയും കൊടും കാറ്റുമായി നോർത്ത് അമേരിക്കയുടെ കിഴക്കൻ തീരത്തു ശനിയാഴ്ച്ച നോർത്ത്ഈസ്റ്റർ എത്തി. ബ്രൂക്ലിനിൽ മരം വീണ് ഒരാൾ മരിച്ചപ്പോൾ റോബർട്ട് മോസസ് സ്റ്റേറ്റ് പാർക്കിനടുത്തു 18 അടി ഉയരത്തിൽ അടിച്ച തിരമാലയിൽ പെട്ട ലോംഗ് ഐലൻഡ് നിവാസിയെ കാണാതായി.
ന്യൂ യോർക്ക് സിറ്റി ഹൗസിംഗ് അതോറിറ്റി ജീവനക്കാരൻ ലൈറ്റൻ ബ്രൗൺ (56) ആണ് ബ്രൂക്ലിൻ സൈപ്രസ് ഹിൽസ് ഹൗസസ് മേഖലയിൽ മരം വീണു മരിച്ചത്. ബ്രൗണിനു ശരീരമാകെ പരുക്കേറ്റെന്നു റിപ്പോർട്ടുകൾ പറയുന്നു.
ആ മരണം റിപ്പോർട്ട് ചെയ്യുന്നതിന് ഒരു മണിക്കൂർ മുൻപാണ് ഫയർ ഐലൻഡിന്റെ പടിഞ്ഞാറൻ അറ്റത്തു തിരമാലകൾ ഒരാളെ അടിച്ചു കൊണ്ടു പോയത്. നീന്താൻ ഇറങ്ങിയ ആൾക്കു വേണ്ടിയുള്ള തിരച്ചിൽ ഇരുട്ടു കനത്തപ്പോൾ ശനിയാഴ്ച വൈകിട്ടു നിർത്തിവച്ചുവെന്നു സ്റ്റേറ്റ് പോലീസ് പറഞ്ഞു.
നോർത്ത്ഈസ്റ്റിന്റെ ചില ഭാഗങ്ങളിൽ കൊടും കാറ്റു മണിക്കൂറിൽ 80 മൈൽ വരെ എത്തുമെന്നു ആശങ്കയുണ്ട്. “ഇതിലും വലുത് വരാനിരിക്കുന്നു,” ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കൽ പറഞ്ഞു.
സംസ്ഥാനത്തിന്റെ താഴ്ന്ന കൗണ്ടികളിൽ ഹോക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആളുകൾ വെള്ളത്തിൽ ഇറങ്ങരുതെന്നു അവർ താക്കീതു നൽകി.
തിരമാലകൾ 18 അടി വരെ ഉയർന്നപ്പോൾ ചിലപ്പോൾ 25 അടി വരെ എത്തുമെന്നു നാഷനൽ വെതർ സർവീസിന്റെ താക്കീതുണ്ടായി. കാറ്റിന്റെ ശക്തി മണിക്കൂറിൽ 35-45 എന്നിങ്ങനെ നിൽക്കുന്നുവെങ്കിലും 60 വരെ ഉയരാം എന്നാണ് താക്കീത്.
ന്യൂ യോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ന്യൂ ജേഴ്സി, ഡെലവെയർ, കണക്ടിക്കട്ട്, മാസച്ചുസെറ്റ്സ് എന്നിവിടങ്ങളിൽ താക്കീതുണ്ട്. സഫോക് കൗണ്ടിയിൽ 17,000 ഉപയോക്താക്കൾക്ക് വൈദ്യുതി നഷ്ടമായി. നസാവുവിൽ 2,000 പേർക്കും.

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം.
ഇതിന്റെ ഭാഗമായി കോൺഗ്രസിന്റെ രണ്ടാംഘട്ട സമരത്തിന് ഇന്ന് തുടക്കമാകും. ഇടതു പാർട്ടികളുടെ സംയുക്ത പ്രതിഷേധം ഡൽഹിയിൽ നടക്കും.
ഒക്ടോബർ രണ്ടിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ജയിൽ നിറക്കൽ സമരത്തിന് സിജെപിയും ആഹ്വാനം ചെയ്തു.
രാജ്യവ്യാപക പ്രതിഷേധം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.
വിവിധ സംസ്ഥാനങ്ങളിലായാണ് കോൺഗ്രസിന്റെ സമരപരിപാടികൾ നടക്കുക.
വോട്ട് മോഷ്ടിക്കാൻ ബിജെപിയെ തിരഞ്ഞെടുപ്പ് കമ്മീഷണർ സഹായിച്ചുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളിലും കോൺഗ്രസ് ഇന്ന് വൻ പ്രതിഷേധ പ്രകടനങ്ങൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ജാർഖണ്ഡിൽ സിഇഒ ഓഫീസ് ഉപരോധിക്കും.
തെലുങ്കാനയ ബിഹാർ, ഗോവ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്ന് നടക്കുന്ന പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.
അഞ്ച് ഇടത് പാർട്ടികൾ സംയുക്തമായി നടത്തുന്ന പ്രതിഷേധം ഇന്ന് ഡൽഹിയിൽ നടക്കും.

കോഴിക്കോട്: മാസപ്പടി കേസില്‍ സര്‍ക്കാറിന് മെല്ലെപ്പോക്ക് നയമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അഡ്വക്കറ്റ് ജനറലിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. വിഷയത്തില്‍ നേരത്തെ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്ന കാര്യങ്ങളെല്ലാം അതേപടി സര്‍ക്കാറിന് നടപ്പാക്കാനാകില്ല. ലഭിക്കുന്ന നിയമോപദേശം അനുസരിച്ചായിരിക്കും സര്‍ക്കാര്‍ മുന്നോട്ടുപോകുക. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയെ അറിയിക്കും.
ലോകായുക്ത വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയാണ്.
താന്‍ ലോകായുക്ത യോഗം വിളിച്ചിട്ടില്ല. ലോകായുക്ത ആവശ്യപ്പെട്ടതനുസരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. ലോകായുക്ത ഒരു സ്വതന്ത്ര സ്ഥാപനമാണെന്നും അതിന്റെ സ്വാതന്ത്ര്യത്തെ മാനിക്കുമെന്നും ലോകായുക്തയെ അട്ടിമറിക്കാന്‍ ശ്രമിച്ചത് കഴിഞ്ഞ സര്‍ക്കാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൂഫാന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമതലം വരെ വ്യാപിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പും ആഭ്യന്തര വകുപ്പും ചേര്‍ന്നായിരിക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബസ് ശേഖരം നവീകരിക്കുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എം.എൽ.എമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ബസ് വാങ്ങി നൽകാൻ സർക്കാർ പ്രത്യേകാനുമതി നൽകി.
2026-27 സാമ്പത്തിക വർഷത്തെ നിയമസഭ മണ്ഡല ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു എം.എൽ.എക്ക് പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാം. ഇതുസംബന്ധിച്ച് വ്യവസ്ഥകൾ ഉൾപ്പെടുത്തി ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
വാങ്ങുന്ന ബസുകളുടെ സീറ്റുകളുടെ എണ്ണം, ഇന്ധന വിഭാഗം എന്നിവ കെ.എസ്.ആർ.ടി.സി സി.എം.ഡി ആലോചിച്ചായിരിക്കും തീരുമാനിക്കുക.
എം.എൽ.എമാരിൽ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിന് നികുതികളും രജിസ്ട്രേഷൻ ചാർജുകളും ഉൾപ്പെടെ ബസുകളുടെ ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക സെപ്റ്റംബർ 30നകം കെ.എസ്.ആർ.ടി.സി സി.എം.ഡി എം.എൽ.എമാർക്ക് കൈമാറണം.
താൽപര്യമുള്ള ജനപ്രതിനിധികൾ തങ്ങളുടെ വിഹിതം അനുവദിച്ചുള്ള നിർദേശം ഒക്ടോബർ 15നകം ജില്ല കലക്ടർമാർക്ക് സമർപ്പിക്കണം.
ഫണ്ട് ലഭ്യത ഉറപ്പാക്കിയ ശേഷം നിർദേശം ലഭിച്ച് ഏഴ് ദിവസത്തിനകം കലക്ടർമാർ കെ.എസ്.ആർ.ടി.സി സി.എം.ഡിയെ നിർവഹണ ഉദ്യോഗസ്ഥനാക്കി പദ്ധതിക്ക് ഭരണാനുമതി നൽകും.
ബസുകളുടെ റൂട്ടും സർവിസും നിശ്ചയിക്കുമ്പോൾ അതത് എം.എൽ.എമാരുമായി കൂടിയാലോചിച്ച് മണ്ഡലത്തിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകും. സർവിസ് വിഭാഗം, അലോട്ട്മെന്റ്, പുനർവിന്യാസം എന്നിവ സംബന്ധിച്ച അന്തിമ അധികാരം കോർപറേഷനായിരിക്കും.
ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെ ഏത് വിഭാഗത്തിലും ഈ ബസുകൾ വിന്യസിക്കാൻ കെ.എസ്.ആർ.ടി.സിക്ക് അധികാരമുണ്ടായിരിക്കും. ഇന്ധനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികൾ, മറ്റ് പ്രവർത്തനച്ചെലവുകൾ എന്നിവ പൂർണമായി കെ.എസ്.ആർ.ടി.സി തന്നെ വഹിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.