">
All E-News Editions PDF Download Not Available Yet
Daily E News
27 September 2026
2026 | സെപ്റ്റംബർ 27 | ഞായർ
Join Pudukad News WhatsApp Channel
Top News Now

മഹാരാഷ്ട്ര കടുത്ത വരൾച്ചയിലേക്ക്: സംസ്ഥാനത്തെ 74 ശതമാനം പ്രദേശങ്ങളെയും വരൾച്ച ബാധിതമായി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ; ആകെയുള്ള 358 താലൂക്കുകളിൽ 265 എണ്ണവും കടുത്ത കുടിവെള്ള-കൃഷി പ്രതിസന്ധിയിൽ; എൽ നിനോ തിരിച്ചടിയായതോടെ മഴയിൽ വൻ കുറവ്; സോയാബിനും പരുത്തിയും അടക്കമുള്ള ഖരീഫ് വിളകൾ പൂർണ്ണമായി നശിച്ചതോടെ തെരുവിൽ പ്രക്ഷോഭവുമായി കർഷകർ

Top News Now

എൽ നിനോ പ്രതിഭാസത്തെ തുടർന്ന് പെയ്തൊഴിയാതെ മഴക്കെടുതി: മഹാരാഷ്ട്രയിലെ 74 ശതമാനം പ്രദേശങ്ങളും വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ച് സർക്കാർ; 358 താലൂക്കുകളിൽ 265 എണ്ണത്തിലും രൂക്ഷമായ കൃഷിനാശവും കുടിവെള്ള ക്ഷാമവും; സംസ്ഥാനത്ത് ശരാശരിയേക്കാൾ 18.8 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി

SPECIAL FEATURE

Offer Product of the Day

Offer Product of the Day

🔥 TODAY’S PRODUCT | ഇന്ന് മാത്രം 5% OFF

💜 Royal Orchid Quilted Chain Sling Bag

✨ Premium Chevron Quilted Design
💜 മനോഹരമായ Royal Purple Finish
✨ Elegant Gold-Tone Chain Strap
👜 Compact, Lightweight & Spacious
💃 Weddings, Parties & Festive Occasions-ന് Perfect!

🎟️ COUPON CODE: TODAY5

👉 5% Discount ലഭിക്കാൻ Checkout സമയത്ത് TODAY5 Coupon Code നിർബന്ധമായും Apply ചെയ്യുക.

⏰ ഓഫർ ഇന്ന് മാത്രം!
⚡ ആദ്യത്തെ 50 ഓർഡറുകൾക്ക് മാത്രം!

അറിയിപ്പ്‌

ബാങ്ക് ജീവനക്കാരുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിൽ 28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്

Thrissur District

അമ്മയും മകളും മ രിച്ച നിലയിൽ..

ഗുരുവായൂർ: മറ്റം പള്ളിക്കുളം റോഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ പ്രായമായ അമ്മയെയും മകളെയും വീടിനുള്ളിൽ മ രിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
The post അമ്മയും മകളും മ രിച്ച നിലയിൽ.. appeared first on Thrissur Vartha.

Thrissur District

ഉന്നത വിജയം നേടിയ ഇരിങ്ങാലക്കുട ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ആദരം

എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പ്രസ് ക്ലബ്ബിൻ്റെ ആദരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആദരണ സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസ്സ് ക്ലബ് പ്രസിഡൻ്റ് വി ആർ സുകുമാരൻ അധ്യക്ഷത വഹിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ വി ബി ബിജിത്തും , ഹയർ സെക്കൻഡറി വിഭാഗത്തിൽ ജ്വാക്‌ലിൻ ജെ മെൻ്റസും വിഎച്ച്എസ്ഇ വിഭാഗത്തിൽ അനന്യ എം എസുമാണ് പുരസ്‌കാരങ്ങൾ നേടിയത് . പ്രിൻസിപ്പാൾ എം കെ മുരളി, വി എച്ച് എസ് സി പ്രിൻസിപ്പാൾ സൂരജ് ശങ്കർ, പി ടി എ പ്രസിഡൻ്റ് വി ഭക്ത വത്സലൻ , വിദ്യാർത്ഥി പ്രതിനിധി റെബേക്ക കുര്യക്കോസ് എന്നിവർ ആശംസകൾ നേർന്നു . ക്ലബ്ബ് സെക്രട്ടറി ടി ജി സിബിൻ സ്വാഗതവും ട്രഷറർ രാഹുൽ അശോകൻ നന്ദിയും പറഞ്ഞു.

Thrissur District

സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ മാഗസിൻ പ്രകാശനം ചെയ്തു

ഡിജിറ്റൽ മാധ്യമങ്ങൾ ഭാഷയുടെ സ്വഭാവികമായ ഉപയോഗത്തെ ബാധിച്ചതായി സുഭാഷ് ചന്ദ്രൻ ; സെൻ്റ് ജോസഫ്സ് കോളേജ് യൂണിയൻ്റെ മാഗസിൻ പ്രകാശനം ചെയ്തു

 

ഇരിങ്ങാലക്കുട: ഡിജിറ്റൽ മാധ്യമങ്ങളുടെ അമിതമായ സ്വാധീനം ഭാഷയുടെ സ്വാഭാവികമായ ഉപയോഗത്തെ ബാധിക്കുന്നതായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ.

പുതിയ തലമുറയിൽ മലയാള ഭാഷയോടും സാഹിത്യത്തോടുമുള്ള ബന്ധം കുറയുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു .

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് കോളേജ് യൂണിയൻ്റെ കോളേജ് മാഗസിൻ്റെ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് എഡിറ്റർ ഡോ. ജെൻസി , സ്റ്റുഡന്റ് എഡിറ്റർ സന സാബു തട്ടിൽ എന്നിവർ സംസാരിച്ചു.

ADVERTISEMENT
Advertisement
Top News Now

ഡൽഹിയിലെ 750 കോടി രൂപയുടെ മെഡിക്കൽ ഉപകരണ-മരുന്ന് വിതരണ തട്ടിപ്പ്: പ്രമുഖ ഔഷധ വിതരണക്കാരനും അഴിമതിയുടെ പ്രധാന സൂത്രധാരനുമായ രാജീവ് രംഗീല അമേരിക്കയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ അറസ്റ്റിൽ; ബിനാമി കമ്പനികളുടെ പേരിൽ കരാറുകൾ കൈക്കലാക്കി വൻ അഴിമതി നടത്തിയത് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന്

ഡല്‍ഹി: ഡല്‍ഹി ആരോഗ്യ വകുപ്പിലെ കോടികളുടെ മരുന്ന്-വൈദ്യശാസ്ത്ര ഉപകരണ വിതരണ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രമുഖ ഔഷധ വിതരണക്കാരന്‍ രാജീവ് രംഗീലയെ (47) അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. 

ജൂണ്‍ രണ്ടിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാള്‍ വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയില്‍ നിന്നും തിരിച്ചെത്തി എ.സി.ബിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 

കേസില്‍ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട രംഗീലയ്ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലറും നിലവിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തെ എ.സി.ബി കസ്റ്റഡിയില്‍ വിട്ടു. ഏകദേശം 750 കോടി രൂപയുടെ തട്ടിപ്പിലെ പ്രധാന സൂത്രധാരനാണ് രംഗീലയെന്ന് അധികൃതര്‍ അറിയിച്ചു.

തന്റെ ജീവനക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ നാല് വ്യാജ കമ്പനികള്‍ ഉണ്ടാക്കിയാണ് ഇയാള്‍ കരാറുകള്‍ കൈക്കലാക്കിയിരുന്നത്. ഡല്‍ഹി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിലെയും സെന്‍ട്രല്‍ പ്രൊക്യുര്‍മെന്റ് ഏജന്‍സിയിലെയും ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് ഇയാള്‍ സിസ്റ്റത്തിലെ പോരായ്മകള്‍ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തിയത്. 

കേസില്‍ മുന്‍ ഡി.ജി.എച്ച്.എസ് ഡയറക്ടര്‍ ജനറല്‍ വത്സല അഗര്‍വാള്‍, സി.പി.എ മുന്‍ മേധാവി വിനോദ് കുമാര്‍ രംഗ, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട്‌സ് നീരജ് ചോപ്ര എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. 

ഡല്‍ഹി വിജിലന്‍സ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പോര്‍ട്ടബിള്‍ എക്‌സ്-റേ ഉപകരണങ്ങള്‍, അനസ്തീഷ്യ ഉപകരണങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ വിതരണത്തില്‍ വന്‍ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് എ.സി.ബി അന്വേഷണം ആരംഭിച്ചത്.

 

Top News Now

മുട്ടിൽ മരംമുറി കേസ്; പിഴവുകൾ തിരുത്തിയ പുതുക്കിയ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു

വയനാട്: മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് സമർപ്പിച്ച പുതുക്കിയ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. നേരത്തെ സാങ്കേതിക പിഴവുകളും ആവശ്യമായ രേഖകളുടെ അഭാവവും ചൂണ്ടിക്കാട്ടി കോടതി കുറ്റപത്രം മടക്കിയിരുന്നു.

അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ലെന്നും മരം വനഭൂമിയിൽ നിന്നാണോ റവന്യൂ ഭൂമിയിൽ നിന്നാണോ മുറിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പിടിച്ചെടുത്ത തടികളും മരം കടത്താൻ ഉപയോഗിച്ച വാഹനവും സംബന്ധിച്ച രേഖകൾ ഉൾപ്പെടെ ആവശ്യമായ രേഖകളിലും പോരായ്മകളുണ്ടായിരുന്നു.

തുടർന്ന് ചൂണ്ടിക്കാട്ടിയ പിഴവുകളും ക്ലറിക്കൽ തെറ്റുകളും പരിഹരിച്ച് ആവശ്യമായ വിശദീകരണങ്ങളും രേഖകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം വീണ്ടും സമർപ്പിച്ചത്. ഇതോടെയാണ് കോടതി ഫയലിൽ സ്വീകരിച്ചത്. കേസിൽ അടുത്ത നടപടികൾക്കായി ഒക്ടോബർ 26ന് കോടതി പരിഗണിക്കും.

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് ചോറ്റാനിക്കര കോടതിയിൽ അഗസ്റ്റിൻ സഹോദരന്മാർക്കെതിരായ വഞ്ചനാക്കേസും നിലവിലുണ്ട്. മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന കാരണത്താൽ ചോറ്റാനിക്കര കേസിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഗസ്റ്റിൻ സഹോദരന്മാർ നേരത്തെ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. ഈ രണ്ട് കേസുകളും തമ്മിൽ ബന്ധമുണ്ടെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചിരുന്നു.

മുട്ടിൽ കേസിലെ 1/2021 കേസിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരടക്കം ഏഴ് പേരാണ് കേസിലെ പ്രതികൾ. കേരള ഫോറസ്റ്റ് ആക്ട്, ബയോഡൈവേഴ്സിറ്റി ആക്ട്, 1975ലെ ട്രാൻസിറ്റ് റൂൾ തുടങ്ങിയ നിയമങ്ങളിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Top News Now

ഉത്തർപ്രദേശിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും പരക്കെ നാശനഷ്ടം: ലഖ്നൗവിൽ ഒറ്റദിവസം പെയ്തത് 125 മില്ലീമീറ്റർ മഴ; ഗ്രാമീണ മേഖലകളിൽ വിളകൾ നിലംപൊത്തി കർഷകർ ദുരിതത്തിൽ; അയോധ്യയിൽ രാമക്ഷേത്ര പരിസരത്തടക്കം ഗതാഗതവും തീർത്ഥാടനവും തടസ്സപ്പെട്ടു

ലഖ്‌നൗ: മണ്‍സൂണ്‍ ശക്തമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും വ്യാപക കൃഷിനാശവും ഗതാഗത തടസ്സവും. തലസ്ഥാനമായ ലഖ്‌നൗവില്‍ ശനിയാഴ്ച രാവിലെയോടെ അവസാനിച്ച 21 മണിക്കൂറില്‍ മാത്രം 125.8 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

മധ്യപ്രദേശിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പ്രയാഗ്രാജിന് തെക്കോട്ട് നീങ്ങിയതാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണം.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അയോധ്യയിലെ രാമക്ഷേത്രം, ഹനുമാന്‍ഗഢി പ്രദേശങ്ങളിലടക്കം കനത്ത മഴയും കാറ്റും തീര്‍ത്ഥാടകരെ ദുരിതത്തിലാക്കി.

ശക്തമായ കാറ്റില്‍ ഗ്രാമീണ മേഖലകളില്‍ വിളകള്‍ നിലംപൊത്തിയത് കര്‍ഷകരെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മിന്നല്‍ പ്രളയത്തിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ ധനസഹായം എത്തിക്കാനും അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റാനും ഭരണകൂടം ഉത്തരവിട്ടു.

 

ADVERTISEMENT
Advertisement
Top News Now

ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു; മദ്യപിച്ചുള്ള തർക്കത്തിനിടെ കൊലപാതകം

ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊന്നു. ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വട്ടയാൽ സ്വദേശി അഫ്സൽ (41)നെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം. രാത്രിയിലായിരുന്നു സംഭവം. എന്നാൽ കൊലപാതക വിവരം പുറംലോകമറിഞ്ഞത് രാവിലെയാണ്.

ചുങ്കം പാലത്തിന് സമീപത്താണ് ആന്റണി വർഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top News Now

മഹാരാഷ്ട്ര കടുത്ത വരൾച്ചയിലേക്ക്: സംസ്ഥാനത്തെ 74 ശതമാനം പ്രദേശങ്ങളെയും വരൾച്ച ബാധിതമായി പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ; ആകെയുള്ള 358 താലൂക്കുകളിൽ 265 എണ്ണവും കടുത്ത കുടിവെള്ള-കൃഷി പ്രതിസന്ധിയിൽ; എൽ നിനോ തിരിച്ചടിയായതോടെ മഴയിൽ വൻ കുറവ്; സോയാബിനും പരുത്തിയും അടക്കമുള്ള ഖരീഫ് വിളകൾ പൂർണ്ണമായി നശിച്ചതോടെ തെരുവിൽ പ്രക്ഷോഭവുമായി കർഷകർ

മുംബൈ: മഹാരാഷ്ട്രയിലെ ആകെയുള്ള 358 താലൂക്കുകളില്‍ 265 എണ്ണത്തിനെയും വരള്‍ച്ച ബാധിത പ്രദേശങ്ങളായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

സംസ്ഥാന ഭൂപ്രദേശത്തിന്റെ 74 ശതമാനവും വരള്‍ച്ചയുടെ പിടിയിലാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തിറക്കിയ ഉത്തരവ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് പ്രഖ്യാപനം.

ജൂലൈ മാസത്തിന് ശേഷം മഴ ലഭിക്കാത്ത ധാരശിവ്, ബീഡ് എന്നീ ജില്ലകളിലെ കര്‍ഷകരുടെ കൃഷിയും കുടിവെള്ളവും കന്നുകാലികളുടെ സംരക്ഷണവും വന്‍ പ്രതിസന്ധിയിലാണ്.

എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഇത്തവണ 18.8 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. മറാഠ്വാഡ മേഖലയില്‍ 30 ശതമാനത്തിലധികം മഴയുടെ കുറവുണ്ടായി. അമരാവതി, സോലാപൂര്‍, ലാത്തൂര്‍ തുടങ്ങിയ ആറ് ജില്ലകളില്‍ 40 മുതല്‍ 50 ശതമാനം വരെ മഴ കുറഞ്ഞു. 

ഇതോടെ സോയാബിന്‍, പരുത്തി, ചോളം, ചെറുപയര്‍ തുടങ്ങിയ ഖരീഫ് വിളകള്‍ വ്യാപകമായി നശിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 16-ന് കര്‍ഷകര്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചിരുന്നു.

കൃഷിനാശം സംഭവിച്ച സ്ഥലങ്ങളില്‍ ഉടന്‍ സര്‍വേ നടത്തുമെന്നും അര്‍ഹമായ ധനസഹായം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Top News Now

വടകര എം.ഡി.എം.എ കേസിലെ മുഖ്യപ്രതിയായ അധ്യാപിക കീർത്തനയ്ക്ക് സ്റ്റേഷൻ പരിസരത്ത് കുത്തേറ്റു. ആക്രമണം നടത്തിയത് പങ്കാളി വിനീഷ്. ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ വനിതാ സ്റ്റേഷൻ പരിസരത്ത് വെച്ച് അക്രമം. ഗുരുതര പരിക്കേറ്റ കീർത്തനയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമി പോലീസ് കസ്റ്റഡിയിൽ

വടകര: സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ച വടകര ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതിയായ അധ്യാപിക കീർത്തനയ്ക്ക് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പങ്കാളിയുടെ ക്രൂരമായ കത്തിക്കുത്തേറ്റു.

ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിലെത്തി ഒപ്പിടാൻ എത്തിയപ്പോഴാണ് ലഹരിക്കേസിലെ ഒന്നാം പ്രതിയായ കീർത്തനയെ പങ്കാളി വിനീഷ് വടകര വനിതാ പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ഉടൻ തന്നെ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെത്തുടർന്ന് ആഴ്ചയിൽ രണ്ട് ദിവസം വടകര പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന കർശന വ്യവസ്ഥയുണ്ടായിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനായി വനിതാ പോലീസ് സ്റ്റേഷൻ പരിസരത്തേക്ക് കയറുന്നതിനിടെയാണ് മറഞ്ഞുനിന്ന വിനീഷ് കത്തിയുമായി ചാടിവീണ് തുരുതുരെ കുത്തിപ്പരിക്കേൽപ്പിച്ചത്.

പെട്ടെന്നുണ്ടായ അപ്രതീക്ഷിത ആക്രമണത്തിൽ നിലവിളിച്ചുവീണ കീർത്തനയെ പോലീസുകാരും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അക്രമി വിനീഷിനെ പോലീസ് സംഘം തൽക്ഷണം ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.

പേരാമ്പ്ര ബി.ആർ.ഡി.സിയിലെ അധ്യാപകരായ കീർത്തന, കാവ്യ, നീഷ്‌മ എന്നിവരെ വൻതോതിൽ സിന്തറ്റിക് ലഹരിമരുന്നായ എം.ഡി.എം.എയുമായി പിടികൂടിയ സംഭവം വലിയ രീതിയിൽ ചർച്ചയായിരുന്നു. സ്കൂൾ അധ്യാപകർ തന്നെ വൻ ലഹരി ഇടപാടുകളിലെ പ്രധാന കണ്ണികളാണെന്ന വിവരം കേരള മനസ്സാക്ഷിയെ ഞെട്ടിച്ചിരുന്നു.

ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ കീർത്തനയ്ക്ക് നേരെയാണ് ഇപ്പോൾ വധശ്രമമുണ്ടായിരിക്കുന്നത്. കേസിൽ പ്രതിയായ മറ്റൊരു അധ്യാപിക കാവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നെങ്കിലും ജയിൽ മോചനത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ അവർ തുടർന്നും തടവിൽ കഴിയുകയാണ്.

 ആക്രമണത്തിന് പിന്നിലെ വ്യക്തിപരമായ തർക്കങ്ങളും വൈരാഗ്യവും സംബന്ധിച്ച് വിനീഷിനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് വടകര പോലീസ് വ്യക്തമാക്കി.

 

 

 

 

 

ADVERTISEMENT
Advertisement
Top News Now

ഛത്തീസ്ഗഢിൽ പേമാരിയും വെള്ളപ്പൊക്കവും: ഖരുൺ നദി കരകവിഞ്ഞൊഴുകി റായ്പൂരും ദുർഗ്ഗും വെള്ളത്തിനടിയിൽ; പ്രമുഖ പാതകൾ മുങ്ങി റായ്പൂർ-ഭിലായ് ഗതാഗതം പാടേ തടസ്സപ്പെട്ടു; ഗ്രാമങ്ങളിൽ വീടുകളിൽ വെള്ളം കയറി ജനജീവിതം ദുരിതത്തിൽ; വരും ദിവസങ്ങളിലും ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

റായ്പൂര്‍: ഛത്തീസ്ഗഢില്‍ കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് വ്യാപക വെള്ളപ്പൊക്കം. സംസ്ഥാനത്തെ പ്രമുഖ നദിയായ ഖരുണ്‍ കരകവിഞ്ഞൊഴുകിയതോടെ തലസ്ഥാനമായ റായ്പൂരിലെയും ദുര്‍ഗ് ജില്ലയിലെയും നിരവധി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. 

മഹാദേവ് ഘാട്ട് വഴി റായ്പൂരിനെ പത്താന്‍, ദുര്‍ഗ് പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാത പൂര്‍ണ്ണമായും വെള്ളത്തിനടിയിലായതോടെ ഗതാഗതം പാടേ തടസ്സപ്പെട്ടു. റോഡുകളില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ റായ്പൂര്‍-ഭിലായ് പാതയിലൂടെയുള്ള വാഹനസഞ്ചാരവും ദുഷ്‌കരമായിട്ടുണ്ട്.

ദുര്‍ഗ് ജില്ലയിലെ അംലേഖ്വര്‍, ഖുദ്മുദ ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യമാണ് നിലവിലുള്ളത്. റോഡുകള്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം വെള്ളത്തിലാവുകയും നിരവധിവീടുകളില്‍ വെള്ളം കയറുകയും ചെയ്തത് ജനജീവിതം പൂര്‍ണ്ണമായും ദുരിതത്തിലാക്കി. 

വരുന്ന രണ്ടുദിവസം കൂടി മേഖലയില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ പ്രാദേശിക ഭരണകൂടം നിര്‍ദ്ദേശം നല്‍കി.

 

Top News Now

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്. 1994ൽ പുറത്തിറങ്ങിയ ചിത്രം പുതിയ സാങ്കേതിക മികവോടെ ഒക്ടോബർ 8ന് ആഗോളതലത്തിൽ വീണ്ടും പ്രദർശനത്തിനെത്തും. ചിത്രത്തിലെ നായികയായ ശോഭനയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടത്. മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച സിനിമയാണ്. പ്രസിദ്ധി ക്രിയേഷൻസിന്റെയും സൂര്യ സിനി ആർട്സിന്റെയും ബാനറിൽ എൻ. ഗോപാലകൃഷ്ണനാണ് ചിത്രം നിർമ്മിച്ചത്. റീ റിലീസിനായി ചിത്രം 4Kയിൽ റീ മാസ്റ്റർ ചെയ്തത് മാറ്റിനി നൗവും ഇ ഫോർ എൻ്റർടെയ്ൻമെൻ്റ്സും ചേർന്നാണ്. മാണിക്യനും കാർത്തുമ്പിയും ശ്രീകൃഷ്ണൻ തമ്പുരാനും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് ‘തേന്മാവിൻ കൊമ്പത്ത്’. പ്രണയവും നർമ്മവും ഗ്രാമീണ പശ്ചാത്തലവും മനോഹരമായ ഗാനങ്ങളും ഒരുമിച്ചെത്തിയ ചിത്രം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും മലയാളികളുടെ പ്രിയപ്പെട്ട ക്ലാസിക്കായി തുടരുകയാണ്. മോഹൻലാൽ-ശോഭന കൂട്ടുകെട്ടിന്റെ ജനപ്രിയ ചിത്രങ്ങളിലൊന്നായ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനുള്ള അവസരമാണ് റീ റിലീസിലൂടെ ഒരുങ്ങുന്നത്. ഒറിജിനൽ 35mm പ്രിന്റിൽ നിന്ന് 4K സാങ്കേതികവിദ്യയിൽ സ്കാൻ ചെയ്ത് പുനഃസംവിധാനം ചെയ്ത പതിപ്പാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ദൃശ്യഭംഗിയും പഴയ ഫിലിം പ്രിന്റിന്റെ സൂക്ഷ്മമായ വിശദാംശങ്ങളും പരമാവധി നിലനിർത്തിക്കൊണ്ടാണ് റീമാസ്റ്ററിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിലെ സംഗീതത്തിനും ശബ്ദങ്ങൾക്കും പുതിയ മികവ് നൽകി ഡോൾബി അറ്റ്മോസിലും മിക്സ് ചെയ്തിട്ടുണ്ട്. അതിനാൽ തന്നെ പഴയ തലമുറയ്ക്ക് ഗൃഹാതുരമായ ഓർമ്മകളും പുതിയ തലമുറയ്ക്ക് ഒരു ക്ലാസിക് ചിത്രം ബിഗ് സ്ക്രീനിൽ ആസ്വദിക്കാനുള്ള പുതിയ അനുഭവവുമാകും ഈ റീ റിലീസ്. ‘തേന്മാവിൻ കൊമ്പത്ത്’ പുറത്തിറങ്ങിയ 1994ൽ തന്നെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിരുന്നു. ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷൻ ഡിസൈനിന് സാബു സിറിലിനും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിലും ചിത്രം നേട്ടങ്ങൾ സ്വന്തമാക്കി. ബേണി-ഇഗ്നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ചിത്രത്തിന്റെ ജനപ്രീതിയുടെ പ്രധാന ഘടകങ്ങളായിരുന്നു. മോഹൻലാൽ, ശോഭന, നെടുമുടി വേണു, ശ്രീനിവാസൻ, കവിയൂർ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയൻ, സോണിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മാണിക്യനും കാർത്തുമ്പിയും വീണ്ടും വലിയ സ്ക്രീനിലെത്തുമ്പോൾ മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഓർമ്മകളിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ്. രചന, സംവിധാനം: പ്രിയദർശൻ നിർമ്മാതാവ്: എൻ. ഗോപാലകൃഷ്ണൻ ബാനർ: പ്രസിദ്ധി ക്രിയേഷൻസ് ഛായാഗ്രഹണം: കെ.വി. ആനന്ദ് സംഗീതം: ബേണി-ഇഗ്നേഷ്യസ്…

Top News Now

ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗത്തിൽ ആഗോള ആരോഗ്യ സുരക്ഷയ്ക്ക് ആഹ്വാനം ചെയ്ത് ഇന്ത്യ: മഹാമാരികളെ നേരിടാൻ സുദൃഢമായ ആരോഗ്യ സംവിധാനങ്ങളും അന്താരാഷ്ട്ര സഹകരണവും അത്യാവശ്യമെന്ന് വിദേശകാര്യ മന്ത്രാലയം; ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ ആഗോള പൊതുനന്മയായി അംഗീകരിക്കണമെന്ന് ആവശ്യം; ‘വൺ എർത്ത്, വൺ ഹെൽത്ത്’ നയത്തിലൂന്നി 150-ലേറെ രാജ്യങ്ങൾക്ക് മരുന്നും വാക്സിനും എത്തിച്ചത് ഓർമ്മിപ്പിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ‘മഹാമാരി പ്രതിരോധവും തയ്യാറെടുപ്പുകളും’ എന്ന വിഷയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആഗോള ആരോഗ്യ സുരക്ഷയ്ക്ക് രാജ്യാന്തര സഹകരണം അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി ഇന്ത്യ. 

കോവിഡ് മഹാമാരി നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ദീര്‍ഘകാല നിക്ഷേപങ്ങളും സുദൃഢമായ ആരോഗ്യ സംവിധാനങ്ങളും നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ യോഗത്തില്‍ ചൂണ്ടിക്കാട്ടി. 

രോഗനിര്‍ണ്ണയ ലബോറട്ടറി ശൃംഖലകള്‍ വിപുലീകരിച്ചും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയും അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കിയും ഇന്ത്യ ആരോഗ്യ മേഖലയെ ശക്തമാക്കുകയാണെന്ന് യു.എന്‍ ആസ്ഥാനത്ത് സംസാരിക്കവെ അവര്‍ വ്യക്തമാക്കി.

കോവിഡ് കാലത്ത് ഇന്ത്യ കൈക്കൊണ്ട മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിവരിച്ച അവര്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആഗോള പൊതുനന്മയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വാക്‌സിനേഷനും മരുന്ന് വിതരണത്തിനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ വലിയ പങ്കുവഹിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി. 

‘വണ്‍ എര്‍ത്ത്, വണ്‍ ഹെല്‍ത്ത്’ എന്ന ആശയത്തിലൂന്നി കോവിഡ് കാലത്ത് നൂറോളം രാജ്യങ്ങള്‍ക്ക് 30 കോടി വാക്‌സിന്‍ ഡോസുകളും 150-ലധികം രാജ്യങ്ങള്‍ക്ക് മെഡിക്കല്‍ സഹായവും നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചു.

2025 മെയ് മാസത്തില്‍ ലോക ആരോഗ്യ സംഘടന അംഗീകരിച്ച പാന്‍ഡെമിക് കരാറിനെ സ്വാഗതം ചെയ്ത ഇന്ത്യ, രോഗകാരികളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതും അതിലൂടെ വാക്‌സിനുകളും മരുന്നുകളും തുല്യമായി ലഭ്യമാക്കുന്നതുമായ സംവിധാനം നീതിപൂര്‍വ്വമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു. ആഗോള സഹകരണം കേവലം വാക്കുകളിലല്ല, മറിച്ച് പ്രവൃത്തിയിലാണ് തെളിയേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ADVERTISEMENT
Advertisement
Top News Now

‘നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും’: ഫോം 6 മാറ്റങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് ജയറാം രമേശ്‌; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമർശനം | Jairam Ramesh

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ‘ഫോം 6’-ൽ നടത്തിയ ഭേദഗതികൾ പൂർണ്ണമായും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ജയറാം രമേശ്. കമ്മീഷന്റെ ഇത്തരം നീക്കങ്ങൾ പുതുതലമുറ വോട്ടർമാർക്കും കന്നി വോട്ടർമാർക്കും വോട്ടവകാശം നിഷേധിക്കാനുള്ള ഗൂഢശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു.(Jairam Ramesh accused the Election Commission of India of introducing illegal and unconstitutional changes)

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ വിഷയത്തിൽ മറുപടി പറയണമെന്നും രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കന്നി വോട്ടർമാർക്കായി പ്രത്യേക എൻറോൾമെന്റ് ക്യാമ്പുകൾ സംഘടിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത് വിഷയത്തിൽ പരിഭ്രാന്തി പൂണ്ടതുകൊണ്ടാണെന്ന് ജയറാം രമേശ് പരിഹസിച്ചു. എന്നാൽ ഇതിനു മുന്നോടിയായി ഫോം 6-ൽ അപേക്ഷകരുടെ മാതാപിതാക്കളോ മുത്തശ്ശിമാരോ മുൻപത്തെ എസ് ഐ ആറിൽ ഉൾപ്പെട്ടിരുന്നോ എന്ന വിവരങ്ങൾ നിർബന്ധമായും നൽകണമെന്ന് സി.ഇ.സി വ്യവസ്ഥ വെച്ചത് യുവ വോട്ടർമാർക്ക് വൻ പ്രതിബന്ധമായി മാറിയെന്ന് അദ്ദേഹം തന്റെ ‘എക്സ്’ (X) കുറിപ്പിൽ ചൂണ്ടിക്കാട്ടി.

യാതൊരു വിധ ഔദ്യോഗിക അറിയിപ്പുമില്ലാതെ 2026 ജൂലൈയിൽ ഫോം 6 ഓൺലൈനായി രഹസ്യമായി മാറ്റിയെഴുതി. 1950-ലെ ജന പ്രാതിനിധ്യ നിയമപ്രകാരം ഫോം 6 പരിഷ്കരിക്കാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം. തെരഞ്ഞെടുപ്പ് കമ്മീഷണർ തന്റെ അധികാരം ദുർവിനിയോഗം ചെയ്യുകയായിരുന്നു. 1960-ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസിൽ പാർലമെന്റിന്റെ അംഗീകാരത്തോടെ അല്ലാതെ മാറ്റം വരുത്താൻ സാധിക്കില്ല. കേന്ദ്ര ഭരണാധികാരികളുടെ ഒത്താശയോടെ സി.ഇ.സി ഏകപക്ഷീയമായി ഫോം മാറ്റുകയായിരുന്നു. ഇത്തരം നിയമവിരുദ്ധ മാറ്റങ്ങൾ പിൻവലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും നിർദേശിച്ചിരുന്നു എന്ന മാധ്യമ റിപ്പോർട്ടുകളും ജയറാം രമേശ് ഉദ്ധരിച്ചു.

Story Summary

Senior Congress MP Jairam Ramesh accused the Election Commission of India of introducing illegal and unconstitutional changes to Form 6 to block first-time Gen Z voters. Alleging constitutional violations and demanding Chief Election Commissioner Gyanesh Kumar’s resignation, the Congress launched nationwide protests against the poll body over electoral roll revisions.

Top News Now

മാസപ്പടി കേസ്: FIR രജിസ്റ്റർ ചെയ്യണമെന്നും പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും ED, എതിർത്ത് സർക്കാർ, കേസ് 29-ലേക്ക് മാറ്റി ഹൈക്കോടതി | CMRL Case

കൊച്ചി: എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നത് വൈകുന്നതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ കടുത്ത പ്രതിഷേധമറിയിച്ചു. വിഷയം പരിഗണിച്ച കോടതി, കേസുമായി ബന്ധപ്പെട്ട തെളിവുകൾ സീൽ ചെയ്ത കവറിൽ സമർപ്പിക്കാൻ ഇ.ഡിയോട് നിർദേശിച്ചു.(CMRL Case ED demands fir against pinarayi vijayan and veena high court asks explanation)

എഫ്.ഐ.ആർ എടുക്കാൻ വൈകിയതിന്റെ കാരണം വ്യക്തമാക്കി വിശദീകരണം നൽകാൻ സർക്കാരിനോടും നിർദേശിച്ച് കോടതി കേസ് ഈ മാസം 29-ലേക്ക് മാറ്റി. അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളെല്ലാം സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ടെന്നും, വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കൂടുതൽ പ്രാഥമിക അന്വേഷണങ്ങൾക്കായി കാത്തുനിൽക്കാതെ ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നുമാണ് ഇ.ഡി കോടതിയിൽ വാദിച്ചത്.

എന്നാൽ, പരാതി ലഭിച്ചയുടൻ എഫ്.ഐ.ആർ ഇടണമെന്ന് നിർബന്ധമില്ലെന്നും പ്രാഥമിക പരിശോധന നടത്തുന്നതാണ് നിയമനടപടിയെന്നും സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി. മുൻപ് സമാനമായ വിഷയങ്ങളിൽ വന്ന ഹർജികൾ ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, കേസെടുക്കാൻ വൈകുന്നതിൽ സർക്കാരിനോട് വിശദീകരണം തേടിയ കോടതി, ഗൗരവകരമായ വിവരങ്ങൾ പുറത്തുവരുമ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സുപ്രീം കോടതി വിധിയും ഓർമ്മിപ്പിച്ചു.

Story Summary

The Enforcement Directorate strongly objected in the Kerala High Court against the delay in registering an FIR against Pinarayi Vijayan, Veena Vijayan, and PA Mohammad Riyas in the Exalogic case. Asking the government for explanations on the delay and ordering ED to submit evidence in a sealed cover, the High Court postponed the case to September 29.

Top News Now

ബത്തേരി പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം: പാൻമസാല ചാക്കുകൾ കണ്ടെത്തി | Bathery Police Station Theft

വയനാട്: സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായി പിടിച്ചെടുത്ത പാൻമസാല ചാക്കുകൾ മോഷ്ടിച്ച കേസിൽ നിർണ്ണായക കണ്ടെത്തൽ. അറസ്റ്റിലായ സീനിയർ സി.പി.ഒ സബിത്തുമായി നടത്തിയ തെളിവെടുപ്പിലാണ് സ്റ്റേഷനിൽ നിന്ന് അര കിലോമീറ്റർ മാത്രം അകലെയുള്ള പോലീസ് ക്വാർട്ടേഴ്സിൽ നിന്ന് പാൻമസാല ചാക്കുകൾ അന്വേഷണ സംഘം കണ്ടെടുത്തത്.(Bathery Police Station Theft, stolen pan masala sacks recovered from police quarters)

നേരത്തെ കൽപ്പറ്റയിലാണ് സബിത്ത് ഈ പാൻമസാല ചാക്കുകൾ ഒളിപ്പിച്ചു വെച്ചിരുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് തൊട്ടടുത്ത ദിവസം പുലർച്ചെയാണ് ഇവ പോലീസ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൊണ്ടിമുതൽ കടത്തുന്നതിലും ഒളിപ്പിക്കുന്നതിലും സബിത്തിന് പുറത്തുനിന്നുള്ള ആളുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

Story Summary

Police recovered the stolen tobacco product sacks in the Sulthan Bathery police station evidence theft case from a police quarters during evidence collection with the accused Senior CPO Sabith. Sabith confessed to the crime, and investigations revealed he received external assistance to move the stolen items.

ADVERTISEMENT
Advertisement
Top News Now

മരണത്തിലും മാതൃകയായി രാധാകൃഷ്ണൻ പോറ്റി: 6 പേർക്ക് പുതുജീവൻ നൽകി മടക്കം, കൊല്ലം സ്വദേശിയുടെ അവയവങ്ങൾ ദാനം ചെയ്യുന്നു | Organ Donation Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാതൃകാപരമായ മരണാനന്തര അവയവദാനം. കൊല്ലം സ്വദേശിയായ രാധാകൃഷ്ണൻ പോറ്റിയുടെ അവയവങ്ങളാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്യുന്നത്. രണ്ട് വൃക്കകളും ലിവറും ഉൾപ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം നൽകുന്നത്.(Organ Donation Kerala Radhakrishnan Potti donates organs to give life to six people)

ആറുപേർക്ക് പുതുജീവിതത്തിന്റെ വെളിച്ചം സമ്മാനിച്ചാണ് അദ്ദേഹം മടങ്ങുന്നത്. ദാനം ചെയ്യുന്ന ഒരു വൃക്ക കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ രോഗിക്കാണ് നൽകുക. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്രയും വേഗം വൃക്ക എത്തിക്കുന്നതിനായി പ്രത്യേക ‘ഗ്രീൻ കൊറിഡോർ’ പാത സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു.

മസ്തിഷ്കത്തിലെ രക്തസ്രാവമാണ് മരണകാരണം. ഈ മാസം 21-നാണ് രാധാകൃഷ്ണൻ പോറ്റിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെ ഇന്നലെ വൈകുന്നേരത്തോടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

Story Summary

In a noble act of organ donation, six people will receive a new lease of life through the donated organs of Radhakrishnan Potti, a native of Kollam who suffered brain death. The Kerala government has arranged a green corridor to transport a kidney from KIMS Hospital Trivandrum to Kottayam Medical College.

Top News Now

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി, വിതരണക്കാരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം | Nagaland Illicit Liquor Deaths

കൊഹിമ: മദ്യനിരോധനം നിലനിൽക്കുന്ന നാഗാലാൻഡിൽ വിഷമദ്യം കഴിച്ച് 19 പേർ മരിച്ചു. മൊകോക്ചുങ്, തുയെൻസാങ് ജില്ലകളിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തത്. മൊകോക്ചുങ് ജില്ലയിൽ എട്ടു പേരും തുയെൻസാങ് ജില്ലയിൽ 11 പേരുമാണ് വ്യാജമദ്യം കഴിച്ച് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.(Nagaland Illicit Liquor Deaths, spurious liquor kills 19 in nagaland)

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുന്നതിനും വ്യാജമദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താനുമായി അഡീഷണൽ സൂപ്പർവൈസറി ഓഫീസർ ഐ. ബങ്ലാങ് ചാങ്ങിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചതായി സീനിയർ സൂപ്പർവൈസറി ഓഫീസർ വെസുപ്രാ കേസോ അറിയിച്ചു. മരണകാരണം കൃത്യമായി സ്ഥിരീകരിക്കുന്നതിനായി ശേഖരിച്ച മദ്യത്തിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഗുവാഹത്തിയിലേക്ക് അയച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ദുരന്തത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയ പരിശോധനകളിൽ 19 പേരെ അറസ്റ്റ് ചെയ്യുകയും മൂവായിരത്തോളം കുപ്പി വ്യാജമദ്യം പിടിച്ചെടുക്കുകയും ചെയ്തു. 1990 മുതൽ പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് നാഗാലാൻഡ്. വ്യാജമോ ലേബലില്ലാത്തതോ ആയ മദ്യങ്ങൾ കഴിക്കരുതെന്ന് പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മദ്യം കഴിച്ചതിനെ തുടർന്ന് തലകറക്കം, കാഴ്ച മങ്ങൽ, ശ്വാസതടസ്സം, ബോധക്ഷയം എന്നിവ അനുഭവപ്പെടുന്നവർ അടിയന്തരമായി വൈദ്യസഹായം തേടണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Story Summary

At least 19 people died in Nagaland’s Mokokchung and Tuensang districts after consuming suspected spurious liquor in the dry state. Police registered a case, formed a Special Investigation Team (SIT), and arrested 19 individuals while seizing around 3,000 bottles of illicit liquor.

Top News Now

മാസപ്പടി വിവാദം: ഞങ്ങളുടെ പാർട്ടിയിൽ വിവാദം ഉണ്ടാക്കാൻ നിങ്ങൾ ശ്രമിക്കേണ്ടെന്ന് രാജീവ്‌ ചന്ദ്രശേഖർ

കൊല്ലം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വി മുരളീധരൻ കാര്യങ്ങൾ പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഞങ്ങളുടെ പാർട്ടിയിൽ വിവാദം ഉണ്ടാക്കാൻ നിങ്ങൾ ശ്രമിക്കേണ്ട. 

കോൺഗ്രസും സിപിഎമ്മും അത് ചെയ്യുന്നുണ്ട്. പിണറായി വിജയൻ ജയിലിൽ പോകണമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഒരു പ്രസന്റേഷൻ നടത്തി. 

എസ്ഐആറിൽ രാഹുൽ ഗാന്ധിക്കും സംസ്ഥാനത്തെ നേതാക്കൾക്കും രണ്ട് അഭിപ്രായമാണ്. രാഹുൽ ഗാന്ധി വലിയ ഫ്രോഡ്. എസ്ഐആർ വഴിയാണ് അവരെ തോൽപ്പിക്കുന്നത് എന്നാണ് ഇപ്പോഴത്തെ വാദം. നിങ്ങളെ ജനങ്ങൾ തോൽപ്പിക്കുന്നത് അഴിമതിയും വികസന മുരടിപ്പും കാരണമാണെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

എസ്ഐആർ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. രാഹുൽ ഗാന്ധി വർഷങ്ങളായി ഫ്രോഡ് സ്‌റ്റേറ്റ്മെൻ്റുകളുമായി നടക്കുകയാണ്. ഇലക്ഷൻ കമ്മീഷനിലെ അഭിപ്രായ വ്യത്യാസം വീഴ്ചയല്ല. 

അത് ജനാധിപത്യമാണ്. മൂന്നു പേർ ചർച്ച ചെയ്‌താൽ പല അഭിപ്രായങ്ങൾ ഉണ്ടാകും. അത് മുന്നിൽ വെച്ച് ഇവിടെന്തോ പ്രശ്നം ഉണ്ടെന്ന തിയറിക്ക് അടിസ്ഥാനമില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

 

Top News Now

കോളിവുഡ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ പുതിയ ചിത്രത്തിൽ അഥർവയ്‌ക്കൊപ്പം പ്രഭുദേവയും ഉപേന്ദ്രയും

തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ പ്രഭുദേവയും ഉപേന്ദ്രയും അഥർവയ്‌ക്കൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്നു. കീർത്തി സുരേഷ് പ്രധാന വേഷത്തിലെത്തിയ ‘ഡൊറോത്തി’ എന്ന ചിത്രത്തിന്‍റെ പ്രചാരണത്തിനിടയിലാണ് സംവിധായകൻ പുതിയ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്‌ഫ്ളിക്‌സിന് വേണ്ടിയാണ് നിർമിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായതായും, ‘ഡൊറോത്തി’യുടെ റിലീസിന് ശേഷം അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കുമെന്നും കാർത്തിക് സുബ്ബരാജ് വ്യക്തമാക്കി. 

 സൂര്യ നായകനായ ‘റെട്രോ’യ്ക്ക് ശേഷം വലിയ ബജറ്റ് ചിത്രങ്ങൾക്കായി അവസരങ്ങൾ വന്നിരുന്നെങ്കിലും ഈ ചെറിയ പ്രോജക്റ്റ് ആദ്യം പൂർത്തിയാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സംവിധായകൻ വെളിപ്പെടത്തി.

Top News Now

യുവ വോട്ടർമാരുടെ രജിസ്ട്രേഷൻ തടസ്സപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആക്രമണം കടുപ്പിച്ച് കോൺഗ്രസ്: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാർ വോട്ടർ ഫോമിൽ വരുത്തിയത് ഭരണഘടനാ വിരുദ്ധമായ മാറ്റങ്ങളെന്ന് ജയറാം രമേശ്; വിവാദങ്ങൾ ഉയർന്നതോടെ കോളേജുകളിൽ തിടുക്കത്തിൽ പ്രത്യേക വോട്ടർ രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഇ.സി.ഐ ഉത്തരവിട്ടു

ഡല്‍ഹി: ആദ്യമായി വോട്ട് ചെയ്യുന്ന യുവ വോട്ടര്‍മാരെ തടയാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബോധപൂര്‍വ്വം നിയമവിരുദ്ധ നടപടികള്‍ കൈക്കൊള്ളുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഉന്നയിച്ചത്. 

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം 6-ല്‍ പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തി ജനറേഷന്‍ ഇസഡ് യുവ വോട്ടര്‍മാര്‍ക്ക് കമ്മീഷന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

അപേക്ഷകരുടെ മാതാപിതാക്കളോ മുത്തശ്ശീ മുത്തശ്ശന്മാരോ മുന്‍പത്തെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന ചോദ്യം അനാവശ്യമായി ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധവും അധികാരപരിധി ലംഘിക്കലുമാണെന്ന് ജയറാം രമേശ് ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

 1950-ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഫോമുകളില്‍ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

വിഷയം വിവാദമായതോടെ പരിഭ്രാന്തിയിലായ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെപ്റ്റംബര്‍ 29, 30 തീയതികളില്‍ ഡല്‍ഹിയിലെ കോളേജുകളിലും സര്‍വകലാശാലകളിലും പ്രത്യേക വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തിടുക്കത്തില്‍ ഉത്തരവിറക്കിയതായും കോണ്‍ഗ്രസ് ആരോപിച്ചു. 

കമ്മീഷന്‍ എടുത്ത നിയമവിരുദ്ധവും ഏകപക്ഷീയവുമായ ഈ മാറ്റം പിന്‍വലിക്കണമെന്ന് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയറാം രമേശ് അവകാശപ്പെട്ടു. 

പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരമാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഇത്തരം നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നതെന്നും യുവ വോട്ടര്‍മാര്‍ക്ക് തടസ്സമില്ലാതെ വോട്ടവകാശം ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

Top News Now

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം. മോഷ്ടിച്ച പാൻമസാല ചാക്കുകൾ കണ്ടെത്തി. സബിത്ത് കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്

മാനന്തവാടി: ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണത്തിൽ മോഷ്ടിച്ച പാൻമസാല ചാക്കുകൾ കണ്ടെത്തി. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് പാൻമസാല ചാക്കുകൾ കണ്ടെത്തിയത്. 

സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ചാക്കുകൾ സൂക്ഷിച്ചിരുന്നത് കൽപ്പറ്റയിലാണ്. കേസ് എടുത്തതിന് അടുത്ത ദിവസം പുലർച്ചെയാണ് പാൻമസാല ചാക്കുകൾ ക്വാർട്ടേഴ്സിലെത്തിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു.

പുറത്ത് നിന്ന് സബിത്തിന് സഹായം ലഭിച്ചിട്ടുണ്ട്. സബിത്ത് കുറ്റസമ്മതം നടത്തിയെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.

 

Top News Now

എൽ നിനോ പ്രതിഭാസത്തെ തുടർന്ന് പെയ്തൊഴിയാതെ മഴക്കെടുതി: മഹാരാഷ്ട്രയിലെ 74 ശതമാനം പ്രദേശങ്ങളും വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ച് സർക്കാർ; 358 താലൂക്കുകളിൽ 265 എണ്ണത്തിലും രൂക്ഷമായ കൃഷിനാശവും കുടിവെള്ള ക്ഷാമവും; സംസ്ഥാനത്ത് ശരാശരിയേക്കാൾ 18.8 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി

മുംബൈ: മഹാരാഷ്ട്രയിലെ 358 താലൂക്കുകളില്‍ 265 എണ്ണവും കടുത്ത വരള്‍ച്ചാ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സര്‍ക്കാരിന്റെ പുതിയ തീരുമാനം അനുസരിച്ച് മഹാരാഷ്ട്രയുടെ 74 ശതമാനം പ്രദേശങ്ങളും രൂക്ഷമായ വരള്‍ച്ചയുടെ പിടിയിലാണ്. 

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തിനും സ്ഥിതിഗതികള്‍ വിലയിരുത്തിയതിനും പിന്നാലെയാണ് ഔദ്യോഗിക നടപടി. 

ധാരാശിവ്, ബീഡ് തുടങ്ങിയ ജില്ലകളില്‍ ജൂലൈ മാസത്തിന് ശേഷം മഴ ലഭിക്കാത്തത് കൃഷിയെയും കന്നുകാലി പരിപാലനത്തെയും പ്രതികൂലമായി ബാധിക്കുകയും കുടിവെള്ള ക്ഷാമം രൂക്ഷമാക്കുകയും ചെയ്തിട്ടുണ്ട്.

ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 18 വരെയുള്ള കണക്കുകള്‍ പ്രകാരം ഛത്രപതി സംഭാജിനഗര്‍ ഡിവിഷനില്‍ പ്രതീക്ഷിച്ച 613.1 മി.മീറ്റര്‍ മഴയ്ക്ക് പകരം 424.5 മി.മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത് (30.8 ശതമാനം കുറവ്). 

എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം പൂനെ, നാസിക്, അമരാവതി, നാഗ്പൂര്‍ ഡിവിഷനുകളിലും മഴയില്‍ വന്‍ കുറവ് രേഖപ്പെടുത്തി. അമരാവതി, സോലാപൂര്‍, ലാതൂര്‍ തുടങ്ങിയ ആറോളം ജില്ലകളില്‍ 40 മുതല്‍ 50 ശതമാനം വരെ മഴയുടെ കുറവുണ്ടായിട്ടുണ്ട്. 

മഴയുടെ ലഭ്യതക്കുറവും കീടബാധയും മൂലം സൊയാബിന്‍, പരുത്തി, ചോളം, തുവര തുടങ്ങിയ ഖരീഫ് വിളകള്‍ വ്യാപകമായി നശിച്ചു.

നഷ്ടപരിഹാരവും ദുരിതാശ്വാസ നടപടികളും ആവശ്യപ്പെട്ട് കര്‍ഷകര്‍ പ്രതിഷേധത്തിലായ സാഹചര്യത്തില്‍, അടിയന്തരമായി താഴെത്തട്ടില്‍ കൃഷിനാശ സര്‍വേ നടത്തി ആവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

 

Top News Now

വോട്ടർ പട്ടിക പുതുക്കലിൽ മറ്റ് കമ്മീഷണർമാരെ മറികടന്ന് ഏകപക്ഷീയ തീരുമാനങ്ങൾ കൈക്കൊണ്ടെന്ന ആരോപണം: ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി; ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തതിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം

ഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ സമ്മതമില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു എന്ന ആരോപണത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ജ്ഞാനേഷ് കുമാറിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 

അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് കേസില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് പരമോന്നത കോടതിയെ സമീപിച്ചത്.

വോട്ടര്‍ പട്ടിക തിരുത്തലിന്റെ ഭാഗമായി കോടിക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ട അനധികൃത തീരുമാനങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വോട്ടിംഗ് വിവരങ്ങള്‍ ശേഖരിക്കുന്ന ഇ.സി.ഐ.നെറ്റ്, ഇ.ആര്‍.ഒ.നെറ്റ് ഡാറ്റാബേസുകളില്‍ ഫൊറന്‍സിക് ഓഡിറ്റ് നടത്തണമെന്നും, 2025 ഒക്ടോബര്‍ 1 മുതലുള്ള സെര്‍വര്‍ ലോഗുകള്‍, കമ്മ്യൂണിക്കേഷനുകള്‍, മെറ്റാഡാറ്റ എന്നിവ സുരക്ഷിതമായി സംരക്ഷിക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. 

വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 മാസത്തിനിടെ 14 തവണയെങ്കിലും ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ തീരുമാനങ്ങളെ മറ്റ് രണ്ട് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും ഔദ്യോഗികമായി എതിര്‍ത്തതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ഇതിന് പുറമേ, ഐ.ടി വിഭാഗത്തിന്റെ ഭരണപരമായ മേല്‍നോട്ടം ഇല്ലാതാക്കാന്‍ ശ്രമിച്ച മുതിര്‍ന്ന ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ മനീഷ് ഗാര്‍ഗ്, ഐ.ടി ഡയറക്ടര്‍ ജനറല്‍ സീമ ഖന്ന എന്നിവര്‍ക്കെതിരെയും അന്വേഷണവും നടപടിയും വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top News Now

ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ വെറുതെവിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് നാല് വനിതാ ഗുസ്തി താരങ്ങൾ ഡൽഹി കോടതിയിൽ: കോടതി വിധി മുൻവിധികളോടെയുള്ളതും പഴയ ചിന്താഗതികൾ വച്ചുപുലർത്തുന്നതുമെന്ന് ഹർജിയിൽ രൂക്ഷവിമർശനം; വിചാരണക്കോടതി ആശ്രയിച്ചത് ഊഹാപോഹങ്ങളെയാണെന്ന് അഭിഭാഷക റെബേക്ക ജോൺ

ഡല്‍ഹി: റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെ ലൈംഗികാതിക്രമ കേസില്‍ വെറുതെവിട്ട വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് നാല് വനിതാ ഗുസ്തി താരങ്ങള്‍ ഡല്‍ഹി കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കി. 

ഓഗസ്റ്റ് 3-ന് പുറപ്പെടുവിച്ച വിചാരണക്കോടതി വിധി പഴയതും മുന്‍വിധികളോടെയുള്ളതുമാണെന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക ജോണ്‍ മുഖേന റൂസ് അവന്യൂ സ്‌പെഷ്യല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

തെളിവുകള്‍ കൃത്യമായി പരിശോധിക്കാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരുടെ പെരുമാറ്റത്തെക്കുറിച്ച് പരമ്പരാഗതമായ തെറ്റായ ധാരണകളെയാണ് വിചാരണക്കോടതി ആശ്രയിച്ചതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

തൊഴിലിടങ്ങളില്‍ അതിക്രമം നേരിടുന്ന സ്ത്രീകള്‍ തങ്ങളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനായി മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നതില്‍ കോടതിക്ക് വീഴ്ച പറ്റിയെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.

കേസില്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 3-നാണ് മജിസ്ട്രേറ്റ് കോടതി ബ്രിജ് ഭൂഷണെയും ഡബ്ല്യു.എഫ്.ഐ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും വെറുതെവിട്ടത്. ആരോപണങ്ങള്‍ വ്യാജവും രാഷ്ട്രീയ പ്രേരിതവുമായ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അശ്വിനി പന്‍വാറിന്റെ നിരീക്ഷണം. 

സാക്ഷിമൊഴികളിലെ വൈരുധ്യങ്ങളും രേഖാമൂലമുള്ള തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ ഉത്തരവ്. എന്നാല്‍ ഈ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുതിയ റിവിഷന്‍ ഹര്‍ജി സെപ്റ്റംബര്‍ 26-ന് സ്‌പെഷ്യല്‍ ജഡ്ജ് ദിഗ്വിജയ് സിംഗിന്റെ മുന്നില്‍ വാദം കേള്‍ക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്.

 

Top News Now

‘ഗ്യാനേഷ് കുമാർ ഏറ്റവും വലിയ യൂദാസ്, നമ്പർ വൺ ക്രിമിനൽ’: തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് KC വേണുഗോപാൽ | KC Venugopal

കോഴിക്കോട്: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം രാജ്യവ്യാപകമായി ഒറ്റക്കെട്ടായി പോരാടുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ജനവിധി അട്ടിമറിക്കാൻ കൂട്ടുനിന്ന ഗ്യാനേഷ് കുമാർ വലിയ വഞ്ചനയാണ് കാണിച്ചതെന്നും നമ്പർ വൺ ക്രിമിനലിനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(KC Venugopal Demands Resignation Of Chief Election Commissioner Gyanesh Kumar)

രാജ്യത്തെ വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ച് ജനാധിപത്യത്തെ തകർക്കാനാണ് ഇലക്ഷൻ കമ്മീഷൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. 2014 മുതൽ വോട്ട് ചോർച്ചയിലൂടെയാണ് മോദി അധികാരത്തിൽ തുടരുന്നതെന്നും ഈ സർക്കാർ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ഇത്തരം വോട്ട് ചോർച്ചകളും ജനാധിപത്യ കൊള്ളകളും നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള സന്ദർശനത്തിനെത്തുന്ന അമിത് ഷായോട് എന്തിനാണ് ജനാധിപത്യത്തെ കൊലപ്പെടുത്തിയത് എന്ന് ജനങ്ങൾ ചോദിക്കണമെന്നും നീതിക്ക് മുന്നിൽ ഇവർക്ക് കീഴടങ്ങേണ്ടി വരുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. വോട്ടർ പട്ടികയിൽ ആരെ വേണമെങ്കിലും ചേർക്കാനും ഒഴിവാക്കാനും കമ്മീഷന് സാധിക്കുമെന്ന അവസ്ഥയുണ്ടെങ്കിൽ പിന്നെന്തിനാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി.

Story Summary

AICC General Secretary KC Venugopal heavily criticized Chief Election Commissioner Gyanesh Kumar, demanding his immediate resignation. Venugopal accused the Election Commission and Home Minister Amit Shah of subverting democracy through voter list manipulations and stated that the INDIA alliance will unitedly protest against this.

Top News Now

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കള്ള കഥകൾ മെനയുന്നയാളാണ് കോൺഗ്രസിൻ്റെ രാഹുൽ ഗാന്ധി’: രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar

കൊല്ലം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിൽ വ്യാജ കഥകൾ മെനയുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഭരണപരാജയവും അഴിമതിയും മൂലം ജനങ്ങൾ തള്ളിക്കളയുമ്പോൾ, തെരഞ്ഞെടുപ്പിലെ പരാജയങ്ങൾക്ക് കാരണം ക്രമക്കേടുകളാണെന്ന തെറ്റായ വാദമാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. (Rajeev Chandrasekhar Criticizes Rahul Gandhi Over Election Commission Allegations)

തോൽവികളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആദ്യം ഭരണഘടന അപകടത്തിലാണെന്ന വ്യാജ ഭീതി പരത്താനും, പിന്നീട് ഇ.വി.എം മെഷീനുകളിൽ തിരിമറി ആരോപിക്കാനും ശ്രമിച്ചവർ ഇപ്പോൾ ഇലക്ഷൻ കമ്മീഷനെയും വോട്ടർ പട്ടിക പരിഷ്കരണത്തെയും (SIR) ലക്ഷ്യമിടുകയാണ്. വ്യാജ വോട്ടർമാരെ ഒഴിവാക്കാനും ജനാധിപത്യ പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാനും കൃത്യമായ വോട്ടർ പട്ടിക പുതുക്കൽ അത്യന്താപേക്ഷിതമാണ്.

പൗരന്മാരല്ലാത്തവരും വ്യാജ വോട്ടർമാരും പട്ടികയിൽ ഇടംപിടിക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. ഇത്തരം സുതാര്യമായ നടപടികളെക്കുറിച്ച് വസ്തുതാപരമായ ചർച്ചകൾ നടക്കുന്നതിനോട് വിയോജിപ്പില്ലെങ്കിലും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ ഒരിക്കലും അനുവദിക്കില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Story Summary

BJP Kerala State President Rajeev Chandrasekhar accused Congress leader Rahul Gandhi of spreading false narratives over electoral processes. He emphasized that updating the voter list through SIR is essential to eliminate fake voters and strengthen democracy, dismissing Congress’s allegations against the Election Commission.

Top News Now

സ്വകാര്യ ബസുകൾ മദയാനയെപ്പോലെ: രൂക്ഷ വിമർശനവുമായി ഹൈക്കോടതി | Kerala High Court

കൊച്ചി: റോഡുകൾ മരണക്കെണിയായി മാറുകയാണെന്നും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ നിയമവാഴ്ച ഇല്ലാതായെന്നും ഹൈക്കോടതി. കൊച്ചിയിലും കണ്ണൂരിലും സ്വകാര്യ ബസുകൾ നടത്തിയ അപകടകരമായ മത്സരയോട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കണ്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അതിരൂക്ഷമായ ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്.(Kerala High Court Slams Private Buses Over Reckless Driving)

സ്വകാര്യ ബസുകൾ റോഡിൽ മദയാനകളെപ്പോലെ ജീവനെടുക്കുകയാണെന്നും പോലീസിനെയോ നിയമത്തെയോ ഭയമില്ലാത്ത മനോഭാവമാണ് അവർക്കെന്നും കോടതി നിരീക്ഷിച്ചു. കാൽനടയാത്രക്കാരെയും മറ്റ് യാത്രക്കാരെയും അപകടത്തിലാക്കുന്ന ഇത്തരം മത്സരയോട്ടങ്ങൾക്കിടയിൽ അധികൃതർ ഉറങ്ങുകയാണോ എന്ന് കോടതി ചോദിച്ചു.

സമയക്രമം പാലിക്കാനെന്ന പേരിൽ മുൻപിലെ ബസിനെ നടപ്പാതയിലൂടെ കയറി ഓവർടേക്ക് ചെയ്ത ബസ് ഡ്രൈവർമാരെ ഇനി വാഹനം ഓടിക്കാൻ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. അതേസമയം, കണ്ണൂരിൽ അപകടത്തിൽപ്പെട്ട കുട്ടികളെ സഹായിക്കാൻ മറ്റൊരു ബസിലെ ജീവനക്കാർ മുന്നോട്ടുവന്ന കാര്യം പരാമർശിച്ച കോടതി, എല്ലാ ബസ് ജീവനക്കാരും മോശക്കാരല്ലെന്നും ചൂണ്ടിക്കാട്ടി.

Story Summary

The Kerala High Court slammed private bus drivers for reckless driving and racing on roads, comparing their behavior to rogue elephants. Justice Devan Ramachandran observed that roads have become death traps and warned that strict action will be taken against traffic violators, dismissing any threats of strike.

Top News Now

സ്മാർട്ട്ഫോൺ വിപണിയിലേക്ക് മിവി; 6000mAh ബാറ്ററിയുമായി ‘മിവി വൺ 5ജി’ | Mivi One 5G

കൊച്ചി: ഓഡിയോ ഉൽപ്പന്നങ്ങൾക്ക് പിന്നാലെ സ്മാർട്ട്ഫോൺ വിപണിയിലേക്കും ചുവടുവച്ച് കൺസ്യൂമർ ടെക്നോളജി ബ്രാൻഡായ മിവി. ‘മിവി വൺ 5ജി’ എന്ന പേരിൽ പുതിയ സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കി (Mivi One 5G). ഫ്ലിപ്കാർട്ട് വഴിയാണ് ഫോൺ വിൽപ്പനയ്‌ക്കെത്തുക. ഒക്ടോബർ 8ന് ആദ്യ വിൽപ്പന ആരംഭിക്കും. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയും 6 ജിബി + 128 ജിബി പതിപ്പിന് 15,999 രൂപയും 8 ജിബി + 128 ജിബി പതിപ്പിന് 16,999 രൂപയുമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. ബിഗ് ബില്യൺ ഡേയ്സ് വിൽപ്പനയുടെ ഭാഗമായി ബാങ്ക് ഓഫറുകൾ ഉൾപ്പെടെ യഥാക്രമം 11,999 രൂപ, 13,499 രൂപ, 14,999 രൂപ നിരക്കിൽ ഫോൺ സ്വന്തമാക്കാനാകുമെന്നും കമ്പനി അറിയിച്ചു. ബ്ലൂ, പിങ്ക്, ഗ്രീൻ, ബർഗണ്ടി, നേവി ബ്ലൂ എന്നീ അഞ്ച് നിറങ്ങളിലാണ് മിവി വൺ 5ജി എത്തുന്നത്. ജിയോ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റ് 4 എൻ.എം. സാങ്കേതികവിദ്യയിൽ നിർമിച്ച സ്നാപ്ഡ്രാഗൺ 4 ജെൻ 2 മൊബൈൽ പ്ലാറ്റ്‌ഫോമാണ് ഫോണിന് കരുത്തേകുന്നത്. 120Hz റിഫ്രഷ് റേറ്റുള്ള 6.745 ഇഞ്ച് HD+ ഇൻ-സെൽ ഡിസ്‌പ്ലേയാണ് മറ്റൊരു പ്രധാന സവിശേഷത. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സംവിധാനവും 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. 6000mAh ബാറ്ററിയും 18W ഫാസ്റ്റ് ചാർജിങ് പിന്തുണയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ശബ്ദകോലാഹലങ്ങൾക്കിടയിലും വ്യക്തമായ ഫോൺ കോളുകൾ ഉറപ്പാക്കാൻ ‘മിവി ക്ലിയർടോക്ക്’ സാങ്കേതികവിദ്യയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 16; രണ്ട് തലമുറ അപ്‌ഡേറ്റുകൾ അനാവശ്യ ബ്ലോട്ട്വെയറുകളില്ലാത്ത പ്യുവർ ആൻഡ്രോയിഡ് 16ലാണ് മിവി വൺ 5ജി പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 18 വരെയുള്ള അപ്‌ഡേറ്റുകൾ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു. ഒരു വർഷത്തെ വാറണ്ടിയോടെയാണ് ഫോൺ വിപണിയിലെത്തുന്നത്. ഇന്ത്യയിലുടനീളമുള്ള 500ലധികം സർവീസ് സെന്ററുകളുടെ പിന്തുണയ്ക്കൊപ്പം സൗജന്യ പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് സേവനവും ലഭ്യമാകും. ഇന്ത്യയിൽ തന്നെ നിർമിക്കുന്ന മിവി വൺ 5ജിയിലൂടെ ഓഡിയോ ഉൽപ്പന്നങ്ങൾക്ക് അപ്പുറത്തേക്ക് തങ്ങളുടെ ടെക്നോളജി പോർട്ട്‌ഫോളിയോ വിപുലീകരിക്കാനാണ് മിവിയുടെ നീക്കം. ഭാവിയിൽ കൂടുതൽ വിഭാഗങ്ങളിലേക്ക് ഉൽപ്പന്ന നിര വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു. Story Summary: Consumer technology brand Mivi has entered India’s smartphone market with the Mivi One 5G. The phone features a Snapdragon 4 Gen 2 processor, 120Hz display, 6000mAh battery and Android 16,…

Top News Now

റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ജോലി അവസരം; വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ | Revenue Information Bureau recruitment

തിരുവനന്തപുരം: റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു (Revenue Information Bureau recruitment). സെപ്റ്റംബർ 29ന് രാവിലെ 10.30ന് പി.ടി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും.

അപേക്ഷകർ അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

വീഡിയോ എഡിറ്റർ:
പ്ലസ് ടു യോഗ്യതയ്ക്കൊപ്പം വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രായപരിധി 45 വയസ്സ്.

ഗ്രാഫിക് ഡിസൈനർ:
പ്ലസ് ടു യോഗ്യതയും വീഡിയോ എഡിറ്റിംഗിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ ആണ് ആവശ്യമായത്. ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 45 വയസ്സ്.

താൽപര്യമുള്ള ഉദ്യോഗാർഥികൾ നിർദേശിച്ച സമയത്ത് ആവശ്യമായ അസ്സൽ രേഖകളുമായി അഭിമുഖത്തിന് എത്തണം.

Story Summary:
The Revenue Information Bureau is recruiting Video Editors and Graphic Designers on a daily wage/contract basis. Eligible candidates can attend the walk-in interview on September 29 at the Institute of Land and Disaster Management, PTP Nagar.

Top News Now

‘ദീർഘകാലമായുള്ള പരസ്പര സമ്മത പ്രകാരമുള്ള ബന്ധം’: ബലാത്സംഗക്കേസിൽ കോൺഗ്രസ് എം.പി രാകേഷ് റാത്തോഡിനെ കുറ്റവിമുക്തനാക്കി | Rape Case

ലഖ്‌നൗ: ഉത്തർപ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ കോൺഗ്രസ് എം.പി രാകേഷ് റാത്തോഡിനെ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് വെറുതെവിട്ടു. പരാതിക്കാരിയും റാത്തോഡും തമ്മിൽ വർഷങ്ങളായി പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായിരുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.(Rape Case, Allahabad High Court Discharges Congress MP Rakesh Rathore)

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന ആരോപണം പ്രാഥമികഘട്ടത്തിൽ റാത്തോഡിനെതിരെ ശക്തമായ സംശയങ്ങൾ ഉയർത്താൻ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി. പൊതുപരിപാടികളിലാണ് താൻ റാത്തോഡിനെ പരിചയപ്പെട്ടതെന്നും, രാഷ്ട്രീയ പിന്തുണ വാഗ്ദാനം ചെയ്തതിനെ തുടർന്ന് അടുപ്പം വർദ്ധിച്ചുവെന്നും പരാതിക്കാരി മൊഴി നൽകിയിരുന്നു. കൂടാതെ, രാത്രി വൈകുവോളം പരാതിക്കാരി റാത്തോഡിന്റെ വസതിയിൽ തങ്ങാറുണ്ടായിരുന്നു എന്ന ഇവരുടെ ഭർത്താവിന്റെ മൊഴിയും കോടതി കണക്കിലെടുത്തു. പൂർണ്ണ വളർച്ചയെത്തിയ രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണിതെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.

2020-ൽ പീഡിപ്പിച്ചുവെന്നും പിന്നീട് ഭാര്യയെ വിവാഹമോചനം ചെയ്ത് കല്യാണം കഴിക്കാമെന്ന് ഉറപ്പുനൽകി ബന്ധം തുടർന്നുവെന്നും ആരോപിച്ച് 2025 ജനുവരിയിലാണ് പരാതിക്കാരി സീതാപൂർ കോട്‌വാലി പോലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് വിചാരണക്കോടതി റാത്തോഡിനെതിരെ കുറ്റം ചുമത്തിയിരുന്നു. എന്നാൽ വിചാരണക്കോടതിയുടെ ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി രാകേഷ് റാത്തോഡിനെ കേസിൽ നിന്ന് ഒഴിവാക്കിയത്.

Story Summary

The Allahabad High Court discharged Congress MP Rakesh Rathore in a 2020 rape case, stating that the evidence pointed toward a long-standing consensual relationship between two mature adults. Setting aside the trial court’s order, the court noted that continuing proceedings based on contradictory allegations would amount to an abuse of the legal process.

Top News Now

അടിച്ചു മോനേ..: തിരുവോണം ബമ്പർ ഫലം പുറത്ത്, 30 കോടി TL 360615 എന്ന കണ്ണൂരിൽ വിറ്റ ടിക്കറ്റിന് ! ആ ഭാഗ്യശാലി ആര് ? | Thiruvonam Bumper Lottery Result

തിരുവനന്തപുരം: സാമ്പത്തിക കേരളം ആവേശത്തോടെ കാത്തിരുന്ന 30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് തിരുവനന്തപുരം ഗോർഖി ഭവനിൽ നടന്നു. TL 360615 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് നടന്ന ചടങ്ങിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരനാണ് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തത്.(Thiruvonam Bumper Lottery Result 2026 Today Live) കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്ക്. TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006, TK 976006 ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.in ല്‍ ഫലം ലഭ്യമാകും. ടിക്കറ്റ് വിൽപനയിൽ റെക്കോർഡ് നേട്ടമാണ് ഇത്തവണ ലോട്ടറി വകുപ്പ് കൈവരിച്ചിരിക്കുന്നത്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിഞ്ഞു. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ് വിൽപനയിൽ മുന്നിൽ നിൽക്കുന്നത്. ലോട്ടറി വകുപ്പിലും ഏജൻസികളിലും സ്റ്റോക്ക് തീർന്നെങ്കിലും ചില്ലറ വിൽപനക്കാരുടെ കൈവശമുള്ള ബാക്കി ടിക്കറ്റുകളും നിമിഷങ്ങൾക്കകം വിറ്റഴിയുകയാണ്. ആകെ 450 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ചരിത്രത്തിലാദ്യമായി ഒന്നാം സമ്മാനത്തുക 30 കോടി രൂപയാക്കി ഉയർത്തിയതാണ് ഈ വൻ ജനപ്രീതിക്ക് കാരണം. ഒന്നാം സമ്മാനം: 30 കോടി രൂപ, രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനം: 5 ലക്ഷം രൂപ വീതം 10 പേർക്ക്, അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക് എന്നിങ്ങനെയാണ്. ഇതിനുപുറമെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. 500 രൂപയായിരുന്നു ടിക്കറ്റ് വില. Story Summary The draw for the Thiruvonam Bumper Lottery featuring a historic first prize of ₹30 crore took place. Health Minister K. Muraleedharan will inaugurate the draw after the State Lottery Department recorded a total ticket sale of…

Top News Now

വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിത്തം പതിവ്. ആശങ്കയിൽ കായൽ ടൂറിസം മേഖല. പരിശോധനകൾ നടക്കാറില്ലെന്നു ആക്ഷേപം. അപകടങ്ങളെക്കുറിച്ച് പഠിക്കാൻ അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും അതിന്റെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരാറില്ല

കോട്ടയം: വേമ്പനാട്ടുകായലിൽ ഹൗസ്ബോട്ടുകൾക്ക് തീപിടിച്ചുള്ള അപകടങ്ങൾ വർദ്ധിക്കുന്നത് സംസ്ഥാനത്തെ കായൽ ടൂറിസം മേഖലയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. 

ആവശ്യമായ സുരക്ഷാ പരിശോധനകളും കൃത്യമായ അറ്റകുറ്റപ്പണികളും ബോട്ടുകളിൽ നടക്കാറില്ലെന്ന പരാതിയും ശക്തമാണ്.

അപകടങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാറുണ്ടെങ്കിലും അതിന്റെ അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരാറില്ല.

മാനദണ്ഡങ്ങൾ പാലിച്ചുള്ള കർശന പരിശോധനകളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയില്ലെങ്കിൽ കായൽ ടൂറിസം മേഖല വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്കയിലാണ് വ്യവസായ ലോകം.

ജീവനക്കാരുടെയും സഞ്ചാരികളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അശ്രദ്ധയാണ് അപകടങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്ന് പറഞ്ഞ് ബോട്ട് ഉടമകൾ കൈയ്യൊഴിയുകയും ചെയ്യും.

പനമ്പുമറ, പ്ലൈവുഡ്, കനംകുറഞ്ഞ തടികൾ എന്നിവ ഉപയോഗിച്ചാണ് ഭൂരിഭാഗം ഹൗസ്ബോട്ടുകളുടെയും മേൽക്കൂരയും ഉൾവശവും നിർമ്മിച്ചിരിക്കുന്നത്. അതിനാൽ, ചെറിയൊരു തീപ്പൊരി വീണാൽപ്പോലും അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാവകാശം ലഭിക്കുന്നതിന് മുമ്പ് തന്നെ ബോട്ട് പൂർണ്ണമായും കത്തിയമരുകയാണ് പതിവ്.

ജെട്ടികളിൽ ബോട്ടുകൾ ഒന്നിച്ചുകെട്ടിയിടുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

 ഒരു ബോട്ടിന് തീപിടിച്ചാൽ സമീപത്തുള്ള മറ്റു ബോട്ടുകളിലേക്ക് അത് വേഗത്തിൽ പടരുകയും, അഴിച്ചുമാറ്റാൻ സമയം ലഭിക്കാതെ വന്നാൽ വലിയ ദുരന്തത്തിന് വഴിവെക്കുകയും ചെയ്യുന്നു.
വില്ലനാകുന്ന അടുക്കളയും വൈദ്യുതി തകരാറുകളും
നടന്ന അപകടങ്ങളിൽ ഭൂരിഭാഗത്തിലും തീ പടർന്നുപിടിച്ചത് അടുക്കള ഭാഗത്തുനിന്നാണ്. 

 

 ജനറേറ്റർ വയറിംഗ് മൂലം ഉണ്ടാകുന്ന ഷോർട്ട് സർക്യൂട്ട് , ഇന്ധന ആവശ്യത്തിനായി പെട്രോളും ഡീസലും കന്നാസുകളിൽ അധികമായി കരുതുന്നത്.

നിയന്ത്രണമില്ലാത്ത പുകവലിയും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.  സുരക്ഷാവീഴ്ചകളും
ഹൗസ്ബോട്ടുകളിൽ പുകവലിക്ക് കർശന നിരോധനമുണ്ടെങ്കിലും സഞ്ചാരികൾ പലപ്പോഴും ഇത് പാലിക്കാറില്ല. കത്തിയ സിഗററ്റ് കുറ്റികൾ അലക്ഷ്യമായി വലിച്ചെറിയുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുന്നു.

Top News Now

സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം രൂക്ഷം; പാരസെറ്റാമോൾ മുതൽ ജീവൻരക്ഷാ മരുന്നുകൾ വരെ ലഭ്യമല്ലെന്ന് ആരോപണം, കെഎംഎസ്‌സിഎൽ നടപടികളിൽ വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: ലോകത്തിനു തന്നെ മാതൃകയായ കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയുടെ വിശ്വാസ്യത ബോധപൂര്‍വം തകര്‍ത്തുകൊണ്ട് സ്വകാര്യ ആശുപത്രി ലോബിയെ സഹായിക്കാനുള്ള ഗൂഢശ്രമം നടത്തുകയാണ് യുഡിഎഫ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. 

സര്‍ക്കാര്‍ ആശുപത്രികളില്‍ മുമ്പെങ്ങുമില്ലാത്ത വിധം രൂക്ഷമായ മരുന്നുക്ഷാമം അനുഭവപ്പെടുകയാണ്. ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുന്ന സര്‍ക്കാര്‍ കൊടിയ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് കാണിക്കുന്നതെന്നും പിണറായി വിമര്‍ശിച്ചു.

പാരസെറ്റാമോളിനും ഐവി ഫ്‌ളൂയിഡിനും വരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ക്ഷാമം നേരിടുകയാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. 

പേവിഷ പ്രതിരോധ മരുന്നടക്കം പ്രധാന മരുന്നുകള്‍ പോലും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഈ സാമ്പത്തിക വര്‍ഷത്തെ 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും സ്റ്റോക്ക് ഇതുവരെ ആശുപത്രികളില്‍ എത്തിയിട്ടില്ല. 

ആന്റിബയോട്ടിക്കുകള്‍, ഹൃദ്രോഗ മരുന്നുകള്‍, അസിഡിറ്റിക്കുള്ള മരുന്നുകള്‍, എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ എന്നിവയ്‌ക്കെല്ലാം കടുത്ത ക്ഷാമമാണ്. കൂടാതെ പനി, വേദന, അണുബാധ എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കൊപ്പം ഇഞ്ചക്ഷനുകള്‍ക്കും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ക്ഷാമം നേരിടുന്നു. 

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി ജില്ലാ ആശുപത്രികള്‍ വരെ മരുന്നുകളുടെ ലഭ്യതക്കുറവ് നേരിടുകയാണ്. 

തദ്ദേശസ്ഥാപനങ്ങള്‍ക്കു കീഴിലെ വയോമിത്രം ഉള്‍പ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിനെയും പാലിയേറ്റീവ് രോഗികളുടെ ചികിത്സയെയും മരുന്നുക്ഷാമം സാരമായി ബാധിച്ചിട്ടുണ്ട്.

യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം മരുന്ന് വിതരണ ചുമതലയുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ തലപ്പത്ത് അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും റീ-ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതും സര്‍ക്കാര്‍ ആശുപത്രികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള പര്‍ച്ചേസ് ഓര്‍ഡറുകള്‍ വൈകിയത് പ്രതിസന്ധി രൂക്ഷമാക്കി. ഉദ്യോഗസ്ഥരെ അടിക്കടി മാറ്റിയും മരുന്നു സംഭരണം മനഃപൂര്‍വം വൈകിപ്പിച്ചും സ്വകാര്യ ആശുപത്രികള്‍ക്കു കൊള്ളലാഭം കൊയ്യാന്‍ അവസരമൊരുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ -പിണറായി പറഞ്ഞു.

വന്‍കിട സ്വകാര്യ ആശുപത്രി ശൃംഖലകളില്‍ നിന്നും മരുന്ന് കമ്പനി ഭീമന്മാരില്‍ നിന്നും കോടികള്‍ തെരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയാണ് കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയത്. തങ്ങളെ സഹായിച്ച സ്വകാര്യ കുത്തകകളോടുള്ള പ്രത്യുപകാരമായാണ് ഈ സര്‍ക്കാര്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളെ നോക്കുകുത്തികളാക്കി മാറ്റി സാധാരണക്കാരെ സ്വകാര്യ ആശുപത്രികളിലേക്ക് തള്ളിവിടുന്നത്. 

ഇടതുപക്ഷ സര്‍ക്കാരുകള്‍ കെട്ടിപ്പടുത്ത പൊതുജനാരോഗ്യ സംവിധാനത്തെ തകര്‍ത്ത് പാവപ്പെട്ടവന്റെ ചികിത്സാ അവകാശം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും പിണറായി വിജയന്‍ ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. 

Top News Now

കാര്‍ പാലത്തില്‍നിന്ന് താഴേക്ക് പതിച്ചു; ഇടുക്കിയില്‍ വിനോദ യാത്രയ്ക്കെത്തിയ സംഘം അപകടത്തില്‍പ്പെട്ടു, ഒരു മരണം

തൊടുപുഴ: ഇടുക്കിയില്‍ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. എലപ്പാറക്ക് സമീപം നാലാംമൈലിലായിരുന്നു അപകടം. അടൂര്‍ സ്വദേശി അഭിഷേക് എസ് നായര്‍ (28) ആണ് മരിച്ചത്. അഭിഷേകിന്റെ ഭാര്യ കാവ്യ , അഭിറാം, അപ്‌സ എന്നിവരെ പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒപ്പം മറ്റൊരാള്‍ കൂടെ ഉണ്ടായിരുന്നതായാണ് വിവരം. എന്നാല്‍, ഇയാളുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിഷേകിന്റെ മൃതശരീരം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വിനോദ യാത്രയ്‌ക്കെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കാനത്ത് നിന്ന് കട്ടപ്പന ഭാഗത്തേക്ക് പോയ കാര്‍ നാലാം മൈല്‍ പാലത്തില്‍ നിന്നും ചിന്നാര്‍ ആറ്റിലേക്ക് മറിയുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

 

Top News Now

കുട്ടികൾക്ക് നൽകിയ ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം. ഒരു കുടുംബത്തിലെ നാലുപേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്. പ്രതി പൊലീസ് പിടിയിൽ

തൃശൂർ: കുട്ടികൾക്ക് നൽകിയ ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഒരു കുടുംബത്തിലെ നാലുപേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പൊലീസിന്റെ പിടിയിലായി. മതിലകം കളരിപ്പറമ്പ് സ്വദേശി കരുതവീട്ടിൽ രാംവിലാസിനെയാണ് (30) മതിലകം പൊലീസ് അറസ്റ്റുചെയ്തത്. 

കളരിപറമ്പ് കുന്നത്ത് വീട്ടിൽ സലീഷ്(40), ഭാര്യ, പ്രായപൂർത്തിയാകാത്ത ഇവരുടെ രണ്ട് പെൺമക്കൾ എന്നിവരെയാണ് ക്രൂരമായി മർദിക്കുകയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തത്.

കുട്ടികൾക്ക് ഡാൻസ് പരിശീലനത്തിനായി നൽകിയിരുന്ന ബ്ലൂടൂത്ത് സ്പീക്കർ രാംവിലാസ് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ മതിലകം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Top News Now

ബംഗാളിലെ ഉൾഗ്രാമങ്ങളിൽ ക്രൈസ്തവർക്കെതിരെ ഹിന്ദുത്വ സംഘടനകളുടെ തുടർച്ചയായ അക്രമം. രണ്ടര മാസത്തിനിടെ മുപ്പത്തഞ്ചിലധികം അതിക്രമങ്ങളെന്ന് റിപ്പോർട്ട്. പ്രാർത്ഥനകൾ തടസ്സപ്പെടുത്തി പള്ളികളും വീടുകളും തകർക്കുന്നു. കുട്ടികളെയും സ്ത്രീകളെയും മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പോലീസ് നടപടിയെടുക്കുന്നില്ലെന്നും സർക്കാർ മൗനം പാലിക്കുന്നുവെന്നും ന്യൂനപക്ഷ സംഘടനകൾ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഗ്രാമീണ മേഖലകളിൽ മുഖ്യധാരാ മാധ്യമങ്ങളുടെ കണ്ണെത്താത്ത ഇടങ്ങളിൽ ചെറു ക്രൈസ്തവ സമൂഹങ്ങൾക്കും പ്രാർത്ഥനാ കൂട്ടായ്മകൾക്കും നേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആസൂത്രിതമായ അക്രമങ്ങളും ഭീഷണികളും വർദ്ധിച്ചുവരുന്നതായി ഞെട്ടിക്കുന്ന വിവരങ്ങൾ. നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ, ഹിന്ദു ജാഗരൺ മഞ്ച് തുടങ്ങിയ സംഘടനകൾ വിശ്വാസികളുടെ വീടുകളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും കടന്നുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് പോർട്ടലായ ‘ആൾട്ട് ന്യൂസ്’ നടത്തിയ അന്വേഷണാത്മക റിപ്പോർട്ട് വ്യക്തമാക്കുന്നു. ചുരുങ്ങിയ മാസങ്ങൾക്കിടയിൽ മാത്രം ഇത്തരത്തിലുള്ള മുപ്പത്തഞ്ചിലധികം ഗുരുതര അക്രമ സംഭവങ്ങളാണ് ആൾട്ട് ന്യൂസ് വസ്തുതാപരമായി രേഖപ്പെടുത്തിയത്. വലിയ ദേവാലയങ്ങളേക്കാൾ ആദ്യ തലമുറ വിശ്വാസികളും ദരിദ്ര ജനവിഭാഗങ്ങളും ഒത്തുകൂടുന്ന ചെറിയ വീട്ടുപ്രാർത്ഥനകളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. പലയിടങ്ങളിലും പോലീസ് ഔദ്യോഗികമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അക്രമികൾക്ക് എതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ബംഗിയ ക്രിസ്തീയ പരിഷേബ (ബി.സി.പി) സ്ഥാപകൻ ഹെറോൾഡ് മല്ലിക് ചൂണ്ടിക്കാട്ടി. അക്രമികളെ സംരക്ഷിക്കുകയും മർദ്ദനമേറ്റ നിരപരാധികളായ വിശ്വാസികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമാണ് ഭൂരിഭാഗം ഇടങ്ങളിലും നടക്കുന്നത്. അക്രമങ്ങൾക്കെതിരെ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി ബോധിപ്പിക്കാൻ പലതവണ ശ്രമിച്ചെങ്കിലും സംസ്ഥാന ഭരണകൂടം തികഞ്ഞ നിസ്സംഗതയും മൗനവുമാണ് പാലിക്കുന്നതെന്നും കുരിശുകൾ തകർക്കപ്പെടുകയും ആളുകൾ പരസ്യമായി തല്ലിച്ചതയ്ക്കപ്പെടുകയും ചെയ്യുമ്പോൾ ന്യൂനപക്ഷങ്ങൾ ഭീതിയിലാണ് കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കത്തോലിക്കാ-പ്രൊട്ടസ്റ്റന്റ് സഭകൾ ഒരുതരത്തിലുമുള്ള നിർബന്ധിത മതപരിവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും തെറ്റായ ആരോപണങ്ങൾ മനഃപൂർവ്വം പടച്ചുവിട്ട് വർഗ്ഗീയ സംഘർഷം സൃഷ്ടിക്കുകയാണ് സംഘപരിവാർ അജണ്ടയെന്നും സഭാ നേതൃത്വം വ്യക്തമാക്കുന്നു. ഈസ്റ്റ് മിഡ്‌നാപ്പൂരിലെ ഖേജൂരിയിൽ മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന പ്രാർത്ഥനാ കേന്ദ്രത്തിലേക്ക് ‘ജയ് ശ്രീറാം’ വിളികളോടെ അതിക്രമിച്ചുകയറിയ അൻപതോളം പേരടങ്ങുന്ന സംഘം പാസ്റ്ററുടെ കൊച്ചുമകനായ കുട്ടിയെയടക്കം ക്രൂരമായി മർദ്ദിക്കുകയും പള്ളി ബലമായി പൂട്ടി ഭിത്തികളിൽ ‘റാം’ എന്ന് ചായം പൂശുകയും ചെയ്തു. ക്രിസ്തുമതം ഭാരതീയ സംസ്കാരമല്ലെന്നും ബൈബിൾ ഇന്ത്യയിൽ എഴുതിയതല്ലെന്നും ആക്രോശിച്ചായിരുന്നു ഇവർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഹൗറയിലെ അംതയിൽ സ്വന്തം വീട്ടിൽ പ്രാർത്ഥന നടത്തിയിരുന്ന പുതുൽ മന്ന, കാഞ്ചൻ മന്ന എന്നീ ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയ സംഘം ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങണമെന്ന് അന്ത്യശാസനം നൽകുകയും അല്ലാത്തപക്ഷം പത്ത് വയസ്സുള്ള മകനെയടക്കം വീട്ടിൽ നിന്ന് തെരുവിലേക്ക് ഇറക്കിവിടുമെന്നും പൂർവ്വിക സ്വത്തിൽ നിന്ന് പുറത്താക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവത്തിൽ ഇവർ പോലീസിൽ പരാതി നൽകിയെങ്കിലും അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന നിഷേധ നിലപാടാണ് പ്രാദേശിക പോലീസ് സ്വീകരിച്ചത്. വെസ്റ്റ് മിഡ്‌നാപ്പൂരിലെ ദന്തൻ താലൂക്കിലെ സിർണി ഗ്രാമത്തിലും ഞായറാഴ്ച പ്രാർത്ഥനാ യോഗം തടസ്സപ്പെടുത്തുകയും പ്രാർത്ഥനയ്ക്ക്…

Top News Now

കോപ്പർ വില കുതിച്ചുയരുന്നു, കമ്പനികൾക്ക് കനത്ത തിരിച്ചടിയായി വിതരണ ക്ഷാമവും. വില പിടിച്ചു നിര്‍ത്താന്‍ 18 ശതമാനം ജിഎസ്ടിയില്‍ നിന്ന് കോപ്പറിന്റെ വില അഞ്ചുശതമാനത്തിലേക്ക് താഴ്ത്തണമെന്ന് ആവശ്യം

കോട്ടയം: ആഗോള വിപണിയിൽ കോപ്പർ  വില എക്കാലത്തെയും റെക്കോഡ് തലത്തിലേക്ക് ഉയർന്നതോടെ വൻ തിരിച്ചടി നേരിട്ട്  വ്യവസായ കമ്പനികൾ. വിലവർധനവിന് പുറമെ വിപണിയിലെ കടുത്ത ലഭ്യതക്കുറവും ഉത്പാദന ചെലവ് കൂട്ടുന്നതും കമ്പനികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ആവശ്യകത കുത്തനെ ഉയർന്നതും പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളിലെ വിതരണത്തിലുണ്ടായ ഞെരുക്കവുമാണ് പ്രതിസന്ധിക്ക് കാരണമായത്.

ലോകത്തിലെ ഏറ്റവും വലിയ ലോഹ ഉപഭോക്താക്കളായ ചൈന വൻതോതിൽ കോപ്പർ വാങ്ങിക്കൂട്ടുന്നത് വിലവർധനവിന് ആക്കം കൂട്ടുന്നു. പരമ്പരാഗത മേഖലകൾക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങൾ, പവർ ഗ്രിഡുകൾ, പുനരുപയോഗ ഊർജ പദ്ധതികൾ എന്നിവയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 
, ഡാറ്റാ സെന്ററുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളിലും കോപ്പർ അനിവാര്യ ഘടകമായി മാറിയതാണ് ആവശ്യകത കുത്തനെ കൂട്ടിയത്.

അതേസമയം, ലോകത്തെ മുൻനിര കോപ്പർ ഉൽപ്പാദന രാജ്യങ്ങളായ ചിലി, കോംഗോ, പെറു, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഉത്പാദനം കുറഞ്ഞത് വിപണിയിൽ കടുത്ത ലഭ്യതക്കുറവിന് വഴിവെച്ചു.

ഇതിനുപുറമെ, അമേരിക്കയിൽ കോപ്പറിന് പുതിയ ഇറക്കുമതി തീരുവ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയെത്തുടർന്ന് യു.എസ് കമ്പനികൾ മുൻകൂട്ടി വൻതോതിൽ സ്റ്റോക്ക് ശേഖരിക്കാൻ തുടങ്ങിയതും വിപണിയിലെ ക്ഷാമം രൂക്ഷമാക്കി. മുൻകൂട്ടിയുള്ള ഈ വാങ്ങൽ വിപണിയിൽ കോപ്പറിന്റെ ലഭ്യത കുറയ്ക്കുകയും വില വീണ്ടും ഉയരങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

വിലക്കയറ്റവും ഉൽപ്പന്ന ലഭ്യതയില്ലായ്മയും കാരണം നിർമാണ മേഖലയിലും സാങ്കേതിക മേഖലയിലുമുള്ള കമ്പനികളുടെ ലാഭവിഹിതം ഇടിയാനും ഉൽപ്പാദന ചെലവ് ക്രമാതീതമായി ഉയരാനും സാധ്യതയേറെയാണ്.

കോപ്പര്‍ വില പിടിവിട്ട് ഉയര്‍ന്നതോടെ നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ പ്രൈമറി കോപ്പര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. വില പിടിച്ചു നിര്‍ത്താന്‍ 18 ശതമാനം ജിഎസ്ടിയില്‍ നിന്ന് കോപ്പറിന്റെ വില അഞ്ചുശതമാനത്തിലേക്ക് താഴ്ത്തണമെന്നാണ് സംഘടനയുടെ ആവശ്യം. ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ ഈ മാസം ഒരു ടണ്ണിന് 14,700 ഡോളറിന് മുകളിലേക്കാണ് വില ഉയര്‍ന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Top News Now

തീവ്ര ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും: കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തീരദേശ ജില്ലകളിൽ റെഡ് അലർട്ട് | Kerala Weather Update

തിരുവനന്തപുരം: കേരളത്തിൽ സെപ്റ്റംബർ 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കുകിഴക്കൻ മധ്യപ്രദേശിനും വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി രൂപപ്പെട്ട തീവ്ര ന്യൂനമർദവും, തെക്കൻ തായ്‌ലൻഡിനും മ്യാൻമറിനും മുകളിലുള്ള ചക്രവാതച്ചുഴിയുമാണ് മഴയ്ക്ക് കാരണം. സെപ്റ്റംബർ 28 മുതൽ 30 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 30-40 കി.മീ വേഗത) കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.(Kerala Weather Update Rain Alert Swell Waves Red Alert Issued)

അതേസമയം, കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) റെഡ് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന തീരത്ത് സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും ‘കള്ളക്കടൽ’ പ്രതിഭാസത്തിനും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം (കാപ്പിൽ – പൊഴിയൂർ), കൊല്ലം (ആലപ്പാട് – ഇടവ), ആലപ്പുഴ (ചെല്ലാനം – അഴീക്കൽ ജെട്ടി), എറണാകുളം (മുനമ്പം – മറുവക്കാട്), തൃശൂർ (ആറ്റുപുറം – കൊടുങ്ങല്ലൂർ), മലപ്പുറം (കടലുണ്ടി നഗരം – പാലപ്പെട്ടി), കോഴിക്കോട് (ചോമ്പാല – രാമനാട്ടുകര), കണ്ണൂർ (വളപട്ടണം – ന്യൂ മാഹി), കാസറഗോഡ് (കുഞ്ചത്തൂർ – കോട്ടക്കുന്ന്) എന്നീ തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണം. തമിഴ്‌നാട്, കന്യാകുമാരി, ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാല മുന്നറിയിപ്പുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം. ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക. തിരമാല ശക്തിപ്പെടുന്ന സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കുക. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ കൂട്ടിയിടിക്കാത്ത വിധം സുരക്ഷിതമായ അകലത്തിൽ കെട്ടിയിടുക.

Story Summary

The Central Meteorological Department has predicted light to moderate rainfall in Kerala from September 26 to 30, accompanied by thunderstorms and gusty winds from September 28. INCOIS has issued a Red Alert for all coastal districts in Kerala due to the risk of swell waves and sea erosion until September 28.

Top News Now

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ: കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ബലം പ്രയോഗിച്ച് നീക്കി പോലീസ്, സംഘർഷാവസ്ഥ | Amit Shah In Kollam

കൊല്ലം: കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിൽ വെച്ചാണ് സംഭവം.(Amit Shah In Kollam, Youth Congress Black Flag Protest)

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

ഇതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രദേശത്തുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥയുമുണ്ടായി. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങി വാഹനത്തിൽ പരിപാടി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അമിത് ഷായ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. കുണ്ടറയിൽ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കൊല്ലത്തെത്തിയത്. തുടർന്ന് അമൃതപുരിയിലെത്തുന്ന അമിത് ഷാ, മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വിശ്വസേവന ദിന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും നിർവ്വഹിക്കും.

Story Summary

Youth Congress workers demonstrated a black-flag protest against Union Home Minister Amit Shah in Kollam as his convoy exited Ashramam Ground. The police forcefully removed the protesters led by Binu Chulliyil, which subsequently led to a brief clash between Youth Congress and BJP workers.

Top News Now

ജി.എസ്.ടി കൗൺസിൽ യോഗം ഒക്ടോബർ 7ന്: നടപടിക്രമ ലളിതവൽക്കരണത്തിന് മുൻഗണന | GST Council

ന്യൂഡൽഹി: ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒക്ടോബർ 7-ന് ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ നികുതി നിരക്ക് മാറ്റങ്ങളേക്കാൾ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും പരിഷ്കരിക്കുന്നതിനുമാകും മുൻഗണന നൽകുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റിന് (MDR) ഈടാക്കുന്ന 18% ജി.എസ്.ടി പുനഃപരിശോധിക്കുന്നത് അജണ്ടയിലില്ലെങ്കിലും യോഗത്തിൽ ചർച്ചയായേക്കാം. യു.പി.ഐ ഇടപാടുകളിൽ ഇത് സൃഷ്ടിക്കുന്ന അധിക സാമ്പത്തിക ബാധ്യത കണക്കിലെടുത്താണിത്.(GST Council October 7 Meeting Focus On Process Reforms)

സപ്ലയർമാർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഉൽപ്പന്നങ്ങൾ വാങ്ങിയ വ്യാപാരികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തടയുന്ന നിലവിലെ രീതി വലിയ നിയമതർക്കങ്ങൾക്ക് വഴിതുറന്നിരുന്നു. കൃത്യമായി നികുതി പാലിക്കുന്ന വ്യാപാരികളുടെ ഐ.ടി.സി അവകാശം സംരക്ഷിക്കാനുള്ള പുതിയ മാർഗ്ഗരേഖകൾ കൗൺസിൽ പരിശോധിക്കും. പ്രതിമാസം 2.5 ലക്ഷം രൂപയ്ക്ക് മുകളിൽ ടാക്സ് ക്രെഡിറ്റ് കൈമാറുന്ന വൻകിട വ്യവസായങ്ങളുടെ ജി.എസ്.ടി രജിസ്ട്രേഷൻ വേഗത്തിലാക്കാനും, രജിസ്ട്രേഷൻ റദ്ദാക്കൽ നടപടികളിൽ ഏകീകൃത സ്വഭാവം വരുത്താനും ലക്ഷ്യമിട്ടുള്ള മാർഗ്ഗരേഖകൾ യോഗത്തിൽ അന്തിമമാക്കും.

മോട്ടോർ വാഹനങ്ങൾ, ഫുഡ് ആന്റ് ബെവറേജസ്, ഔട്ട്ഡോർ കേറ്ററിംഗ്, ഹെൽത്ത് സർവീസസ്, ക്ലബ് അംഗത്വങ്ങൾ, കെട്ടിട നിർമ്മാണം എന്നിവയ്ക്ക് നിലവിലുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നത് കൗൺസിലിന്റെ പരിഗണനയിലുണ്ട്. ഓട്ടോമൊബൈൽ ഡീലർമാർക്കിടയിൽ കെട്ടിക്കിടക്കുന്ന 2,500 കോടി രൂപയുടെ കോമ്പൻസേഷൻ സെസ് ക്രെഡിറ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹർജിയും ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്.

Story Summary

The GST Council meeting scheduled for October 7 will focus on process reforms, particularly protecting buyers from ITC losses due to supplier tax defaults and simplifying registration for large businesses. Though not officially on the agenda, a review of the 18% GST on Merchant Discount Rate (MDR) for digital payments may also be considered.

Top News Now

ഏഷ്യൻ ഗെയിംസ് 2026ൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണ്ണം: ഇറാനെ തകർത്ത് കബഡിയിൽ സ്വർണം നിലനിർത്തി ഇന്ത്യൻ പുരുഷ ടീം | Asian Games 2026

നഗോയ: ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യക്ക് വീണ്ടും സുവർണ്ണ തിളക്കം. വാശിയേറിയ കലാശപ്പോരാട്ടത്തിൽ കരുത്തരായ ഇറാനെ 39-35 എന്ന സ്കോറിന് തകർത്ത് ഇന്ത്യൻ പുരുഷ കബഡി ടീം സ്വർണ്ണമെഡൽ നിലനിർത്തി. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും പിന്നിലായിരുന്ന ശേഷമാണ് ഇന്ത്യ അവിശ്വസനീയ തിരിച്ചു വരവിലൂടെ വിജയം പിടിച്ചെടുത്തത്.(Asian Games 2026 India Mens Kabaddi Team Wins Gold Medal Against Iran)

മത്സരത്തിന്റെ ആദ്യ പകുതിയിൽ പ്രബലരായ ഇറാൻ കൃത്യമായ ആധിപത്യം പുലർത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ മധ്യത്തോടെ തന്ത്രങ്ങൾ മാറ്റിയ ഇന്ത്യ, റൈഡിങ്ങിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങി. ഒരിക്കൽ ലീഡ് കൈക്കലാക്കിയ ശേഷം കളി പൂർണ്ണമായും നിയന്ത്രണത്തിലാക്കിയ ഇന്ത്യൻ പട, ഇറാനെ തിരിച്ചടിക്കാൻ അനുവദിക്കാതെ സ്വർണ്ണ നേട്ടം ഉറപ്പിക്കുകയായിരുന്നു.

ഇന്ത്യൻ വനിതാ കബഡി ടീമും ഫൈനലിൽ ഇറാനെ കീഴടക്കി സ്വർണ്ണം നിലനിർത്തിയതിന് തൊട്ടുപിന്നാലെയാണ് പുരുഷ വിഭാഗത്തിലും ഇന്ത്യ സുവർണ്ണ നേട്ടം കൈവരിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസ് കബഡിയിൽ ഇന്ത്യയുടെ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ചു.

Story Summary

The Indian men’s kabaddi team clinched the gold medal at the Asian Games 2026 after defeating Iran 39-35 in a thrilling final. Despite trailing in the first half, India mounted a brilliant second-half comeback to secure the victory, mirroring the earlier success of the Indian women’s team.

Top News Now

ചിറയിൻകീഴിൽ വീടുകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: 4 പേർ അറസ്റ്റിൽ, ആദ്യം ആക്രമണം നടത്തിയത് വീട് മാറിയാണെന്ന് മൊഴി | Chirayinkeezhu House Attack

തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര പുതുക്കരിയിൽ വീടുകൾക്ക് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിൽ നാലുപേർ പോലീസ് പിടിയിലായി. മേനംകുളം സ്വദേശികളായ രജിത്ത് (33), കിരൺ (29), അജീഷ് (37), കീഴാറ്റിങ്ങൽ നെടിയവിള സ്വദേശി വൈഷ്ണവ് (30) എന്നിവരെയാണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്.(Chirayinkeezhu House Attack Case Four Arrested In Thiruvananthapuram)

ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ മുൻ അംഗത്തിന്റെ വീടിന് നേർക്കും, സമീപവാസിയായ വിജയന്റെ വീടിന് നേർക്കുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണമുണ്ടായത്. ഹെൽമറ്റും റെയിൻകോട്ടും ധരിച്ചെത്തിയ സംഘം സ്ഫോടകവസ്തുക്കൾ എറിയുകയായിരുന്നു.

ആക്രമണത്തിൽ ഇരു വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് നയിച്ചത്. വിദേശത്തുള്ളയാൾ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. വിജയനുമായുള്ള വസ്തു തർക്കമാണ് ക്വട്ടേഷന് പിന്നിൽ. ആദ്യദിനം വീട് മാറിയാണ് മുൻ പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതെന്നും പ്രതികൾ മൊഴി നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Summary

Chirayinkeezhu police arrested four members of a quotation gang for launching explosive attacks on two houses in Sharkara. The attack was executed due to a land dispute involving a person residing abroad, where the attackers mistakenly targeted a former panchayat member’s house first before hitting the intended target.

Top News Now

മഹാരാഷ്ട്രയിലെ 265 താലൂക്കുകളിൽ വരൾച്ച പ്രഖ്യാപിച്ചു: കർഷകർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് സർക്കാർ | Maharashtra Government

മുംബൈ: കടുത്ത മഴക്കമ്മി മൂലമുണ്ടായ കൃഷിനാശത്തെ തുടർന്ന് മഹാരാഷ്ട്രയിലെ 358 താലൂക്കുകളിൽ 265 എണ്ണത്തിലും സംസ്ഥാന സർക്കാർ ഔദ്യോഗികമായി വരൾച്ച പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തെയും ബാധിച്ച രൂക്ഷമായ വരൾച്ചയെ തുടർന്നാണ് നീക്കം.(Maharashtra Government Declares Drought In 265 Tehsils Due To Rainfall Deficit)

വരൾച്ച പ്രഖ്യാപിച്ചതോടെ കർഷകർക്കായുള്ള ദുരിതാശ്വാസ നടപടികൾക്ക് അടിയന്തരമായി തുടക്കമാകും. ഭൂരഹിതർക്കും കർഷകർക്കുമുള്ള ഭൂനികുതി ഒഴിവാക്കൽ, കാർഷിക വായ്പകൾ പുനഃക്രമീകരിക്കൽ, വായ്പ തിരിച്ചടവുകൾക്ക് താത്കാലിക സ്റ്റേ നൽകൽ തുടങ്ങിയ ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുക. വിളനാശത്തിന്റെ വ്യാപ്തി കണക്കാക്കിയ ശേഷം കർഷകർക്കുള്ള ധനസഹായം വേറെ പ്രഖ്യാപിക്കും.

തുടർച്ചയായി 21 ദിവസത്തിൽക്കൂടുതൽ മഴ ലഭിക്കാത്ത സാഹചര്യത്തിലാണ് അഗ്രികൾച്ചർ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 265 താലൂക്കുകളിൽ വരൾച്ച സ്ഥിരീകരിച്ചത്. പ്രകൃതിക്ഷോഭം മൂലമുണ്ടായ വിളനാശം ജിപിഎസ് അക്ഷാംശങ്ങൾ രേഖപ്പെടുത്തിയ ഫോട്ടോകൾ സഹിതം അടിയന്തരമായി തിട്ടപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Summary

The Maharashtra government has officially declared drought in 265 out of 358 tehsils following severe rainfall deficits and prolonged dry spells. The declaration initiates immediate relief measures for farmers, including land revenue waivers and restructuring of agricultural loans, with direct financial assistance to be announced after crop damage assessments.

Top News Now

തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള ഭിന്നത: ഇന്ത്യാ സഖ്യത്തിൻ്റെ നിർണായക യോഗം സെപ്റ്റംബർ 30-ന് ഡൽഹിയിൽ ചേർന്നേക്കും | INDIA Bloc Meeting

ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷന്റെ പ്രവർത്തനങ്ങളിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നടപടികളിലും പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതിപക്ഷ ‘ഇന്ത്യാ’ സഖ്യകക്ഷികളുടെ നിർണായക യോഗം സെപ്റ്റംബർ 30-ന് ഡൽഹിയിൽ ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കമ്മീഷനെതിരായ തുടർനടപടികളും യോഗത്തിൽ പ്രധാന ചർച്ചയാകും.(INDIA Bloc Meeting On September 30 Over Election Commission Controversy)

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നും എസ്.ഐ.ആർ നടപടികൾ ഉടനടി നിർത്തിവെക്കണമെന്നും സി.പി.എം, സി.പി.ഐ, കോൺഗ്രസ് തുടങ്ങിയ പ്രമുഖ കക്ഷികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷൻ തീരുമാനങ്ങളിൽ മറ്റ് ഇലക്ഷൻ കമ്മീഷണർമാർ എതിർപ്പ് പ്രകടിപ്പിച്ചു എന്ന വാർത്ത പുറത്തുവന്നതോടെയാണ് പ്രതിപക്ഷം ഒന്നിച്ച് നീങ്ങാൻ തീരുമാനിച്ചത്.

പാർലമെന്റിന്റെ ഇരുസഭകളിലും ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ കക്ഷികൾ ഒരുങ്ങുന്നത്. വിഷയത്തിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയും സെപ്റ്റംബർ 29-ന് യോഗം ചേരുന്നുണ്ട്. സി.പി.എമ്മിനൊപ്പം തൃണമൂൽ കോൺഗ്രസും സഖ്യചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.

Story Summary

The INDIA bloc parties are scheduled to meet in New Delhi on September 30 to discuss their joint strategy regarding issues with the Election Commission and the Special Intensive Revision process. The opposition is planning to move a notice to remove Chief Election Commissioner Gyanesh Kumar amid reported internal rifts within the poll panel.

Top News Now

‘G സുധാകരൻ ജീർണ്ണിച്ച നേതാവ്’: CPM ആലപ്പുഴ വിശാല സമിതിയിൽ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ, മാർഗ്ഗരേഖ അവതരിപ്പിച്ചു | Pinarayi Vijayan

ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരൻ പൂർണ്ണമായും ‘ജീർണ്ണിച്ച നേതാവാണെന്ന്’ സി.പി.എം ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തിൽ പിണറായി വിജയൻ. സുധാകരനെപ്പറ്റി നിരന്തരം സംസാരിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹത്തിന് കൂടുതൽ പ്രാധാന്യവും സ്ഥാനവും നൽകേണ്ടതില്ലെന്നും, സുധാകരന്റെ വിഷയം പാർട്ടി പൂർണ്ണമായും അവസാനിപ്പിച്ച ഒന്നാണെന്നും പിണറായി വിജയൻ യോഗത്തിൽ വ്യക്തമാക്കി.(Pinarayi Vijayan Slams G Sudhakaran At CPM Alappuzha District Committee Meeting)

സംഘടനയിലെ തിരുത്തലുകൾ വ്യക്തമാക്കുന്ന മാർഗ്ഗരേഖ പിണറായി വിജയൻ യോഗത്തിൽ അവതരിപ്പിച്ചു. എം.വി. ഗോവിന്ദനെതിരായ ശാസന സമിതിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ആലപ്പുഴയിലെ പാർട്ടി പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

പാർട്ടി സാമുദായിക സംഘടനകളിൽ നിന്ന് അകന്നതായി റിപ്പോർട്ട് നിരീക്ഷിക്കുന്നു. എസ്.എൻ.ഡി.പി, കെ.പി.എം.എസ് എന്നീ സംഘടനകൾക്ക് ശക്തമായ അടിത്തറയുള്ള ജില്ലയായിരുന്നിട്ടും അവരെ അർഹമായ രീതിയിൽ പരിഗണിച്ചില്ലെന്ന് പേരെടുത്ത് പരാമർശിച്ചിട്ടുണ്ട്. ജില്ലയിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന മോശം പ്രവണതകൾ സാധാരണക്കാരായ ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നതായി വിലയിരുത്തി. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവി ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്. സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചകൾ നാളെയും തുടരും.

Story Summary

At the CPM Alappuzha extended district committee meeting, Pinarayi Vijayan heavily criticized G. Sudhakaran, calling him a “degraded leader” and urging the party to stop giving him media attention. The organizational report highlighted severe lapses in Alappuzha, including factionalism and alienation from community organizations like SNDP and KPMS.

Top News Now

‘സഹകരണ മേഖലയിലൂടെ വനിതാ ശാക്തീകരണം എന്നതാണ് മോദി സർക്കാരിൻ്റെ ലക്ഷ്യം’: കൊല്ലത്ത് വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് അമിത് ഷാ | Amit Shah

കൊല്ലം: സഹകരണ മേഖലയിലൂടെയുള്ള വനിതാ ശാക്തീകരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. കൊല്ലം കുണ്ടറയിൽ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ വനിതാ ശാക്തീകരണ പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.(Amit Shah Inaugurates Women Empowerment Cooperative Schemes In Kundara Kollam)

സ്വാതന്ത്ര്യത്തിനു ശേഷം സഹകരണ മേഖലയ്ക്കായി പ്രത്യേക മന്ത്രാലയം വേണമെന്നത് കർഷകരുടെയും സഹകാരികളുടെയും ദീർഘകാല ആവശ്യമായിരുന്നുവെന്നും നരേന്ദ്ര മോദി സർക്കാർ അത് യാഥാർത്ഥ്യമാക്കിയെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ വനിതാ തൊഴിൽ പങ്കാളിത്തം 2014-15 ലെ 23 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർന്നു. മോദി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ 36 കോടിയോളം സ്ത്രീകൾക്ക് പുതുതായി ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാനായി.

മുസ്ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി മുത്തലാഖ് നിരോധിച്ചു. തുണയില്ലാതെ മുസ്ലിം സ്ത്രീകൾക്ക് തനിച്ചു ഹജ്ജ് തീർത്ഥാടനം നടത്താനുള്ള സൗകര്യമൊരുക്കി. ഇന്ന് രാജ്യത്തെ സായുധ സേനകളിൽ പതിനൊന്നായിരത്തിലധികം വനിതാ ഓഫീസർമാർ സേവനമനുഷ്ഠിക്കുന്നുണ്ട്. വനിതാ ജീവനക്കാരുടെ പ്രസവാവധി 26 ആഴ്ചയായി ഉയർത്തി. മൂന്ന് കോടി ‘ലഖ്‌പതി ദീദി’മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യം 2024-ന് മുൻപ് തന്നെ കൈവരിച്ചു. 2029-ഓടെ ഇത് ആറ് കോടിയാക്കി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

Story Summary

Union Home and Cooperation Minister Amit Shah inaugurated various NCCF cooperative initiatives aimed at women’s empowerment at Kundara in Kollam. Highlighting PM Modi’s initiatives over the last decade, Shah emphasized that women’s participation in the labor force, military, and cooperative sectors has seen significant growth under the Union Government.

Pudukad

PUDUKADNEWS.com പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സ്വകാര്യ പാലിയേറ്റീവ് സൊസൈറ്റി അടപ്പിച്ചു


———————————- പുതുക്കാട് താലൂക്ക് ആശുപത്രിയിലെ സ്വകാര്യ പാലിയേറ്റീവ് സൊസൈറ്റി അടപ്പിച്ചു…..
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

Top News Now

വാഹന പരിശോധനയ്ക്കിടെ പെരുനാട് എസ്.ഐയെ ആക്രമിച്ച് മൂക്കിനിടിച്ച് പരിക്കേൽപ്പിച്ചു. യൂണിഫോം വലിച്ചുകീറിയ പ്രതി നിതിൻ രാജ് അറസ്റ്റിൽ. മദ്യപിച്ച് സ്കൂട്ടറിലെത്തിയ യുവാവിനെ തടഞ്ഞപ്പോഴായിരുന്നു ആക്രമണം. പ്രതി റിമാൻഡിൽ

പ​ത്ത​നം​തി​ട്ട: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പെ​രു​നാ​ട് എ​സ്എ​ച്ച്ഒ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മി​ഥു​ൻ അ​ശോ​കി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ട്ട​ച്ചി​റ സ്വ​ദേ​ശി നി​തി​ൻ രാ​ജ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി എ​സ്ഐ​യു​ടെ മൂ​ക്കി​ന് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ പ്ര​തി അ​തു​വ​ഴി സ്കൂ​ട്ട​റി​ൽ എ​ത്തി. ഇ​യാ​ൾ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ച്ച് എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ പൊ​ലി​സ് സം​ഘം വാ​ഹ​നം പ​രി​ശോ​ധി​ച്ചു. അ​തി​നി​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി എ​സ്ഐ​യു​ടെ മൂ​ക്കി​ന് ഇ​ടി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ച് കീ​റു​ക​യും ആ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

പെ​രു​നാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​സ്ഐ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പെ​രു​നാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. സു​രേ​ഷ് കു​മാ​ർ , എ​സ്ഐ മാ​രാ​യ മി​ഥു​ൻ അ​ശോ​ക് , സ​ണ്ണി എ​എ​സ്ഐ അ​ഭി​ലാ​ഷ് ,

എ​സ്‍​സ്പി​ഒ മാ​രാ​യ ലാ​ൽ , സു​മേ​ഷ് , സി​പി​ഒ മാ​രാ​യ വി​ജേ​ഷ് , അ​ര​വി​ന്ദാ​ക്ഷ​ൻ , നി​ധീ​ഷ് , അ​ക്ഷ​യ് , സേ​തു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. റാ​ന്നി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Top News Now

നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ ഇടപെട്ട് തിരിച്ചയച്ച് നജീബ് കാന്തപുരം എംഎൽഎ. ജപ്തിക്കെതിരെ പ്രതിഷേധം. ബാങ്ക് ഉദ്യോഗസ്ഥരുമായി രൂക്ഷമായ വാക്കേറ്റം

പെരിന്തൽമണ്ണ: നിർധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎൽഎ ഇടപെട്ട് തിരിച്ചയച്ചു. മലപ്പുറം പെരിന്തൽമണ്ണ വേങ്ങൂരിലാണ് സംഭവം. രണ്ട് യുവതികളും അമ്മയും മാത്രം താമസിക്കുന്ന കുടുംബത്തെയാണ് അധികൃതർ വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചത്.

ജപ്തി നടപടികൾ ആരംഭിച്ചതോടെ കുടുംബം ഫോണിൽ ബന്ധപ്പെട്ട് എംഎൽഎയോട് സഹായം അഭ്യർഥിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ എംഎൽഎ ജപ്തി സംഘത്തിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് അവരെ മടക്കി അയച്ചു.

ഇതിനിടെ എംഎൽഎയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ വാക്കേറ്റവും ഉണ്ടായി.

കുടുംബനാഥന്റെ ചികിത്സാർഥം കുടുംബം മേലാറ്റൂർ സഹകരണ ബാങ്കിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. എന്നാൽ കുടുംബനാഥൻ മരിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു.

Top News Now

പാക്കിസ്ഥാനിൽ ചാവേർ ബോംബാക്രമണം:  11 മരണം. നിരവധിപേർക്ക് പരിക്ക്

ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ സ്ഫോടനം. ഡെറാ ഇസ്മായിൽ ഖാനിലുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ശനിയാഴ്ച പൊലിസ് ചെക്ക് പോസ്റ്റിനു സമീപമാണ് ബോംബാക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിവരികയാണ്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ടിടിപി ഏറ്റെടുത്തു.

അഫ്ഗാനിസ്ഥാൻ അതിർത്തിയോട് ചേർന്ന ഖൈബർ പക്തൂൺഖ്വ പ്രവിശ്യയിൽ ഉൾപ്പെടുന്ന ജില്ലയാണ് ഡെറ ഇസ്മായിൽ ഖാൻ. ഇവിടുത്തെ ദരാസിന്ദ മേഖലയിലെ അമൻ മേള എന്ന പ്രദേശത്തിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഏറെ നാളായി സംഘ‍ഷഭരിതമാണ് ഖൈബർ പക്തൂൺഖ്വ പ്രവിശ്യ.

 

Top News Now

റിക്രൂട്ട്‌മെന്റ് പരീക്ഷാ തട്ടിപ്പ് കേസിൽ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇ.ഡിക്ക് മുന്നിൽ ഹാജരായി. കോൺഗ്രസ് പ്രവർത്തകസമിതി അംഗത്വവും എക്സിക്യൂട്ടീവ് പദവിയും രാജിവെച്ചു. പേഴ്സണൽ അസിസ്റ്റന്റിൽ നിന്ന് 32 ലക്ഷം രൂപയും ആഡംബര വസ്തുക്കളും പിടിച്ചെടുത്തതിന് പിന്നാലെ ചോദ്യം ചെയ്യൽ. മാതാവിന്റെ അനുഗ്രഹം വാങ്ങിയാണ് എത്തിയതെന്ന് പ്രതികരണം. സ്വത്തുക്കളുടെ രേഖകൾ ഹാജരാക്കാൻ ഇ.ഡി നിർദ്ദേശം

ഡെറാഡൂൺ: സംസ്ഥാനത്തെ സർക്കാർ റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ കോടികളുടെ അഴിമതിയും നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിൽ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായി. 

ഡെറാഡൂണിലെ ഇ.ഡി മേഖലാ ഓഫീസിലാണ് റാവത്ത് ഹാജരായത്. ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മീഷൻ (യു.കെ.എസ്.എസ്.എസ്.സി) നടത്തിയ ഗ്രാം പഞ്ചായത്ത് വികാസ് അധികാരി പരീക്ഷകളിലെ ഗുരുതരമായ സാമ്പത്തിക തിരിമറികളും ക്രമക്കേടുകളും സംബന്ധിച്ചാണ് കേന്ദ്ര ഏജൻസി അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യുന്നത്. 

അന്തരിച്ച മാതാവിന്റെയും ഇഷ്ടദേവതയായ ഭൂമി ദേവിയുടെയും അനുഗ്രഹം തേടിയ ശേഷമാണ് താൻ ഇ.ഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ എത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് ഹരീഷ് റാവത്തുമായി അടുത്ത ബന്ധം പുലർത്തുന്നവരുടെ ഡെറാഡൂണിലെ വിവിധ കേന്ദ്രങ്ങളിൽ ഇ.ഡി സംഘം നേരത്തെ വ്യാപക റെയ്ഡ് നടത്തിയിരുന്നു. 

മുൻ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റായ ചന്ദൻ സിങ്ങിൽ നിന്ന് 32 ലക്ഷം രൂപയുടെ പണവും കണക്കിൽപ്പെടാത്ത വൻതോതിലുള്ള സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള ആഡംബര വാച്ചുകളും പിടിച്ചെടുത്തതായി ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റാവത്തിനോട് നേരിട്ട് ഹാജരാകാൻ നോട്ടീസ് അയച്ചത്. 

ഹരീഷ് റാവത്തിന്റെ വീട് ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ സ്വത്തുക്കളുടെ സമ്പൂർണ്ണ വിവരങ്ങളും വിവിധ ബാങ്ക് അക്കൗണ്ടുകളുടെ രേഖകളും നേരിട്ട് ഹാജരാക്കാൻ അന്വേഷണ സംഘം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. റാവത്തിന്റെ മൊഴി പൂർണ്ണമായി രേഖപ്പെടുത്തിയ ശേഷം പിടിച്ചെടുത്ത പണമിടപാട് രേഖകളും ബാങ്ക് വിവരങ്ങളും വെച്ച് കൂടുതൽ പരിശോധനകളിലേക്ക് ഇ.ഡി കടക്കും.

അതേസമയം, ഇ.ഡി ചോദ്യം ചെയ്യലിന് പിന്നാലെ കോൺഗ്രസ് പാർട്ടിയിലെ എല്ലാ സുപ്രധാന സംഘടനാ പദവികളിൽ നിന്നും താൻ ഒഴിഞ്ഞതായി ഹരീഷ് റാവത്ത് പ്രഖ്യാപിച്ചു. നിലവിൽ എ.ഐ.സി.സി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി) സ്ഥിരം ക്ഷണിതാവും ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് അംഗവുമായ റാവത്ത്, 

കേന്ദ്ര ഏജൻസിയുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ പാർട്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ ഈ രണ്ട് ഔദ്യോഗിക സ്ഥാനങ്ങളും രാജിവെക്കുകയാണെന്ന് വ്യക്തമാക്കി. അദ്ദേഹത്തിന്റെ രാജി കോൺഗ്രസ് നേതൃത്വത്തിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

Top News Now

ബോക്സ് ഓഫീസ് ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ട്രെൻഡ് തുടരാൻ മമിത ബൈജു; വിഷ്ണു വിശാൽ നായകനാകുന്ന ‘ഇരണ്ടു വാനം’ ഒക്ടോബർ 23ന് റിലീസ്.

മമിത ബൈജുവും വിഷ്ണു വിശാലും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ‘ഇരണ്ടു വാനം’ കേരളാ വിതരണാവകാശം സ്വന്തമാക്കി ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ്. ‘മുണ്ടാസുപ്പട്ടി’, ‘രാക്ഷസൻ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റാം കുമാറും വിഷ്ണു വിശാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഇരണ്ടു വാനം’.

സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സെന്ധിൽ ത്യാഗരാജനും, അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മിക്കുന്നത്. ഒക്ടോബർ 23നാണ് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തുന്നത്.   

പ്രണയത്തിന് പ്രാധാന്യം നൽകുന്ന ഒരു റൊമാന്റിക് ഫാന്റസി ചിത്രമായാണ് ‘ഇരണ്ടു വാനം’ ഒരുങ്ങുന്നത്. വിഷ്ണു വിശാലും മമിത ബൈജുവും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്.

 

‘മുണ്ടാസുപ്പട്ടി’, ‘രാക്ഷസൻ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ റാം കുമാറും, വിഷ്ണു വിശാലും മൂന്നാം തവണ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.  
 
തുടർച്ചയായ മെഗാവിജയങ്ങളിലൂടെ തമിഴിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടുന്ന മമിത ബൈജുവിന്റെ മറ്റൊരു പ്രധാന തമിഴ് ചിത്രമെന്ന പ്രത്യേകതയും ‘ഇരണ്ടു വാന’ത്തിനുണ്ട്.

വിജയ് നായകനായ ‘ജനനായകൻ’, സൂര്യ നായകനായ ‘വിശ്വനാഥ് ആൻഡ് സൺസ് ’ എന്നീ സൂപ്പർ ഹിറ്റ് തമിഴ് ചിത്രങ്ങളിലും മമിത ബൈജു ശ്രദ്ധേയമായ നായികാ വേഷങ്ങളിൽ എത്തിയിരുന്നു.

 

മലയാളത്തിൽ മമിത നായികയായി എത്തിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് വിജയം സ്വന്തമാക്കുകയും ഈ വർഷത്തെ തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയും ചെയ്തു.  


 
അതു കൊണ്ട് തന്നെ, മമിത ബൈജു നായികയായി എത്തുന്ന ചിത്രങ്ങളുടെ നിരയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഇരണ്ടു വാനം’. പ്രണയവും, ഫാന്റസിയും വൈകാരികതയും പ്രമേയമാക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാലും മമിത ബൈജുവും ആദ്യമായി ഒന്നിക്കുകയാണ്.

കൊടൈക്കനാൽ ഉൾപ്പെടെയുള്ള ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ തിയേറ്റർ റിലീസിനൊരുങ്ങുകയാണ്.  
 
രചന, സംവിധാനം: റാം കുമാർ, നിർമ്മാതാക്കൾ: സെന്ധിൽ ത്യാഗരാജൻ, അർജുൻ ത്യാഗരാജൻ, ബാനർ: സത്യജ്യോതി ഫിലിംസ്, സംഗീതം: ദിബു നൈനൻ തോമസ്, ഛായാഗ്രഹണം: ദിനേഷ് കെ. ബാബു, എഡിറ്റിംഗ്: സാൻ ലോകേഷ്. ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രത്തിന്റെ ഓൾ ഇന്ത്യ വിതരണ പങ്കാളിയും. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്.

Top News Now

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സ്;  ആം​സ്റ്റ​ർ ഓ​വ​ർ​സീ​സ് സി​ഇ​ഒ പാ​ർ​വ​തി മാ​യ റി​മാ​ൻ​ഡി​ൽ

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ൽ ആം​സ്റ്റ​ർ ഓ​വ​ർ​സീ​സ് സി​ഇ​ഒ പാ​ർ​വ​തി മാ​യ​യെ റി​മാ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പാ​ർ​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. പാ​ർ​വ​തി​യു​ടെ ജാ​മ്യ​പേ​ക്ഷ​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ത്ത​ര​വ് പ​റ​യും.

വി​ദേ​ശ ജോ​ലി സ്വ​പ്നം കാ​ണു​ന്ന​വ​രെ​യും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും കാ​ന​ഡ​യി​ലേ​ക്കും ഉ​ൾ​പെ​ടെ കു​ടി​യേ​റി പാ​ർ​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​രെ​യും ല​ക്ഷ്യം​വ​ച്ചാ​യി​രു​ന്നു 2023 മു​ത​ൽ പാ​ർ​വ​തി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും

 ത​ട്ടി​പ്പ്.

അ​ർ​മേ​നി​യ​യി​ലും പോ​ള​ണ്ടി​ലു​മ​ട​ക്കം മി​ക​ച്ച ശ​മ്പ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മു​ന്നൂ​റോ​ളം പേ​രി​ൽ നി​ന്ന് ഇ​വ​ർ പ​ണം ത​ട്ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ത​ട്ടി​യെ​ടു​ക്കു​ന്ന പ​ണം വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തു​ന്ന​താ​ണ് പ​തി​വ്. ദു​ബാ​യി​ല്‍ ക്രി​പ്റ്റോ ക​റ​ന്‍​സി ഇ​ട​പാ​ടി​ലൂ​ടെ​യും പാ​ര്‍​വ​തി വ​ന്‍ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി അ​റ​സ്റ്റി​ലാ​യ​തോ​ടെ പാ​ലാ​രി​വ​ട്ടം പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി പ്ര​ള​യ​മാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​റ​ണാ​കു​ള​ത്ത് മ​ജി​ട്രേ​റ്റി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ പാ​ര്‍​വ​തി​ക്ക് രാ​വി​ലെ 11 മ​ണി​വ​രെ ഇ​ട​ക്കാ​ല ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. 11 മ​ണി​ക്ക് വീ​ണ്ടും കോ​ട​തി​യി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ഒ​രു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.

Top News Now

അധാർമ്മിക മാധ്യമപ്രവർത്തനത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി. ‘നിവൃത്തികേടുകൊണ്ടാണ് പറയുന്നത്, ഇത് കേരളം ഗൗരവമായി ചർച്ച ചെയ്യണം’. മാധ്യമപ്രവർത്തകർക്കെതിരായ ജനവികാരം മുതലെടുക്കാൻ സർക്കാരില്ല. അജണ്ടകൾക്ക് വഴങ്ങില്ലെന്നും മാധ്യമങ്ങൾ സ്വയം തിരുത്തണമെന്നും കർശന താക്കീത്. മാധ്യമ സ്വാതന്ത്ര്യം എന്നത് ആർക്കും എന്തും പറയാനും പ്രചരിപ്പിക്കാനുമുള്ള ലൈസൻസല്ലെന്നും തുറന്നടിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ചില കോണുകളിൽ നിന്ന് അരങ്ങേറുന്ന അധാർമ്മികവും വസ്തുതാവിരുദ്ധവുമായ മാധ്യമപ്രവർത്തനത്തിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി മുഖ്യമന്ത്രി. 

മാധ്യമങ്ങൾ നടത്തുന്ന പക്ഷപാതപരവും വഴിതെറ്റിക്കുന്നതുമായ ഇടപെടലുകൾ കേരളീയ പൊതുസമൂഹം അതീവ ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. 

ജനങ്ങളുടെ വികാരങ്ങളെ അനാവശ്യമായി ഇളക്കിവിട്ട് മുതലെടുപ്പ് നടത്താനും നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം വഴിവിട്ട പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള അജണ്ടകൾക്ക് മുൻപിൽ സർക്കാർ വഴങ്ങിക്കൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമങ്ങളുടെ വഴിവിട്ട രീതികൾ അതിരുവിടുകയാണെന്നും “മറ്റ് നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഇത് തുറന്നുപറയേണ്ടി വരുന്നത്, ഈ അധാർമ്മിക മാധ്യമപ്രവർത്തനം കേരളം ഗൗരവമായി ചർച്ച ചെയ്യണം” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ജനവികാരം പൂർണ്ണമായും മാധ്യമപ്രവർത്തകർക്ക് എതിരായി മാറിയിരിക്കുന്ന സാഹചര്യമാണുള്ളതെന്നും, എന്നാൽ ആ ജനരോഷം മുതലെടുക്കാൻ സർക്കാരോ തങ്ങളോ ഒരുതരത്തിലും ഒരുങ്ങിയിറങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

സ്വകാര്യ താല്പര്യങ്ങൾക്കും പ്രത്യേക രാഷ്ട്രീയ അജണ്ടകൾക്കും വേണ്ടി മാധ്യമങ്ങൾ നടത്തുന്ന കള്ളപ്രചാരണങ്ങൾക്ക് മുന്നിൽ സർക്കാർ വഴങ്ങിക്കൊടുക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു.

വാർത്തകൾ വളച്ചൊടിച്ചും അസത്യങ്ങൾ സൃഷ്ടിച്ചും പൊതുസമൂഹത്തിൽ പുകമറ സൃഷ്ടിക്കാനാണ് ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്നത്. ജനങ്ങൾക്ക് മാധ്യമങ്ങളിലുള്ള വിശ്വാസ്യത തകരുന്ന രീതിയിലാണ് വാർത്താമുറികളിലെ അജണ്ടകൾ നിർണ്ണയിക്കപ്പെടുന്നത്. 

“മാധ്യമപ്രവർത്തകർക്കെതിരായ ജനവികാരം മുതലെടുക്കാൻ സർക്കാരില്ല” എന്ന് വ്യക്തമാക്കുമ്പോൾത്തന്നെ, പൊതുസമൂഹത്തിന്റെ കണ്ണിൽപ്പൊടിയിട്ട് മുന്നോട്ടുപോകാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

വിമർശനങ്ങൾ ആരോഗ്യകരമായിരിക്കണം, എന്നാൽ അപവാദപ്രചാരണങ്ങൾ മാധ്യമധർമ്മമല്ലെന്നും അധാർമ്മികമായ ഈ പ്രവണതകൾ അവസാനിപ്പിക്കാൻ മാധ്യമങ്ങൾ സ്വയം തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മാധ്യമ സ്വാതന്ത്ര്യം എന്നത് ആർക്കും എന്തും പറയാനും പ്രചരിപ്പിക്കാനുമുള്ള ലൈസൻസല്ലെന്നും, ഉത്തരവാദിത്തമുള്ള മാധ്യമ സംസ്കാരം ഉയർത്തിപ്പിടിക്കാൻ മാധ്യമസ്ഥാപനങ്ങൾ സ്വയം തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

Top News Now

സംസ്ഥാനത്ത് ഇന്നും ഞായറാഴ്ചയും വൈദ്യുതി നിയന്ത്രണമില്ല; 200 മെഗാവാട്ട് വൈദ്യുതി മധ്യപ്രദേശിൽ നിന്ന് ലഭിക്കും | Power Restriction Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഞായറാഴ്ചയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു (Power Restriction Kerala). മധ്യപ്രദേശിൽ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി സ്വാപ്പ് വ്യവസ്ഥയിൽ ലഭിക്കുന്നുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.

റിയൽ ടൈം മാർക്കറ്റിലും വൈദ്യുതി ലഭിക്കുന്നതിനാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം താരതമ്യേന ഉയർന്ന നിലയിലായിരുന്നു. അതേസമയം, പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെട്ടിരുന്നു. ഊർജിത ശ്രമങ്ങളുടെ ഭാഗമായി ആന്ധ്രപ്രദേശിൽ നിന്ന് 150 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാനും സാധിച്ചു.

കൂടാതെ, മധ്യപ്രദേശുമായുള്ള സ്വാപ്പ് കരാർ പ്രകാരം പീക്ക് സമയങ്ങളിൽ 200 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചു. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സാധിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.

Short Summary:
KSEB has announced that there will be no power restrictions in Kerala today and Sunday. The state is receiving 200 MW from Madhya Pradesh through a power swap arrangement, along with additional power through the real-time market and other sources.

Top News Now

ഗ്യാനേഷ് കുമാർ ജനാധിപത്യത്തിന് ഭീഷണിയെന്ന് പ്രിയങ്ക ഗാന്ധി; രാജിവയ്ക്കണമെന്നും ആവശ്യം | Priyanka Gandhi

മലപ്പുറം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി (Priyanka Gandhi). ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണങ്ങൾ പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ ഭീഷണിയാണെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട് കമ്മിഷനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങൾ ഗൗരവമായി കാണണമെന്നും അവർ പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി നേതാക്കൾ വിജയിക്കാനിടയുള്ള സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെന്നും, എന്നാൽ ജനങ്ങൾക്കിടയിലെ യഥാർഥ സാഹചര്യം അതിൽനിന്ന് വ്യത്യസ്തമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഭരണകൂടത്തിന്റെ നയങ്ങളിൽ ജനങ്ങൾ സംതൃപ്തരല്ലെന്നാണ് തന്റെ വിലയിരുത്തലെന്നും തെരുവിലിറങ്ങി ജനങ്ങളുമായി നേരിട്ട് സംസാരിച്ചാൽ രാജ്യത്തെ യഥാർഥ സാഹചര്യം മനസിലാക്കാനാകുമെന്നും അവർ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം ആരംഭിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ഇന്ത്യ സഖ്യത്തിലെ കക്ഷികൾ ഒരുമിച്ചാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

അതേസമയം, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്കിടയിലാണ് പ്രിയങ്കയുടെ പുതിയ പ്രതികരണം. കമ്മിഷനിലെ രണ്ട് അംഗങ്ങൾ വിവിധ നടപടികളിൽ എതിർപ്പുകൾ ഉന്നയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ SIR ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നും നടപടികൾ നിയമാനുസൃതമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Story Summary:
Congress leader and Wayanad MP Priyanka Gandhi Vadra has demanded the resignation of Chief Election Commissioner Gyanesh Kumar, alleging serious concerns over the functioning of the Election Commission. The Election Commission has maintained that its decisions, including those related to the electoral roll revision, were taken unanimously and according to established procedures.

Top News Now

ശബരിമലയിലെ 110 കടകളുടെ ഇ-ലേലം റദ്ദാക്കി; ടെൻഡർ വിവരങ്ങൾ ചോർന്നതിനെ തുടർന്ന് റീ ടെൻഡർ | Sabarimala

ശബരിമല: ശബരിമലയിലെ കടകൾ നടത്തുന്നതിനുള്ള അവകാശത്തിനായി സെപ്തംബർ 29ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇ-ലേലം റദ്ദാക്കി (Sabarimala). 110 കടകൾക്കായുള്ള ഇ-ലേലമാണ് ടെൻഡർ വിവരങ്ങൾ പുറത്തായതിനെ തുടർന്ന് റദ്ദാക്കിയത്.

ഓരോ കടയ്ക്കുമായി ടെൻഡറിൽ പങ്കെടുത്തവരുടെ പേരും മറ്റ് വിവരങ്ങളും പുറത്തായതായാണ് വിവരം. ഇതോടെ ടെൻഡർ രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നിലവിലെ നടപടികൾ റദ്ദാക്കി വീണ്ടും ടെൻഡർ നടത്താൻ തീരുമാനിച്ചത്.

ടെൻഡർ നടപടികളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ട സംഭവത്തിൽ ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ അന്വേഷണം നടത്തും. സംഭവത്തിന് പിന്നിൽ വീഴ്ചയോ ക്രമക്കേടോ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

Story Summary:
The e-auction for operating 110 shops at Sabarimala, scheduled for September 29, has been cancelled after tender participant details were reportedly leaked. The Travancore Devaswom Board will conduct an inquiry and proceed with a fresh tender process.

Top News Now

ലോകായുക്തയെ മന്ത്രി വിളിച്ചുചേർത്തത് ജനാധിപത്യവിരുദ്ധം; സർക്കാർ നടപടി തെറ്റായ കീഴ്വഴക്കമെന്ന് പിണറായി വിജയൻ | Pinarayi Vijayan

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ലോകായുക്തയും ഉപലോകായുക്തമാരും ഉൾപ്പെടുന്ന ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേർന്നതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan). സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ലോകായുക്ത സംവിധാനത്തെ എക്സിക്യൂട്ടീവിന്റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കമാണിതെന്ന് പിണറായി വിജയൻ ആരോപിച്ചു.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫ് അലി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ലോകായുക്തയുടെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരള ലോകായുക്ത നിയമപ്രകാരം മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പൊതുസേവകർക്കെതിരായ അഴിമതി, ഭരണദുര്‍വിനിയോഗം തുടങ്ങിയ പരാതികൾ അന്വേഷിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്.

അത്തരമൊരു സംവിധാനത്തിന്റെ തലവന്മാരെ ആഭ്യന്തര മന്ത്രി നേരിട്ട് വിളിച്ചുവരുത്തി നിർദേശങ്ങൾ നൽകുന്നത് നിയമവിരുദ്ധമാണെന്നാണ് പിണറായി വിജയന്റെ ആരോപണം. ലോകായുക്തയ്ക്ക് തെളിവുകൾ സ്വീകരിക്കാനും സാക്ഷികളെ വിളിച്ചുവരുത്താനും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനും നിയമപരമായ അധികാരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ പ്രതിനിധികളുടെയും പ്രോസിക്യൂഷൻ മേധാവിയുടെയും സാന്നിധ്യത്തിൽ ലോകായുക്താ ന്യായാധിപരെ വിളിച്ചുകൂട്ടിയ നടപടി സ്ഥാപനത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് പൊതുജനങ്ങളിൽ സംശയം സൃഷ്ടിക്കുമെന്നും പിണറായി വിജയൻ അഭിപ്രായപ്പെട്ടു.

ലോകായുക്തയുടെ സ്വയംഭരണാധികാരവുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതാക്കൾ മുൻപ് സ്വീകരിച്ച നിലപാടുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാർ ലോകായുക്ത നിയമഭേദഗതി കൊണ്ടുവന്നപ്പോൾ അതിനെതിരെ യുഡിഎഫ് നേതാക്കൾ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തയുടെ വിശ്വാസ്യതയെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ സർക്കാർ ആവർത്തിക്കരുതെന്നും സ്ഥാപനം സ്വതന്ത്രമായി പ്രവർത്തിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും പിണറായി വിജയൻ പറഞ്ഞു.

Story Summary:
Opposition Leader Pinarayi Vijayan has criticised a high-level meeting involving the Lokayukta and Upa-Lokayuktas chaired by Home Minister Ramesh Chennithala. He alleged that the meeting could undermine the independence of the Lokayukta and questioned the government’s approach.

Top News Now

കള്ളക്കടൽ ജാഗ്രത: കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും റെഡ് അലർട്ട്; കടലിലും ബീച്ചുകളിലും പോകരുത് | Kallakkadal Kerala Red Alert

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രമായ INCOIS റെഡ് അലർട്ട് പ്രഖ്യാപിച്ചു (Kallakkadal Kerala Red Alert). സെപ്റ്റംബർ 26 പുലർച്ചെ 2.30 മുതൽ സെപ്റ്റംബർ 28 പുലർച്ചെ 2.30 വരെ കേരള തീരത്ത് 1 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, കടൽവെള്ളം കയറാനും കടലാക്രമണത്തിനും തീരശോഷണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

പ്രത്യേക ജാഗ്രത വേണ്ട തീരമേഖലകൾ:

തിരുവനന്തപുരം: കാപ്പിൽ – പൊഴിയൂർ
കൊല്ലം: ആലപ്പാട് – ഇടവ
ആലപ്പുഴ: ചെല്ലാനം – അഴീക്കൽ ജെട്ടി
എറണാകുളം: മുനമ്പം FH – മറുവക്കാട്
തൃശൂർ: ആറ്റുപുറം – കൊടുങ്ങല്ലൂർ
മലപ്പുറം: കടലുണ്ടി നഗരം – പാലപ്പെട്ടി
കോഴിക്കോട്: ചോമ്പാല FH – രാമനാട്ടുകര
കണ്ണൂർ: വളപട്ടണം – ന്യൂ മാഹി
കാസർകോട്: കുഞ്ചത്തൂർ – കോട്ടക്കുന്ന്
എന്തൊക്കെ മുൻകരുതലുകൾ?
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.

തിരമാല ശക്തമാകുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതുപോലെ തന്നെ അവ കരയ്ക്കടുപ്പിക്കുന്നതും അപകടകരമായതിനാൽ ഇരു നടപടികളും ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ട്.

INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും മറ്റ് പ്രവർത്തനങ്ങളും ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കുകയും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. തീരശോഷണത്തിന് സാധ്യതയുള്ള മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും ലക്ഷദ്വീപ് തീരങ്ങളിലും സമാനമായ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Summary:
INCOIS has issued a red alert across all coastal districts of Kerala due to the possibility of high waves and the Kallakkadal phenomenon. Coastal residents and fishermen have been advised to exercise extreme caution, while beach tourism and recreational activities should be avoided until the warning is withdrawn.

Pudukad

PUDUKADNEWS.com ചെങ്ങാലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു


———————————- ചെങ്ങാലൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവർ മരിച്ചു…
പുതുക്കാട് അസംബ്ലിയിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും വലിയ വാർത്താ കൂട്ടായ്മയിലേക്ക് നിങ്ങൾക്കും സ്വാഗതം. നാട്ടിലെ പ്രധാന സംഭവങ്ങൾ, പ്രാദേശിക വാർത്തകൾ, തത്സമയ അപ്‌ഡേറ്റുകൾ എന്നിവയൊന്നും ഇനി നിങ്ങൾക്ക് നഷ്ടമാകില്ല.

പുതുക്കാട് നിയോജകമണ്ഡലത്തിലെയും കൊടകര ബ്ലോക്കിലെയും ഏറ്റവും പുതിയതും വിശ്വസനീയവുമായ വാർത്തകളും വിശേഷങ്ങളും ഉടനടി അറിയാൻ ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ!

നിങ്ങളുടെ നാട്ടിലെ വാർത്തകളും അറിയിപ്പുകളും ഞങ്ങളെ അറിയിക്കാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ദയവായി ലൈക് ചെയ്യുക, നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക!

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ ഫോളോ ചെയ്യാം:

📌 Instagram: https://www.instagram.com/thrissurupdates_pudukad_news/
📌 Facebook: https://www.facebook.com/profile.php?id=100063671596029

🔔 സബ്‌സ്‌ക്രൈബ് ചെയ്ത് ബെൽ ഐക്കൺ ഓൺ ചെയ്തു വെക്കൂ… എല്ലാ അപ്‌ഡേറ്റുകളും നേരത്തെ അറിയാം!

#PudukadNews #Pudukad #Kodakara #ThrissurNews #KeralaNews #LocalUpdates #PudukadAssembly #KodakaraBlock

Top News Now

‘പ്രേതബാധ’യെന്ന അഭ്യൂഹത്തെ തുടർന്ന് പഞ്ചാബിലെ ചിത്കാര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വനിതാ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ ആത്മാവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് അധികൃതർ, സംഘർഷത്തിനിടെ പൊലീസ് ഇടപെടൽ

ചണ്ഡീ​ഗഡ് : ക്യാമ്പസിലും ഹോസ്റ്റലിലും പ്രേതബാധയുണ്ടെന്ന പ്രചരണത്തെത്തുടർന്ന് പഞ്ചാബിൽ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം. പഞ്ചാബിലെ പട്യാലയിലെ ചിത്കാര യൂണിവേഴ്സിറ്റിയിലാണ് പ്രേതബാധയുണ്ടെന്ന അഭ്യൂഹത്തെത്തുടർന്ന് പ്രതിഷേധം അരങ്ങേറിയത്. 

സർവകലാശാലയുടെ വനിത ഹോസ്റ്റലിൽ പ്രേതശല്യമുണ്ടെന്നും ഹോസ്റ്റലിൽ മുമ്പ് ആത്മഹത്യ ചെയ്ത വിദ്യാർഥിനിയുടെ ആത്മാവാണ് ശല്യമുണ്ടാക്കുന്നതെന്നും ആരോപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിദ്യാർഥികൾ രം​ഗത്തിറങ്ങിയത്.

ഹോസ്റ്റലിൽ നിന്ന് നിലവിളികൾ കേൾക്കാറുണ്ടെന്നും രണ്ട് വിദ്യാർത്ഥിനികളെ കാണാതായെന്ന അഭ്യൂഹവും പ്രചരിച്ചു. എന്നാൽ ഹോസ്റ്റലിൽ ആത്മഹത്യയോ മരണമോ ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. 

രാത്രിയിൽ ചില വിദ്യാർഥികൾ മറ്റ് വിദ്യാർഥികളുടെ മുറികളുടെ വാതിലിൽ മുട്ടിയ ശേഷം ഓടിപ്പോകുന്നതാണ് ഇത്തരം അഭ്യൂഹങ്ങൾ പരക്കാൻ കാരണമായതെന്നാണ് അധികൃതരുടെ വിശദീകരണം.

ചികിത്സയ്ക്കു ശേഷം ആശുപത്രിയിൽ നിന്ന് വിദ്യാർഥിയെ ആംബുലൻസിൽ ക്യാമ്പസിൽ എത്തിച്ചിരുന്നു. ഇതും അഭ്യൂഹങ്ങൾക്ക് കാരണമായതായി അധികൃതർ പറയുന്നു. 

ഒരു ‘പുരോഹിതൻ’ വനിതാ ഹോസ്റ്റലിലെത്തിയതായുള്ള പ്രചാരണവും ഉണ്ടായിരുന്നു. എന്നാൽ സർവകലാശാലയിൽ പഠിക്കുന്ന മകളെ കാണാനെത്തിയ വ്യക്തിയാണെന്ന് അധികൃതർ വ്യക്തമാക്കി.

ക്യാമ്പസിൽ പ്രേതമുണ്ടെന്ന തരത്തിൽ വ്യാപകമായി വീഡിയോ പ്രചരിച്ചതോടെയാണ് വെള്ളി രാത്രിയോടെ നൂറുകണക്കിന് വിദ്യാർഥികൾ പ്രതിഷേധവുമായെത്തിയത്. 

പ്രതിഷേധത്തിനിടെ സർവകലാശാലയിലെ ചില വസ്തുക്കൾ നശിപ്പിച്ചതായി അധികൃതർ ആരോപിക്കുന്നു. പ്രതിഷേധം ശക്തമായതോടെ അധികൃതർ പൊലീസിനെ വിളിച്ചു. സ്ഥലത്തെത്തിയ പൊലീസും വിദ്യാർഥികളും തമ്മിൽ വാക്കേറ്റമുണ്ടായതായും പൊലീസ് വാഹനത്തിന് കേടുപാടുകളുണ്ടായതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ രണ്ട് വിദ്യാർഥിനികളെ കാണാതായെന്ന റിപ്പോർട്ടുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. 

എന്നാൽ ഇതുവരെ ഒരു വിദ്യാർത്ഥിയുടെയും പേരോ വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും, ഏത് വിദ്യാർഥികളെയാണ് കാണാതായതെന്ന കാര്യത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ പക്കലും വിവരമൊന്നുമില്ലെന്നും പൊലീസ് പറയുന്നു.

വിദ്യാർഥികളിൽ നിന്ന് പരാതികൾ സ്വീകരിച്ചതായും ഇക്കാര്യം ഗൗരവമായി അന്വേഷിക്കുമെന്നും സിംഗ് പറഞ്ഞു. ഏതെങ്കിലും വിദ്യാർഥിനിയെ കാണാതായിട്ടുണ്ടെന്ന് കണ്ടെത്തിയാൽ, ആ പരാതിയിലും പൂർണ്ണമായ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

സർവകലാശാലയിലെ സാഹചര്യം ശാന്തമാണെന്നും വിദ്യാർഥികൾ സുരക്ഷിതരാണെന്നും ഡിഎസ്പി രക്ഷിതാക്കൾക്ക് ഉറപ്പുനൽകി.

ഹോസ്റ്റൽ മുറികളുടെ വാതിലുകളിൽ മുട്ടുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളിലും തുടർന്നുണ്ടായ അഭ്യൂഹങ്ങളിലും എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസും സർവകലാശാലാ അധികൃതരും വിദ്യാർഥികൾക്ക് ഉറപ്പുനൽകി. അധികൃതരിൽ നിന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു.

Top News Now

രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കടുത്ത ഭീഷണി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി

മലപ്പുറം: രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കടുത്ത ഭീഷണിയാണെന്ന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. 

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നയങ്ങൾക്കും നടപടികൾക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച അവർ, ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പുകൾക്ക് മുൻപ് ബിജെപി നേതാക്കൾ തങ്ങൾ വിജയിക്കാൻ പോകുന്ന സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് വലിയ ആത്മവിശ്വാസത്തോടെ പ്രഖ്യാപനങ്ങൾ നടത്താറുണ്ട്. എന്നാൽ, ജനങ്ങൾക്കിടയിലെ യഥാർഥ സാഹചര്യം ഇതിൽനിന്ന് പൂർണമായും വ്യത്യസ്തമാണ്.

ഭരണകൂടത്തിന്‍റെ നയങ്ങളിൽ ആരും സംതൃപ്തരല്ല. തെരുവിലിറങ്ങി ജനങ്ങളോട് സംസാരിച്ചാൽ രാജ്യത്തെ യഥാർഥ അവസ്ഥ ഏതൊരാൾക്കും ബോധ്യപ്പെടും. 

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസ് ഇതിനകം തന്നെ തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു. ഈ വിഷയത്തിൽ ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളും ഒരേ നിലപാടിലാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Top News Now

മന്ത്രിമാരുടെ വിദേശസന്ദർശനത്തിനെതിരായ സിപിഎം പ്രതിഷേധം അസൂയ മൂലം: ഐ.ഒ.സി ബഹ്‌റൈൻ കേരളാ ഘടകം

മനാമ: കേരളത്തിലെ മന്ത്രിമാരുടെയും നേതാക്കളുടെയും വിദേശസന്ദർശനത്തിനെതിരെ സിപിഎമ്മും മുന്നണിയും നടത്തുന്ന പ്രതിഷേധങ്ങൾ അവരുടെ നിരാശയിൽനിന്നും കടുത്ത അസൂയയിൽനിന്നും ഉയരുന്നതാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) ബഹ്‌റൈൻ കേരള ഘടകം ആരോപിച്ചു.

പ്രവാസി മലയാളികളുടെ ക്ഷണം സ്വീകരിച്ചാണ് നിലവിലെ മന്ത്രിമാരും നേതാക്കളും ഗൾഫിലെത്തുന്നത്. കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗൾഫ് മലയാളികൾക്ക് ഐക്യവും ആശ്വാസവും പകരുന്ന ഓണാഘോഷവേളകളിൽ ജനപ്രതിനിധികളും വിശിഷ്ടവ്യക്തികളും പങ്കുചേരുന്നത് സ്വാഗതാർഹമാണ്. ഇത്തരം സന്ദർശനങ്ങളെ വിമർശിക്കുന്ന സിപിഎം, തങ്ങളുടെ ഭരണകാലത്ത് എന്തുകൊണ്ട് ഇത്തരം പ്രതിഷേധങ്ങൾ നടത്തിയില്ലെന്ന് വ്യക്തമാക്കണം.

എൽ.ഡി.എഫ് ഭരണത്തിന്റെ അവസാനഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ബഹ്‌റൈൻ അടക്കമുള്ള രാജ്യങ്ങളിൽ നടത്തിയ സന്ദർശനങ്ങൾ പ്രവാസികൾക്ക് ഒരു പ്രയോജനവും ഉണ്ടാക്കിയിട്ടില്ല. ഒരു വാഗ്ദാനം പോലും പാലിക്കപ്പെടാത്ത അന്നത്തെ സന്ദർശനങ്ങൾ ഏതുരീതിയിലുള്ള കച്ചവടമായിരുന്നുവെന്ന് അന്വേഷിക്കണം.

കഴിഞ്ഞ പത്തുവർഷത്തെ എൽ.ഡി.എഫ് ഭരണകാലത്ത് വകുപ്പ് മന്ത്രിമാരും പാർട്ടി നേതാക്കളും നടത്തിയ സന്ദർശനങ്ങളിൽ വലിയ ദുരൂഹതയുണ്ട്. ഇതിനുപിന്നിലെ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള സർക്കാരിനോടും മുഖ്യമന്ത്രിയോടും ഐ.ഒ.സി വക്താക്കൾ ആവശ്യപ്പെട്ടു.

Top News Now

ഹോട്ടലിൽ നിന്ന് വാങ്ങിയ ഊൺ കഴിച്ചതിനെ തുടർന്ന് ഭാര്യക്കും കുട്ടിക്കും ഭക്ഷ്യവിഷബാധ ഉണ്ടായിയെന്ന് വ്യാജ ആരോപണം. പൊലീസിനെ അറിയിക്കാതിരിക്കാൻ പണം നൽകണമെന്നാവശ്യപ്പെട്ട് ഭീഷണി. ആലുവയിൽ ഹോട്ടൽ ഉടമയെ വാട്സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

കൊച്ചി: ആലുവയിൽ ഹോട്ടൽ ഉടമയെ വാട്സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. ഹോട്ടലിൽ നിന്ന് വാങ്ങിയ ഊൺ കഴിച്ചതിനെ തുടർന്ന് ഭാര്യക്കും കുട്ടിക്കും ഭക്ഷ്യവിഷബാധ ഉണ്ടായെന്നും വിഷയം മാധ്യമപ്രവർത്തകരെയും പൊലീസിനെയും അറിയിക്കാതിരിക്കാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്. 

ഒത്തുതീർപ്പിനായി 8,900 രൂപ ആവശ്യപ്പെട്ട തട്ടിപ്പുകാരൻ പണം അയച്ചുനൽകാനായി ക്യുആർ കോഡും നൽകി. എന്നാൽ ഈ ക്യുആർ കോഡ് പരിശോധിച്ചപ്പോൾ ‘ബസവലിംഗ ബംഗളൂരു’ എന്ന പേരുള്ള അക്കൗണ്ടിലേക്കാണ് പണം അയക്കേണ്ടതെന്ന് കണ്ടെത്തി. 

തട്ടിപ്പുകാരൻ പൂർണമായും മലയാളത്തിലാണ് സംസാരിച്ചതെങ്കിലും ബംഗളൂരു വിലാസത്തിലുള്ള അക്കൗണ്ട് വിവരങ്ങളാണ് നൽകിയത്. ഇതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്.

കൃത്യമായ ആസൂത്രണത്തോടെ നടന്ന സൈബർ തട്ടിപ്പ് ശ്രമമാണിതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തിൽ ഇതുവരെ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ. 

Top News Now

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ കനത്ത മഴത്തുടർന്ന് വെള്ളപ്പൊക്കം. 48മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ നഗരം വെള്ളത്തിനടിയിൽ

ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ കനത്ത മഴത്തുടർന്ന് വെള്ളപ്പൊക്കം. 48മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി.

ബാങ്കോക്കിലുടനീളമുള്ള കനാലുകൾക്കു സമീപം താമസിക്കുന്നവർ കനത്ത ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നല്കി.

ബാങ്കോക്കിലെ 50 ഡിസ്ട്രിക്റ്റുകളിലും അടിയന്തരാവസ്ഥ പ്രഖാപിച്ചിരിക്കുകയാണ്. കനാലുകൾക്കു സമീപം താമസിക്കുന്നവർ തങ്ങളുടെ വസ്തുക്കൾ മുകൾനിലകളിലേക്കു മാറ്റാൻ നിർദേശിച്ചു.

അഴുക്കുചാലുകൾ മുങ്ങിയതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഞായറാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചത്. വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Top News Now

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 110ലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് വി.ഡി. സതീശൻ. തൃശൂരിലെ ഗ്രൂപ്പ് പോരിൽ അതൃപ്തി പരസ്യമാക്കി. എല്ലാ സീറ്റുകളിലും വിജയം ഉറപ്പാക്കിയാൽ ജില്ലാ നേതൃത്വത്തോടുള്ള ‘പിണക്കം’ മാറുമെന്നും വ്യക്തമാക്കി

തൃശൂർ: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കേരളത്തിൽ 110ൽ അധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചുപറഞ്ഞ് വി.ഡി സതീശൻ. 

തൃശൂർ കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോരിൽ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. തൃശൂരിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തൃശൂർ ജില്ലയിലെ നേതാക്കന്മാരുമായി പിണക്കമുണ്ടെന്ന കാര്യം സത്യമാണ്. എന്നാൽ ജില്ലയിലെത്താൻ വൈകിയത് അതുകൊണ്ടല്ലെന്നും വി.ഡി സതീശൻ പറഞ്ഞു. 

തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി പരിശോധിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വിജയിച്ച അന്ന് തന്നെ അടുത്ത അഞ്ചു വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതുണ്ട്. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തെരഞ്ഞെടുപ്പ് ജോലികൾ ആരംഭിക്കാൻ അൽപ്പം വൈകിയിട്ടുണ്ട്. 

അതുകൊണ്ടുതന്നെ നാളെ മുതൽ തന്നെ അടുത്ത തെരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണം. എല്ലാവരും ഒത്തൊരുമിച്ച് ആത്മാർഥമായി പ്രവർത്തിച്ച് എല്ലാ സീറ്റുകളിലും വിജയം ഉറപ്പാക്കണം. 

അത്തരത്തിൽ ജില്ലയിലെ മുഴുവൻ സീറ്റുകളിലും വിജയം ഉറപ്പാക്കുമ്പോൾ മാത്രമേ തനിക്ക് തൃശൂർ ജില്ലാ നേതൃത്വത്തോടുള്ള ഈ ‘പിണക്കം’ പൂർണമായും മാറുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. കരുണാകരന്റെ നാടായ തൃശൂരിന് അർഹമായ എല്ലാ പരിഗണനയും വികസന പദ്ധതികളും സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിക്കുമെന്ന് ഉറപ്പുനൽകിയ അദ്ദേഹം, ജാതി-മത ഭേദമന്യേ ജനങ്ങളുടെ പ്രതീക്ഷകൾ കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ഭരണമായിരിക്കും യുഡിഎഫ് കാഴ്ചവെക്കുകയെന്നും വ്യക്തമാക്കി.

Top News Now

പാകിസ്ഥാനിലെ പൊലീസ് ചെക്ക്‌പോസ്റ്റിലേക്ക് ചാവേറാക്രമണം. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 12 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്ക്. നിരോധിത തെഹ്‌രീക്-ഇ-താലിബാൻ ആക്രമണമെന്ന് പൊലീസ്. പ്രദേശത്ത് കനത്ത സുരക്ഷാ ജാഗ്രത

പെഷാവർ : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. പൊലീസ് ചെക്ക്‌പോസ്റ്റ് ലക്ഷ്യമാക്കി നിരോധിത ഭീകര സംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ നടത്തിയ ആക്രമണത്തിലാണ് രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം 12 പേർ കൊല്ലപ്പെട്ടത്. 

സംഘർഷബാധിത പ്രദേശങ്ങളായ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകൾക്കിടയിലുള്ള അതിർത്തിക്ക് സമീപം, ഡെറ ഇസ്മായിൽ ഖാൻ ജില്ലയിലെ ദരാസിന്ദ തെഹ്‌സിലിലാണ് സംഭവമുണ്ടായതെന്ന് പാകിസ്ഥാനിലെ ദേശീയ അടിയന്തര സേവന വിഭാഗമായ ‘റെസ്ക്യൂ 1122’ പറയുന്നു.

സ്ഫോടക വസ്തുക്കൾ നിറച്ച ട്രാക്ടർ തെഹ്സിലിലെ അമൻ മേല പൊലീസ് ചെക്പോസ്റ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് റീജിയണൽ പൊലീസ് ഓഫീസർ ഖാൻ മുബാഷിർ മാലിക് പറഞ്ഞു. 

കൊല്ലപ്പെട്ടവരിൽ കസ്റ്റംസ്, എക്സൈസ് ഉദ്യോ​ഗസ്ഥരുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.പരിക്കേറ്റവരെ ചികിത്സയ്ക്കായി ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങളും ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തെത്തുടർന്ന് സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത ജാ​ഗ്രത നിർദേശം നൽകി.

Top News Now

വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ആക്രമിച്ചെന്ന് പരാതി; യുവാവ് അറസ്റ്റിൽ | Perunad SI attack

പത്തനംതിട്ട: വാഹന പരിശോധനയ്ക്കിടെ പെരുനാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയെ ആക്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ (Perunad SI attack). കട്ടച്ചിറ സ്വദേശി നിതിൻ രാജ് (27) ആണ് അറസ്റ്റിലായത്. പെരുനാട് എസ്‌എച്ച്‌ഒയും സബ് ഇൻസ്‌പെക്ടറുമായ മിഥുൻ അശോകിനെ ആക്രമിച്ച് മൂക്കിന് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച വൈകിട്ട് ആറിന് ശേഷമാണ് കേസിനാസ്പദമായ സംഭവം. പെരുനാട് മേഖലയിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ സ്കൂട്ടറിലെത്തിയ നിതിൻ രാജിനെ പൊലീസ് സംഘം പരിശോധിച്ചു. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുടർനടപടികൾക്കായി പരിശോധന നടത്തിയതിനിടെയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

ഇതിനിടെ പ്രകോപിതനായ പ്രതി എസ്‌ഐയുടെ മൂക്കിൽ ഇടിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്തെന്നാണ് പൊലീസ് ആരോപണം. തുടർന്ന് എസ്‌ഐയുടെ മൊഴി പെരുനാട് പൊലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.

പെരുനാട് സിഐ സുരേഷ് കുമാർ ആർ, എസ്‌ഐമാരായ മിഥുൻ അശോക്, സണ്ണി, എഎസ്‌ഐ അഭിലാഷ്, എസ്‌സിപിഒമാരായ ലാൽ, സുമേഷ്, സിപിഒമാരായ വിജേഷ്, അരവിന്ദാക്ഷൻ, നിധീഷ്, അക്ഷയ്, സേതുകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

റാന്നി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ നിതിൻ രാജിനെ റിമാൻഡ് ചെയ്തു.

Story Summary: A 27-year-old man was arrested in Pathanamthitta for allegedly assaulting a police sub-inspector during a vehicle inspection in Perunad. Police said the accused punched the officer on the nose and tore his uniform before being arrested and remanded.

Top News Now

ജിജി തോംസന്റെ വെളിപ്പെടുത്തലോടെ ഗ്യാനേഷ് കുമാറിന്റെ ബിജെപി വിധേയത്വം പുറത്തായി: ബിനോയ് വിശ്വം | Binoy Viswam

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലോടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ ബിജെപിയോടുള്ള വിധേയത്വം വ്യക്തമാകുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു (Binoy Viswam).

പ്രധാനപ്പെട്ട ഭരണപദവി വഹിച്ചിരുന്ന മുൻ ചീഫ് സെക്രട്ടറിയോട് ബിജെപിയിൽ ചേർന്നാൽ മന്ത്രി പദവി നൽകാമെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞുവെന്ന ആരോപണമാണ് ജിജി തോംസന്റെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ താൽപര്യങ്ങൾക്കായി ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ച വ്യക്തിയാണ് രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെന്ന ആരോപണം ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ ട്രസ്റ്റുമായി ബന്ധപ്പെട്ട ചുമതല ഉൾപ്പെടെ ഗ്യാനേഷ് കുമാർ വഹിച്ചിരുന്ന വിവിധ ഔദ്യോഗിക സ്ഥാനങ്ങളും ബിനോയ് വിശ്വം പരാമർശിച്ചു. ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള നിലപാടുകളാണ് ഗ്യാനേഷ് കുമാറിന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികളെയും ബിനോയ് വിശ്വം വിമർശിച്ചു. കോടിക്കണക്കിന് വോട്ടർമാരുടെ സമ്മതിദാന അവകാശം ഹനിക്കപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സഹ കമ്മീഷണർമാർ പോലും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവയ്ക്കണമെന്നാണ് ബിനോയ് വിശ്വത്തിന്റെ ആവശ്യം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിപൂർവവുമായിരിക്കുമോ എന്ന കാര്യത്തിൽ ജനാധിപത്യ വിശ്വാസികൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ടും ബിനോയ് വിശ്വം വിമർശനം ഉന്നയിച്ചു. ഗ്യാനേഷ് കുമാറിന് പിന്നാലെ ഇവിഎമ്മുകളെക്കുറിച്ചുള്ള ചർച്ചയും ഇന്ത്യൻ ജനാധിപത്യത്തിൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ രാഷ്ട്രീയ നേതാക്കൾ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങൾ ആരോപണങ്ങളായാണ് പരിഗണിക്കേണ്ടത്. അവയുടെ വസ്തുത സംബന്ധിച്ച് സ്വതന്ത്രമായ സ്ഥിരീകരണം ആവശ്യമാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികളെക്കുറിച്ച് വിവിധ രാഷ്ട്രീയ കക്ഷികൾക്കിടയിൽ സമീപകാലത്ത് ശക്തമായ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

Story Summary: CPI state secretary Binoy Viswam has alleged that recent remarks attributed to former Kerala Chief Secretary Gigi Thomson raise questions about Chief Election Commissioner Gyanesh Kumar’s alleged proximity to the BJP. Viswam also criticised the Election Commission’s voter-list revision measures and demanded Kumar’s resignation.

Top News Now

വടകര എംഡിഎംഎ കേസ്: കീർത്തനയെ കൊല്ലാൻ ലക്ഷ്യമിട്ടാണ് കുത്തിയതെന്ന് ജെനീഷിന്റെ മൊഴി | Vadakara MDMA case Keerthana

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയായിരുന്നുവെന്ന് പ്രതി  ജെനീഷിന്റെ മൊഴി (Vadakara MDMA case Keerthana). സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ കീർത്തന അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചത് പ്രകോപനമായെന്നും എംഡിഎംഎ കേസിൽ കീർത്തന പ്രതിയായതും ആക്രമണത്തിന് കാരണമായെന്നും ജെനീഷ് പൊലീസിനോട് പറഞ്ഞതായാണ് വിവരം.

പെരുവണ്ണാമൂഴി സ്വദേശിയായ ജെനീഷ് ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. ജെനീഷും കീർത്തനയും നേരത്തെ ലിവിങ് റിലേഷനിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ ജെനീഷ് പൊലീസ് കസ്റ്റഡിയിലാണ്.

ശനിയാഴ്ച രാവിലെ വടകര പൊലീസ് സ്റ്റേഷന് മുന്നിൽ വച്ചാണ് കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്. ഹൈക്കോടതി അനുവദിച്ച ജാമ്യത്തിലെ വ്യവസ്ഥ പ്രകാരം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു സംഭവം.

കുത്തേറ്റ കീർത്തനയെ ഉടൻ വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സെപ്റ്റംബർ അഞ്ചിനാണ് എംഡിഎംഎ കേസിൽ കീർത്തനയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിക്ക് മുൻ ക്രിമിനൽ കേസുകളില്ലെന്നത് പരിഗണിച്ചായിരുന്നു ജാമ്യം. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കേസിലെ ഒന്നാം പ്രതിയായ കാവ്യയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Story Summary: Police say the accused, Jeneesh, told investigators that he intended to kill Keerthana, the second accused in the Vadakara MDMA case. He allegedly attacked her outside Vadakara police station while she was appearing there under her bail conditions.

Top News Now

ISROയിൽ 47 ഗവേഷണ ഒഴിവുകൾ; സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം | ISRO recruitment

അഹമ്മദാബാദ്: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ISRO recruitment) കീഴിലുള്ള അഹമ്മദാബാദ് സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിൽ (SAC) വിവിധ ഗവേഷണ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് സയന്റിസ്റ്റ്-I എന്നീ വിഭാഗങ്ങളിലായി ആകെ 47 ഒഴിവുകളാണുള്ളത്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രാഥമിക നിയമനം അഹമ്മദാബാദിലായിരിക്കും. എന്നാൽ പ്രോജക്ടുകളുടെ ആവശ്യകത അനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകാം. യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാർക്ക് അപേക്ഷിക്കാം.

തസ്തികകൾക്ക് അനുസരിച്ച് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, അറ്റ്മോസ്ഫെറിക് സയൻസ്, ജിയോ ഇൻഫോർമാറ്റിക്സ്, വാട്ടർ റിസോഴ്സ് എൻജിനിയറിങ് തുടങ്ങിയ വിഷയങ്ങളിൽ ME, MTech, MSc, PhD എന്നിവയാണ് പ്രധാന വിദ്യാഭ്യാസ യോഗ്യതകൾ.

ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ GATE, CSIR-UGC NET അല്ലെങ്കിൽ കേന്ദ്ര സർക്കാർ വകുപ്പുകൾ നടത്തുന്ന മറ്റ് ദേശീയതല യോഗ്യതാ പരീക്ഷകളിൽ ഏതെങ്കിലും പാസായിരിക്കണം.

ജൂനിയർ റിസർച്ച് ഫെലോ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 28 വയസാണ്. റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് സയന്റിസ്റ്റ്-I തസ്തികകൾക്ക് 35 വയസാണ് ഉയർന്ന പ്രായപരിധി. നിയമാനുസൃത വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

അപേക്ഷകൾ SACയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്.

Story Summary: ISRO’s Space Applications Centre in Ahmedabad has announced 47 research vacancies across Junior Research Fellow, Research Associate and Project Scientist-I positions. Eligible Indian citizens can apply online, with the application deadline set for September 30.

Top News Now

കമ്മീഷനിലെ തീരുമാനങ്ങൾ ഏകപക്ഷീയം; ഭൂരിപക്ഷാഭിപ്രായ പ്രകാരമാകണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല; ഗ്യാനേഷ് കുമാർ രാജിവച്ച് മാപ്പ് പറയണമെന്നും മുൻ കേരള മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ | Teeka Ram Meena Gyanesh Kumar

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുൻ കേരള മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ (Teeka Ram Meena Gyanesh Kumar). ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള നടപടികളാണ് ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹത്തിന് ഉന്നതതലത്തിൽ സംരക്ഷണം ലഭിക്കുന്നുണ്ടെന്നുമാണ് ടിക്കാറാം മീണയുടെ ആരോപണം.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ നിലവിലെ ഭിന്നത ഗുരുതരമാണെന്നും തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ തീരുമാനങ്ങൾ ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് ചട്ടമെന്നും എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്നും ടിക്കാറാം മീണ ആരോപിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത, നിഷ്പക്ഷത, വിശ്വാസ്യത എന്നിവയെ ഇത്തരം നടപടികൾ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും ഭരണകൂടത്തിന്റെയോ ഭരണകക്ഷിയുടെയോ സംരക്ഷണം അതിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട വെളിപ്പെടുത്തലുകളും ടിക്കാറാം മീണ പരാമർശിച്ചു. ഗ്യാനേഷ് കുമാർ തന്നോട് ബിജെപി സ്ഥാനാർഥിയാകാൻ നിർദേശിച്ചുവെന്ന ജിജി തോംസന്റെ ആരോപണം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാറിൽ നിന്ന് തെരഞ്ഞെടുപ്പ് രംഗത്ത് പൂർണ നിഷ്പക്ഷത പ്രതീക്ഷിക്കാനാകുമോയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ ഉയരുന്ന രാഷ്ട്രീയ ആരോപണങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വ്യക്തികളിൽനിന്നുള്ള വിശദീകരണവും സ്വതന്ത്ര സ്ഥിരീകരണവും ആവശ്യമാണ്. ജിജി തോംസന്റെ ആരോപണവും അതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന പ്രതികരണങ്ങളും നിലവിൽ രാഷ്ട്രീയ വിവാദത്തിന്റെ ഭാഗമായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Story Summary: Former Kerala Chief Election Commissioner T.N. Meena has called for Chief Election Commissioner Gyanesh Kumar’s resignation, alleging that his decisions have undermined the independence and neutrality of the Election Commission. Meena also referred to reported allegations by former Chief Secretary Gigi Thomson regarding an alleged BJP-related political offer to Kumar.

Top News Now

സമൃദ്ധി എക്സ്പ്രസ്‌വേയിൽ കാർ കണ്ടെയ്‌നർ ട്രക്കിലിടിച്ചു; മൂന്ന് വയസുകാരനും മാതാപിതാക്കൾക്കും ദാരുണാന്ത്യം | Samruddhi Expressway accident

ഛത്രപതി സംഭജിനഗർ: മഹാരാഷ്ട്രയിലെ സമൃദ്ധി എക്സ്പ്രസ്‌വേയിൽ കാറും കണ്ടെയ്‌നർ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വയസുകാരനും മാതാപിതാക്കൾക്കും ദാരുണാന്ത്യം (Samruddhi Expressway accident). നാസിക് സ്വദേശികളായ പ്രതീക് രാംകിസൻ ജഗ്ദാലെ, ഭാര്യ ശ്രേയ രാജേന്ദ്ര പാണ്ഡെ, ഇവരുടെ മൂന്ന് വയസുള്ള മകൻ എന്നിവരാണ് മരിച്ചത്.

നാസിക്കിൽ നിന്ന് ജാൽനയിലേക്ക് കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സമൃദ്ധി എക്സ്പ്രസ്‌വേയിലെ വേരുൾ-ഛത്രപതി സംഭജിനഗർ പാതയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നർ ട്രക്കിന്റെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു.

കാർ ഓടിച്ചിരുന്ന പ്രതീക് രാംകിസൻ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിനടിയിലേക്ക് ഇടിച്ചുകയറി. വാഹനത്തിന്റെ ബോണറ്റും മുൻഭാഗവും വിൻഡ്ഷീൽഡും തകർന്നു.

വിവരമറിഞ്ഞ് ഉടൻ ക്വിക്ക് റെസ്‌പോൺസ് ടീം സ്ഥലത്തെത്തി. തുടർന്ന് കാറിനുള്ളിൽ കുടുങ്ങിയിരുന്നവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു. സംഭവത്തിൽ ദൗലത്താബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Story Summary: A three-year-old boy and his parents died after their car crashed into the rear of a container truck on Maharashtra’s Samruddhi Expressway. Police suspect the driver may have fallen asleep while driving.

Top News Now

അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പ്രതിഷേധിച്ച് കെ. മുരളീധരന് നേരെ യുവമോർച്ചയുടെ കരിങ്കൊടി | K Muraleedharan

കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന് നേരെ യുവമോർച്ച പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം (K Muraleedharan). കരുനാഗപ്പള്ളിയിൽ വെച്ചാണ് മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അമിത് ഷാ കൊല്ലത്ത് എത്തിയപ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. അമിത് ഷായുടെ വാഹനവ്യൂഹം ആശ്രാമം മൈതാനത്തെ ഹെലിപാഡിൽ നിന്ന് കുണ്ടറയിലേക്ക് പോകുന്നതിനിടെയായിരുന്നു ബിനു ചുള്ളിയിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് പ്രതിഷേധിച്ചത്. സംഭവത്തിൽ അഞ്ച് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.

രാജ്യത്തെ തെരഞ്ഞെടുപ്പ് നടപടികൾ അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ചായിരുന്നു അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. സഹകരണ മേഖലയുമായി ബന്ധപ്പെട്ട പരിപാടിയിലും മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ പരിപാടിയിലും പങ്കെടുക്കാനാണ് അമിത് ഷാ കൊല്ലത്തെത്തിയത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായ്ക്കെതിരെ കരിങ്കൊടി കാട്ടിയ നടപടിയിൽ പ്രതിഷേധിച്ചാണ് യുവമോർച്ച കെ. മുരളീധരനെതിരെ പ്രതിഷേധം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ നടന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെയാണ് രാഷ്ട്രീയ പ്രതിഷേധങ്ങൾ പരസ്പരം തുടരുന്നത്. സംസ്ഥാന സർക്കാരിൽ ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വകുപ്പുകളുടെ ചുമതലയാണ് കെ. മുരളീധരനുള്ളത്.

Story Summary: Youth Morcha activists staged a black-flag protest against Kerala Health Minister K. Muraleedharan in Karunagappally, following a Youth Congress protest against Union Home Minister Amit Shah during his Kollam visit. The Youth Congress protest was led by state vice president Binu Chulliyil.

Top News Now

യുവതിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതി; കണ്ണൂരിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ | Kannur village officer arrested

കണ്ണൂർ: പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന പരാതിയിൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ (Kannur village officer arrested). എടക്കാട് വില്ലേജ് ഓഫീസർ ജിജു സ്കറിയ (47) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. പിതാവിന്റെ മരണ സർട്ടിഫിക്കറ്റിനായി ഏതാനും ദിവസം മുമ്പ് എടക്കാട് വില്ലേജ് ഓഫീസിലെത്തിയ യുവതിയിൽ നിന്ന് വില്ലേജ് ഓഫീസർ ഫോൺ നമ്പർ വാങ്ങിയെന്നാണ് പരാതി. തുടർന്ന് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ യുവതിക്ക് വാട്സ്ആപ്പ് വഴി ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ചതായും പരാതിയുണ്ട്.

വിവരം യുവതി ഭർത്താവിനെയും സഹോദരനെയും അറിയിച്ചു. തുടർന്ന് വില്ലേജ് ഓഫീസർ അയച്ച സന്ദേശങ്ങൾക്ക് യുവതിയുടെ ഭർത്താവ് മറുപടി നൽകിയതായാണ് വിവരം. ഇതിനിടെ യുവതിയുടെ വീടിന്റെ ലൊക്കേഷനും വില്ലേജ് ഓഫീസർക്ക് അയച്ചുനൽകി.

രാത്രി 11ഓടെ ജിജു സ്കറിയ യുവതിയുടെ വീട്ടിലെത്തിയതോടെ ഭർത്താവും ബന്ധുക്കളും ചേർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ജിജു സ്കറിയയെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി ഏഴോടെ അറസ്റ്റ് രേഖപ്പെടുത്തി.

അതേസമയം, തന്നെ ബന്ധുക്കൾ തടഞ്ഞുവെച്ച് മർദിച്ചെന്ന പരാതിയും ജിജു സ്കറിയ പൊലീസിന് നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്കും ഭർത്താവിനുമൊപ്പം കണ്ടാലറിയാവുന്ന 12 പേർക്കെതിരെയും പൊലീസ് കേസെടുത്തു. നിയമവിരുദ്ധമായി സംഘം ചേരൽ, ആൾക്കൂട്ട വിചാരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Story Summary: A 47-year-old village officer in Kannur was arrested after a 22-year-old woman alleged that he sent her sexually inappropriate WhatsApp messages after obtaining her phone number while she was seeking her father’s death certificate. The officer has also filed a complaint alleging that the woman’s relatives detained and assaulted him.

Top News Now

കേരളത്തിൽ ബിജെപിക്ക് മൂന്ന് സീറ്റ്; ഗുരുതര അപകടസൂചനയെന്ന് പി. ജയരാജൻ | P Jayarajan

കാസർഗോഡ്: കേരളത്തിൽ ബിജെപി മൂന്ന് നിയമസഭാ സീറ്റുകൾ നേടിയ സാഹചര്യം ഗുരുതരമായ അപകടസൂചനയാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ (P Jayarajan). പശ്ചിമ ബംഗാളിലെ ബിജെപിയുടെ വളർച്ച ചൂണ്ടിക്കാട്ടിയാണ് ജയരാജൻ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ വിലയിരുത്തിയത്.

പത്ത് വർഷം മുമ്പ് പശ്ചിമ ബംഗാളിൽ ബിജെപിക്ക് മൂന്ന് സീറ്റുകൾ മാത്രമായിരുന്നുവെന്നും പിന്നീട് പാർട്ടി അവിടെ അധികാരത്തിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. സമാനമായ രീതിയിൽ കേരളത്തിലും ബിജെപി മൂന്ന് സീറ്റുകൾ നേടിയ സാഹചര്യത്തെ നിസാരമായി കാണരുതെന്നും ജയരാജൻ വ്യക്തമാക്കി.

കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയുമായി രഹസ്യ ധാരണയുണ്ടാക്കിയതായും അതാണ് കേരളത്തിൽ ബിജെപിക്ക് മുന്നേറ്റമുണ്ടാകാൻ കാരണമെന്നും ജയരാജൻ ആരോപിച്ചു. ഈ ആരോപണം രാഷ്ട്രീയ വിമർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഉന്നയിച്ചത്.

ബിജെപിയുടെ വളർച്ചയെ നേരിടാൻ സിപിഎമ്മിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വർഗീയ ശക്തികൾക്കെതിരെ പാർട്ടി കൂടുതൽ ശക്തമായി നിലകൊള്ളണമെന്നും ജയരാജൻ പറഞ്ഞു.

കേരളത്തിലെ ബിജെപിയുടെ മൂന്ന് സീറ്റുകളെക്കുറിച്ച് നേരത്തെയും ജയരാജൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2031ലെ തിരഞ്ഞെടുപ്പിലും ബിജെപിയുടെ വളർച്ച സംബന്ധിച്ച് ആശങ്കയുണ്ടെന്നും പശ്ചിമ ബംഗാളിലെ അനുഭവം കേരളത്തിന് മുന്നിലുള്ള മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Story Summary:
CPM leader P. Jayarajan described the BJP winning three Assembly seats in Kerala as a serious warning sign. Referring to West Bengal’s political trajectory, he called for strengthening the CPM and intensifying efforts against communal forces.

Top News Now

കല്യാണപ്പന്തലിൽ ‘പവൻ’ ചർച്ചയില്ല; ഇ.സി.ജിയും ഷുഗറും പരിശോധിച്ച് അതിഥികൾ | Arikode Wedding Free Medical Camp

അരീക്കോട്: സാധാരണ വിവാഹവേദികളിൽ വധുവിന്റെ സ്വർണം, വരന്റെ ജോലി, സദ്യ തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകളാണ് പതിവ് (Arikode Wedding Free Medical Camp). എന്നാൽ അരീക്കോട് സ്വദേശികളായ അമൽദേവിന്റെയും അമൃത അരവിന്ദിന്റെയും വിവാഹവേദിയിൽ അതിഥികൾ പരസ്പരം ചോദിച്ചത് മറ്റൊന്നായിരുന്നു—“ഇ.സി.ജി എടുത്തോ?”, “ബ്ലഡ് ടെസ്റ്റ് ചെയ്തോ?”, “ഷുഗർ എത്രയുണ്ട്?” എന്നിങ്ങനെ. കാരണം വിവാഹച്ചടങ്ങിനൊപ്പം ഒരുക്കിയിരുന്നത് സൗജന്യ മെഡിക്കൽ ക്യാമ്പായിരുന്നു. കാവനൂരിൽ നടന്ന വിവാഹച്ചടങ്ങിൽ ബന്ധുക്കൾക്കും നാട്ടുകാർക്കുമായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വിവാഹവേദിയിലെത്തിയവരെ കാത്തിരുന്നത് ആഘോഷങ്ങളും സദ്യയും മാത്രമല്ല, ആരോഗ്യ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും കൂടിയായിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയും ഡിജിറ്റൽ മീഡിയ ഇൻഫ്ലുവൻസറുമായ അമൽദേവും അരീക്കോട് സ്വദേശിയായ അമൃത അരവിന്ദും ചേർന്നാണ് തങ്ങളുടെ വിവാഹദിനത്തെ വേറിട്ടൊരു സാമൂഹിക സന്ദേശത്തിനുള്ള വേദിയാക്കിയത്. അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ ആറംഗ വിദഗ്ധ മെഡിക്കൽ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. 250-ലധികം പേർ ക്യാമ്പിന്റെ ഭാഗമായി. പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദം എന്നിവ പരിശോധിക്കുന്നതിനൊപ്പം ഇ.സി.ജി, രക്തപരിശോധന തുടങ്ങിയ സൗകര്യങ്ങളും സൗജന്യമായി ഒരുക്കിയിരുന്നു. സന്തോഷത്തിൽ പങ്കുചേരാനെത്തുന്ന പ്രിയപ്പെട്ടവർക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം ആരോഗ്യപരിരക്ഷയാണെന്ന ചിന്തയാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കാൻ പ്രചോദനമായതെന്ന് അമൽദേവ് പറഞ്ഞു. പഠനകാലം മുതൽ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ പരിശോധനാ പദ്ധതികളിലും എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലും സന്നദ്ധപ്രവർത്തകനായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ ബോധവൽക്കരണത്തിന്റെ ആവശ്യകത നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നുവെന്നും അതുകൊണ്ടാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിൽ ആഘോഷങ്ങൾക്കൊപ്പം പ്രിയപ്പെട്ടവർക്കായി ഒരു ആരോഗ്യ ക്യാമ്പ് കൂടി ഒരുക്കാൻ തീരുമാനിച്ചതെന്നും അമൽദേവ് പറഞ്ഞു. വിവാഹവേദിയിലെ ഈ വ്യത്യസ്തമായ ആശയത്തെ അരീക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ അധികൃതരും അഭിനന്ദിച്ചു. വിവാഹാഘോഷങ്ങളിൽ പുതുമ തേടുന്ന പുതുതലമുറയ്ക്ക് അമൽദേവിന്റെയും അമൃതയുടെയും മാതൃക സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശം നൽകുന്നതാണെന്നും ആരോഗ്യ ബോധവൽക്കരണത്തിന് ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആഡംബരങ്ങൾക്കപ്പുറം പരസ്പരമുള്ള കരുതലിനും ആരോഗ്യത്തിനും പ്രാധാന്യം നൽകിയാണ് ഈ വിവാഹം വേറിട്ടുനിന്നത്. വിവാഹച്ചടങ്ങിനെത്തിയവർക്കും ഈ അനുഭവം ഏറെക്കാലം ഓർമയിൽ നിൽക്കുമെന്നുറപ്പ്. Story Summary: A wedding in Arikode turned into a unique health-awareness initiative when the bride and groom arranged a free medical camp for their guests and local residents. More than 250 people received free health screenings, including blood pressure, diabetes, cholesterol,…

Top News Now

പ്രതിരോധശേഷിക്ക് ഇഞ്ചി

ഇഞ്ചിയിലെ ‘ജിഞ്ചറോൾ’ എന്ന ഘടകത്തിന് ശക്തമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് സന്ധിവേദനയും പേശികളിലെ വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.

 രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ ഇഞ്ചിവെള്ളം പതിവാക്കാം.

 ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ വെറും വയറ്റിൽ പച്ച ഇഞ്ചി ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു.

Top News Now

കേരള തീരത്ത് ശക്തമായ കള്ളക്കടൽ പ്രതിഭാസത്തിനും 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും സാധ്യത. സെപ്റ്റംബർ 28 പുലർച്ചെ വരെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ സെപ്റ്റംബർ 28 പുലർച്ചെ 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ  മത്സ്യബന്ധനത്തിന്  പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് നിർദ്ദേശത്തിൽ പറയുന്നു. 

തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിലും, ലക്ഷദ്വീപ് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Top News Now

തക്കാളിയിൽ വിറ്റാമിൻ എ ധാരാളം

തക്കാളിയിലെ വിറ്റാമിൻ സി ചർമ്മത്തിന് തിളക്കം നൽകാനും സൂര്യാഘാതത്തിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

 വിറ്റാമിൻ എ, ലുട്ടീൻ എന്നിവ കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിനെ തകരാറുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.

 തക്കാളിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാൻ സഹായിക്കുന്നു. ഇതിലെ ഫൈബർ ഘടകം പ്രമേഹ രോഗികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ അനുയോജ്യമാക്കുന്നു.

Top News Now

തൃക്കരിപ്പൂരിൽ മുസ്ലീം ലീഗ് വർഗീയ പ്രചാരണം നടത്തിയെന്ന് പി. ജയരാജൻ. സി.എച്ച്. പാലിയേറ്റീവ് കെയർ ഓഫീസിൽ യോഗം ചേർന്ന് വിപിപി മുസ്തഫയ്‌ക്കെതിരെ പ്രചാരണം നടത്തിയെന്ന് ആരോപണം. ധൈര്യമുണ്ടെങ്കിൽ ലീഗ് കേസ് നൽകട്ടെയെന്നും വെല്ലുവിളി

കണ്ണൂർ: കേരളത്തിൽ മുസ്ലീം വർഗീയതയും സജീവമാണ്, തൃക്കരിപ്പൂർ അതിന് തെളിവെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. സി എച്ച് പാലിയേറ്റീവ് കെയറിൻ്റെ ഓഫീസിൽ യോഗം ചേർന്ന് ലീഗ് നേതാവ് വിപിപി മുസ്തഫക്ക് സ്വീകാര്യത കിട്ടുന്നതിനെതിരെ പ്രചാരണം നടത്താൻ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 

പച്ചയായ വർഗീയതയാണ് ലീഗ് പ്രചരിപ്പിച്ചതെന്നും പി ജയരാജൻ വിമർശിച്ചു. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം വിമർശനവുമായി രം​ഗത്തെത്തിയത്.

വിപിപി മുസ്തഫ ഇസ്ലാമിക ചര്യ പിന്തുടരാത്ത ആളാണെന്ന് പ്രചരിപ്പിച്ചു. ഉമ്മ മരിച്ചിട്ട് പോലും പള്ളിയിൽ പോയില്ല എന്ന് വീടുകളിൽ കയറി പറഞ്ഞു. ഈ പ്രചാരണം മുസ്തഫയുടെ തോൽവിക്ക് കാരണമായി. 

പച്ചയായ വർഗീയതയാണ് ലീഗ് പ്രചരിപ്പിച്ചത് .ഉത്തരവാദിത്തോടെയാണ് ഇത് പറയുന്നത്. ധൈര്യമുണ്ടെങ്കിൽ ഈ പ്രതികരണത്തിൽ എനിക്കെതിരെ മുസ്ലീം ലീഗ് കേസ് കൊടുക്ക്. 

നഗ്നമായ വർഗീയത പ്രചരിപ്പിച്ചു. മതവികാരം ഇളക്കി വിട്ടു. വർഗീയതയുടെ ആനുകൂല്യം പറ്റിയാണ് തൃക്കരിപ്പൂരിൽ സി പി ഐ എം സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. യാഥാർത്ഥ്യം പറയുമ്പോൾ ചൊടിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top News Now

ഗ്യാനേഷ് കുമാർ ബിജെപി ഏജന്റല്ല, ബിജെപിക്കാരൻ തന്നെയാണെന്ന് ജിജി തോംസന്റെ വെളിപ്പെടുത്തലിലൂടെ തെളിഞ്ഞുവെന്ന് എ.എ. റഹീം. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവയ്ക്കണമെന്നും ആവശ്യം

കൊച്ചി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചു എന്ന മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി എ എ റഹിം എംപി. 

ബിജെപിയുടെ ഏജന്റാണ് ഗ്യാനേഷ് കുമാര്‍ എന്നാണ് ഇതുവരെ രാജ്യം വിളിച്ചുകൊണ്ടിരുന്നതെന്നും ഈ വെളിപ്പെടുത്തലോടുകൂടി ഏജന്റല്ല ബിജെപിക്കാരന്‍ തന്നെയാണ് അദ്ദേഹമെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നുവെന്നും റഹിം പറഞ്ഞു

ബിജെപിക്കാരനായ, ബിജെപിക്ക് വേണ്ടി ആളെക്കൂട്ടുന്നയാളാണ് ഗ്യാനേഷ് കുമാറെന്ന് റഹിം പറഞ്ഞു. എങ്ങനെയായിരിക്കണം ഇലക്ഷന്‍ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം എന്ന് വ്യക്തമാക്കുന്ന വളരെ പ്രശസ്തമായ ഒരു സുപ്രീംകോടതി ജഡ്ജ്‌മെന്റ് ഉണ്ട്. 

അതിനെ മറികടക്കലാണിത്. ബിജെപി തങ്ങള്‍ക്ക് ഏറ്റവും കംഫേര്‍ട്ടബിള്‍ ആയ ഒരാളെ തിരഞ്ഞെടുത്തപ്പോള്‍ അത് ഗ്യാനേഷ് കുമാര്‍ ആയിരുന്നു. ഗ്യാനേഷ് കുമാറിനെ സംബന്ധിച്ച് രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ആ ഘട്ടത്തില്‍ തന്നെ അഭിപ്രായം പറഞ്ഞിരുന്നു. ഇലക്ഷന്‍ കമ്മീഷന്‍ എന്നത് സ്വതന്ത്രമായ ഏജന്‍സിയാണ്. 

ഭരണഘടനാ സ്ഥാപനമാണ്. ആ സ്ഥാപനത്തിന്റെ സ്റ്റേക് ഹോള്‍ഡര്‍മാര്‍ രാജ്യത്തെ രജിസ്‌റ്റേഡ് രാഷ്ട്രീയ പാര്‍ട്ടികളാണ്. ബിജെപിയും അവരുടെ സ്റ്റേക് ഹോള്‍ഡേഴ്‌സും ഒഴികെയുള്ള ബാക്കി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഗാനേഷ് കുമാറിന്റെ രാഷ്ട്രീയ പക്ഷപാതിത്വത്തില്‍ നേരത്തെ തന്നെ സംശയമുന്നയിച്ചിരുന്നു. ഈ അഭിപ്രായത്തെ ദൗര്‍ഭാഗ്യവശാല്‍ കോടതികള്‍ പോലും വകവച്ചില്ല – അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാര്‍ സംഘപരിവാര്‍ സംഘടനയാക്കി ഇലക്ഷന്‍ കമ്മീഷനെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ ബിജെപിക്ക് അനുകൂലമായി മാനിപ്പുലേറ്റ് ചെയ്യുന്ന ഒരു മാനിപ്പുലേറ്ററായി അദ്ദേഹം പ്രവര്‍ത്തിച്ചു. 

അത് തെളിവ് സഹിതം പുറത്ത് വന്നിരിക്കുന്നു. രാജി വച്ച് പുറത്ത് പോകണം. ജിജി തോംസണിന്റെ വെളിപ്പെടുത്തലോടെ അദ്ദേഹം ബിജെപിക്കാരന്‍ തന്നെയാണെന്ന് വ്യക്തമായി. 

ബിജെപിക്ക് വേണ്ടി ആളെ കൂട്ടുന്ന, ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പണിയെടുക്കുന്ന, ബിജെപി ആഗ്രഹിക്കുന്നത് പോലെ കശ്മീരിനെ വെട്ടിമുറിക്കാന്‍ കൂട്ടുനില്‍ക്കുന്ന, രാജാവിനേക്കാള്‍ രാജഭക്തിയോടെ കാര്യങ്ങള്‍ ചെയ്യുന്ന ലക്ഷണമൊത്തൊരു ബിജെപിക്കാരന്‍ തന്നെയാണ് അദ്ദേഹം – എ എ റഹിം പറഞ്ഞു.

Top News Now

അയർലൻഡിൽ ഓഡി–വോൾഗസ്വാജൻ കാറുകൾ തിരികെ വിളിച്ചു; പ്രധാനമായും മൂന്ന് മോഡലുകൾ; നിങ്ങളുടെ കാർ ഉണ്ടോ എന്ന് പരിശോധിച്ചോ?

സ്റ്റിയറിങ് സംവിധാനത്തിലെ ഒരു ബോൾട്ടിന് തുരുമ്പ് പിടിച്ച് തകരാനുള്ള സാധ്യതയെ തുടർന്ന് വോൾഗസ്വാജൻ, ഓഡി വാഹനനിർമ്മാതാക്കൾ ലോകവ്യാപകമായി ചില മോഡലുകൾ തിരികെ വിളിച്ചു. അയർലണ്ടിലും കാറുകൾ തിരികെ വിളിച്ചിട്ടുണ്ട്. പ്രധാനമായും മൂന്ന് മോഡലുകളാണ് തിരികെ വിളിച്ചിട്ടുള്ളത്. മൊത്തം 2.86 മില്യൺ വാഹനങ്ങൾ ആണ് ആഗോള തലത്തിൽ തിരികെ വിളിക്കപ്പെട്ടിട്ടുള്ളത്.

ബോൾട്ട് തകരുകയാണെങ്കിൽ സ്റ്റിയറിങ് നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാലാണ് മുൻകരുതൽ നടപടിയായി വാഹനങ്ങൾ പരിശോധിച്ച് ആവശ്യമായ ഭാഗം മാറ്റുന്നത്. ഇതുവരെ ഈ തകരാറുമായി ബന്ധപ്പെട്ട അപകടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജർമൻ മോട്ടോർ വാഹന അതോറിറ്റിയായ കെ ബി എ അറിയിച്ചു.

വോൾഗസ്വാജൻ വിഭാഗത്തിൽ ഗോൾഫ്, ഗോൾഫ് വരിന്റ്, റിഗ്യൻ, ടൂർൻ, കേഡ്‌ഡിഎന്നീ മോഡലുകളാണ് തിരികെ വിളിക്കുന്നത്. ഈ മോഡലുകളുടെ 2013 സെപ്റ്റംബർ മുതൽ 2024 ജൂലൈ വരെ കാലഘട്ടത്തിൽ നിർമ്മിച്ച ബാച്ചിലെ ചില കാറുകളാണ് തിരികെ വിളിക്കുന്നത്.ഓഡി വിഭാഗത്തിൽ ക്യു3 മോഡലാണ് ഉൾപ്പെട്ടിരിക്കുന്നത്; 2017 ഒക്ടോബർ മുതൽ 2024 മേയ് വരെ നിർമ്മിച്ച ക്യു3 വാഹനങ്ങളാണ് ആഗോളതലത്തിലും അയർലണ്ടിലും തിരികെ വിളിക്കുന്നത്.

ആഗോളതലത്തിൽ തിരികെ വിളിക്കുന്ന വാഹനങ്ങളുടെ എണ്ണം വളരെ വലുതാണെങ്കിലും, അയർലൻഡിൽ വിറ്റ വാഹനങ്ങൾ പരിമിത എണ്ണം മാത്രമാണ് തിരികെ വിളിക്കപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ കാലഘട്ടത്തിൽ ഇറങ്ങിയ എല്ലാ കാറുകളും തിരികെ വിളിക്കുന്നില്ല എന്നും ആ കാലഘട്ടത്തിൽ ഇറങ്ങിയ ബാച്ചുകളിലെ ഏതാനും ചില കാറുകളിൽ മാത്രമാണ് അപാകത കണ്ടെത്തിയിട്ടുള്ളത് എന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത് .

നിങ്ങളുടെ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാഹനത്തിന്റെ വിഐഎൻ /ചാസിസ് നമ്പർ ഉപയോഗിച്ചാണ് കൃത്യമായി പരിശോധിക്കേണ്ടത്. അയർലൻഡിലെ റോഡ്‌ സേഫ്റ്റി അതോറിറ്റിയുടെ 2026 റീകോൾ പട്ടികയും വോൾഗസ്വാജൻ ഗ്രൂപ്പ്‌ അയർലണ്ട് നടത്തുന്ന വിവിധ ഓഡി, വോൾഗസ്വാജൻ റീ കോൾസ് പട്ടികയും പരിശോധിച്ചു വാഹനം ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്നറിയാം .

ഓഡി ഉടമകൾക്ക് AudiCheck.ie വഴി വാഹനത്തിന്റെ രജിസ്ട്രേഷൻ/ചാസിസ് വിവരങ്ങൾ ഉപയോഗിച്ച് ഔട്ട്സ്റ്റാൻഡിങ് റീകോൾസ് അല്ലെങ്കിൽ ക്യാമ്പയിജിൻസ് പരിശോധിക്കാം. ഓഡി അയർലണ്ട് തന്നെ ഈ സേവനം വഴി വാഹനത്തിന്റെ റീകോൾസ് സ്റ്റാറ്റസ് പരിശോധിക്കാമെന്ന് വ്യക്തമാക്കുന്നു.

വോൾഗസ്വാജൻ ഉടമകളും തങ്ങളുടെ വാഹനത്തിന് ബാധകമായ recall ഉണ്ടോയെന്ന് വോൾഗസ്വാജൻ അയർലണ്ടുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നതാണ്.റീകോൾ ബാധകമായ വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെട്ട കമ്പനി നേരിട്ട് അറിയിക്കുകയും ആവശ്യമായ നടപടികൾ നിർദേശിക്കുകയും ചെയ്യുന്നതിനുള്ള പുരോഗമിക്കുന്നുണ്ട് എന്ന് വാഹന നിർമ്മാതാക്കൾ അറിയിച്ചിട്ടുണ്ട്.

Top News Now

ഭർത്താവിനെയും മകളെയും വെടിവച്ച് കൊലപ്പെടുത്തി വീടിന് തീയിട്ടു; യുഎസിൽ സ്ത്രീ അറസ്റ്റിൽ

വെസ്റ്റ് വർജീനിയ:  വെസ്റ്റ് വെർജീനിയയിൽ ഭർത്താവിനെയും മകളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ വീടിന് തീവച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ഹാർപേഴ്സ് ഫെറി സ്വദേശിനിയായ നിക്കോൾ ടെയ്ലർ (55) ആണ് പിടിയിലായത്.

നിക്കോളുടെ ഭർത്താവ് റോബർട്ട് ടെയ്ലർ III (56), മകൾ സിന്ത്വ ടെയ്ലർ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. റോബർട്ടിന് വെടിയേറ്റതായി പൊലീസ് സ്ഥിരീകരിച്ചു.

കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ വീട്ടിനുള്ളിലിട്ട് പ്രതി തീവെക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ രക്ഷപ്പെട്ട പ്രതിചികിത്സയ്ക്ക് ശേഷമാണ് അറസ്റ്റ‌ിലായത്. ഇവർക്കെതിരെ കൊലപാതകം, തീവെപ്പ് എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കുടുംബത്തിലെ മറ്റ് രണ്ട് മുതിർന്ന മക്കൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ സ്റ്റേറ്റ് പൊലീസും ഫയർ മാർഷലും യുഎസ് ഫെഡറൽ ഏജൻസിയായ എടിഎഫും സംയുക്തമായാണ് അന്വേഷണം നടത്തിയത്.

Top News Now

ഇറാന്റെ നിർദേശം പ്രസിഡന്റ് ട്രംപ് തള്ളി, യുദ്ധം രൂക്ഷമാക്കാൻ ആലോചിക്കുന്നു

ഏഴു ദിവസത്തെ യുദ്ധവിരാമവും ചർച്ചകളും എന്ന ഇറാന്റെ നിർദേശം പ്രസിഡന്റ് ട്രംപ് തള്ളിയെന്നു ‘വോൾ സ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്തു. നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പു കഴിഞ്ഞാൽ യുദ്ധം രൂക്ഷമാക്കാൻ അദ്ദേഹം തയാറെടുക്കുന്നു എന്നാണ് പത്രം പറയുന്നത്.

ഇറാനെ ഭൂമുഖത്തു നിന്നു തുടച്ചു നീക്കും എന്നു കഴിഞ്ഞ ദിവസം യുഎന്നിൽ പ്രഖ്യാപിച്ച ട്രംപ് പിറ്റേന്നു തന്നെ ഇറാനുമായുള്ള ചർച്ച ‘നന്നായിരുന്നു’ എന്നും പറഞ്ഞിരുന്നു. ഇറാന്റെ നിർദേശങ്ങൾ അദ്ദേഹത്തിനു സ്വീകാര്യമല്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

ഇറാൻ വച്ച നിർദേശങ്ങളിൽ പ്രധാനം ഹോർമുസ് കടലിടുക്ക് തുറക്കാനുളള വ്യവസ്ഥകളാണ്. ഇറാന്റെ ആണവ പദ്ധതിയെ കുറിച്ചു പിന്നീട് സമഗ്രമായി ചർച്ച ചെയ്യും.

Top News Now

വിസ തട്ടിപ്പു റിപ്പോർട്ട് ചെയ്യാൻ ജനങ്ങൾക്കു വേണ്ടി പോർട്ടൽ ആരംഭിച്ചു

വിസ തട്ടിപ്പു സംശയിക്കുമ്പോൾ ഓൺലൈൻ റിപ്പോർട്ട് ചെയ്യാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പോർട്ടൽ തുറന്നു. വ്യക്‌തികളോ സ്ഥാപനങ്ങളോ സംഘടനകളോ നടത്തുന്ന ഏതു തട്ടിപ്പും റിപ്പോർട്ട് ചെയ്യാം.

ടൂറിസ്റ്റ്, ബിസിനസ് വിസകൾ, കുടിയേറ്റ-കുടുംബ വിസകൾ വിദ്യാർഥി വിസകൾ എന്നിവ സംബന്ധിച്ച തട്ടിപ്പുകൾ ഈ പോർട്ടലിൽ റിപ്പോർട്ട് ചെയ്യാമെന്നു ഡിപ്പാർട്മെന്റ് വക്താവ് ടോമി പിഗോട്ട് അറിയിച്ചു.

യുഎസ് വിസ ഒരു പ്രത്യേകാവകാശം ആണെന്നു ചൂണ്ടിക്കാട്ടി, അത് ലംഘിക്കപ്പെടുന്നതു കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.

പേരു വയ്ക്കാതെ പരാതി നൽകാം. കൂടുതൽ വിവരങ്ങൾ ആവശ്യമായാൽ അന്വേഷകർ ബന്ധപ്പെട്ടെന്നു വരും.