">
All E-News Editions PDF Download Not Available Yet
Daily E News
30 September 2026
2026 | സെപ്റ്റംബർ 30 | ബുധൻ
Join Pudukad News WhatsApp Channel
Pudukad

PUDUKADNEWS.com ഒല്ലൂരിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു


———————————- ഒല്ലൂരിൽ കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു….
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

Top News Now

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം; വനിതകളുടെ 4×400 മീറ്റർ റിലേയിൽ കുതിപ്പ് | Asian Games 2026

നഗോയ: ഏഷ്യൻ ഗെയിംസ് 2026ലെ അത്‌ലറ്റിക്‌സ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം (Asian Games 2026). വനിതകളുടെ 4×400 മീറ്റർ റിലേയിൽ കിരൺ പഹൽ, പൂവമ്മ രാജു മച്ചെട്ടിര, പ്രാചി, വിത്യ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് സ്വർണം നേടിയത്. 3 മിനിറ്റ് 29.69 സെക്കൻഡ് സമയത്തിലാണ് ഇന്ത്യൻ സംഘം ഫിനിഷ് ചെയ്ത് ഒന്നാം സ്ഥാനത്തെത്തിയത്. ബഹ്റൈൻ വെള്ളിയും ചൈന വെങ്കലവും നേടി. അതേസമയം, 4×100 മീറ്റർ മിക്സഡ് റിലേയിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി. ഗുരിന്ദർവീർ സിംഗ്, അനിമേഷ് കുജൂർ, ഹരിത ഭദ്ര, എസ്. സ്നേഹ എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീം 41.06 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ദേശീയ റെക്കോർഡോടെയാണ് മൂന്നാം സ്ഥാനത്തെത്തിയത്. സ്പ്രിന്റ് റിലേയിൽ 1990ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ മെഡലെന്ന പ്രത്യേകതയും 4×100 മീറ്റർ മിക്സഡ് റിലേയിലെ ഈ നേട്ടത്തിനുണ്ട്. ദേശീയ റെക്കോർഡ് കൂടി തിരുത്തിയാണ് ഇന്ത്യൻ സംഘം വെങ്കലം സ്വന്തമാക്കിയത്. 5000 മീറ്റർ ഓട്ടത്തിലും ഇന്ത്യയ്ക്ക്…

Top News Now

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് സർപ്രൈസ് മുന്നേറ്റം; യുഡിഎഫിന് ഏഴ് സിറ്റിങ് സീറ്റുകൾ നഷ്ടമായി, 18 വാർഡുകൾ പിടിച്ച് ഇടത് ക്യാമ്പ് | Kerala local body by-election 2026

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം (Kerala local body by-election 2026). യുഡിഎഫിന്റെ ഏഴ് സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ, എൽഡിഎഫിന്റെ നാല് സീറ്റുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. ഫലപ്രകാരം യുഡിഎഫ് 19 സീറ്റിലും എൽഡിഎഫ് 18 സീറ്റിലും വിജയിച്ചു. എറണാകുളം പൂത്തൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി20 നിലനിർത്തി. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന് 22 സീറ്റുകളും എൽഡിഎഫിന് 15 സീറ്റുകളുമായിരുന്നു. ഫലത്തോടെ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളുടെ എണ്ണം 19 ആയി കുറഞ്ഞപ്പോൾ എൽഡിഎഫ് 18 സീറ്റുകളിലെത്തി. കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലെ 38 തദ്ദേശ സ്ഥാപന വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലെ ഓരോ വാർഡ്, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ മൂന്ന് മുനിസിപ്പൽ വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ വാർഡ്, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലായിരുന്നു മത്സരം.…

ADVERTISEMENT
Advertisement
Pudukad

PUDUKADNEWS.com വരാക്കര പയ്യാക്കരയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി


———————————- വരാക്കര പയ്യാക്കരയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

Top News Now

സ്ക്രീനുകൾക്കിടയിലെ ജീവന്റെ തുടർച്ചകൾ

കാളിങ് ബെല്ലിന്റെ ശബ്ദം അയാളെ നിമിഷങ്ങളിലെ ഭ്രമകാഴ്ചകളിൽനിന്ന് തിരികെക്കൊണ്ടുവന്നു. ഓണപ്പൂക്കളത്തിനായി പൂക്കൾ ശേഖരിക്കാൻ കൂട്ടുകാരോടൊപ്പം കുറ്റിക്കാടുകൾ പടർന്ന പറമ്പുകളിലൂടെ നടക്കുന്ന, കല്ലുവെട്ടുകുഴികളിൽ കളിച്ചുനടക്കുന്ന കൗമാരക്കാരനല്ല ഇന്ന് താൻ. എഴുപത് പിന്നിട്ട ഒരു വൃദ്ധനാണ്. താനിരിക്കുന്നത് മകന്റെ ഫ്ലാറ്റിലാണ്. ഏറെനേരവും ഒറ്റപ്പെട്ട്. ചുറ്റും സമാനമായ കെട്ടിടസമുച്ചയങ്ങൾ. അന്ന് രാത്രി അത്താഴത്തിനിടെ അയാൾ മകനോടു പറഞ്ഞു: “കുറച്ച് ഇൻഡോർ ചെടികൾ വാങ്ങി ബാൽക്കണിയിലും മുറികളിലും വെക്കണം.” ഒരു സാധാരണ നിർദേശത്തേക്കാൾ കൂടുതലായിരുന്നു അത്. പുതിയ ജീവിതത്തിനുള്ളിൽ പഴയൊരു പച്ചപ്പിന് ഇടം കണ്ടെത്താനുള്ള നിശ്ചയം ആ വാക്കുകളിലുണ്ടായിരുന്നു. നഗരജീവിതത്തിൽ ഇൻഡോർ സസ്യങ്ങൾ ഇന്ന് സജീവ സാന്നിധ്യമാണ്. കോൺക്രീറ്റും സ്ക്രീനുകളും നിറഞ്ഞ ഇടങ്ങളിൽ ഒരു ചെറിയ പച്ചച്ചെടി എങ്ങനെ പ്രിയസാന്നിധ്യമായി മാറുന്നു ? അത് അലങ്കാരത്തിന്റെ മാത്രം കഥയല്ല. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ സൗന്ദര്യബോധംകൊണ്ടുമാത്രം വിശദീകരിക്കാനാവില്ല. അതിന്റെ അടിത്തറ അനുഭവത്തിലാണ്. മായാത്ത ജൈവമുദ്രകൾ സാങ്കേതികവിദ്യ ജീവിതത്തെ കൂടുതൽ സൗകര്യപ്രദവും നിയന്ത്രിതവുമാക്കുന്നു. എന്നാൽ ആ നിയന്ത്രിത പൂർണതയുമായി…

Top News Now

ഉപതെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി എല്‍ഡിഎഫ്; ഏഴ് യുഡിഎഫ് സീറ്റുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ ആകെ 58.81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂർ ജില്ലയിലാണ് (84.55%). കോട്ടയത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് (54.24%). കൊല്ലം, ആലപ്പുഴ ഒഴികെ 12 ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശ്ശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ല പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഉപതെഞ്ഞടുപ്പ് നടന്നത്. ആകെ 126 സ്ഥാനാർഥകൾ ജനപിന്തുണ തേടി. പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ 18 വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു. ബിന്ദു കുമാരി 533 വോട്ട് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി 515 വോട്ടാണ് നേടിയത്. എൻഡിഎക്ക് 21 വോട്ട് ലഭിച്ചു. കോട്ടയം മീനടം പഞ്ചായത്തിലെ ഒന്നാം വാർഡായ ചീരംകുളം…

ADVERTISEMENT
Advertisement
Top News Now

ദുർഗ്ഗാ പൂജ പ്രിവ്യൂ ഷോകളുടെ മറവിൽ നടന്ന കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വസതിയടക്കം കൊൽക്കത്തയിലെ 15 കേന്ദ്രങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ റെയ്ഡ്: തൃണമൂൽ കോൺഗ്രസ് ഭരണകാലത്തെ ടൂറിസം മന്ത്രി ഇന്ദ്രനീൽ സെന്നിനും ഭാര്യക്കും ഒപ്പമുള്ളവർക്കുമെതിരെ നടപടി ശക്തമാക്കി ഇ.ഡി

കൊല്‍ക്കത്ത: ദുര്‍ഗ്ഗാ പൂജ മുന്‍നിര്‍ത്തി സംഘടിപ്പിച്ച പ്രദര്‍ശനങ്ങളിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രിയുടെ വസതിയടക്കം കൊല്‍ക്കത്തയിലെ 15 കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ടൂറിസം മന്ത്രിയായിരുന്ന ഇന്ദ്രനീല്‍ സെന്‍, ഭാര്യ, ഇവരുമായി അടുത്ത ബന്ധമുള്ള വ്യക്തികള്‍ എന്നിവര്‍ കേന്ദ്രീകരിച്ചാണ് ഇ.ഡി പരിശോധന ശക്തമാക്കിയത്. ‘മാസ് ആര്‍ട്ട്’ എന്ന ലാഭരഹിത സംഘടന സംഘടിപ്പിച്ച ദുര്‍ഗ്ഗാ പൂജ പ്രിവ്യൂ ഷോകളുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന ആരോപണത്തിലാണ് നടപടി. യുനെസ്‌കോയുടെ ഔദ്യോഗിക പങ്കാളിത്തമുണ്ടെന്ന വ്യാജ അവകാശവാദം ഉന്നയിച്ച് ഇവര്‍ വിവിധ പങ്കാളികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വന്‍തുക കൈപ്പറ്റിയെന്നും, ഈ തുക വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തുവെന്നുമാണ് കേസ്. പശ്ചിമ ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ ഈ വര്‍ഷം ജൂണില്‍ ഒരു ട്രാവല്‍ ഏജന്‍സി മാനേജിംഗ് ഡയറക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊല്‍ക്കത്ത പോലീസ് ഇന്ദ്രനീല്‍…

Top News Now

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടത് പാർട്ടികളുടെ പ്രതിഷേധം; എം.എ. ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തിന് മുന്നിൽ ഇടത് പാർട്ടികളുടെ പ്രതിഷേധം. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, മുതിർന്ന നേതാവ് വൃന്ദ കാരാട്ട് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തിനിടെ എം.എ. ബേബി, വൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. പ്രധാനമായും ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെയാണ് വിവാദം ശക്തമായത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനത്തിലെ സുതാര്യതയും തീരുമാനമെടുക്കുന്ന രീതിയും സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. അതേസമയം, കമ്മിഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നെന്നും നടപടികൾ നിയമപരമായ ചട്ടക്കൂടിനുള്ളിലാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. 

Top News Now

തമിഴ്‌നാട്ടിലെ കോടീശ്വരനായ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണിക്കെതിരെ കൂടുതൽ കുരുക്കുമുറുക്കി പോലീസ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വ്യവസായിക്കെതിരെ പുതിയ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് സെൻട്രൽ ക്രൈംബ്രാഞ്ച്

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആര്‍. വീരമണിക്കെതിരെ കൂടുതല്‍ ഗുരുതര വകുപ്പുകള്‍ ചുമത്തി സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പുതിയ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. തന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ വീരമണി ലൈംഗികമായി പീഡിപ്പിച്ചുവെന്ന അമ്മയുടെ പരാതിയിലാണ് തിങ്കളാഴ്ച ചെന്നൈയിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പുതിയ കേസ് ഫയല്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വീരമണിയും കൂട്ടാളികളായ ഗണേശന്‍, ശാന്തി, ഇവരുടെ ഭര്‍ത്താവ് മഹേന്ദ്ര സിംഹന്‍ എന്നിവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതിനിടെ, കേസിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ വിവരങ്ങളും രേഖകളും പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് പോലീസ് വാട്സ്ആപ്പ് നമ്പര്‍ പുറത്തുവിട്ടു. വിവരങ്ങള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ലഭിക്കുന്ന വിവരങ്ങളില്‍ ഉടന്‍ തന്നെ അന്വേഷണവും കര്‍ശന നടപടിയും സ്വീകരിക്കുമെന്നും പോലീസ് ഉറപ്പുനല്‍കുന്നു. അഡീഷണല്‍ കമ്മീഷണര്‍ പി.സി. തെന്മൊഴി, ജോയിന്റ് കമ്മീഷണര്‍ ദിഷ മിത്തല്‍, എസ്.പി ജെ. മുത്തരാശി, ഡെപ്യൂട്ടി കമ്മീഷണര്‍ വി.വി. ഗീതാഞ്ജലി എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം ചെന്നൈ പോലീസ്…

ADVERTISEMENT
Advertisement
Top News Now

കേരള സർവകലാശാലയുടെ പേര് കേരളം സർവകലാശാല എന്നാക്കാനുള്ള പ്രമേയം സെനറ്റ് തള്ളി. മലയാള നാട് എന്നാക്കിയാൽ സർവകലാശാലയുടെ പേരുമാറ്റുമോയെന്ന് ചോദ്യം. ചെന്നൈ എന്നാക്കിയിട്ടും മദ്രാസ് സർവകലാശാല തുടരുന്നു. മൈസൂരുവും ബംഗളുരുവുമൊന്നും യൂണിവേഴ്സിറ്റികൾക്ക് ബാധകമായില്ല. പേരുമാറിയത് യൂണിവേഴ്സിറ്റിയുടെയല്ല, സംസ്ഥാനത്തിന്റേതെന്ന് വിശദീകരണം. കേരളത്തിന്റെ പേര് കേരളം എന്നായിട്ടും എല്ലായിടത്തും പേരുമാറ്റം പ്രായോഗികമല്ല. എല്ലായിടത്തും പേരുമാറ്റത്തിന് ചെലവ് കോടികൾ

തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തെങ്കിലും സർവകലാശാലകൾക്കും സ്ഥാപനങ്ങൾക്കുമൊന്നും കേരളം എന്ന് പേരിനൊപ്പം കൂട്ടിച്ചേർക്കുക പ്രായോഗികമാവില്ല. ഭാഷാശാസ്ത്ര പ്രയോഗവും വ്യാകരണവും കേരളം എന്ന കൂട്ടിച്ചേർക്കലുമായി യോജിക്കുന്നില്ല. കേരളം എന്ന് കൂട്ടിച്ചേർത്താൽ ചിലതിൽ അഭംഗിയുമുണ്ട്. കേരള സർക്കാർ എന്നതിന് പകരം കേരളം സർക്കാർ എന്നാക്കിയാൽ അഭംഗിയാണ്. ഇത്തരം വാദങ്ങൾ സർക്കാരിന് മുന്നിൽ ഉയർന്നു വന്നിട്ടുണ്ടെന്നും പഠിക്കുകയാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ കേരളം എന്ന സംസ്ഥാനത്തിന്റെ പേരിനൊപ്പം കേരള സർവകലാശാലയുടെ പേര് ‘കേരളം സർവകലാശാല’ എന്നാക്കാനുള്ള പ്രമേയം യൂണിവേഴ്സിറ്റി സെനറ്റ് ഐകകണ്‌ഠ്യേന തള്ളിയിരിക്കുകയാണ്. എയ്ഡഡ് കോളേജ് അദ്ധ്യാപക സംഘടനാ നേതാവ് ഡോ. വിഷ്‌ണു ഗോപനാണ് സെനറ്റിൽ പേരുമാറ്റത്തിനായി പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കേരള സർവകലാശാലയെന്ന പേരിലുള്ള സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെന്നും പേരുമാറ്റം പ്രായോഗികമല്ലെന്നും സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാർ മറുപടി നൽകി. കടുത്ത ഭാഷാവാദികളാണ് തമിഴ്നാട്ടുകാർ. എന്നാൽ…

Top News Now

‘വോട്ട് നിരോധന’ത്തിലൂടെ മോദി സർക്കാർ രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ: വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ മറവിൽ കോടിക്കണക്കിന് പാവപ്പെട്ടവരുടെ വോട്ടവകാശം കവർന്നെടുക്കാൻ സമ്മതിക്കില്ലെന്ന് സി.ഡബ്ല്യു.സി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷന്റെ മുന്നറിയിപ്പ്

ഡല്‍ഹി: പ്രതീകാത്മകമായ ‘വോട്ട് നിരോധനം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട്, വോട്ടര്‍ പട്ടിക സുപ്രധാന പരിഷ്‌കരണ നടപടികള്‍ക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കവെ, വോട്ടര്‍ പട്ടിക തിരുത്തലിന്റെ മറവില്‍ നടത്തുന്ന ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഉടനടി നീക്കം ചെയ്യണമെന്നും, ഇലക്ഷന്‍ കമ്മീഷന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പ്രധാനമന്ത്രി മോദി ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. കേവലം പത്ത് വര്‍ഷം മുന്‍പ് നോട്ടുനിരോധനത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ത്ത പ്രധാനമന്ത്രി, ഇപ്പോള്‍ വോട്ട് നിരോധനത്തിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യപ്പെട്ട സാധാരണക്കാര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള പൂര്‍ണ്ണ അവസരം നല്‍കണമെന്നും, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൃത്യസമയത്ത് എളുപ്പത്തില്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചു പ്രധാന ആവശ്യങ്ങളടങ്ങിയ നിര്‍ദ്ദേശവും ഖാര്‍ഗെ മുന്നോട്ടുവെച്ചു.…

Top News Now

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ തന്നെ പൂർത്തിയാക്കാൻ ഉത്തരവ്. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം തള്ളി സർക്കാർ. തെളിവുകൾ ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് വിലയിരുത്തൽ. പ്രതികളുടെ നീക്കത്തിന് കനത്ത തിരിച്ചടി

തലശ്ശേരി: ഷുഹൈബ് വധക്കേസിൽ വിചാരണകോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ ഹരജി ഹൈകോടതി തള്ളി. ഇതുപ്രകാരം തലശ്ശേരി അഡീഷണൽ സെഷൻ കോടതിയിൽ തന്നെ വിചാരണ പൂർത്തിയാക്കാനും കോടതി നിർദേശം നൽകി. എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2026 മേയിലായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. എന്നാൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയോട് നിസ്സഹകരണം തുടരുകയും കോടതിയിൽ ഹാജരാകാതിരിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂട്ടറും വിചാരണ വേളയിൽ ഹാജരാകാതിരുന്നിരുന്നു. വിചാരണ കോടതി കേസിൽ പക്ഷം ചേർന്ന് ഇടപെടുന്നു എന്നായിരുന്നു പ്രതികളുടെ പ്രധാന പരാതി. ഇത് ചോദ്യം ചെയ്ത് പ്രതികൾ വിചാരണകോടതിയെ സമീപിക്കുകയും എന്നാൽ കോടതി ഈ ഹരജി തള്ളുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തലശ്ശേരി അഡീഷണൽ സെഷൻ കോടതിയിൽ നിന്നും വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് ഹൈകോടതി തള്ളിയത്. കേസുമായി ബന്ധപ്പെട്ട് വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികളുടെ ജാമ്യമടക്കം തലശ്ശേരി കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഹൈകോടതി, സെഷൻ കോടതി ജാമ്യം റദ്ദാക്കിയ…

ADVERTISEMENT
Advertisement
Top News Now

പതിവായി പച്ചക്കറി കഴിക്കൂ…

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ പച്ചക്കറികളിൽ ധാരാളമുണ്ട്. നാരുകൾ നിറഞ്ഞതിനാൽ ദഹനം എളുപ്പമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

 ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടി അസുഖങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു. കലോറി കുറവും പോഷകങ്ങൾ കൂടുതലുമുള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ഇത് മികച്ചതാണ്.

 ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

Top News Now

സുരക്ഷാ പരിശോധനയിൽ വീഴ്ച; GPT-6.1 Astraയുടെ റിലീസ് ഒഴിവാക്കി OPEN AI | OpenAI GPT-6.1 Astra cancellation

സാൻ ഫ്രാൻസിസ്കോ: സുരക്ഷയും മനുഷ്യരുടെ നിർദേശങ്ങൾ പാലിക്കുന്നതുമായ ബന്ധപ്പെട്ട പരിശോധനകളിൽ പ്രതീക്ഷിച്ച നിലവാരം കൈവരിക്കാത്തതിനെ തുടർന്ന് പുതിയ എഐ മോഡൽ GPT-6.1 Astra പുറത്തിറക്കാനുള്ള തീരുമാനം OpenAI ഒഴിവാക്കി (OpenAI GPT-6.1 Astra cancellation). ഒക്ടോബറിൽ മോഡൽ അവതരിപ്പിക്കാനായിരുന്നു നേരത്തെ പദ്ധതിയിട്ടിരുന്നത്. OpenAIയുടെ സേഫ്റ്റി സിസ്റ്റംസ് മേധാവി സാച്ചി ജെയിൻ പറയുന്നതനുസരിച്ച്, മുൻ മോഡലിനെ അപേക്ഷിച്ച് Astra ചില മേഖലകളിൽ മെച്ചപ്പെട്ടിരുന്നെങ്കിലും ‘അലൈൻമെന്റ്’ പരിശോധനകളിൽ പിന്നാക്കം പോയി. മനുഷ്യർ നൽകുന്ന നിർദേശങ്ങൾക്കുള്ളിൽ തന്നെ പ്രവർത്തിക്കുന്നുണ്ടോ, ഉപയോക്താവിന്റെ അനുമതിയില്ലാതെ പരിധി കടക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇത്തരം പരിശോധനകളിൽ വിലയിരുത്തുന്നത്. മോഡൽ താൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ഉപയോക്താവിനോട് എല്ലായ്പ്പോഴും കൃത്യമായി വിവരിക്കുന്നില്ലെന്നും ചില സാഹചര്യങ്ങളിൽ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ നിർദേശിച്ച പരിധിക്കപ്പുറമുള്ള പ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നുവെന്നും പരിശോധനകളിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പുറത്തുള്ള ടൂളുകളോ സേവനങ്ങളോ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടും സുരക്ഷാ ആശങ്കകൾ ഉയർന്നു. GPT-6.1 Astra കൂടുതൽ സങ്കീർണമായ ജോലികൾ മനുഷ്യരുടെ ഇടപെടൽ കുറച്ച്…

Pudukad

PUDUKADNEWS.com കല്ലൂരിൽ ബസിനടിയിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്


———————————-കല്ലൂരിൽ ബസിനടിയിലേക്ക് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന് പരിക്ക്…
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

ADVERTISEMENT
Advertisement
Top News Now

വീടുകളുടെ മുന്നിലെ പിച്ചള നെയിം ബോർഡുകൾ വ്യാപകമായി മോഷണം പോകുന്നു; ഒറ്റരാത്രിയിൽ 20 വീടുകളിൽ കവർച്ച, മേഖലയിൽ മോഷണവും ലഹരി സംഘങ്ങളുടെ ശല്യവും വർധിക്കുന്നതായി നാട്ടുകാർ

എറണാകുളം: ആലങ്ങാട് മേഖലയിൽ വീടുകളുടെ മുന്നിൽ സ്ഥാപിച്ച പിച്ചളയിൽ തീർത്ത നെയിം ബോർഡുകൾ മോഷണം പോകുന്നതായി വ്യാപക പരാതി. ഏകദേശം 3000 രൂപ മുതൽ 5000 രൂപയോളം വിലമതിക്കുന്ന പിച്ചള ബോർഡുകളാണ് ആലങ്ങാട് മേഖലയിൽ നിന്ന് മോഷണം പോയത്. ഇരുപതോളം വീടുകളിലാണ് കഴിഞ്ഞദിവസം രാത്രി മോഷണം നടന്നത്. മാസങ്ങൾക്കു മുമ്പ് കോട്ടപ്പുറം, കരുമാലൂർ, കടുങ്ങല്ലൂർ മേഖലയിൽ നിന്നും പിച്ചളയിൽ തീർത്ത നെയിം ബോർഡുകൾ മോഷണം പോയിരുന്നു. കഴിഞ്ഞദിവസം കാരുചിറയിലും ഷാപ്പുപടിയിലും വാട്ടർ മീറ്ററുകൾ മോഷണം പോയിരുന്നു. രണ്ടാഴ്ച മുമ്പ് കാരുകുന്ന് പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിപ്പൊളിച്ചിരുന്നു. രണ്ടു മാസം മുമ്പ് കുന്നേൽ, തടിക്കക്കടവ്, കരിങ്ങാംതുരുത്ത് ഭാഗത്തെ വീടുകളിൽ ആയുധങ്ങളുമായി അജ്ഞാത സംഘം എത്തിയിരുന്നു. ഇതിനു പിന്നാലെയാണു വീണ്ടും മോഷ്ടാക്കൾ എത്തിയിരിക്കുന്നത്. ലഹരി സംഘങ്ങളുടെയും മോഷ്ടാക്കളുടെയും ശല്യമുള്ളതിനാൽ പലരും ഭയന്നിട്ടു രാത്രി പുറത്തിറങ്ങാറില്ല. ഈ അവസരം മുതലെടുത്താണു മോഷ്ടാക്കൾ കറങ്ങി നടക്കുന്നത്. ആയുധങ്ങളുമായി കറങ്ങി നടക്കുന്ന മോഷണ സംഘങ്ങൾ വേറെയുമുണ്ട്. ഇതര സംസ്ഥാന സംഘങ്ങളാണ്…

Top News Now

കോഴഞ്ചേരിയിൽ റിസോർട്ട് ജീവനക്കാരിയായ ഇരുപതുകാരിയെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. കുളത്തൂപ്പുഴ സ്വദേശിനി ദിൽഷയ്ക്ക് ദാരുണാന്ത്യം. സംസാരിച്ചുനിൽക്കെ കയ്യിൽ കരുതിയ കത്തിയെടുത്ത് തുരുതുരെ കുത്തി. നാട്ടുകാർ പ്രതി ജിത്തുവിനെ മരത്തിൽ കെട്ടിയിട്ട് പോലീസിലേൽപ്പിച്ചു. പ്രണയനൈരാശ്യമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട: കോഴഞ്ചേരിയില്‍ റിസോര്‍ട്ടില്‍ യുവതിയെ കുത്തിക്കൊന്നു. റിസോര്‍ട്ടിലെ ട്രെയിനി റിസപ്ഷനിസ്റ്റായ കുളത്തൂപ്പുഴ സ്വദേശി ദില്‍ഷ ആണ് കൊല്ലപ്പെട്ടത്. 20 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ കീഴുക്കര സ്വദേശി ജിത്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു ക്രൂര കൊലപാതകം. കോഴഞ്ചേരി മാരാമണിലുള്ള റിസോര്‍ട്ടില്‍ ഈ മാസം പതിനൊന്നാം തീയതിയാണ് ദില്‍ഷ ജോലിക്കായി എത്തിയത്.

ഇന്ന് ഉച്ചയോടെ സുഹൃത്തായ ജിത്തു റിസോര്‍ട്ടിലെത്തുകയും അതിനുശേഷം ഇരുവരും പുറത്തുനിന്ന് സംസാരിക്കുകയായിരുന്നുവെന്നും ജീവനക്കാര്‍ പറയുന്നു. സംസാരത്തിനിടെ ജിത്തു കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് ദില്‍ഷയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. നിരവധി തവണ കുത്തിയതായാണ് വിവരം.

ഗുരുതരമായി പരിക്കേറ്റ ദില്‍ഷയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ നാട്ടുകാര്‍ പിടികൂടി സമീപത്തുള്ള മരത്തില്‍ കെട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പ്രതിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്കായി മാറ്റി. പ്രണയനൈരാശ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Top News Now

എംജി സര്‍വകലാശാലയിലെ കൈക്കൂലിക്കേസ്, സി.ജെ. എല്‍സിയെ പിരിച്ചുവിട്ട നടപടി ഗവര്‍ണര്‍ റദ്ദാക്കി; കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്. എല്‍സി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണു ഗവര്‍ണറുടെ നിര്‍ണായക ഇടപെടല്‍. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ എല്‍സി സസ്‌പെന്‍ഷനിലായിരിക്കും

കോട്ടയം: എംജി സര്‍വകലാശാലയില്‍ കൈക്കൂലി കേസില്‍ നാലര വര്‍ഷം മുന്‍പ് അറസ്റ്റിലായ മുന്‍ അസിസ്റ്റന്റ് സി.ജെ. എല്‍സിയെ പിരിച്ചുവിട്ട നടപടി ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ റദ്ദാക്കി. അച്ചടക്കനടപടിയില്‍ കൃത്യമായ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്നു കാണിച്ച് എല്‍സി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണു ഗവര്‍ണറുടെ നിര്‍ണായക ഇടപെടല്‍. പിരിച്ചുവിടല്‍ നടപടി താല്‍ക്കാലികമായി സസ്‌പെന്‍ഷനായി നിലനിര്‍ത്താനും സംഭവം വീണ്ടും അന്വേഷിക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടു. നാലു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഗവര്‍ണറുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് പഠിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ സിന്‍ഡിക്കറ്റ് അംഗങ്ങളായ രാജേഷ് കോമത്ത്, കെ.എം. മിജാസ്, ആതിര പ്രകാശ് എന്നിവരടങ്ങുന്ന സമിതിയെ സര്‍വകലാശാല ചുമതലപ്പെടുത്തിയിട്ടുണ്ട്. 2022 ജനുവരി 29-നാണ് എംബിഎ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നല്‍കാന്‍ തിരുവല്ല സ്വദേശിയായ വിദ്യാര്‍ഥിനിയില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വിജിലന്‍സ് എല്‍സിയെ അറസ്റ്റ് ചെയ്തത്. പിരിച്ചുവിടല്‍ നടപടി താല്‍ക്കാലികമായി സസ്‌പെന്‍ഷനായി നിലനിര്‍ത്താനും സംഭവം വീണ്ടും അന്വേഷിക്കാനും ഗവര്‍ണര്‍ ഉത്തരവിട്ടു.…

ADVERTISEMENT
Advertisement
Top News Now

ചാർട്ടേഡ് വിമാനയാത്ര വിവാദം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അഴിമതി ആരോപണവുമായി ലോകായുക്തയിൽ ഹരജി; കേസ് പരിഗണിക്കുന്നത് മാറ്റി, സ്‌പോൺസർ ആരെന്നതിൽ ഇനിയും വ്യക്തതയില്ല, അടുത്ത മാസം ആറിന് ഹരജി വീണ്ടും പരിഗണിക്കും

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനയാത്രയില്‍ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റിവെച്ച് ലോകായുക്ത. അടുത്തമാസം ആറാം തീയതിയിലേക്കാണ് മാറ്റിയത്. പൊതുപ്രവര്‍ത്തകനായ കെ.എം ഷാജഹാനാണ് അഴിമതി ആരോപണം ഉന്നയിച്ച് ലോകായുക്തയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്‌പോണ്‍സേര്‍ഡ് വിമാനയാത്രയില്‍ അഴിമതിയുണ്ടെന്നും അതിനാല്‍ അന്വേഷണവും തുടര്‍നടപടികളും വേണമെന്നുമാണ് ഹരജിയിലെ പ്രധാന ആവശ്യം. ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും അഴിമതി തടയാന്‍ ജുഡീഷ്യല്‍ അധികാരങ്ങളോടെ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ലോകായുക്ത. എന്നാല്‍, സ്‌പോണ്‍സര്‍ ചെയ്തുള്ള യാത്ര അഴിമതിയായി കണക്കാക്കുമോ എന്നതിലും ഈ സൗജന്യ യാത്രക്ക് പ്രത്യുപകാരമായി ഏതെങ്കിലും തരത്തിലുള്ള ഉപകാരങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നതിലും നിലവില്‍ വ്യക്തതയില്ല. അധികാരത്തില്‍ എത്തി മാസങ്ങള്‍ മാത്രം പൂര്‍ത്തിയായതിനാല്‍ വലിയ തീരുമാനങ്ങള്‍ക്കായുള്ള സാവകാശം ലഭിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആരാണ് ചാര്‍ട്ടേഡ് വിമാനം സ്‌പോണ്‍സര്‍ ചെയ്തതെന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കാണുമ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന്…

Top News Now

ആലപ്പുഴ പുന്നമടയിൽ ഹൗസ്ബോട്ടിൽ നിന്ന് കായലിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. തിരുനെൽവേലി സ്വദേശികളുടെ വിനോദയാത്രയ്ക്കിടെ അപ്രതീക്ഷിത ദുരന്തം. കുഞ്ഞിനെ ഉടൻ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ആലപ്പുഴ: ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുനെൽവേലിയിൽ നിന്നും കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ സംഘത്തിലെ സുകൻ എന്ന പിഞ്ചുകുഞ്ഞാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.

കുടുംബത്തോടൊപ്പം ഹൗസ്ബോട്ട് യാത്ര ആസ്വദിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ കാണാതായതോടെ ഒപ്പമുണ്ടായിരുന്നവരും ജീവനക്കാരും ചേർന്ന് ഉടൻ തന്നെ കായലിൽ തെരച്ചിൽ നടത്തി കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

അവധിക്കാലം ചെലവഴിക്കാനെത്തിയ കുടുംബത്തിന്റെ കൺമുന്നിൽ നടന്ന ഈ ദാരുണ അപകടം വിനോദസഞ്ചാര മേഖലയെയും നാടിനെയും കനത്ത ദുഃഖത്തിലാഴ്ത്തി. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

 

Top News Now

‘പ്രധാനമന്ത്രിയായി തുടരാൻ മോദിക്ക് ധാർമിക അവകാശമില്ല;’ തിരഞ്ഞെടുപ്പ് കമ്മീഷൻ വിവാദത്തിൽ രൂക്ഷ വിമർശനവുമായി കെ സി വേണുഗോപാൽ | KC Venugopal criticised PM Modi

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വോട്ടർ പട്ടികയിലെ ക്രമക്കേടുകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ചൂണ്ടിക്കാട്ടിയാണ് വേണുഗോപാൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പ്രധാനമന്ത്രിയായി തുടരാൻ മോദിക്ക് “ധാർമിക അവകാശമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. (KC Venugopal criticised PM Modi) കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വേണുഗോപാൽ ഇക്കാര്യം പറഞ്ഞത്. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര പ്രവർത്തനങ്ങളെയും ചില തീരുമാനങ്ങളെയും കുറിച്ച് കാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ടെന്നും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി ഇടപെടേണ്ടത് ഉത്തരവാദിത്തമാണെന്നും വേണുഗോപാൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സംവിധാനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ 18–19 മാസമായി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് പിന്തുണയുണ്ടെന്നും കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിലയിരുത്തിയതായി വേണുഗോപാൽ പറഞ്ഞു.…

Top News Now

‘ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ’; അശ്വന്ത് കോക്കിനെ ട്രോളി കേരള പൊലീസ് | Kerala Police trolls Aswanth Kok

സിനിമാ റിവ്യൂകളിലൂടെ ശ്രദ്ധ നേടിയ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമായിരുന്നു. ഇപ്പോഴിതാ സംഭവത്തെ പരോക്ഷമായി പരാമർശിച്ച് കേരള പൊലീസും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് (Kerala Police trolls Aswanth Kok). സിനിമാ റിവ്യൂവിന്റെ മാതൃകയിൽ തയ്യാറാക്കിയ പോസ്റ്റിലൂടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ പൊലീസ് ബോധവത്കരണം നടത്തിയത്. കോഴിക്കോട് നടക്കാവിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അശ്വന്ത് കോക്ക് ഓടിച്ചിരുന്ന വാഹനം സ്കൂട്ടറിലും കാറിലും ഇടിച്ചതിനെ തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് അശ്വന്തിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. View this post on Instagram A post shared by Kerala Police (@kerala_police) ഇതിന് പിന്നാലെയാണ് കേരള പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ‘ഡ്രിങ്ക് & ഡ്രൈവ്: ഒരു അനാവശ്യ ത്രില്ലർ’ എന്ന പേരിൽ പോസ്റ്റർ പങ്കുവച്ചത്. സിനിമാ റിവ്യൂ ശൈലിയിൽ…

Top News Now

വിവിധ പരിപാടികളോടെ ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷം | Hebbagodi Friends Welfare Association

ബംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. ആഘോഷച്ചടങ്ങിൽ ശിവണ്ണ എംഎൽഎ അധ്യക്ഷത വഹിച്ചു (Hebbagodi Friends Welfare Association). 812 കിലോമീറ്റർ റൺ യുണീക് വേൾഡ് റെക്കോർഡ് ഹോൾഡറും ലോകസമാധാനത്തിനുള്ള ഗിന്നസ് ജേതാവുമായ ബോചെ മുഖ്യാതിഥിയായി. ആർ.കെ. രമേഷ് (കെപിസിസി ജനറൽ സെക്രട്ടറി), വൈ. കൃഷ്ണമൂർത്തി (മുൻ പ്രസിഡന്റ്, കോൺഗ്രസ് നേതാവ്, ഓൾഡ് ചന്ദാപുര), ചന്ദ്രപ്പ എസ്.എം. (ഇൻസ്പെക്ടർ ഓഫ് പൊലീസ്, സൂര്യനഗര പൊലീസ് സ്റ്റേഷൻ), അഡ്വ. സത്യൻ പുത്തൂർ (എസ്എൻഡിപി ബംഗളൂരു യൂണിയൻ സെക്രട്ടറി), ജ്യോതി ജഗദീശാചാർ (ചന്ദാപുര ടിഎംസി പ്രസിഡന്റ്), റവ. ഫാ. അനിൽ അക്കുട്ട്, മുനിയാളപ്പ (സിഎംസി കൗൺസിലർ), എച്ച്.ആർ. രമേഷ് (ഐടിഐ, സിഎംസി കൗൺസിലർ), റോബിൻ മാത്യു (എഫ്ഡബ്ല്യുഎ പ്രസിഡന്റ്), സന്തോഷ് ജി. (എഫ്ഡബ്ല്യുഎ ജനറൽ സെക്രട്ടറി) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ അംഗങ്ങൾക്ക് ബോചെ വിവിധ സമ്മാനങ്ങളും വിതരണം ചെയ്തു. 1000 ഏക്കറിൽ…

Top News Now

രജനിയുടെ വില്ലൻ ആരെന്ന് അബദ്ധത്തിൽ വെളിപ്പെടുത്തിയോ? ചിത്രം പിൻവലിച്ച് റാഷി ഖന്ന | Raashii Khanna Dharman movie

രജനികാന്തിനെ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ധർമൻ. കമൽഹാസൻ നിർമിക്കുന്ന ചിത്രത്തിൽ റാഷി ഖന്നയും സിമ്രനും പ്രധാന വേഷങ്ങളിലെത്തുന്നു (Raashii Khanna Dharman movie). ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള റാഷി ഖന്നയുടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ സിനിമാ പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നത്. മൈസൂരിൽ നടക്കുന്ന ധർമന്റെ ചിത്രീകരണത്തിനിടെ താൻ ചെലവഴിക്കുന്ന ദിവസങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും കുറിപ്പുമാണ് റാഷി ഖന്ന പങ്കുവച്ചത്. ഇതിലെ ഒരു ചിത്രത്തിൽ രജനികാന്തിനും തെലുങ്ക് താരം റാം പൊതിനേനിക്കുമൊപ്പമുള്ള റാഷി ഖന്നയുടെ ചിത്രം ഉൾപ്പെട്ടിരുന്നു. ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ ധർമനിൽ രജനികാന്തിന്റെ വില്ലൻ കഥാപാത്രത്തെ റാം പൊതിനേനി അവതരിപ്പിക്കുമെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമായി. അബദ്ധം മനസിലാക്കിയതോടെ റാഷി ഖന്ന ഈ ചിത്രം സോഷ്യൽ മീഡിയ പോസ്റ്റിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ അതിന് മുമ്പുതന്നെ ചിത്രം ആരാധകരുടെ ശ്രദ്ധയിൽപ്പെടുകയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. മൈസൂരിലെ തന്റെ അനുഭവങ്ങൾ പങ്കുവച്ച് റാഷി ഖന്നയാണ് ചിത്രം പോസ്റ്റ്…

Top News Now

ജിലേബി ആരോഗ്യത്തിന് ഹാനികരമോ?

ജിലേബി രുചികരമാണെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന അമിതമായ പഞ്ചസാരയും കൊഴുപ്പും ശരീരത്തിന് ഹാനികരമാണ്.

 ജിലേബി എണ്ണയിൽ വറുത്തെടുത്ത് പഞ്ചസാരപ്പാനിയിൽ മുക്കിയെടുക്കുന്ന ഒന്നാണ്. ഇതിൽ കലോറിയും കൊഴുപ്പും വളരെ കൂടുതലായതിനാൽ പെട്ടെന്ന് ശരീരഭാരം കൂടാൻ ഇത് കാരണമാകും.

 ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ ജിലേബി കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയർത്തും. 

 ഇത് അമിതമായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.

Top News Now

മഴക്കോട്ടും ഹെൽമെറ്റും ധരിച്ചെത്തിയ പ്രതികൾ എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ, ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞത്

കൊച്ചി: എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസം നാഗോൺ സ്വദേശി നൂർ അമീൻ (26), വെസ്റ്റ് ബംഗാൾ ഗോപാൽ നഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. 23-ന് പുലർച്ചെയാണ് സംഭവം. ഇരുചക്ര വാഹനത്തിൽ എത്തി പുത്തൻകുരിശിലുള്ള എടിഎം ആണ് കുത്തി തുറക്കാൻ ശ്രമിച്ചത്. പണം എടുക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിന്തിരിയുകയായിരുന്നു. മഴക്കോട്ടും ഹെൽമെറ്റും ധരിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. എടിഎം മെഷീനിന്‍റെ ഡിസ്പെൻസറി യൂണിറ്റിനും മറ്റും ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. കരിമുകൾ ഭാഗത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സഞ്ചരിച്ച ഇരുചക്ര വാഹനവും പിടികൂടി. ഡിവൈഎസ്പി ബാബുക്കുട്ടൻ, സർക്കിൾ ഇൻസ്പെക്ടർ പിഎം എബി, എസ് ഐമാരായ ജിതിൻ കുമാർ,അജിൻ ഷാൻ, ജി ശശിധരൻ, മാത്യു എം ജേക്കബ്, ബിജു ജോൺ, മനോജ് കുമാർ,…

Top News Now

ഇന്ത്യ എനർജി വീക്ക് 2027 കൊൽക്കത്തയിൽ; ഊർജ മേഖലയിലെ ആഗോള വിദഗ്ധർ പങ്കെടുക്കും | India Energy Week 2027

കൊച്ചി: സുസ്ഥിര ഊർജ പരിവർത്തനത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെ പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (India Energy Week 2027) സംഘടിപ്പിക്കുന്ന ഇന്ത്യ എനർജി വീക്ക് 2027 കൊൽക്കത്തയിൽ നടക്കും. 2027 ജനുവരി 28 മുതൽ 31 വരെയാണ് സമ്മേളനം. ആഗോള ഊർജ മേഖലയിലെ നയരൂപീകരണ വിദഗ്ധർ, ഊർജോൽപാദന കമ്പനികളുടെ മേധാവികൾ, സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, വ്യവസായ സംരംഭകർ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. പരിപാടിക്ക് മുന്നോടിയായി കൊച്ചി, ചെന്നൈ, ഭോപാൽ എന്നിവിടങ്ങളിൽ കർട്ടൻ റൈസർ പരിപാടികളും സംഘടിപ്പിച്ചു. കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ നടന്ന കർട്ടൻ റൈസറിന് ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം. ജോസ് അധ്യക്ഷത വഹിച്ചു. സാങ്കേതികവിദ്യാ കൈമാറ്റം, നൂതനാശയങ്ങൾ, പരസ്പര സഹകരണം എന്നിവയിലൂടെ സുസ്ഥിരവും സുരക്ഷിതവുമായ ഊർജ മേഖലയ്ക്ക് പുതിയ ദിശ നൽകുകയാണ് ഇന്ത്യ എനർജി വീക്ക് 2027ന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഊർജ മേഖലയിലെ ഭാവി…

Top News Now

എംജിയുടെ ഹെക്ടർ ടോമഹോക്ക് ഇ.വി, പി.എച്ച്.ഇ.വി കൊച്ചിയിൽ അവതരിപ്പിച്ചു; 517 കിലോമീറ്റർ വരെ റേഞ്ച് | MG Hector Tomahawk EV

കൊച്ചി: ജെ.എസ്.ഡബ്ല്യു. എം.ജി. മോട്ടോർ ഇന്ത്യയുടെ പുതിയ എസ്‌യുവി മോഡലുകളായ ‘ഹെക്ടർ ടോമഹോക്ക് ഇ.വി’, ‘ഹെക്ടർ ടോമഹോക്ക് പി.എച്ച്.ഇ.വി’ എന്നിവ കൊച്ചിയിൽ അവതരിപ്പിച്ചു (MG Hector Tomahawk EV). രാജ്യത്തെ ആദ്യ മൾട്ടി-ന്യൂ എനർജി വെഹിക്കിൾ (എൻ.ഇ.വി) പ്ലാറ്റ്‌ഫോമായ ‘അഡാപ്റ്റ്’ പ്ലാറ്റ്‌ഫോമിൽ നിർമിച്ച വാഹനങ്ങൾ പരിസ്ഥിതി സൗഹൃദ ഡ്രൈവിംഗ് അനുഭവത്തിനൊപ്പം നൂതന സാങ്കേതികവിദ്യകളും വാഗ്ദാനം ചെയ്യുന്നു. കൊച്ചിയിലെ എംജി ഷോറൂമിൽ നടന്ന ചടങ്ങിൽ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ ബിജു ഐസക്, കമ്പനി സെയിൽസ് സോണൽ ഹെഡ് കണ്ണൻ ഗോപിനാഥ്, കോസ്റ്റ്ലൈൻ ഗാരേജസ് സി.ഇ.ഒ അനിൽ സി. എന്നിവർ ചേർന്നാണ് വാഹനങ്ങൾ അനാവരണം ചെയ്തത്. കേരളത്തിലെ അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന വിപണിക്ക് പുതിയ ദിശ നൽകുകയാണ് പുതിയ മോഡലുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. ഒറ്റത്തവണ ചാർജ് ചെയ്താൽ 517 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള 69.2 കിലോവാട്ട് അവർ ‘മാജിക്’ ബാറ്ററിയാണ് ഹെക്ടർ ടോമഹോക്ക് ഇ.വിയുടെ പ്രധാന സവിശേഷത. വീടുകളിലേക്ക് ആവശ്യമായ…

Top News Now

വൈദ്യുതി ക്ഷാമം രൂക്ഷം; സംസ്ഥാനത്ത് ഇന്നും ഭാഗിക നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി | KSEB power restriction

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. വൈകുന്നേരം 6.45 മുതൽ രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു (KSEB power restriction). പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്തതും ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതാണ് നിയന്ത്രണത്തിന് സാധ്യതയുണ്ടാകാൻ കാരണം. എന്നാൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിക്കുന്ന മുറയ്ക്ക് നിയന്ത്രണം ഒഴിവാക്കാനാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് വ്യവസ്ഥ പ്രകാരം ലഭിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് വൈകുന്നേരം 6 മുതൽ രാത്രി 8 വരെ ലഭ്യമാകില്ല. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കുന്നതിനനുസരിച്ച് നിയന്ത്രണത്തിന്റെ സാഹചര്യം മാറിയേക്കാമെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കെഎസ്ഇബിയുടെ ഔദ്യോഗിക സേവന സംവിധാനങ്ങൾ ഉപഭോക്താക്കൾക്ക് വൈദ്യുതി സംബന്ധമായ വിവരങ്ങളും പരാതികളും അറിയിക്കുന്നതിനുള്ള സംവിധാനങ്ങൾ ലഭ്യമാക്കുന്നുണ്ട്.…

Top News Now

റെനോ ട്രൈബർ 100പിഎസ് വിപണിയിൽ; 21 കിലോമീറ്റർ മൈലേജുമായി പുതിയ 7-സീറ്റർ, വില 7.84 ലക്ഷം മുതൽ | Renault Triber 100PS

കൊച്ചി: റെനോ ഇന്ത്യയുടെ ജനപ്രിയ 7-സീറ്റർ മോഡലായ ട്രൈബറിന്റെ പുതിയ പതിപ്പ് ട്രൈബർ 100പിഎസ് വിപണിയിൽ അവതരിപ്പിച്ചു (Renault Triber 100PS). മികച്ച പ്രകടനം, ഉയർന്ന ഇന്ധനക്ഷമത, മത്സരാധിഷ്ഠിത വില എന്നിവ സംയോജിപ്പിച്ചെത്തുന്ന വാഹനത്തിന് 7.84 ലക്ഷം രൂപ മുതലാണ് എക്സ്-ഷോറൂം വില. ഇവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ ട്രൈബർ 100പിഎസ് ലഭ്യമാകുന്നത്. ടോപ്പ് വേരിയന്റിന് 8.99 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പുതിയ മോഡലിന്റെ പ്രധാന സവിശേഷത ടർബോ TCe 100 പവർട്രെയിനാണ്. 100 പിഎസ് കരുത്തും 180 എൻഎം ടോർക്കുമാണ് എൻജിൻ നൽകുന്നത്. പ്രകടനശേഷിക്കൊപ്പം ഇന്ധനക്ഷമതയ്ക്കും പ്രാധാന്യം നൽകുന്ന വാഹനത്തിന് ലിറ്ററിന് 21 കിലോമീറ്റർ സർട്ടിഫൈഡ് മൈലേജ് ലഭിക്കുമെന്ന് റെനോ വ്യക്തമാക്കി. റെനോ ഗ്രൂപ്പിന്റെ പുതിയ എൻട്രി പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ വാഹനമാണിത്. പുതിയ റെനോ എൻജിൻ മാനേജ്‌മെന്റ് സിസ്റ്റം, പരിഷ്കരിച്ച സസ്പെൻഷൻ, MTV ഡാംപർ സാങ്കേതികവിദ്യ, മെച്ചപ്പെടുത്തിയ ബ്രേക്കിംഗ് സംവിധാനം എന്നിവയാണ്…

Top News Now

എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; ആറ് വർഷത്തിന് ശേഷം യു.സി കോളജ് പിടിച്ചെടുത്ത് എസ്എഫ്ഐ | MG University Union Election 2026

കൊച്ചി: എംജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മുന്നേറ്റം (MG University Union Election 2026). ആറ് വർഷത്തിന് ശേഷം ആലുവ യു.സി കോളജ് കെഎസ്‌യുവിൽ നിന്ന് എസ്എഫ്ഐ തിരിച്ചുപിടിച്ചു. കോട്ടയം സി.എം.എസ് കോളജും പത്തനംതിട്ട കാതോലിക്കേറ്റ് കോളജും എസ്എഫ്ഐ തിരിച്ചുപിടിച്ചു. ഭാരത് മാതാ ലോ കോളജിൽ ഇത്തവണയും എസ്എഫ്ഐ ആധിപത്യം നിലനിർത്തി. എറണാകുളം മഹാരാജാസ് കോളജിൽ മുഴുവൻ സീറ്റുകളും എസ്എഫ്ഐ നേടി. അടിമാലി കാർമൽഗിരി കോളജ്, ജയ്ഭാരത് കോളജ് പെരുമ്പാവൂർ, തൊടുപുഴ മുട്ടം ഐ.എച്ച്.ആർ.ഡി കോളജ് എന്നിവിടങ്ങളിലും എസ്എഫ്ഐ വിജയിച്ചു. അതേസമയം, കോതമംഗലം എം.എ കോളജിലും കാലടി ശ്രീശങ്കര കോളജിലും ഏഴ് വർഷത്തിന് ശേഷം കെഎസ്‌യു വിജയം നേടി. തേവര സേക്രഡ് ഹാർട്ട് കോളജ്, ആലുവ അൽ അമീൻ കോളജ്, മൂവാറ്റുപുഴ നിർമല കോളജ് എന്നിവിടങ്ങളിൽ കെഎസ്‌യു മുഴുവൻ സീറ്റുകളും നിലനിർത്തി. എംജി സർവകലാശാല 2026-27 അധ്യയന വർഷത്തേക്കുള്ള കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനായി സെപ്റ്റംബറിൽ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. Story…

Thrissur District

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ എൽഡിഎഫ് നിലനിറുത്തി

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ എൽഡിഎഫ് നിലനിറുത്തി ; വിജയം 1247 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടതിരിഞ്ഞി ഡിവിഷൻ എൽഡിഎഫ് നിലനിറുത്തി. എൽഡിഎഫ് സ്ഥാനാർഥി വി സി രമേഷ് 1247 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് തിരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസും ജില്ലാ പട്ടികജാതി വികസന ഓഫീസറുമായ കെ സന്ധ്യ പ്രഖ്യാപിച്ചു. എൽഡിഎഫിന് 2884 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി ഇ എൻ ശ്രീനാഥിന് 924 ഉം എൻഡിഎ സ്ഥാനാർഥി ബിജോയ് കളരിക്കലിന് 1637 വോട്ടുകളുമാണ് ലഭിച്ചത്. എടതിരിഞ്ഞി ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് അംഗം ബാബു ചിങ്ങാരത്തിൻ്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പടിയൂർ പഞ്ചായത്തിലെ 1, 2, 3, 4, 13, 14, 15 വാർഡുകൾ ചേർന്നതാണ് എടതിരിഞ്ഞി ഡിവിഷൻ. എട്ട് ബൂത്തുകളിൽ എഴ് ബൂത്തുകളിലും എൽഡിഎഫ് ലീഡ് നേടി. സിപിഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും പടിയൂർ പഞ്ചായത്ത് മുൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ്…

Top News Now

എട്ട് ചിത്രങ്ങൾക്ക് പ്രർശനാനുമതി ലഭിക്കാത്തത് ദൗർഭാ​ഗ്യകരം: മന്ത്രി പിസി വിഷ്ണുനാഥ്

തിരുവനന്തപുരം : രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയിൽ പ്രദർശനാനുമതി ലഭിക്കാൻ ഇനിയും 8 സിനിമകൾ ബാക്കിയുണ്ടെന്നും ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കാത്തത് ദാർഭാ​ഗ്യകരമാണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്. ഇക്കാര്യത്തിൽ സർക്കാർ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. മേളയുടെ ഭാ​ഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർപ്പിക്കപ്പെട്ട 1800 ഓളം ചിത്രങ്ങളിൽ നിന്ന് മേളയിൽ പ്രർശിപ്പിക്കാനായി തെരഞ്ഞെടുത്ത 347 ചിത്രങ്ങളാണ് സെൻസർഷിപ്പ് സർട്ടിഫിക്കേഷൻ ഇളവിനായി അയച്ചത്. ഇതിൽ 31 എണ്ണത്തിനാണ് അനുമതി ലഭിക്കാതിരുന്നത്. തുടർന്ന് സർക്കാർ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചതിനൊപ്പം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ നിയമപരമായ ഇടപെടലും നടത്തി. ഇതേ തുടർന്ന് 24 സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചു. എന്നാൽ 8 സിനിമകൾക്ക് അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഹൈക്കോടതി കഴിഞ്ഞ ദിവസം വിഷയം പരി​ഗണിച്ചപ്പോൾ കേന്ദ്ര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. പ്രദർശനാനുമതിക്കായി ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ചെങ്കിലും…

Top News Now

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി പുതിയ ഉടമകൾ. കൊമ്പന്മാരുടെ ഉടമസ്ഥാവകാശം ദുബായ് ആസ്ഥാനമായ അൽ ഫുർസാൻ ഗ്രൂപ്പ് ഏറ്റെടുത്തു. ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ. ആഷ്‌ലി വെസ്റ്റ്‌വുഡ് പരിശീലകനായി തുടരും. ഹോം മത്സരങ്ങൾ കൊച്ചിയിൽ തന്നെ. ഒക്ടോബർ 10-ന് പുതിയ സീസണിന് തുടക്കം

​കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ദു​ബാ​യി ആ​സ്ഥാ​ന​മാ​യ അ​ൽ ഫു​ർ​സാ​ൻ സ്പോ​ർ​ട്സ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് ഗ്രൂ​പ്പ് ഏ​റ്റെ​ടു​ത്തു. കൊ​ച്ചി​യി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ മാ​നേ​ജ്‌​മെ​ന്‍റ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ നിം​ഗാ​ഡ ഗ്രൂ​പ്പി​ന്‍റെ മാ​ഗ്നം സ്പോ​ർ​ട്സ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ച​ത്. പു​തി​യ ഉ​ട​മ​ക​ൾ എ​ത്തു​ന്ന​തോ​ടെ ക്ല​ബ് പു​തി​യൊ​രു കി​രീ​ട​മോ​ഹ​ത്തി​ലേ​ക്കും സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ലേ​ക്കും ക​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ് ത​ന്നെ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി തു​ട​രു​മെ​ന്ന് മാ​നേ​ജ്‌​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. ഐ​എ​സ്എ​ൽ പു​തി​യ സീ​സ​ണി​നാ​യു​ള്ള ടീ​മി​ന്‍റെ പ്രീ-​സീ​സ​ൺ പ​രി​ശീ​ല​നം ത​മി​ഴ്‌​നാ​ട്ടി​ലെ മ​ഹാ​ബ​ലി​പു​ര​ത്തു​ള്ള എ​ഫ്സി മ​ദ്രാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ച്ചു. ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​രം അ​ഡ്രി​യാ​ൻ ലൂ​ണ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ട​ൻ ത​ന്നെ ടീ​മി​നൊ​പ്പം ചേ​രും. ഈ ​സീ​സ​ണി​ലും കൊ​ച്ചി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം ത​ന്നെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഹോം ​മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്ന​ത്. വ​രു​ന്ന ഒ​ക്ടോ​ബ​ർ പ​ത്തി​നാ​ണ് പു​തി​യ…

Top News Now

നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസ്. അമ്മയ്ക്ക് ജീവപര്യന്തം തടവ് വിധിച്ചു

തൊടുപുഴ : നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശി കുട്ടിയമ്മയെ (റോസ്‍മേരി, 47)യാണ്‌ തൊടുപുഴ ജില്ലാ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്‌ജ്‌ ആഷ് കെ ബാൽ ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവുണ്ടാകും. രഹസ്യമായി പ്രസവിച്ചശേഷം കുട്ടിയമ്മ കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. തുടർന്ന് കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് വീട്ടിലെ തൊഴുത്തിന്റ മേൽക്കൂരയിൽ വച്ചെന്നാണ് കേസ്. 2014 മെയ് 13നാണ്‌ കേസിനാസ്‌പദമായ സംഭവം. അയൽവാസികളാണ് തൊഴുത്തിന്റെ മേൽക്കൂരയിൽ കുട്ടിയെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുട്ടി ആരുടേതാണെന്ന് അറിയില്ലെന്ന നിലപാടിലായിരുന്നു കുട്ടിയമ്മ. എന്നാൽ അവശയായ കുട്ടിയമ്മയെ ആരോഗ്യപ്രവർത്തകർ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഇവർ ഏറ്റവും അടുത്ത ദിവസം പ്രസവിച്ചതാണെന്ന് വ്യക്തമായി. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിൽ കുട്ടിയുടെ അമ്മ കുട്ടിയമ്മ തന്നെയാണെന്ന് തെളിഞ്ഞു. കുട്ടിയെങ്ങനെ കന്നുകാലിത്തൊഴുത്തിലെത്തിയെന്നതിന് കുട്ടിയമ്മയ്‍ക്ക് മറുപടിയുണ്ടായില്ല. ദൃക് സാക്ഷികളില്ലാതിരുന്ന…

Top News Now

ആരോഗ്യ മേഖലയ്ക്കൊപ്പം കായിക മേഖലയെ കൂടി ഉയർത്തിപ്പിടിക്കുന്ന നിംസിൻ്റെ പ്രവർത്തനം മാതൃകാപരം – മന്ത്രി അഡ്വ. ഒ. ജെ. ജനീഷ്

തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്കൊപ്പം കായിക മേഖലയെ കൂടി ഉയർത്തിപ്പിടിക്കുന്ന നിംസിൻ്റെ പ്രവർത്തനം മാതൃകാപരമെന്ന് കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ.ജനീഷ് പറഞ്ഞു. ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ച് നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളുടെയും സൗജന്യ മെഡിക്കൽ ക്യാമ്പുകളുടെയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണത്തിൽ വ്യായാമത്തിന് വലിയ പ്രാധാന്യം ഉള്ള തിരിച്ചറിവിലാണ് കായിക വകുപ്പ് മന്ത്രിയായ തന്നെ നിംസിൽ ക്ഷണിച്ചതെന്നും രോഗം വന്നതിന് ശേഷമാണ് ആരോഗ്യ വകുപ്പിൻ്റെ പ്രാധാന്യമെന്നും രോഗം വരുന്നതിന് മുമ്പ് കായിക മേഖലക്കാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളിലും ചെറുപ്പക്കാരിലും കായിക ക്ഷമത വളർത്തിയെടുക്കുന്നതിന് നിംസ് മെഡിസിറ്റി പിന്തുടരുന്ന ഇത്തരം നല്ല ശൈലികൾ മാതൃകയാക്കി വ്യാപിപ്പിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി മറികടക്കാൻ കൃത്യമായ ആഹാരരീതിയും ആരോഗ്യകരമായ ജീവിതശൈലിയും ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഡബ്ല്യ. ആർ ഹീബ അധ്യക്ഷത വഹിച്ച ചടങ്ങിൽ​നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ…

Top News Now

രാമപുരം മാർ ആഗസ്‌തിനോസ് കോളേജിന് പുതിയ യൂണിയൻ ഭാരവാഹികള്‍. അല്‍ഫോന്‍സ് ബിനോയി ചെയര്‍മാന്‍, ഷെല്‍ടോണാ തോമസ് വൈസ് ചെയര്‍പേഴ്സണ്‍, അലെന്‍ തങ്കച്ചന്‍ ജനറല്‍ സെക്രട്ടറി

രാമപുരം: രാമപുരം മാർ ആഗസ്‌തിനോസ് കോളേജ് യൂണിയൻ ഭാരവാഹികളായി അൽഫോൻസ് ബിനോയി-ചെയർമാൻ, ഷെൽടോണാ തോമസ്-വൈസ് ചെയർപേഴ്‌സൺ, അലെൻ തങ്കച്ചൻ-ജനെറൽ സെക്രട്ടറി എന്നിവരെയും അലൻ നോബിൾ, ആൽബെർട് അനിൽ – യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ,

 മാഗസിൻ എഡിറ്റർ ഏബൻ സോജൻ, ആർട്‌സ് ക്ലബ് സെക്രട്ടറി ബിസ്റ്റാ മരിയ ജോജോ എന്നിവരെയും ലേഡി റെപ്രെസെന്ററ്റീവ്മാരായി ഐശ്വര്യ ജോൺ ബോസ്കോ,

ഗോപിക മോഹനൻ എന്നിവരെയും ഫസ്റ്റ് ഇയർ ഡിഗ്രി റെപ് – ആൽബിൻ ഉല്ലാസ്, സെക്കന്റ് ഇയർ ഡിഗ്രി റെപ് – അഗസ്റ്റസ് ബിനോയി, തേർഡ്, തേർഡ് ഇയർ ഡിഗ്രി റെപ് – റിബിൻ ബിനോയി, ഫസ്റ്റ് ഇയർ പി.ജി. റെപ് – സൂര്യകിരൺ എസ്, സെക്കന്റ് ഇയർ പി ജി. റെപ് – റിജു ബേബി എന്നിവരെയും തെര‍ഞ്ഞെടുത്തു.

Top News Now

വീട് ജപ്തി തടഞ്ഞെന്ന പരാതിയിൽ നജീബ് കാന്തപുരം എംഎൽഎയ്ക്ക് കോടതിയലക്ഷ്യ നോട്ടീസ്. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം

മലപ്പുറം: നജീബ് കാന്തപുരം എംഎൽഎക്ക് കോടതി നോട്ടീസയച്ചു. കോടതിയലക്ഷ്യത്തിൽ വിശദീകരണം തേടിയാണ് നോട്ടീസ്. വീട് ജപ്തി ചെയ്യാനെത്തിയ കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞതിലാണ് വിശദീകരണം തേടിയത്. 

മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സരിത രവീന്ദ്രനാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചയ്ക്കകം എംഎൽഎ വിശദീകരണം നൽകണമെന്നാണ് നിര്‍ദേശം. മാനസിക പ്രശ്നങ്ങളുള്ള അമ്മയും രണ്ട് പെൺമക്കളും താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നീക്കമാണ് എംഎൽഎ എത്തി തടഞ്ഞത്.

മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലായിരുന്നു സംഭവം. ജപ്തി നടപടികൾ ആരംഭിച്ചതോടെ കുടുംബം ഫോണിൽ ബന്ധപ്പെട്ട് എംഎൽഎയോട് സഹായം അഭ്യർഥിക്കുകയായിരുന്നു. 

തുടർന്ന് സംഭവസ്ഥലത്തെത്തിയ എംഎൽഎ ജപ്തി സംഘത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് അവരെ മടക്കി അയച്ചു. ഇതിനിടെ എംഎൽഎയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.

കുടുംബനാഥന്റെ ചികിത്സാർഥം കുടുംബം മേലാറ്റൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ കുടുംബനാഥൻ മരിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതാണ് ജപ്തി നടപടികളിലേക്ക് എത്തിയത്. 

Top News Now

ഡിഎംഎ പശ്ചിo വിഹാർ ഏരിയയുടെ ഓണാഘോഷം ഒക്ടോബർ 2-ന്

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പശ്ചിo വിഹാർ ഏരിയയുടെ ഓണാഘോഷം ഒക്ടോബർ 2-ാം തീയതി വെള്ളിയാഴ്ച പശ്ചിം വിഹാറിലെ ജ്വാലഹേരി, ബി 2-ലുള്ള ദൂൺ പബ്ലിക് സ്കൂളിൽ അരങ്ങേറും. വൈകുന്നേരം 5.30-ന് അത്തപ്പൂക്കളമൊരുങ്ങും. 6 മണിക്ക് ഏരിയ ചെയർമാൻ വി ജെ ചാക്കോയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ നാഷണൽ വാട്ടർ ഡെവലപ്പ്മെന്റ് ഏജൻസി, ജലശക്തി മന്ത്രാലയം, ഗവണ്മെന്റ് ഓഫ് ഇന്ത്യ, ഡയറക്ടർ (ടെക്നിക്കൽ) കെ എച്ച് ഷജത്നാൻ മുഖ്യാതിഥിയാവും. ഡിഎംഎ വൈസ് പ്രസിഡന്റ്‌ കെ ജി രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും. ഡൂൺ പബ്ലിക് സ്കൂൾ ഡയറക്ടർ ഡോ ശശി കാന്ത് തിവരി വിശിഷ്ടാതിഥിയുമാവും. ഏരിയ സെക്രട്ടറി ജെ സോമനാഥൻ സ്വാഗതം ആശംസിക്കും.വൈസ് ചെയർപേഴ്സൺ നളിനി മോഹൻ, ട്രഷറർ അനിയൻകുഞ്ഞു ജോർജ്ജ്, ജോയിന്റ് ട്രഷറർ കൈലാഷ് നാഥ്, വനിതാ വിഭാഗം കൺവീനർ ലക്ഷ്മി രാമൻ, കൾച്ചറൽ കൺവീനർ ഗീതാ ആനന്ദ് തുടങ്ങിയവർ പ്രസംഗിക്കും. ജോയിന്റ്ഓ…

Top News Now

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ അമർഷത്തിന്റെ പ്രതിഫലനം: പിണറായി വിജയൻ | Pinarayi Vijayan

തിരുവനന്തപുരം: അധികാരത്തിലെത്തി വെറും നാല് മാസത്തിനുള്ളിൽ തന്നെ പൊതുതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ പിന്തുണയിൽ ഇടിവുണ്ടായതിന്റെ സൂചനയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan). കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് നിലവിലെ സർക്കാരിന്റെ പ്രവർത്തനമെന്ന് ജനങ്ങൾ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പത്ത് വർഷമായി ഇല്ലാതിരുന്ന പവർ കട്ട് തിരിച്ചെത്തിയെന്നും ആരോഗ്യരംഗം തകർച്ചയിലേക്ക് നീങ്ങുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. സാമൂഹ്യക്ഷേമ നടപടികളും ലൈഫ് പദ്ധതിയും പ്രതിസന്ധിയിലായെന്നും കിഫ്ബി ഉൾപ്പെടെയുള്ള പശ്ചാത്തല വികസന പദ്ധതികൾ ഉപേക്ഷിച്ചെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാളുകളുടെയും സ്പോൺസർഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുകയാണെന്നും പ്രകൃതിദുരിതബാധിതർക്ക് ആവശ്യമായ ആശ്വാസം എത്തിക്കുന്നതിലും സർക്കാർ പരാജയപ്പെട്ടെന്നും പിണറായി വിജയൻ ആരോപിച്ചു. വൻകിട കോർപ്പറേറ്റുകൾക്കും മദ്യലോബിക്കും ആനുകൂല്യങ്ങൾ നൽകുകയും സംഘപരിവാർ അജണ്ടയുടെ നടത്തിപ്പുകാരായി സർക്കാർ മാറുകയും ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. സർക്കാരിനോടുള്ള ജനങ്ങളുടെ അമർഷവും അവിശ്വാസവുമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു. 38…

Top News Now

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പാലക്കാട് സ്വദേശി സതീശൻ | Delhi building collapse

ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം (Delhi building collapse). പാലക്കാട് സ്വദേശി സതീശനാണ് അപകടത്തിൽ മരിച്ചത്. ദിൽഷാദ് ഗാർഡന് സമീപം താഹിർപുരിലാണ് സംഭവം.

കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സതീശനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് രക്ഷാപ്രവർത്തനവും തുടർനടപടികളും പുരോഗമിക്കുകയാണ്.

Story Summary:
A Malayali youth from Palakkad died after a building collapsed in Tahirpur near Dilshad Garden in Delhi. Four others were injured in the incident, and Satheesh died despite being rushed to hospital.

Top News Now

ലൈസൻസില്ലാത്ത പരിശീലന സ്ഥാപനങ്ങൾക്കെതിരെ നടപടി; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം | Oman Labour Ministry

മസ്കത്ത്: ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം (Oman Labour Ministry). ഔദ്യോഗിക അംഗീകാരമില്ലാതെ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ പരിശീലന മേഖലയിലെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും ഉദ്യോഗാർഥികളെയും പരിശീലനാർഥികളെയും സാമ്പത്തിക, അക്കാദമിക് തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കുന്നതിനുമാണ് നടപടി. അംഗീകാരമോ ലൈസൻസോ ഇല്ലാതെ പരിശീലന പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. വിവരങ്ങൾ Ifd@mol.gov.om എന്ന ഇമെയിൽ വിലാസത്തിൽ നൽകാം. ലഭിക്കുന്ന പരാതികളിൽ വിശദമായ അന്വേഷണം നടത്തുകയും നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി. Story Summary: Oman’s Ministry of Labour has warned private training institutions and agencies operating without valid licences. Authorities said strict action will be taken against those conducting…

Top News Now

ചിറയിൻകീഴിലെ തിരിച്ചടിക്ക് കാരണം രമ്യ ഹരിദാസ് എംഎൽഎ; ആരോപണവുമായി കോൺഗ്രസ് നേതാവ് സജാദ് | Chirayinkeezhu by-election Remya Haridas

തിരുവനന്തപുരം: ചിറയിൻകീഴിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് രമ്യ ഹരിദാസ് എംഎൽഎയുടെ ഇടപെടലാണ് കാരണമെന്ന് ആരോപിച്ച് കോൺഗ്രസ് പ്രാദേശിക നേതാവ് എസ്. സജാദ് (Chirayinkeezhu by-election Remya Haridas). എംഎൽഎയും പ്രവർത്തകരും തമ്മിലുണ്ടായ തർക്കവും കയ്യാങ്കളിയും പാർട്ടിക്ക് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. വീട് കയറി ആക്രമിക്കുന്ന സാഹചര്യം ജനങ്ങൾ കണ്ടതാണ്. പാർട്ടി പ്രവർത്തകർക്ക് വലിയ വിഷമമുണ്ടാക്കുന്ന തോൽവിയാണ് ചിറയിൻകീഴിലുണ്ടായതെന്നും സജാദ് പ്രതികരിച്ചു. പാർട്ടി കാര്യങ്ങൾ മനസ്സിലാക്കി ആവശ്യമായ നടപടികൾ നേതൃത്വം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിറയിൻകീഴിലെ കോൺഗ്രസ് കയ്യാങ്കളിയുമായി ബന്ധപ്പെട്ട് കെപിസിസി അച്ചടക്ക നടപടി നേരിട്ട പ്രാദേശിക നേതാവാണ് എസ്. സജാദ്. രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് സജാദിനെയും പാളയം പ്രദീപിനെയും കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് രമ്യ ഹരിദാസ് എംഎൽഎയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിനും കെപിസിസി താക്കീത് നൽകിയിരുന്നു. ചിറയിൻകീഴ് മേഖലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് രണ്ട് സീറ്റുകളാണ്…

Top News Now

10 മിനിറ്റ് സംസാരിച്ചതിന് പിന്നാലെ ക്രൂരമായ ആക്രമണം; “എന്നെ വഞ്ചിച്ചു” എന്ന് വിളിച്ചുകൂവി പ്രതി; കോഴഞ്ചേരി റിസോർട്ടിൽ റിസപ്ഷനിസ്റ്റായ ദിൻഷ കൊല്ലപ്പെട്ടത് പ്രണയപ്പകയിൽ | Kozhencherry Dinsha murder

കോഴഞ്ചേരി: മാരാമൺ ചെട്ടിമുക്കിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ പ്രണയത്തിൽനിന്ന് പിന്മാറിയതിന്റെ പകയെന്ന് റിപ്പോർട്ട് (Kozhencherry Dinsha murder). ഇക്കാര്യം പ്രതി ജിത്തു പോലീസിനോട് സമ്മതിച്ചതായാണ് വിവരം. ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. കഴുത്തിന് ചുറ്റും നാല് കുത്തേറ്റിരുന്നുവെന്നാണ് വിവരം. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. റിസപ്ഷനിസ്റ്റ് ട്രെയിനിയായാണ് ദിൻഷ റിസോർട്ടിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി ആരംഭിച്ച് ഒരു മാസം തികയുന്നതിനിടെയാണ് പ്രതി ജിത്തു പെൺകുട്ടിയെ തേടി റിസോർട്ടിലെത്തിയത്. റിസോർട്ടിലെത്തിയ ജിത്തു ദിൻഷയെ വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടുപോയി. തുടർന്ന് റിസോർട്ടിന് സമീപത്തെ മരത്തിനരികിൽ ഇരുവരും സംസാരിക്കുകയും പിന്നീട് തർക്കമുണ്ടാകുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനിടെ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ജിത്തു ദിൻഷയെ നിരവധി തവണ കുത്തുകയായിരുന്നുവെന്നാണ് വിവരം. രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ദിൻഷയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോഴഞ്ചേരി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവം കണ്ട നാട്ടുകാർ പ്രതിയെ പിടികൂടി കെട്ടിയിട്ട…

Top News Now

പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കണം; വീടുകളിലെത്തി പ്രവർത്തനങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി | Kerala infectious diseases

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വീടുവീടാന്തരമുള്ള ഫീൽഡ് തല പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മന്ത്രി കെ. മുരളീധരൻ നിർദ്ദേശിച്ചു (Kerala infectious diseases). ചില പ്രദേശങ്ങളിൽ മരുന്ന് ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായി കാണുന്നുവെന്നും താഴെത്തട്ടിലുള്ള ആശുപത്രികളുടെ സ്ഥിതി കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾ വീടുകളിലെത്തി നേരിട്ട് ഉറപ്പാക്കണം. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് വീടുകൾ സന്ദർശിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതികൾ ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകൾക്കും പഞ്ഞി ഉൾപ്പെടെയുള്ള ശസ്ത്രക്രിയാ സാമഗ്രികൾക്കും തടസ്സമില്ലാതെ ലഭ്യത ഉറപ്പാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷനോട് മന്ത്രി നിർദ്ദേശിച്ചു. അതേസമയം, ജില്ലകളിലും ആശുപത്രികളിലും നിലവിൽ മരുന്ന് സ്റ്റോക്കുണ്ടെന്നും കെ.എം.എസ്.സി.എൽ. സംഭരണകേന്ദ്രങ്ങളിലാണ് സ്റ്റോക്ക് കുറവുള്ളതെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ കണക്കുകൾ സഹിതം യോഗത്തിൽ അറിയിച്ചു.…

Top News Now

കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം അൽ ഫർസാൻ ഗ്രൂപ്പിന്; എട്ട് മാസത്തിനുള്ളിൽ ഏറ്റെടുക്കൽ പൂർത്തിയാക്കും | Kerala Blasters

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെ അൽ ഫർസാൻ ഗ്രൂപ്പ് ഏറ്റെടുത്തു (Kerala Blasters). നിയമപരമായ ചില പ്രശ്നങ്ങൾ കാരണമാണ് ഉടമസ്ഥാവകാശ കൈമാറ്റം വൈകിയതെന്ന് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ അറിയിച്ചു. എട്ട് മാസത്തിനുള്ളിൽ ക്ലബ്ബിന്റെ പൂർണ ഉടമസ്ഥാവകാശം അൽ ഫർസാൻ ഗ്രൂപ്പിന് കൈമാറുമെന്നും നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി. പുതിയ തുടക്കം വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഇത് വലിയ ഉത്തരവാദിത്തമാണെന്നും ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ പ്രതികരിച്ചു. ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ 2026-27 സീസൺ വരെ ഘട്ടംഘട്ടമായി പൂർത്തിയാക്കാനാണ് തീരുമാനം. വിദേശ താരങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പൂർണ ടീമിനെ പ്രഖ്യാപിക്കുമെന്നും ക്ലബ് അറിയിച്ചു. അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ കരാറിൽ തുടരുമെന്നും പ്രതിനിധികൾ വ്യക്തമാക്കി. ആരാധകരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ക്ലബ്ബിന്റെ നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ്, കേരള ബ്ലാസ്റ്റേഴ്സിനെ പൂർണമായും കൈമാറുന്നതിനുള്ള അന്തിമ കരാറിൽ ഒപ്പുവെച്ചതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഷാർജയിലെ…

Top News Now

യൂട്യൂബറുടെ വീട്ടിൽ കവർച്ച; 98 പവൻ സ്വർണവുമായി നാല് പേർ അറസ്റ്റിൽ | Nagercoil YouTuber house robbery

ചെന്നൈ: നാഗർകോവിലിൽ യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ നാല് പേർ അറസ്റ്റിൽ (Nagercoil YouTuber house robbery). ആലംകുളം സ്വദേശി മുരുകേശൻ (30), തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി (39) എന്നിവരടക്കം നാല് പേരെയാണ് പൊലീസ് പിടികൂടിയത്. കവർച്ച ചെയ്ത 98 പവൻ സ്വർണാഭരണങ്ങൾ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സെപ്റ്റംബർ 24-നാണ് യൂട്യൂബർ വിനോദ് കുമാറിന്റെ വീട്ടിൽ മോഷണം നടന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിലപിടിപ്പുള്ള വസ്തുക്കളുടെയും പണത്തിന്റെയും ദൃശ്യങ്ങൾ പങ്കുവച്ചതിന് പിന്നാലെയാണ് മോഷണം നടന്നത്. വീടിന്റെ പിൻവാതിൽ തകർത്താണ് പ്രതികൾ അകത്ത് കടന്നത്. വീട്ടുകാർ ഷോപ്പിങ്ങിന് പോയ സമയത്തായിരുന്നു മോഷണം. തിരിച്ചെത്തിയപ്പോൾ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കർ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഏകദേശം ഒരുകോടി രൂപ മൂല്യമുള്ള സ്വർണ, വജ്രാഭരണങ്ങളും 50,000 രൂപയും നഷ്ടപ്പെട്ടതായാണ് പരാതി. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി 160 സി.സി.ടി.വി ദൃശ്യങ്ങളും 35 സി.ഡി.ആർ രേഖകളും പൊലീസ് പരിശോധിച്ചു. സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.…

Top News Now

പത്തനാപുരത്ത് പോർച്ചിൽ നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് വൻ അപകടം. ഡീസൽ സൂക്ഷിച്ചിരുന്ന കന്നാസുകളിലേക്ക് തീ പടർന്ന് വീട് പൂർണമായും കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന തൊഴിലാളി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കൊല്ലം: പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു. മഞ്ചള്ളൂര്‍ തിരുവോണത്തില്‍ മോഹന്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കത്തി നശിച്ചത്. 

രാത്രി 7 മണിയോടെയായിരുന്നു സംഭവം നടന്നത്. റോഡ് നിര്‍മാണത്തിനായി എത്തിയ തൊഴിലാളികള്‍ താമസിക്കുന്ന വീടായിരുന്നു അത്. കാര്‍പോര്‍ച്ചില്‍ കന്നാസുകളില്‍ ഡീസല്‍ സൂക്ഷിച്ചിരുന്നതാണ് വലിയ അപകടത്തിനിടയാക്കിയത്. 

കോന്നി സ്വദേശി അനില്‍ കുമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടത്. അഗ്നി രക്ഷസേനയും, പൊലീസും നാട്ടുകാരും അപകടസ്ഥലത്തെത്തി തീയണക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്‌കൂട്ടറിന് തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

സ്‌കൂട്ടറിന് തീപിടിച്ച സമയത്ത് തന്നെ നാട്ടുകാര്‍ വീടിനരികില്‍ ഓടിക്കൂടിയിരുന്നു. എന്നാല്‍ അകത്തേക്ക് കയറാനാകാത്ത സാഹചര്യമായിരുന്നു. വീടിന്റെ ഗെയിറ്റിന്റെ ഭാഗത്തൊക്കെ തീ ആളിപ്പടര്‍ന്നിരിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടനടി അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.

Top News Now

വിദ്യാഭ്യാസ രംഗത്തെ ആർഎസ്എസ് ഇടപെടലിനെതിരെ പ്രതിരോധം ശക്തമാക്കും. കേരളമടക്കമുള്ള കോൺഗ്രസ് സർക്കാരുകൾക്ക് നിർദേശവുമായി എഐസിസി

ഡൽഹി: വിദ്യാഭ്യാസ രംഗത്ത് ആർഎസ്എസ് അജണ്ട ചെറുക്കാൻ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് എഐസിസി നിർദേശം. മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിലാണ് നേതൃത്വം നിർദേശം നൽകിയത്. ആർഎസ്എസ് വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്നത് വിഷലിപ്തമായ അജണ്ട എന്ന് ഹൈക്കമാൻഡിൻ്റെ വിമർശനം. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ യോഗത്തിൽ തീരുമാനമായി. സംസ്ഥാനങ്ങളിൽ സെമിനാറുകൾ നടത്തി ബദൽ വിദ്യാഭ്യാസ നയം തീരുമാനിക്കണം. ദേശീയ തലത്തിലും സെമിനാർ നടത്തി ഇക്കാര്യം ചർച്ച ചെയ്യും. മുഖ്യമന്ത്രിമാർ ആർഎസ്എസിന്റെ അജണ്ടയും വൈസ് ചാൻസലർമാരിലൂടെ നടത്തുന്ന കൈകടത്തലും തുറന്ന് കാട്ടണമെന്നും ഹൈക്കമാൻഡ് നിർദേശം നൽകി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെ വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാക്കി മാറ്റാൻ ഹൈക്കമാൻഡ് നിർദേശിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗം വിളിച്ചുചേർത്തത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, സംഘടനാ ജനറൽ…

Top News Now

കുട്ടികൾ ഉൾപ്പെടുന്ന രാഷ്ട്രീയ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചു. മെറ്റയ്ക്കും കേന്ദ്രസർക്കാരിനും മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്

ഡൽഹി: കുട്ടികൾ ഉൾപ്പെടുന്ന രാഷ്ട്രീയ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചതിൽ മെറ്റയ്ക്കും കേന്ദ്ര ഇലക്ട്രോണിക്സ് – ഐടി മന്ത്രാലയത്തിനും മനുഷ്യാവകാശ കമ്മിഷന്റെ നോട്ടിസ്. ഉത്തർ പ്രദേശിലെ ഒരു കോച്ചിങ് സെന്ററിലെ കുട്ടികളുടെ വിഡിയോകളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന പരാമർശങ്ങളും ഉണ്ടായിരുന്നു. സംഭവത്തിൽ ഉത്തർപ്രദേശിലെ എറ്റ ജില്ലാ ഭരണകൂടത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. കൂടാതെ വീഡിയോയിലുള്ള കുട്ടികളെ കണ്ടെത്തി സുരക്ഷ ഒരുക്കണമെന്നും അവർക്ക് കൗൺസിലിങ് നൽകണമെന്നും നിർദേശിച്ചു. കുട്ടികളുടെ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചവരെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് നിർദേശവും നൽകി. സ്വമേധയാ കേസെടുക്കാവുന്ന സ്വഭാവമുള്ളതാണെന്ന് ബോധ്യപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും, അതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കാനും പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വീഡിയോ പ്രചരിച്ചതിലാണ് മെറ്റയോട് വിശദീകരണം തേടിയിരിക്കുന്നത്. അതിൽ നിന്ന് എന്തെങ്കിലും സാമ്പത്തിക നേട്ടമോ വാണിജ്യപരമായ ലാഭമോ ഉണ്ടായിട്ടുണ്ടോ എന്നും, ഡിജിറ്റൽ തെളിവുകൾ സംരക്ഷിക്കുന്നതിനും ആ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനും എന്ത് നടപടികളാണ്…

Top News Now

രാജധാനി എക്സ്പ്രസിൽ യുവതിയെ ശല്യം ചെയ്തെന്ന പരാതി. നാല് സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പൊലീസ് കേസെടുത്തു

കണ്ണൂർ : രാജധാനി എക്സ്പ്രസിൽ യുവതിയെ ശല്യം ചെയ്‌ത നാല്‌ സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പൊലീസ് കേസെടുത്തു. കടന്നപ്പള്ളി സ്വദേശി മിഥുൻ, നീർവേലിയിലെ പ്രതീഷ്‌കുമാർ, തിരുവനന്തപുരം കല്ലമ്പലം സ്വദേശി വിഷ്ണു, കോഴിക്കോട് മുക്കം സ്വദേശി ഹൻസിലെം ബോണി എന്നിവർക്കെതിരെയാണ് റെയിൽവേ പൊലീസ് കേസെടുത്തത്. 

തിങ്കളാഴ്‌ച വൈകിട്ട് 5.20ന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ മൂന്നാം പ്ലാറ്റ്ഫോമിൽ എത്തിയ തിരുവനന്തപുരം സെൻട്രൽ രാജധാനി എക്സ്പ്രസിലെ ബി- എട്ട് കോച്ചിലാണ് സംഭവം നടന്നത്. 

അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന സൈനികർ ഉഡുപ്പിയിൽവച്ച് യുവതിയെ ശല്യം ചെയ്‌തെന്നാണ്‌ പരാതി. യുവതിയുടെ പരാതി ടിടിഇയാണ് റെയിൽവേ പൊലീസില്‍ അറിയിച്ചത്.

Top News Now

മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്. പ്രതിക്ക് ജീവപര്യന്തം തടവ്

കൊല്ലം: മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. വടക്കുംഭാഗം ജ്യോതിസ് വീട്ടിൽ അനിൽ കുമാറിനെ (49) കൊലപ്പെടുത്തിയ കേസിലാണ് കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം കുറ്റിയിൽ കിഴക്കേതിൽ വീട്ടിൽ ജ്യോതി കുമാറിനെ (53) കൊല്ലം അഡീഷണൽ സെഷൻ കോടതി ജഡ്ജി സി എം സീമ ശിക്ഷിച്ചത്. ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കി ഇല്ലെങ്കിൽ ആറുമാസംകൂടി തടവ് അനുഭവിക്കണം. 2020 സെപ്റ്റംബർ 13ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളായ ഇരുവരും ചേർന്ന് അനിൽകുമാറിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഷെയർപണത്തെ ചൊല്ലി തർക്കം ഉണ്ടായത്. തർക്കത്തിനിടെ ജ്യോതികുമാർ ഇരുചക്ര വാഹനത്തിന്റെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സനിൽകുമാറിന്റെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന ആർ രാജേഷ് കുമാർ…

Top News Now

പകർച്ചവ്യാധി പ്രതിരോധത്തിന് ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം, താഴെത്തട്ടിൽ കൃത്യമായ കണക്കെടുത്ത് മരുന്ന് ലഭ്യത ഉറപ്പാക്കണം : മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വീടുവീടാന്തരമുള്ള ഫീൽഡ്തല പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മന്ത്രി കെ മുരളീധരൻ നിർദ്ദേശിച്ചു. മരുന്നിന്റെ കുറവ് ചില സ്ഥലങ്ങളിലുണ്ടെന്ന റിപ്പോർട്ടുകൾ സർക്കാർ ഗൗരവമായാണ് കാണുന്നത്. അതിനാൽ താഴെത്തട്ടിലെ ആശുപത്രികളുടെ സ്ഥിതി കൃത്യമായി വിലയിരുത്തി ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പകർച്ചവ്യാധികൾക്കെതിരെയുള്ള ഫീൽഡ്തല പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ശുചിത്വ പ്രവർത്തനങ്ങൾ വീടുകളിലേക്ക് നേരിട്ടെത്തി ഉറപ്പാക്കണം. ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് വീടുകൾ നേരിട്ട് സന്ദർശിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ആരോഗ്യപ്രവർത്തകർ വീടുകളിലെത്തുന്നില്ലെന്ന പരാതികൾ ഉയരാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെയും പഞ്ഞി അടക്കമുള്ള സർജിക്കൽ സാമഗ്രികളുടെയും ലഭ്യത തടസ്സമില്ലാതെ ഉറപ്പാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപറേഷനോട് മന്ത്രി ആവശ്യപ്പെട്ടു. എല്ലാ ജില്ലകളിലും ആശുപത്രികളിൽ മരുന്ന് സ്റ്റോക്കുണ്ടെന്നും കെ.എം.എസ്.സി.എല്ലിന്റെ സംഭരണകേന്ദ്രങ്ങളിലാണ് നിലവിൽ സ്റ്റോക്ക് കുറവുള്ളതെന്നും ജില്ലാ മെഡിക്കൽ ഓഫീസർമാർ…

Top News Now

2030ഓടെ പേവിഷബാധ വിമുക്ത കേരളം: സംസ്ഥാനതല ഉദ്ഘാടനം 30ന്

തിരുവനന്തപുരം: മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഒരുപോലെ ഭീഷണിയായ പേവിഷബാധയെ പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ വർഷത്തെ ലോക പേവിഷബാധ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 30 ബുധനാഴ്ച രാവിലെ 11.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നടക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ”ഒരുമിച്ച്, കൂടുതൽ ശക്തരായി, റാബീസ് വിമുക്ത കേരളത്തിലേക്ക്” എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനതല പൊതുയോഗത്തോടൊപ്പം, കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് വിജയകരമായി നടപ്പാക്കിയ ഇന്റഗ്രേറ്റഡ് ബൈറ്റ് കേസ് മാനേജ്മെന്റ് പദ്ധതിയുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുന്ന സെമിനാറും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള ആരോഗ്യശാസ്ത്ര സർവകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എന്നിവർ ചേർന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.…

Top News Now

എട്ട് ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിക്കാത്തത് ദൗർഭാഗ്യകരം: മന്ത്രി പിസി വിഷ്ണുനാഥ്

തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയിൽ പ്രദർശനാനുമതി ലഭിക്കാൻ ഇനിയും എട്ട് സിനിമകൾ ബാക്കിയുണ്ടെന്നും ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കാത്തത് ദാർഭാഗ്യകരമാണെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്. ഇക്കാര്യത്തിൽ സർക്കാർ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. മേളയുടെ ഭാഗമായി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമർപ്പിക്കപ്പെട്ട 1800 ഓളം ചിത്രങ്ങളിൽ നിന്ന് മേളയിൽ പ്രദർശിപ്പിക്കാനായി തെരഞ്ഞെടുത്ത 347 ചിത്രങ്ങളാണ് സെൻസർഷിപ്പ് സർട്ടിഫിക്കേഷൻ ഇളവിനായി അയച്ചത്. ഇതിൽ 31 എണ്ണത്തിനാണ് അനുമതി ലഭിക്കാതിരുന്നത്. തുടർന്ന് സർക്കാർ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചതിനൊപ്പം ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ നിയമപരമായ ഇടപെടലും നടത്തി. ഇതേ തുടർന്ന് 24 സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചു. എന്നാൽ എട്ട് സിനിമകൾക്ക് അനുമതി ഇനിയും ലഭിച്ചിട്ടില്ല. ഹൈക്കോടതി കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോൾ കേന്ദ്ര മന്ത്രാലയത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ അനുകൂല നിലപാട് സ്വീകരിച്ചില്ല. പ്രദർശനാനുമതിക്കായി ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ചെങ്കിലും ലഭിച്ചിട്ടില്ല.…

Top News Now

ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് സൗജന്യ ഹ്യദയപരിശോധന: മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ദാരിദ്യരേഖയിൽ താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇസിജി യിലും മറ്റും കൃത്യമായ ഫലം കിട്ടാൻ പ്രയാസമുണ്ടായേക്കാം. ഹ്യദയാഘാതം വേഗത്തിൽ തിരിച്ചറിയുന്ന ട്രോപ്പ് ടി പരിശോധന ബിപിഎൽ വിഭാഗത്തിന് സൗജന്യമാക്കും. എല്ലാവർക്കും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സ്വകാര്യ ആശുപത്രികൾ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകൾ പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമാണ്. സമൂഹത്തിന്റെ താഴെത്തട്ടിലുളളവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കും. സമീപ പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടന്നാൽ തീർച്ചയായും അതിൽ പങ്കെടുക്കണം. രോഗം നേരത്തെ തിരിച്ചറിയുന്നത് ഏറെ പ്രധാനമാണ്. മരുന്നുകളുടെ ലഭ്യത സർക്കാർ ഉറപ്പാക്കും. മരുന്നിന്റെ പേരിൽ കമ്മിഷൻ വാങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യമുള്ള കേരളത്തെ വാർത്തെടുക്കുകയാണ് ലക്ഷ്യം. കഴിക്കുന്ന…

Top News Now

കറ്റാനം സെന്റ് സ്റ്റീഫൻസ് സ്കൂളിൽ ക്ലാസ് മുടങ്ങിയ സംഭവം മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; പഠനം മുടങ്ങരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

കായംകുളം: കറ്റാനം സെന്റ് സ്റ്റീഫൻസ് എൽ.പി സ്കൂളിലെ ഒന്നും മൂന്നും ക്ലാസ്സുകൾക്ക് അംഗീകാരം നഷ്ടപ്പെട്ടതിൽ സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു നടത്തിയ ഇടപെടൽ ഫലം കണ്ടു. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. വിദ്യാർഥികളുടെ അധ്യയനം തടസ്സപ്പെടാതെ വേണ്ട നടപടികൾ സ്വീകരിക്കാൻ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിക്കൊണ്ടാണ് തിങ്കളാഴ്ച പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. സ്കൂളിലെ വിദ്യാർഥികളുടെ പഠനം മുടങ്ങിയത് കായംകുളം എം.എൽ.എ കൂടിയായ മന്ത്രി എം ലിജു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ ധരിപ്പിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്. കുട്ടികളുടെ അധ്യയനത്തിന് തടസ്സം വരാതെയും സുരക്ഷ മുൻനിർത്തി ഫിറ്റ്നസ് ലഭിച്ചിട്ടുണ്ട് എന്നുറപ്പാക്കിയും തസ്തിക നിർണയ നടപടികൾ സ്വീകരിക്കണമെന്നും ആലപ്പുഴ ഡി.ഡി.ഇക്ക് നിർദേശം നൽകിക്കഴിഞ്ഞു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലായി 41 കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. അംഗീകാരം നഷ്ടമായതോടെ രണ്ടാഴ്ചയിലധികമായി ഒന്ന്, മൂന്ന് ക്ലാസുകളിലെ 18…

Top News Now

ഇറാന്‍-യുഎസ് സംഘര്‍ഷം: ഗള്‍ഫ് വ്യോമപാതയില്‍ ജാഗ്രതാ നിര്‍ദേശം

ഡബ്ലിന്‍ : ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലൂടെയുള്ള വിമാനയാത്രയില്‍ അനിശ്ചിതത്വം. ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ധാരണയാകാത്തതാണ് ആശങ്ക തുടരാന്‍ കാരണം. ചര്‍ച്ചകള്‍ക്ക് വാതില്‍ അടഞ്ഞിട്ടില്ലെങ്കിലും സുരക്ഷാ സാഹചര്യം പെട്ടെന്ന് മാറാമെന്ന വിലയിരുത്തലിലാണ് വ്യോമയാന മേഖല. പേര്‍ഷ്യന്‍ ഉള്‍ക്കടലിലെയും ഒമാന്‍ ഉള്‍ക്കടലിലെയും ചില കടല്‍മേഖലകള്‍ക്കു മുകളിലൂടെയുള്ള വ്യോമപാതകള്‍ ഒഴിവാക്കണമെന്ന യൂറോപ്യന്‍ വ്യോമയാന സുരക്ഷാ ഏജന്‍സിയുടെ മുന്നറിയിപ്പ് സെപ്റ്റംബര്‍ 30 വരെ നിലവിലുണ്ട്. ഗള്‍ഫ് വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തണമെന്ന നിര്‍ദേശമല്ല ഇത്. എന്നാല്‍ സുരക്ഷാ സാഹചര്യം മാറിയാല്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും യാത്രാസമയം നീളാനും സമയക്രമം മാറ്റാനും സാധ്യതയുണ്ട്. അയര്‍ലണ്ടില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ക്ക് പൊതുവായ വിലക്കോ സര്‍വീസ് നിര്‍ത്തലാക്കലോ ഇതേ വരെ പ്രഖ്യാപിച്ചിട്ടില്ല. ഡബ്ലിനില്‍നിന്ന് ദുബായ്, അബുദാബി, ദോഹ വഴി ഇന്ത്യയിലേക്കു പോകുന്നവര്‍ക്കാണ് ഗള്‍ഫ് മേഖലയിലെ മാറ്റങ്ങള്‍ കൂടുതല്‍ പ്രസക്തം. ആദ്യ വിമാനം പതിവുപോലെ സര്‍വീസ് നടത്തിയാലും തുടര്‍വിമാനത്തിന്റെ സമയത്തില്‍ മാറ്റമുണ്ടായാല്‍ ഇന്ത്യയിലെത്തുന്നതു…

Top News Now

അടിപൊളി ഓഫറുകളുമായി ലിഡില്‍ അയര്‍ലണ്ട്, മൊബൈല്‍ വിപണിയിലേയ്ക്ക്…ലിഡില്‍ കണക്ട് ഒക്ടോബര്‍ അഞ്ച് മുതല്‍

ഡബ്ലിന്‍: സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലിഡില്‍ അയര്‍ലണ്ടിന്റെ മൊബൈല്‍ വിപണിയിലേയ്ക്ക് ഇറങ്ങുന്നു.1,00,000 ഉപഭോക്താക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ ഒരുമാസം 9 യൂറോ നിരക്കില്‍ സര്‍വ്വീസ് വാഗ്ദാനം ചെയ്താണ് കമ്പനിയുടെ രംഗപ്രവേശം.ഒക്ടോബര്‍ 5 മുതല്‍ ലിഡില്‍ കണക്ട് ലഭ്യമായിത്തുടങ്ങും. ആഗോള ടെലികോം ഓപ്പറേറ്ററായ ഐ ഗ്ലോബലും അയര്‍ലണ്ടിലെ ഏര്‍ നെറ്റ്വര്‍ക്കുമായി സഹകരിച്ചാണ് മൊബൈല്‍ വെര്‍ച്വല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍ -എംവിനോ കമ്പനിയുടെ ലിഡില്‍ കണക്ട് പുതിയ രംഗത്തേക്ക് കടന്നുവരുന്നത്. ഡിസംബര്‍ 31 വരെയുള്ള ആദ്യത്തെ 1,00,000 ഉപഭോക്താക്കള്‍ക്ക് ജീവിതകാലം മുഴുവനും 8.99 എന്ന പ്രത്യേക നിരക്കില്‍ ഈ സേവനം ലഭ്യമാകുമെന്ന് ലിഡില്‍ അറിയിച്ചു. എപ്പോള്‍ വേണമെങ്കിലും റദ്ദാക്കാവുന്ന പ്രതിമാസ പ്ലാനാണിത്. ഒരു ലിഡില്‍ പ്ലസ് അക്കൗണ്ടിന് 8.99 എന്ന ഈ ഓഫര്‍ ഒരിക്കല്‍ മാത്രമേ ലഭിക്കൂ. അധിക സിം കാര്‍ഡുകള്‍ക്ക് പ്രതിമാസം 12.99 യൂറോയാണ് നിരക്ക് .ഒരു അക്കൗണ്ടില്‍ പരമാവധി മൂന്ന് അധിക കാര്‍ഡുകള്‍ വരെ അനുവദിക്കും. ‘പൊളപ്പന്‍ ഓഫറുകള്‍’ അയര്‍ലണ്ട്,യു കെ നെറ്റ്വര്‍ക്കുകളിലേക്ക് പരിധിയില്ലാത്ത കോളുകളും…

Top News Now

വാഷിങ്ടൻ ബെല്ലിങ്ഹാമിൽ കുട്ടിയെ കരടി പിടികൂടി: കണ്ണിൽ കുത്തി 12 വയസ്സുകാരൻ, അടിച്ച് തുരത്തി പിതാവ്

വാഷിങ്ടൻ: വാഷിങ്ടൻ ബെല്ലിങ്ഹാമിൽ വീടിന് പിന്നിലെ തോട്ടത്തിൽ വച്ച് പന്ത്രണ്ടുകാരനായ റോബിൻ വെസ്റ്റ്‌ഗേറ്റും പിതാവ് നോഹ വെസ്റ്റ്‌ഗേറ്റും കരടിയുടെ ആക്രമണത്തെ ധീരമായി ചെറുത്തുതോൽപ്പിച്ചു. പോപ്‌കോണിനായി പാത്രം എടുക്കാൻ തോട്ടത്തിലേക്ക് പോയ റോബിനെ കറുത്ത കരടി ആക്രമിക്കുകയായിരുന്നു. ധീരമായി ചെറുത്തുനിന്ന കുട്ടി കരടിയുടെ കണ്ണിൽ കുത്തുകയും, ബഹളം കേട്ടെത്തിയ പിതാവ് നോഹ കരടിയെ അടിച്ച് തുരത്തുകയും ചെയ്തു.

ആയോധനകലയയിലെ പരിശീലനം പരിഭ്രാന്തി കൂടാതെ കരടിയെ നേരിടാൻ സഹായിച്ചതായി പിതാവും മകനും പറയുന്നു.ഇരുവർക്കും നിസ്സാര പരുക്കുകളേറ്റെങ്കിലും വലിയ അപകടങ്ങൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു.

Top News Now

യൂട്ടായിൽ 40 വർഷത്തോളം വധശിക്ഷ കാത്ത് ജയിലിൽ; ഡിഎൻഎ ഫലം വന്നപ്പോൾ പ്രതിക്ക് ജാമ്യം

യൂട്ടാ: ഈവ ഒലെസൻ കൊലക്കേസിൽ ശതാബ്ദങ്ങളോളം വധശിക്ഷ കാത്ത് ജയിലിൽ കഴിഞ്ഞിരുന്ന ഡഗ്ലസ് സ്റ്റുവർട്ട് കാർട്ടർക്ക് (71) ജാമ്യം ലഭിച്ചു. പുതിയ ഡിഎൻഎ പരിശോധനാ ഫലം അദ്ദേഹത്തിന് ആശ്വാസമായതിനെ തുടർന്നാണ് നടപടി. 1985ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കൊലപാതക സ്ഥലത്തുണ്ടായിരുന്ന രക്തത്തിലും കത്തിയുടെ പിടിയിലും ലഭിച്ച ജനിതക സാംപിളുകൾ ഡഗ്ലസ് കാർട്ടറുടേതല്ലെന്ന് പുതിയ ഡിഎൻഎ പരിശോധനയിൽ വ്യക്തമായി. അന്വേഷണ ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കള്ളക്കേസുകളും ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം യൂട്ടാ സുപ്രീം കോടതി പുതിയ വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു. സമ്മർദത്തിലാക്കിയാണ് തടവറയിൽ വച്ച് തന്നിൽ നിന്ന് കുറ്റസമ്മതം ഒപ്പിടുവിപ്പിച്ചതെന്ന് കാർട്ടർ പറയുന്നു. ജിപിഎസ് നിരീക്ഷണത്തോടെ ജാമ്യത്തിൽ ഇറങ്ങിയ കാർട്ടർക്ക് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ബന്ധപ്പെടാൻ അനുവാദമില്ല. കേസിൽ അടുത്ത വർഷം നടത്താനിരിക്കുന്ന പുതിയ വിചാരണയ്ക്ക് മുന്നോടിയായി പ്രോസിക്യൂഷൻ ഡഗ്ലസ് കാർട്ടറിനെതിരെയുള്ള വധശിക്ഷാ വാദം പിൻവലിച്ചിട്ടുണ്ട്. കേസിൽ തെളിവുകൾ നശിപ്പിച്ചതിനും സാക്ഷികളെ സ്വാധീനിച്ചതിനും പിന്നിൽ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം…

Top News Now

ഫ്ലോറിഡയിൽ 96 പെരുമ്പാമ്പുകളെ പിടികൂടി ടോം; സമ്മാനമായി എട്ട് ലക്ഷം നൽകി അധികൃതർ

ഫ്ലോറിഡ: എവർഗ്ലേഡ്സ് തണ്ണീർത്തടങ്ങളിൽ ഭീഷണി ഉയർത്തുന്ന അധിനിവേശ ബർമീസ് പെരുമ്പാമ്പുകളെ പിടികൂടാനുള്ള വാർഷിക മത്സരത്തിൽ ടോം റാഹിൽ ഒന്നാം സ്ഥാനം നേടി. 96 പാമ്പുകളെയാണ് അദ്ദേഹം പിടികൂടിയത്. ടോം റാഹിലിന് 10,000 ഡോളർ (എട്ട് ലക്ഷം രൂപ) സമ്മാനവും ലഭിച്ചു.

ഫ്ലോറിഡയിലെ തദ്ദേശീയരായ വന്യജീവികളെ സംരക്ഷിക്കാനും അധിനിവേശ ജീവികളുടെ എണ്ണം നിയന്ത്രിക്കാനുമാണ് എല്ലാ വർഷവും ഈ വേട്ട സംഘടിപ്പിക്കുന്നത്. ഈ പാമ്പുകൾ പ്രദേശത്തെ ആവാസവ്യവസ്ഥയ്ക്കും മറ്റ് മൃഗങ്ങൾക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.